Showing posts with label Let's Learn Urdu. Show all posts
Showing posts with label Let's Learn Urdu. Show all posts

Monday, December 13, 2021

ماضى احتمالى | സാധ്യതാ ഭൂതകാലം | Let's Learn Urdu - 10 | Free Urdu Language Course in Malayalam | Easy Urdu | ഫ്രീയായി ഉർദു പഠിക്കാം | Alif Ahad Academy

Let's Learn Urdu - 10
ഇന്ന് നാം പഠിക്കുന്നത് മറ്റൊരു പ്രയോഗമാണ്. 
പലപ്പോഴും നമുക്ക് ഒരു പ്രവൃത്തി സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് സംശയമായിരിക്കും.
അപ്പോൾ നാം പറയും; 
ഉദാ: ചെയ്തിട്ടുണ്ടാകും,
പോയിട്ടുണ്ടാകും,
പഠിച്ചിട്ടുണ്ടാകും.
ഇതിന് ماضی احتمالی (മാസീ ഇഹ്തിമാലി) സാധ്യതാ ഭൂതകാലം എന്നാണ് പറയുക.

ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്തത് കൊണ്ട് തന്നെ ഈ പ്രയോഗത്തിന് ماضی شكيه (മാസി ശകിയ) എന്ന നാമവുമുണ്ട്.


ഈ പ്രയോഗം ലഭിക്കാൻ 'മാസീ മുത്ലഖിന്' ശേഷം ہوگا (ഹോഗാ) എന്നതിന്റെ വിവിധ രൂപങ്ങൾ കർത്താവിനനുസരിച്ച് മാറ്റിക്കൊടുത്താൽ മതി.

പുല്ലിംഗം

وہ سویا ہوگا
അവൻ ഉറങ്ങിയിട്ടുണ്ടാവും

وہ سوئے ہونگے
അവർ ഉറങ്ങിയിട്ടുണ്ടാവും

تو سویا ہوگا
നീ ഉറങ്ങിയിട്ടുണ്ടാവും

تم سوئے ہوگے
നിങ്ങൾ ഉറങ്ങിയിട്ടുണ്ടാവും

میں سویا ہونگا
ഞാൻ ഉറങ്ങിയിട്ടുണ്ടാവും

ہم سوئے ہونگے 
ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാവും


സ്ത്രീലിംഗം

وہ سوئی ہوگی
അവൾ ഉറങ്ങിയിട്ടുണ്ടാവും

وہ سوئی ہونگی
അവർ ഉറങ്ങിയിട്ടുണ്ടാവും

تو سوئی ہوگی
നീ ഉറങ്ങിയിട്ടുണ്ടാവും

تم سوئی ہوگی
നിങ്ങൾ ഉറങ്ങിയിട്ടുണ്ടാവും

میم سوئی ہونگی 
ഞാൻ ഉറങ്ങിയിട്ടുണ്ടാവും

ہم سوئے ہونگے
ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാവും


ഇനി അവസാനത്തെ അക്ഷരമായ گا യെ ഒഴിവാക്കിയിട്ടും പറയാം.


പുല്ലിംഗം

وہ سویا ہو
അവൻ ഉറങ്ങിയിട്ടുണ്ടാവും

وہ سوئے ہوں
അവർ ഉറങ്ങിയിട്ടുണ്ടാവും

تو سویا ہو
നീ ഉറങ്ങിയിട്ടുണ്ടാവും

تم سوئے ہو
നിങ്ങൾ ഉറങ്ങിയിട്ടുണ്ടാവും

میں سویا ہوں
ഞാൻ ഉറങ്ങിയിട്ടുണ്ടാവും

ہم سوئے ہوں
ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാവും


സ്ത്രീലിംഗം

وہ سوئی ہو
അവൾ ഉറങ്ങിയിട്ടുണ്ടാവും

وہ سوئی ہوں
അവർ ഉറങ്ങിയിട്ടുണ്ടാവും

تو سوئی ہو
നീ ഉറങ്ങിയിട്ടുണ്ടാവും

تم سوئی ہو
നിങ്ങൾ ഉറങ്ങിയിട്ടുണ്ടാവും

میم سوئی ہوں
ഞാൻ ഉറങ്ങിയിട്ടുണ്ടാവും

ہم سوئے ہوں
ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാവും

ഈ ഭാഗം മനസ്സിലായി എങ്കിൽ രണ്ട് ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

Wednesday, December 8, 2021

ماضی نا تمام | Past continuous tense in Urdu | പൂർണ്ണ ഭൂതകാലം | Let's Learn Urdu - 9 | Free Urdu Language Course in Malayalam | Easy Urdu | ഫ്രീയായി ഉർദു പഠിക്കാം | Alif Ahad Academy

Let's Learn Urdu - 9
ഇംഗ്ലീഷിൽ നാം Past continuous tense എന്ന് പറയുന്നത് ഉർദുവിലേക്ക് വരുമ്പോൾ നാം അതിനെ
'മാസീ നാ തമാം' ماضی نا تمام
എന്ന് വിളിക്കും.
മലയാളത്തിൽ നമുക്കതിനെ അപൂർണ്ണ ഭൂതകാലം എന്ന് വിളിക്കാം.

ഈ നിമഷത്തിന് മുമ്പെപ്പോഴോ,
അതിനി ആയിരം കൊല്ലങ്ങൾക്ക് മുമ്പാണെങ്കിലും,
ഒരു പ്രവൃത്തി തുടർന്ന്കൊണ്ടിരിക്കുകയായിരുന്നു എന്ന് സൂചിപ്പിക്കാനാണ് 
'മാസീ നാ തമാം' ماضی نا تمام.

എങ്ങിനെയാണ് 'മാസീ നാ തമാമെന്ന' ക്രിയയെ ജന്മം നൽകുന്നത് എന്ന് നോക്കാം.
"താ ഥാ" (تا تھا) എന്നതിന്റെയോ, 
"രഹാഥാ" رہاتھا എന്നതിന്റെയോ വ്യത്യസ്ഥ രൂപങ്ങൾ 
പ്രവർത്തി ചെയ്യുന്ന ആൾക്കനുസരിച്ച് മാറ്റിക്കൊടുത്താൽ 
'മാസീ നാ തമാം' ماضی نا تمام ഉണ്ടായി.


ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം:-

"താ ഥാ" (تا تھا) എന്നാണ് അവസാനത്തിൽ ചേർക്കുന്നതെങ്കിൽ,

പുല്ലിംഗം

وہ سوتا تھا
അവൻ ഉറങ്ങുകയായിരുന്നു.

وہ سوتے تھے
അവർ ഉറങ്ങുകയായിരുന്നു.

تو سوتا تھا
നീ ഉറങ്ങുകയായിരുന്നു.

تم سوتے تھے
നിങ്ങൾ ഉറങ്ങുകയായിരുന്നു.

میں سوتا تھا
ഞാൻ ഉറങ്ങുകയായിരുന്നു.

ہم سوتے تھے
ഞങ്ങൾ ഉറങ്ങുകയായിരുന്നു.


സ്ത്രീലിംഗം

وہ سوتی تھی
അവൾ ഉറങ്ങുകയായിരുന്നു.

وہ سوتی تھیں
അവർ ഉറങ്ങുകയായിരുന്നു.

تو سوتی تھی
നീ ഉറങ്ങുകയായിരുന്നു.

تم سوتی تھیں
നിങ്ങൾ ഉറങ്ങുകയായിരുന്നു.

میں سوتا تھی
ഞാൻ ഉറങ്ങുകയായിരുന്നു.

ہم سوتے تھے
ഞങ്ങൾ ഉറങ്ങുകയായിരുന്നു.

"രഹാഥാ" رہاتھا എന്നാണ് അവസാനത്തിൽ ചേർക്കുന്നതെങ്കിൽ താഴെ പറയും വിധമായിരിക്കും.
അർത്ഥത്തിൽ വ്യത്യാസമൊന്നുമില്ല.

പുല്ലിംഗം

وہ سورہا تھا
وہ سورہے تھے
تو سورہا تھا
تم سورہے تھے
میں سورہا تھا
ہم سورہے تھے

സ്ത്രീലിംഗം

وہ سورہی تھی
وہ سورہی تھیں
تو سورہی تھی
تم سورہی تھیں
میں سورہی تھی
ہم سورہے تھے

ഈ ഭാഗം മനസ്സിലായി എങ്കിൽ രണ്ട് ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

Monday, December 6, 2021

ماضی بعید | Past perfect tense in Urdu | പൂർണ്ണ ഭൂതകാലം | Let's Learn Urdu - 8 | Free Urdu Language Course in Malayalam | Easy Urdu | ഫ്രീയായി ഉർദു പഠിക്കാം | Alif Ahad Academy

Let's Learn Urdu - 8
ഭൂതകാലത്ത് പൂർണ്ണമായും സംഭവിച്ച് കഴിഞ്ഞ ഒരു കാര്യം പറയാൻ നാം ماضي بعيد ആണ് ഉപയോഗിക്കുക.

മലയാളത്തിൽ നാം പറയാറുള്ള ചെയ്തിരുന്നു, നടന്നിരുന്നു, ഉറങ്ങിയിരുന്നു, തിന്നിരുന്നു, കുടിച്ചിരുന്നു പോലെയുള്ള പ്രയോഗങ്ങളാണ് ماضي بعيد.

മാസീ മുത്വ് ലഖും, മാസീ ഖരീബും എങ്ങനെയാണ് വാക്യത്തിൽ ഉപയോഗിക്കേണ്ടത് എന്ന് നാം മുമ്പ് പഠിച്ചു. 

മാസീ ബഈദിൽ സംസാരിക്കാൻ "ഥാ" تها എന്നതിന്റെ വിവിധ രൂപങ്ങൾ വാക്യത്തിന്റെ അവസാനത്തിൽ ചേർത്ത് കൊടുത്താൽ മതി.


പുല്ലിംഗം 

وہ سویا تها
അവൻ ഉറങ്ങിയിരുന്നു.

 وہ سوئے تهے 
അവർ ഉറങ്ങിയിരുന്നു.

تو سویا تها
നീ ഉറങ്ങിയിരുന്നു.

تم سوئے تهے
നിങ്ങൾ ഉറങ്ങിയിരുന്നു.

میں سویا تها
ഞാൻ ഉറങ്ങിയിരുന്നു.

ہم سوئے تهے
ഞങ്ങൾ ഉറങ്ങിയിരുന്നു.

സ്ത്രീലിംഗം

وہ سویى تھی
അവൾ ഉറങ്ങിയിരുന്നു.

 وہ سویى تھیں 
അവർ ഉറങ്ങിയിരുന്നു.

تو سویى تھی 
നീ ഉറങ്ങിയിരുന്നു.

تم سویى تھیں
നിങ്ങൾ ഉറങ്ങിയിരുന്നു.

میں سویى تھی
ഞാൻ ഉറങ്ങിയിരുന്നു.

ہم سوئے تھے
ഞങ്ങൾ ഉറങ്ങിയിരുന്നു.

ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

Tuesday, November 30, 2021

ماضي قريب | Present perfect tense in Urdu | ആസന്ന ഭൂതകാലം | Let's Learn Urdu - 7 | Free Urdu Language Course in Malayalam | Easy Urdu | ഫ്രീയായി ഉർദു പഠിക്കാം | Alif Ahad Academy

Let's Learn Urdu - 7
കുറച്ചുമുമ്പ് സംഭവിച്ച ഒരു കാര്യം പറയാൻ നാം ماضي قریب ആണ് ഉപയോഗിക്കുക.

മലയാളത്തിൽ നാം പറയാറുള്ള നടന്നിട്ടുണ്ട്, ഉറങ്ങിയിട്ടുണ്ട്, തിന്നിട്ടുണ്ട്, കുടിച്ചിട്ടുണ്ട് പോലെയുള്ള പ്രയോഗങ്ങളാണ് ماضي قريب.

മാസീ മുത്വ് ലഖ് എങ്ങനെയാണ് വാക്യത്തിൽ ഉപയോഗിക്കേണ്ടത് എന്ന് നാം മുമ്പ് പഠിച്ചു. 

അതിന്റെ കൂടെ ഹേ എന്നതിന്റെ വിവിധ രൂപങ്ങൾ ചേർത്ത് കൊടുത്താൽ 'മാസീ ഖരീബ്' ആയി.

ഹേ എന്നതിന് രൂപമാറ്റം സംഭവിക്കുന്നത് പ്രവർത്തി ചെയ്യുന്ന ആൾക്കനുസരിച്ചാണ്.


പുല്ലിംഗം 

وہ سویا ہے
അവൻ ഉറങ്ങിയിട്ടുണ്ട്.

 وہ سوئے ہیں 
അവർ ഉറങ്ങിയിട്ടുണ്ട്.

تو سویا ہے
നീ ഉറങ്ങിയിട്ടുണ്ട്.

تم سوئے ہو
നിങ്ങൾ ഉറങ്ങിയിട്ടുണ്ട്.

میں سویا ہوں
ഞാൻ ഉറങ്ങിയിട്ടുണ്ട്.

ہم سوئے ہیں
ഞങ്ങൾ ഉറങ്ങിയിട്ടുണ്ട്.

സ്ത്രീലിംഗം

وہ سویى ہے
അവൾ ഉറങ്ങിയിട്ടുണ്ട്.

 وہ سویى ہیں 
അവർ ഉറങ്ങിയിട്ടുണ്ട്.

تو سویى ہے 
നീ ഉറങ്ങിയിട്ടുണ്ട്.

تم سویى ہو
നിങ്ങൾ ഉറങ്ങിയിട്ടുണ്ട്.

میں سویى ہوں
ഞാൻ ഉറങ്ങിയിട്ടുണ്ട്.

ہم سوئے ہیں
ഞങ്ങൾ ഉറങ്ങിയിട്ടുണ്ട്.

ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

Thursday, November 25, 2021

Simple Past tense in Urdu -2 | സാമാന്യ ഭൂതകാലം | Let's Learn Urdu - 6 | Alif Ahad Academy

Let's Learn Urdu - 6
കഴിഞ്ഞ പാഠഭാഗത്ത് നാം 'മാസീ മുതലഖ്' ഉണ്ടാക്കുന്ന വിധം എങ്ങനെയാണ് 
എന്ന് പഠിച്ചു.

ഇന്ന് അതിനോട് അനുബന്ധമായ ഒരു ഭാഗം തന്നെയാണ് പഠിക്കാൻ പോകുന്നത്. 

അഥവാ (കർത്താവ്) ആരാണോ പ്രവർത്തി ചെയ്യുന്നത് അയാൾക്കനുസരിച്ച് ക്രിയകളിൽ ചെറിയ ചില മാറ്റങ്ങൾ സംഭവിക്കും.

കഴിഞ്ഞ ദിവസം നാം പഠിച്ച ഉദാഹരണങ്ങളിൽ നിന്ന് ഒന്നെടുത്ത് നമുക്ക് ആ മാറ്റങ്ങളെ മനസ്സിലാക്കാം.


سونا : ഉറങ്ങിക
سويا : ഉറങ്ങി

ഉറങ്ങിയത് പുരുഷന്മാർ ആണെങ്കിൽ :
وہ سويا
(വോ സോയാ)
അവൻ ഉറങ്ങി

وہ سوۓ
(വോ സോയേ)
അവർ ഉറങ്ങി 

تو سويا
(തൂ സോയാ)
നീ ഉറങ്ങി

تم سوۓ
(തും സോയേ)
നിങ്ങൾ ഉറങ്ങി 

ميں سويا
(മേം സോയാ)
ഞാൻ ഉറങ്ങി 

ہم سوۓ
(ഹം സോയേ)
ഞങ്ങൾ ഉറങ്ങി 


ഉറങ്ങിയത് സ്ത്രീകൾ ആണെങ്കിൽ :

وہ سوئی
(വോ സോയീ)
അവൾ ഉറങ്ങി 

وہ سوئیں
(വോ സോയീം)
അവർ ഉറങ്ങി 

تو سوئی
(തൂ സോയീ)
നീ ഉറങ്ങി

تم سوئیں
(തും സോയീം)
നിങ്ങൾ ഉറങ്ങി 

میں سوئی
(മേം സോയീ)
ഞാൻ ഉറങ്ങി

ہم سوۓ
(ഹം സോയേ)
ഞങ്ങൾ ഉറങ്ങി

മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

Monday, November 22, 2021

Simple Past tense in Urdu | സാമാന്യ ഭൂതകാലം | Let's Learn Urdu - 5 | Alif Ahad Academy

ഒരു പ്രവർത്തി ഭൂതകാലത്ത് നടന്നു എന്നറിയിക്കുന്ന പ്രയോഗമാണ് ماضى مطلق (മാസീ മുത്വലഖ്).
ഈ പ്രയോഗത്തിൽ പ്രവർത്തി നടന്നത് കഴിഞ്ഞു പോയ കാലത്താണ് എന്ന് മാത്രമേ അറിയിക്കുന്നൊള്ളു.
അല്ലാതെ കുറേ നാളുകൾക്ക് മുമ്പ് നടന്നു, അല്ലെങ്കിൽ ഈ അടുത്ത് നടന്നു എന്നൊന്നും മനസ്സിലാക്കാനാകില്ല.

(മാസീ മുത്വലഖ്) ഉണ്ടാക്കാൻ മസ്ദറിന്റെ അടയാളമായ നാ എന്നതിനെ കളഞ്ഞതിന് ശേഷം അവസാന അക്ഷരമായി വന്നത് അലിഫോ വാവോ ആണെങ്കിൽ യാ എന്നും, അല്ലെങ്കിൽ ഒരു അലിഫും ചേർത്ത് കൊടുക്കുക.

ഉദാഹരണത്തിലൂടെ മനസ്സിലാക്കാം.

താഴെ നൽകുന്ന ഉദാഹരണങ്ങളിൽ ഒന്ന് മസ്ദറും രണ്ട് മാസീ മുത്വലഖുമാണ്.

(പുകാർനാ)
پکارنا - വിളിക്കുക
پکارا - വിളിച്ചു

(ഛോഡ്നാ)
چهوڑنا - ഉപേക്ഷിക്കുക
چهوڑا - ഉപേക്ഷിച്ചു

(പൂഛ്നാ)
پوچہنا - ചോദിക്കുക
پوچہا - ചോദിച്ചു

(സോനാ)
سونا - ഉറങ്ങുക
سويا - ഉറങ്ങി

(ആനാ)
آنا - വരിക
آيا - വന്നു

രണ്ട് ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.

Wednesday, November 17, 2021

Past tense in Urdu | ഭൂതകാലം | Let's Learn Urdu - 4 | Alif Ahad Academy

Let's Learn Urdu - 4


കഴിഞ്ഞ കാലത്ത് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഉർദു ഭാഷയിൽ ആറ് രൂപത്തിൽ പറയാം.
ഓരോ പ്രയോഗത്തിനും വ്യത്യസ്ത അർത്ഥങ്ങളായിരിക്കും ഉണ്ടാകുക.

1. ماضى مطلق
(മാzee മുത്-ലഖ്)
സാമാന്യ ഭൂതകാലം

2. ماضی قریب
(മാzee ഖരീബ്)
ആസന്ന ഭൂതകാലം

3. ماضی بعيد
(മാzee ബഈദ്)
പൂർണ്ണ ഭൂതകാലം

4. ماضی نا تمام
(മാzee നാ തമാം)
അപൂർണ്ണ ഭൂതകാലം

5. ماضی احتمالی
(മാzee ഇഹ്തിമാലീ)
സാധ്യതാ ഭൂതകാലം

6. ماضی تمنائی
(മാzee തമന്നാഈ)
ആശാ ഭൂതകാലം

അടുത്ത ഭാഗങ്ങളിൽ നമുക്ക് ഇവയെ വിശദമായി പഠിക്കാം.

Tuesday, November 16, 2021

വളരെ പ്രധാനപ്പെട്ട ഉർദു വാക്കുകൾ |Very Important Urdu Words | Let's Learn Urdu - 3 | ഫ്രീയായി ഉർദു പഠിക്കാം | Free Urdu Language Course | Alif Ahad Academy

വളരെ പ്രധാനപ്പെട്ട ഉർദു വാക്കുകൾ
کاٹنا 
(കാഠ്നാ)
കടിക്കുക

مارنا
(മാർനാ)
അടിക്കുക

پڑھنا
(പഡ്നാ)
വായിക്കുക

لکھنا
(ലിഖ്നാ)
എഴുതുക

کھانا
(ഖാനാ)
തിന്നുക

پينا
(പീനാ)
കുടിക്കുക

سونا
(സോനാ)
ഉറങ്ങുക

کھينچنا
(ഖേഞ്ച്നാ)
വലിക്കുക

دھکيلنا
(ധകേൽനാ)
തള്ളുക

اچھلنا
(ഉഛൽനാ)
ചാടുക


کہنا، بتانا 
(കഹ്നാ, ബതാനാ)
പറയുക

پانا، حاصل کرنا 
(പാനാ, ഹാസൽ കർനാ)
ലഭിക്കുക

پیدا کرنا، تخلیق کرنا 
(പേദാ കർനാ, തഖ്ലീഖ് കർനാ)
ഉണ്ടാക്കുക

روانا ہونا، جانا 
(റവാനാ, ഹോനാ, ജാനാ)
പോവുക

معلوم ہونا، جاننا
(മഅലും ഹോനാ, ജാൻനാ)
അറിയുക

لے جانا، لانا 
(ലേ ജാനാ, ലാനാ)
എടുക്കുക

دیکہنا، سمجھنا
(ദേഖ്നാ, സമജ്നാ)
കാണുക

آنا، پہنچنا 
(ആനാ, പഹുഞ്ച്നാ)
വരുക

سوچنا، غور کرنا 
(സോച്നാ, ഗോർ കർനാ)
ചിന്തിക്കുക

دیکھنا
(ദേഖ്നാ)
നോക്കുക

چاہنا 
(ചാഹ്നാ)
ആഗ്രഹിക്കുക

دینا 
(ദേനാ)
നൽകുക

استعمال کرنا 
(ഇസ്തീമാൽ കർനാ)
ഉപയോഗിക്കുക

پتہ لگانا، سراغ لگانا 
(പത്ത ലഖാനാ, സുറാഗ് ലഗാനാ)
കണ്ടെത്തുക

کہنا، بیان کرنا 
(കഹ്നാ , ബയാൻ കർനാ)
പറയുക

پوچہنا 
(പോഛ്നാ)
ചോദിക്കുക

کام کرنا 
(കാം കർനാ)
ജോലി ചെയ്യുക

محسوس ہونا 
(മഹ്സൂസ് ഹോനാ)
തോന്നുക

محسوس کرنا 
(മഹ്സൂസ് കർനാ)
അനുഭവിക്കുക

کوشش کرنا 
(കോശിശ് കർനാ)
ശ്രമിക്കുക

چهوڑنا 
(ഛോഡ്നാ)
ഉപേക്ഷിക്കുക

پکارنا 
(പകാർനാ)
വിളിക്കുക

Wednesday, November 10, 2021

Prepositions in Urdu | Let's Learn Urdu - 2 | Free Urdu Language Course | Alif Ahad Academy


میں (മേം) 

نیچے (നീചേ)
താഴെ

پیچھے، بعد (പീഛേ, ബഅ്ദ്)
ശേഷം

پار (പാർ)
എതിർവശത്ത്‌

اوپر (ഊപർ)
മേലെ

نیچے (നീചേ)
അടിയിൽ

پرے (പരേ)
ഉപരിയായി

طرف ،پاس (ത്വറഫ്, പാസ്)
അരികിൽ

سے (സേ)
ൽ നിന്ന്

کا،کی،کے (കാ, കീ, കേ)
ന്റെ

میں سے (മെെ സേ)
ൽ കൂടി

کو، تک (കോ, തക്)
യിലേക്ക്

پر (പർ)
മേൽ

ساتھ (സാഥ്)
കൂടെ, കൊണ്ട്

کے متعلق (കേ മുതഅല്ലിക്)
കുറിച്ച്‌

پر (പർ)
ഇൽ

درمیان (ദർമിയാൻ)
ഒത്ത്‌, കൂട്ടത്തിൽ

پہلے (പെഹലേ)
മുമ്പ്

درمیان (ദർമിയാൻ)
ഇടയിൽ

ساتھ، پاس (സാഥ്, പാസ്)
കൊണ്ട്, ആൽ

کے لیے (കേ ലിയേ)
വേണ്ടി, യുടെ 

اندر (അന്തർ)
അകത്തേക്ക്, ഇൽ

اوپر (ഊപർ)
മുകളിൽ

سے (സേ)
.......നേക്കാൾ

میں (മേം)
ഇന്നസമയത്തിനകം, ഉള്ളിലായി

Wednesday, November 3, 2021

ഉർദു അക്ഷരങ്ങൾ പഠിക്കാം | Let's Learn Urdu | Alif Ahad Academy


ഉർദു അക്ഷരങ്ങൾ

ا (അലിഫ്)

ب (ബെ)

پ (പെ)

ت (തെ)

ٹ (ടെ)

ث (സെ)

ج (ജിം)

چ (ചെ)

ح (ബഢീ ഹെ)

خ (ഖെ)

د (ദാൽ)

ڈ (ഡാൽ)

ذ (zaൽ)

ر (റെ)

ڑ (ഢെ)

ز (ze)

ژ (ഴെ)

س (സീൻ)

ش (ശീൻ)

ص (സ്വാദ്)

ض (zwaദ്)

ط (താഎ)

ظ (zwae)

ع (ഐൻ)

غ (ഗ്വൈൻ)

ف (ഫെ)

ق (ഖാഫ്)

ک (കാഫ്)

گ (ഗാഫ്)

ل (ലാം)

م (മീം)

ن (നൂൻ)

و (വാവ്)

ہ (ഛോട്ടീ ഹെ)

ھ (ദോ ചശ്മീ ഹെ)

ء (ഹംZa)

ی (ഛോട്ടീ യെ)

ے (ബഢീ യെ)

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...