Sunday, November 28, 2021

സൂഫികളുടെ മൊഴിമുത്തുകൾ (346-350) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | ജുനൈദുൽ ബാഗ്ദാദീ | ഗൗസുൽ അഅ്ളം | ഇബ്നു അറബി | ഇബ്നു അജീബ | Junaidul Bagdadi | Ibn Arabi | Shaikh Jeelani | Ibn Ajeeba (r)

(346)
കളവ്
പറഞ്ഞില്ലെങ്കിൽ
ഒരിക്കലും
രഷപ്പെടില്ല
എന്ന
ഒരവസ്ഥയിലും
നീ
സത്യം
മാത്രം
പറയലാണ്
യഥാർത്ഥ
സത്യസന്ധത.

~ ജുനൈദുൽ ബാഗ്ദാദി(റ)
_________________________

(347)
എന്റെ
പ്രണയ
ഗീതങ്ങൾ
പൂർണ്ണത
പ്രാപിച്ച
ഏതെങ്കിലും
ഒരു
ഹൃദയം
കേട്ടിരുന്നെങ്കിൽ,

ആത്മപ്രകാശം
നേടിയ
ആരെങ്കിലും
സഞ്ചരിച്ച
മലഞ്ചെരുവുകൾ
എൻ
ഹൃദയവും
കണ്ടെത്തിയിരുന്നുവെങ്കിൽ,

പുണ്യാത്മാക്കൾ
വിജയിച്ചു
എന്നാണോ
പരാജയപ്പെട്ടു
എന്നാണോ
നീ
ധരിക്കുന്നത്?

ദേഹേച്ഛയുടെ
വാക്താക്കൾ
ആഗ്രഹങ്ങളാൽ
ക്ഷുഭിതരായിരിക്കുന്നു.
അവർ
ആശയക്കുഴപ്പത്തിൽ
അകപ്പെട്ടിരിക്കുന്നു.

~ ഇബ്നു അറബി(റ)🤎
_________________________

(348)
മയിലുകളെ
പോലെ
തിളക്കവും
ഭംഗിയുമുള്ള
ആത്മാവുള്ള
സൽകർമ്മങ്ങളെ
വാഹനമാക്കിയാണ് 
അവർ
തങ്ങളുടെ
സഞ്ചാരം
തുടങ്ങിയത്

അങ്ങനെ
അവരുടെ
ഏകാന്ത
നിമിഷങ്ങളിൽ
നാഥന്റെ
തന്ത്രജ്ഞാനത്തിൻ
പൊരുളുകൾ
ഗ്രഹിച്ചപ്പോൾ
അവർ
മരണം
അനുഭവിച്ചു,
സ്വന്തം
സത്തയെപ്പോലും
ദർശിക്കാനാവാത്ത 
വിധമുള്ള
മരണം.

അവർ
സാക്ഷാത്കരിച്ച
ജ്ഞാനശേഖരം
നീ
കാണുകയാണെങ്കിൽ
അവക്ക്
നീ
ബിൽഖീസ്
രാജ്ഞിയുടെ
സിംഹാസനത്തിലെ
മുത്ത്
രത്നങ്ങളേക്കാൾ
വില
കൽപ്പിക്കും.

~ ഇബ്നു അറബി (റ)
_________________________

(349)
നാഥൻ
ഒരാൾക്ക്
തന്റെ
തിരുസാമീപ്യം
നൽകി
അനുഗ്രഹിക്കാൻ
ഉദ്ധേശിച്ചാൽ
നാഥനോട്
സംവദിക്കാനുള്ള
അവസരമായ
നമസ്കാരത്തോട്
അവന്റെ
മനസ്സിൽ
അധിയായ
ആഗ്രഹം
നൽകും.

അങ്ങനെ
എല്ലാ
ന്യൂനതകളിൽ
നിന്നും
മ്ലേച്ഛാവസ്ഥകളിൽ
നിന്നും
അവൻ
പരിശുദ്ധനാവും.

പിന്നെയവൻ
തന്റെ
പ്രണയഭാജനത്തിന്റെ
സന്നിധാനം
പുൽകി
ഹൃദയനാഥനോട്
പ്രേമസല്ലാപം
നടത്തും.

~ ഇബ്നു അജീബ (റ)
_________________________

(350)
തന്റെ
പൂർണ്ണരായ
ഗുരുവിൽ
പരിപൂർണ്ണ
വിശ്വാസം
അർപ്പിക്കാത്ത
ശിഷ്യൻ
ഒരിക്കലും
വിജയിക്കില്ല.

~ ഗൗസ് ജീലാനീ (റ)
_________________________

Friday, November 26, 2021

സൂഫികളുടെ മൊഴിമുത്തുകൾ (341-345) || Sufi Quotes in Malayalam || Alif Ahad | Sufism | Rumi | സൂഫി | റൂമി | അബൂ അലി റാസി | Abu Ali Razi

(341)
നീ
ചർച്ച
ചെയ്തു 
കൊണ്ടിരിക്കുന്നത്
സ്വർണ്ണത്തെ
കുറിച്ചാണ്
എങ്കിൽ
അങ്ങിനെ
ചർച്ച
ചെയ്ത്
ചർച്ച
ചെയ്ത്
നീ
നിന്റെ
ജീവിതമെന്ന
കച്ചവടം
പൂർത്തീകരിച്ചിരിക്കുന്നു.
ഇനി
നീ
ആഗ്രഹിച്ച്
നടക്കുന്നത്
റൊട്ടിയും
പത്തിരിയും
ആണെങ്കിൽ
നിന്റെ
ആത്മാവിനെ
അവ
നയിക്കും.
ചതി
നീ
തിരിച്ചറിയുക.
പിന്നെ
ഒരു
കാര്യം
കൂടി
അറിയുക,
നിന്റെ
മനസ്സിലൂടെ
ചുറ്റിത്തിരിയുന്ന
ചിന്തകൾ
എന്തൊക്കെയാണോ
അതുതന്നെയാണ്
നീ.

~ റൂമി (റ)
_________________________

(342)
പ്രേമത്തിന്റെ
തീ
കനലുകൾ
എന്റെ
നെഞ്ചിൽ
കത്തിയെരിഞ്ഞപ്പോൾ
ജ്വാലയാൽ
ഞാൻ
കത്തി
നശിച്ചു.
സൂക്ഷ്മ
ബുദ്ധിയും
ഗ്രന്ഥ
ശേഖരങ്ങളും
പഠന
കേന്ദ്രങ്ങളും
ഞാൻ
ഉപേക്ഷിച്ചു.
പിന്നെ
ഞാനൊരു
പ്രണയത്തിൻ
കവിയാവാൻ
കഠിനമായി
ശ്രമിച്ചു.
അങ്ങനെ
ഞാൻ
പ്രണയ
ഗീതങ്ങളുടെ
കോർവ
പഠിച്ചെടുത്തു.

~ റൂമി (റ)
_________________________

(343)
നിന്നോടുള്ള
പ്രണയം
എന്റെ
ഹൃദയത്തിൽ
വന്നു
ചേർന്നു,
പിന്നെ
പോയ്
മറഞ്ഞു,
കൂടെ
എന്റെ
സന്തോഷവും.

പിന്നൊരിക്കൽ
വീണ്ടുമാ
പ്രണയം
എൻ
ഹൃത്തിൽ
വന്നണഞ്ഞു.
ഒന്നും
തുറക്കാതെ
വീണ്ടും
വിട
ചൊല്ലി.

പിന്നെ
വിനയപൂർവ്വം
സൗമ്യമായി
ഞാൻ
എന്നിലേക്ക്
ക്ഷണിച്ചു.
"ഒരു
രണ്ടോ
മൂന്നോ
ദിവസമെങ്കിലും
നീ
എന്നിൽ
വസിക്കൂ..."
പ്രണയമെന്നിൽ
വസിച്ചു.
ഇനി
ഒരിക്കലും
തിരിച്ചു
പോവണം
എന്ന
ചിന്ത
പോലും
ഇല്ലാതെ.

~ റൂമി (റ)
_________________________

(344)
ഞാൻ
മുപ്പത്
വർഷത്തോളം
ഫുദൈൽ
ബിൻ
ഇയാദ് (റ)ന്റെ
കൂടെ
സഹവസിച്ചു.
അദ്ധേഹം
പൊട്ടിച്ചിരിക്കുന്നതോ
പുഞ്ചിരിക്കുന്നതോ
കാലയളവിനുള്ളിൽ
ഞാൻ
കണ്ടിട്ടേയില്ലായിരുന്നു.
ഒരു
ദിവസമൊഴികെ,
അന്ന്
അദ്ധേഹത്തിന്റെ
മകൻ
അലി
മരണപ്പെട്ട
ദിവസമായിരുന്നു.

ഞാൻ
അദ്ധേഹത്തോട്
അതിനെ
കുറിച്ച്
ചോദിച്ചപ്പോൾ
അവിടുന്ന്
പറഞ്ഞു:
എന്റെ
നാഥൻ
ഒരു
കാര്യം
ഇഷ്ടപ്പെട്ടു,
അപ്പോൾ
ഞാനും
അതിഷ്ടപ്പെട്ടു.

~ അബൂ അലീ റാസി (റ)
_________________________

(345)
വാക്കിലും
പ്രവൃത്തിയിലും
ചിന്തയിലും
സത്യമുള്ളവർക്കേ
അത്ഭുതങ്ങളുടെ
കലവറായ
ആത്മജ്ഞാനത്തിന്റെ
അദൃശ്യ
ലോകത്തേക്കുളള
പ്രവേശനം
സാധ്യമാവൂ...
_________________________

Thursday, November 25, 2021

Simple Past tense in Urdu -2 | സാമാന്യ ഭൂതകാലം | Let's Learn Urdu - 6 | Alif Ahad Academy

Let's Learn Urdu - 6
കഴിഞ്ഞ പാഠഭാഗത്ത് നാം 'മാസീ മുതലഖ്' ഉണ്ടാക്കുന്ന വിധം എങ്ങനെയാണ് 
എന്ന് പഠിച്ചു.

ഇന്ന് അതിനോട് അനുബന്ധമായ ഒരു ഭാഗം തന്നെയാണ് പഠിക്കാൻ പോകുന്നത്. 

അഥവാ (കർത്താവ്) ആരാണോ പ്രവർത്തി ചെയ്യുന്നത് അയാൾക്കനുസരിച്ച് ക്രിയകളിൽ ചെറിയ ചില മാറ്റങ്ങൾ സംഭവിക്കും.

കഴിഞ്ഞ ദിവസം നാം പഠിച്ച ഉദാഹരണങ്ങളിൽ നിന്ന് ഒന്നെടുത്ത് നമുക്ക് ആ മാറ്റങ്ങളെ മനസ്സിലാക്കാം.


سونا : ഉറങ്ങിക
سويا : ഉറങ്ങി

ഉറങ്ങിയത് പുരുഷന്മാർ ആണെങ്കിൽ :
وہ سويا
(വോ സോയാ)
അവൻ ഉറങ്ങി

وہ سوۓ
(വോ സോയേ)
അവർ ഉറങ്ങി 

تو سويا
(തൂ സോയാ)
നീ ഉറങ്ങി

تم سوۓ
(തും സോയേ)
നിങ്ങൾ ഉറങ്ങി 

ميں سويا
(മേം സോയാ)
ഞാൻ ഉറങ്ങി 

ہم سوۓ
(ഹം സോയേ)
ഞങ്ങൾ ഉറങ്ങി 


ഉറങ്ങിയത് സ്ത്രീകൾ ആണെങ്കിൽ :

وہ سوئی
(വോ സോയീ)
അവൾ ഉറങ്ങി 

وہ سوئیں
(വോ സോയീം)
അവർ ഉറങ്ങി 

تو سوئی
(തൂ സോയീ)
നീ ഉറങ്ങി

تم سوئیں
(തും സോയീം)
നിങ്ങൾ ഉറങ്ങി 

میں سوئی
(മേം സോയീ)
ഞാൻ ഉറങ്ങി

ہم سوۓ
(ഹം സോയേ)
ഞങ്ങൾ ഉറങ്ങി

മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

ഈ വാക്ക് നാം പഠിച്ചിരിക്കണം |اللاتي| Let's Learn Arabic - 6 | അറബി ഭാഷ പഠിക്കാം | Free Arabic Language Course in Malayalam | Alif Ahad Academy

Let's Learn Arabic - 6
നാം ഇന്ന് പഠിക്കാൻ പോകുന്ന വാക്കുകൾ ഖുർആനിൽ പത്തു പ്രാവശ്യം മാത്രമേ വന്നിട്ടുള്ളൂ എങ്കിലും അറബി ഭാഷ പഠിക്കുമ്പോൾ ഈ വാക്കുകൾ വളരെ പ്രധാനപ്പെട്ടതാണ്.

കഴിഞ്ഞ ദിവസം നാം പഠിച്ച എന്ന വാക്കിന്റെ സ്ത്രീലിംഗമാണ് താഴെപ്പറയുന്ന രണ്ടു വാക്കുകൾ.

اللاتــــــــي، اللائـــــــــي 
അല്ലാത്തീ, അല്ലാഈ എന്നിവയാണവ.


കഴിഞ്ഞ ഭാഗത്ത് സൂചിപ്പിച്ചതുപോലെ 
'ആരെക്കുറിച്ചാണോ പറയുന്നത് അവർ' എന്ന് തന്നെയാണ് അർത്ഥം.
സ്ത്രീകളെ കുറിച്ച് പറയുമ്പോഴാണ് ഇവ ഉപയോഗിക്കുക എന്ന ഒരു വ്യത്യാസം മാത്രം.
ഒറ്റവാക്കിൽ പറഞ്ഞാൽ അവർ എന്ന് തന്നെയാണ് അർത്ഥം.


നമുക്ക് വിശുദ്ധ ഖുർആനിലെ ഉദാഹരണങ്ങളിലൂടെ തന്നെ അവ മനസ്സിലാക്കാം.


وَأُمَّهَـٰتُكُمُ ٱلَّـٰتِیۤ أَرۡضَعۡنَكُمۡ
നിങ്ങളുടെ മാതാക്കൾ, 
അവർ നിങ്ങൾക്ക് മുലപ്പാൽ നൽകിയിരിക്കുന്നു.

وَرَبَـٰۤىِٕبُكُمُ ٱلَّـٰتِی فِی حُجُورِكُم 
നിങ്ങളുടെ വളർത്തു പുത്രിമാർ, 
അവർ നിങ്ങളുടെ സംരക്ഷണത്തിലുള്ളവരാണ്.

وَٱلَّـٰتِی تَخَافُونَ نُشُوزَهُنَّ 
അവരും,
അവർ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങൾ ആശങ്കപ്പെടുന്നു.

 അല്ലാഈ എന്നതിന്റെ ഉദാഹരണങ്ങളും നമുക്ക് ഖുർആനിൽ കാണാം.

ഈ ഭാഗം മനസ്സിലായി എങ്കിൽ ഇതിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.

നന്ദി.

കൂടെ എന്ന് എങ്ങനെ പറയാം | എന്റെ കൂടെ, നിന്റെ കൂടെ | Let's Learn Persian -18 | Free Persian Language Course in Malayalam | ഫ്രീയായി ഫാർസി പഠിക്കാം

Let's Learn Persian - 18
നമുക്ക് പേർഷ്യൻ ഭാഷയിലെ ചില പ്രധാനപ്പെട്ട Prepositions ഉദാഹരണ സഹിതം പഠിക്കാം.

Prepositions ന്റെ ഉപയോഗങ്ങളും അർത്ഥങ്ങളും പഠിച്ചാൽ മാത്രമേ ഏത് ഭാഷയും മനസ്സിലാക്കാൻ കഴിയുകയൊള്ളു.

ഇന്ന് നാം പഠിക്കുന്നത് با (ബാ) എന്ന വാക്കാണ്.
അർത്ഥം 'കൂടെ' എന്നാണ്.

ചില ഉദാഹരങ്ങൾ എഴുതി നോക്കാം.


با من
(ബാ മൻ)
എന്റെ കൂടെ

با شما
(ബാ ശുമാ)
നിങ്ങളുടെ കൂടെ

با برادر
(ബാ ബറാദർ)
സഹോദരന്റെ കൂടെ

با او
(ബാ ഊ)
അവന്റെ കൂടെ

با مادر
(ബാ മാദർ)
മാതാവിന്റെ കൂടെ

با خواهر
(ബാ ഖ്വാഹർ)
സഹോദരിയുടെ കൂടെ

با تو
(ബാ തോ)
നിന്റെ കൂടെ

با عالم
(ബാ ആലിം)
പണ്ഡിതന്റെ കൂടെ

با دانشجو
(ബാ ദാനിശ്ജൂ)
വിദ്യാർത്ഥിയുടെ കൂടെ

با معلم
(ബാ മുഅല്ലിം)
അദ്ധ്യാപകന്റെ കൂടെ

ഈ ഭാഗം മനസ്സിലായി എന്ന് കരുതുന്നു.
ഉദാഹരണങ്ങൾ നോട്ടിലോ കമന്റ് ബോക്സിലോ എഴുതി പഠിക്കുക.

നന്ദി.

Wednesday, November 24, 2021

"ചെയ്ത് കൊണ്ടിരിക്കും" എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 22 | Free Spoken English Course | Alif Ahad Academy

Let's Learn English - 22


ഇന്ന് നാം പഠിക്കുന്ന പ്രയോഗം "ചെയ്ത് കൊണ്ടിരിക്കും" എന്ന പ്രയോഗമാണ്.
അഥവാ ഭാവിയിൽ ഞാൻ / മറ്റൊരാൾ ഒരു പ്രവർത്തി ചെയ്ത് കൊണ്ടിരിക്കുകയായിരിക്കും എന്നർഥം.

അതിന് വേണ്ടി നാം ചെയ്യേണ്ടത് ഇത്രമാത്രം.
ചെയ്യും എന്ന് പറയാൻ നാം ഉപയോഗിച്ചത് will എന്നല്ലേ.
ആ will നോട് കൂടെ ഒരു be കൂടി ചേർത്തു കൊടുത്ത് ശേഷം വരുന്ന ക്രിയയിൽ ing ചേർത്താൽ മതി.


ഉദാഹരണം നോക്കൂ...

I will be running tomorrow morning
ഞാൻ നാളെ രാവിലെ ഒടിക്കൊണ്ടിരിക്കും.

You will be watching videos in the evening
വൈകുന്നേരം നീ വീഡിയോ കണ്ടു കൊണ്ടിരിക്കും.

He will be writing a novel 
അവൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കും.

When will you come, we will be sitting at the bus stop.
നീ എപ്പോൾ വരും, ഞങ്ങൾ ബസ് സ്റ്റോപ്പിൽ കാത്തിരിക്കുകയായിരിക്കും.

സൂഫികളുടെ മൊഴിമുത്തുകൾ (336-340) || Sufi Quotes in Malayalam || Alif Ahad | Sufism | Rumi | സൂഫി | റൂമി | മഹ്ഫൂളുൽ ബാഗ്ദാദി | Mahfoozul Bagdadi

(336)
ഒരാൾ
തന്റെ
നഫ്സിന്റെ
ഗുണവും
മേൻമയും
കാണുകയും
ചിന്തിക്കുകയും
ചെയ്യുന്ന
കാലമത്രയും
അവൻ
മറ്റുള്ളവരുടെ
കുറ്റവും
കുറവും
കാണുക
എന്ന
ഏറ്റവും
മോശപ്പെട്ട
കാര്യം
കൊണ്ട്
പരീക്ഷിക്കപ്പെട്ടിരിക്കുന്നു.
എന്നാൽ
ഒരാൾ
സ്വന്തം
നഫ്സിന്റെ
ന്യൂനതകൾ
സസൂക്ഷ്മം
ശ്രദ്ധിക്കുമ്പോൾ
മറ്റുള്ളവരുടെ
കുറവുകൾ
കാണുന്നതിനെ
തൊട്ട്
അവൻ
രക്ഷപ്പെട്ടിരിക്കുന്നു.

~ മഹ്ഫൂളുൽ ബഗ്ദാദീ (റ)
_________________________

(337)
ലോകത്തെ
സുഖാനുഭൂതികളാണ്
നീ
ലക്ഷ്യമാക്കുന്നത്
എങ്കിൽ
അത്
നിന്നെ
അതിന്റെ
അടിമയാക്കും.
സ്വർഗ്ഗീയ
സുഖാനുഭൂതികളാണ്
നിന്റെ
ലക്ഷ്യമെങ്കിൽ
നിന്റെ
ഹൃദയം
യഥാർത്ഥ്യത്തെ
തൊട്ട്
എത്രയോ
വിദൂരെയാണ്.
ഹൃദയനാഥനോടുള്ള
തീക്ഷ്ണമായ
അനുരാഗത്തെ
സാക്ഷാത്കരിക്കാതെ
രണ്ട്
ലോകത്തും
നീ
കൈവരിക്കുന്ന
വിജയങ്ങളെല്ലാം
വെറും
വിഡ്ഢിത്തം
മാത്രമാണ്.

~ റൂമി (റ)
_________________________

(338)
ഖിസ്മത്:
അനുകൂലവും
പ്രതികൂലവും 
എന്റെ
നാഥനിൽ
നിന്ന്
വിധി
എന്നെങ്കിലും
നിന്റെ
മുമ്പിൽ
പുഞ്ചിരിച്ചു
കൊണ്ട്
പ്രത്യക്ഷപ്പെട്ടു
എന്ന്
കരുതി
നീ
ഒരിക്കലും
വാദിക്കരുത്,
വിധി
എന്നെ
അവളുടെ
കൂട്ടുകാരനാക്കി
എന്ന്.

കാരണം,
പിന്നൊരിക്കൽ
അവൾ
നിന്നെ
അങ്ങേയറ്റം
നിന്ദ്യനാക്കിയേക്കാം,
നീ
ഓർക്കാത്ത
നിമിഷത്തിൽ
നിന്നെ
സംഹരിച്ചേക്കാം.

എന്തെന്നാൽ,
അനിശ്ചിതമായ
അവളുടെ
ഹൃദയം
മറ്റൊരു
കൂട്ടുകാരനെ
തേടി
പോവുകയാണ്.

~ റൂമി (റ)
_________________________

(339)
നദിയിലെ
ജലം
താഴ്ഭാഗത്തേക്ക്
പ്രവഹിച്ചു-
കൊണ്ടിരിക്കുന്നു.
കൂടെ
വഞ്ചികളും
വളരെ 
വേഗത്തിൽ
സഞ്ചരിച്ചു-
കൊണ്ടിരിക്കുന്നു.
ചിലപ്പോൾ
ചിന്തിക്കുന്നു,
അവയെല്ലാം
അവയുടെ
ഭൂതകാലത്തേക്ക്
ഓടിയടുക്കുകയാണെന്ന്.

അപ്രകാരം
തന്നെയാണ്
ഓരോ
നിമിഷങ്ങൾ
കഴിയും
തോറും
ലോകത്തെ
നമ്മുടെ
നിലനിൽപ്പിന്റെ
കാലാവധിയും
കഴിഞ്ഞു-
കൊണ്ടിരിക്കുന്നു.
നിമിഷങ്ങളോടൊപ്പം
നമ്മളും
ദുനിയാവ്
വിടുന്നു.

~ റൂമി (റ)
_________________________

(340)
നാമെല്ലാം
പൂർണ്ണമായും
അല്ലാഹുവിന്റെ
ഖുദ്റതിനാൽ
ഒഴുകുന്ന
ഒരേയൊരു
ചോരയല്ലേ..

അവനാണ്
മുഴുവൻ
കഴിവും,
അവന്
തന്നെയാണ്
മുഴുവൻ
ഐശ്വര്യവും.
നമ്മളൊക്കെ
ദരിദ്രരല്ലേ..
പിന്നെന്തിനാണ്
ഓരോരുത്തരും
താൻ
മറ്റവനെക്കാൾ
ഉന്നതനാണെന്ന്
വാദിക്കുന്നത്?!
നമ്മളൊക്കെ
ഒരേയൊരു
കൊട്ടാരത്തിന്റെ
വാതിൽക്കൽ
കാത്ത്
നിൽക്കേണ്ടവരല്ലേ..

~ റൂമി (റ)
_________________________

ഖുർആനിൽ 850 ലേറെ തവണആവർത്തിച്ച് ഒരു വാക്ക് | Let's Learn Arabic - 5 | അറബി ഭാഷ പഠിക്കാം | Free Arabic Language Course in Malayalam | Alif Ahad Academy

Let's Learn Arabic - 5
ഇന്ന് നാം പഠിക്കുന്നത് വിശുദ്ധ ഖുർആനിൽ പലതവണ ആവർത്തിച്ച് വന്ന മറ്റൊരു വാക്കാണ്.
الذيـــــــــن

നാം പലപ്പോഴും പാരായണം ചെയ്യുമ്പോൾ ശ്രദ്ധയിൽ പെടാറുള്ള ഒരു വാക്കാണ്.
'ആരെക്കുറിച്ചാണോ പറയുന്നത് അവർ' എന്നാണ്.
ഒറ്റവാക്കിൽ പറഞ്ഞാൽ അവർ എന്ന് തന്നെയാണ് അർത്ഥം.

ഉദാഹരണങ്ങളിലൂടെ പഠിക്കാം.

١. قَدۡ أَفۡلَحَ ٱلۡمُؤۡمِنُونَ۝
٢. ٱلَّذِینَ هُمۡ فِی صَلَاتِهِمۡ خَـٰشِعُونَ

1. തീർച്ചയായും സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു.

2. തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായ,

ഈ ഉദാഹരത്തിലെ ആദ്യത്തെ വചനത്തിൽ സത്യവിശ്വാസികളെ കുറിച്ചാണ് പറഞ്ഞത്.
വീണ്ടും സത്യവിശ്വാസികൾ എന്ന് ആവർത്തിക്കാതെ (അല്ലദീന) അവർ എന്ന് ഉപയോഗിച്ചു.

ഇതേ ചാപ്റ്ററിൽ തന്നെ അടുത്ത വചനങ്ങളിലായി പറയുന്നു:

وَٱلَّذِینَ هُمۡ عَنِ ٱللَّغۡوِ مُعۡرِضُونَ
ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് തിരിഞ്ഞുകളയുന്നവരുമായ,

وَٱلَّذِینَ هُمۡ لِلزَّكَوٰةِ فَـٰعِلُونَ
നിർബന്ധ ദാനം ചെയ്യുന്നവരുമായ,

وَٱلَّذِینَ هُمۡ لِفُرُوجِهِمۡ حَـٰفِظُونَ
തങ്ങളുടെ സ്വകാര്യ അവയവങ്ങളെ സംരക്ഷിക്കുന്നവരായ

Tuesday, November 23, 2021

എന്റെ റൂമി |رومی من | Let's Learn Persian -17 | Free Persian Language Course in Malayalam | ഫ്രീയായി ഫാർസി പഠിക്കാം

Let's Learn Persian - 17
എന്റെ റൂമി, 
നിന്റെ മുഖം, 
അവരുടെ ബുക്ക്, 
നിങ്ങളുടെ വീട്, 
ഞങ്ങളുടെ നാട് എന്നൊക്കെ പേർഷ്യൻ ഭാഷയിൽ എങ്ങനെ പറയാം?

ഇന്ന് നാം ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്.

ഇത് വളരെ സിംപിളായി മനസ്സിലാക്കാം.
എന്നുമാണ് ഫാർസിയിൽ ഉപയോഗിക്കുക എന്ന് നാം പഠിച്ചു.

ഇനി ചെയ്യേണ്ടത് ഇത്രമാത്രം.
എന്തിനെയാണോ സ്വന്തമെന്ന് പറയുന്നത് ആ വാക്കിന് ശേഷം ഇവയെ കൊണ്ടുവന്നാൽ മാത്രം മതി.

ഉദാഹരണം പറയുമ്പോൾ പെട്ടന്ന് മനസ്സിലാകും.

رومی من
എന്റെ റൂമി

صورتت
നിന്റെ മുഖം 

کتاب آنها
അവരുടെ ബുക്ക് 

خانه ی تو
നിങ്ങളുടെ വീട്

روستای ما
ഞങ്ങളുടെ ഗ്രാമം

چشمان او
അവളുടെ കണ്ണുകൾ

قلب او
അവന്റെ ഹൃദയം

എല്ലാവർക്കും മനസ്സിലായി എന്ന് വിശ്വസിക്കുന്നു.

ഖുർആനിൽ 200 ലേറെ തവണആവർത്തിച്ച് വന്ന വാക്കുകൾ |أُو۟لَـٰۤىِٕكَ / هَـٰۤؤُلَاۤءِ | Let's Learn Arabic - 4 | അറബി ഭാഷ പഠിക്കാം | Free Arabic Language Course in Malayalam | Alif Ahad Academy

കഴിഞ്ഞ ദിവസങ്ങളിലായി നാം
എന്നിവ പഠിച്ചു.
ഇന്ന് അവയുടെ ബഹുവചനമാണ് നാം പഠിക്കുന്നത്.
വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ നാം പല തവണ കേട്ട വാക്കുകളാണ് هَـــٰٓـؤُلَآءِ، أُوْلَـــٰٓـئِكَ
എന്നിവ.

അവർ, ഇവർ എന്നാണ് അർത്ഥം.

ഉദാഹരണങ്ങൾ പറയാം.

അവർ :-

أُو۟لَـٰۤىِٕكَ عَلَىٰ هُدࣰى مِّن رَّبِّهِمۡۖ
അവരുടെ നാഥൻ കാണിച്ച സന്മാർഗത്തിലാണ് അവര്‍.

 وَأُو۟لَـٰۤىِٕكَ هُمُ ٱلۡمُفۡلِحُونَ
അവര്‍ തന്നെയാകുന്നു യഥാർത്ഥ വിജയികള്‍.

أُو۟لَـٰۤىِٕكَ أَصۡحَـٰبُ ٱلۡجَنَّةِۖ
അവരാണ് സ്വർഗ്ഗാവകാശികൾ

فَمَن تَوَلَّىٰ بَعۡدَ ذَ ٰ⁠لِكَ فَأُو۟لَـٰۤىِٕكَ هُمُ ٱلۡفَـٰسِقُونَ
പിന്നെയും ആരെങ്കിലും പിന്തിരിയുകയാണെങ്കില്‍ അവര്‍ തന്നെയാകുന്നു തെമ്മാടികള്‍.

ഇവർ :-

إِنَّ هَـٰۤؤُلَاۤءِ لَیَقُولُونَ
എന്നാല്‍ ഇവർ / ഇക്കൂട്ടർ പറയുന്നു.

أَنۢبِـُٔونِی بِأَسۡمَاۤءِ هَـٰۤؤُلَاۤءِ 
ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ.

إِنَّ هَـٰۤؤُلَاۤءِ مُتَبَّرࣱ مَّا هُمۡ فِیهِ
തീര്‍ച്ചയായും ഇവർ എന്തൊന്നില്‍ നിലകൊള്ളുന്നുവോ അത് നശിപ്പിക്കപ്പെടുന്നതാണ്‌.

إِنَّ هَـٰۤؤُلَاۤءِ لَشِرۡذِمَةࣱ قَلِیلُونَ
തീര്‍ച്ചയായും ഇവര്‍ കുറച്ചാളുകൾ മാത്രമുള്ള ഒരു സംഘമാണ്.

Monday, November 22, 2021

"ചെയ്യുകയായിരുന്നില്ലേ?" എന്ന് എങ്ങനെ ഇംഗ്ലീഷിൽ ചോദിക്കാം | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 21 | Free Spoken English Course | Alif Ahad Academy

Let's Learn English - 21
ഇന്ന് നാം പഠിക്കുന്നത് "ചെയ്യുകയായിരുന്നില്ലേ?" എന്ന പ്രയോഗമാണ്. 
എന്ന പ്രയോഗം നാം മുമ്പ് പഠിച്ചു.

"ചെയ്യുകയായിരുന്നില്ലേ?" എന്ന പ്രയോഗം ലഭിക്കാൻ
You, they, we എന്നിവയുടെ മുമ്പിൽ weren't ഉം I, he, she, it എന്നിവയുടെ മുമ്പിൽ wasn't ഉം ആണ് ഉപയോഗിക്കേണ്ടത്.

നമുക്ക് കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങൾ താരദമ്യം ചെയ്ത് പഠിക്കാം.

Was I walking yesterday
(ഞാൻ ഇന്നലെ നടക്കുകയായിരുന്നോ?)

Wasn't I walking yesterday
(ഞാൻ ഇന്നലെ നടക്കുകയായിരുന്നില്ലേ?)

Were you planning for a trip?
(നീ ഒരു ട്രിപ് പ്ലാൻ ചെയ്യുകയായിരുന്നോ?)

Weren't you planning for a trip?
(നീ ഒരു ട്രിപ് പ്ലാൻ ചെയ്യുകയായിരുന്നില്ലേ?)



Were we recording a video?
(ഞങ്ങൾ ഒരു വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നോ?)

Weren't we recording a video?
(ഞങ്ങൾ ഒരു വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നില്ലേ?)


Were they chatting with their friends?
(അവർ അവരുടെ സുഹൃത്തുക്കളുമൊത്ത് ചാറ്റ് ചെയ്യുകയായിരുന്നോ?)

Weren't they chatting with their friends?
(അവർ അവരുടെ സുഹൃത്തുക്കളുമൊത്ത് ചാറ്റ് ചെയ്യുകയായിരുന്നില്ലേ?)


Was he eating chicken fry?
(അവർ ചിക്കൻ ഫ്രൈ കഴിക്കുകയായിരുന്നോ?)

Wasn't he eating chicken fry?
(അവർ ചിക്കൻ ഫ്രൈ കഴിക്കുകയായിരുന്നില്ലേ?)


Was she singing?
(അവൾ പാട്ട് പാടുകയായിരുന്നോ?)

Wasn't she singing?
(അവൾ പാട്ട് പാടുകയായിരുന്നില്ലേ?)

ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതി പഠിക്കുക.

നന്ദി.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...