നമുക്കിന്ന് അവർ ........... അല്ല എന്ന പ്രയോഗം പഠിക്കാം.
"അവർ" എന്നതിന് പേർഷ്യൻ ഭാഷയിൽ انها / ايشان (ആൻഹാ / ഈശാൻ) എന്നാണ് പറയുക എന്ന് മുമ്പ് നാം പഠിച്ചു.
ആൻഹാ / ഈശാൻ എന്നിവക്ക് ശേഷം 'അല്ല' എന്ന അർത്ഥം ലഭിക്കാൻ نيستند (നീസ്തന്ത്) എന്നാണ് ചേർക്കേണ്ടത്.
نيستم
نيستي
نيست
نيستيم
نيستيد
എന്നിവ നാം മുമ്പ് പഠിച്ചു.
നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം.
آنها نويسنده نيستند
(ആൻഹാ നവീസന്തെ നീസ്തന്ത്)
അവർ എഴുത്തുകാരല്ല
آنها مدير نيستند
(ആൻഹാ മുദീർ നീസ്തന്ത്)
അവർ മന്ത്രിമാരല്ല
آنها كارشناس فني نيستند
(ആൻഹാ കാർശനാസ് ഫന്നീ നീസ്തന്ത്)
അവർ ടെക്നീഷ്യന്മാരല്ല
آنها هنرمند نيستند
(ആൻഹാ ഹോനർമന്ത് നീസ്തന്ത്)
അവർ കലാകാരന്മാരല്ല
آنها مترجم نيستند
(ആൻഹാ മൊതറജ്ജം നീസ്തന്ത്)
അവർ പരിഭാഷകരല്ല
آنها مرد نيستند
(ആൻഹാ മർദ് നീസ്തന്ത്)
അവർ പുരുഷന്മാരല്ല
آنها زن نيستند
(ആൻഹാ Zaaൻ നീസ്തന്ത്)
അവർ സ്ത്രീകളല്ല
ഈ ഭാഗം മനസ്സിലായാൽ ഒരു ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.
No comments:
Post a Comment
🌹🌷