കഴിഞ്ഞ ദിവസം നാം പഠിച്ചത് (ശേഷം) എന്നർത്ഥം വരുന്ന بعد از എന്ന പേർഷ്യൻ വാക്കാണ്.
ഇന്ന് നാം പഠിക്കുന്നത് "മുമ്പ്" എന്നർത്ഥം വരുന്ന രണ്ട് വാക്കുകളാണ്.
അതിലൊന്ന് پیش از (പീശ് അസ്) എന്നതും മറ്റൊന്ന് قبل از (ഖബ്ല അസ്) എന്ന വാക്കുമാണ്.
നമുക്ക് ഉദാരഹരണങ്ങൾ നിർമ്മിച്ച് പഠിക്കാം.
پیش از خواندن
(പീശ് അസ് ഖ്വാന്തൻ)
വായിക്കുന്നതിന് മുമ്പ്
قبل از خواندن
(ബഅ്ദ അസ് ഖ്വാന്തൻ)
വായിക്കുന്നതിന് മുമ്പ്
پیش از نوشتن
(പീശ് അസ് നവിശ്തൻ)
എഴുതുന്നതിന് മുമ്പ്
قبل از نوشتن
(ഖബ്ല അസ് നവിശ്തൻ)
എഴുതുന്നതിന് മുമ്പ്
پیش از یادگیری
(പീശ് അസ് യാദ്ഗീരീ)
പഠിക്കുതിന് മുമ്പ്
قبل از یادگیری
(ഖബ്ല അസ് യാദ്ഗീരീ)
പഠിക്കുതിന് മുമ്പ്
قبل از دوست داشتن
(ഖബ്ല അസ് ദോസ്ത് ദാശ് തൻ)
സ്നേഹിക്കുന്നതിന് മുമ്പ്
قبل از خواب
(ഖബ്ല അസ് ഖ്വാബ്)
ഉറങ്ങുന്നതിനു മുമ്പ്
قبل از بیدار شدن
(ഖബ്ല അസ് ബീദാർ ശുദൻ)
ഉണരുന്നതിനു മുമ്പ്
قبل از بازی
(ഖബ്ല അസ് ബാസീ)
കളിക്കുന്നതിനു മുമ്പ്
قبل از حمام کردن
(ഖബ്ല അസ് ഹമാം കർദൻ)
കുളിക്കുന്നതിനു മുമ്പ്
قبل از او
(ഖബ്ല അസ് ഊ)
അവന് മുമ്പ്
ഈ ഭാഗം മനസ്സിലായി എന്ന് കരുതുന്നു.
ഉദാഹരണങ്ങൾ നോട്ടിലോ കമന്റ് ബോക്സിലോ എഴുതി പഠിക്കുക.
നന്ദി.