സാധാരണ പല ഭാഷകളിലും ഏകവചനവും ബഹുവചനവുമാണ്.
എന്നാൽ അറബി ഭാഷയിൽ ഏകവചനവും ദ്വിവചനവും ബഹുവചനവുമുണ്ട്.
ഇന്ന് നാം അവയെ കുറിച്ചാണ് പഠിക്കുന്നത്.
ഏക വചനത്തിന്റെ ഉദാഹരണങ്ങൾ:
كَاتِبٌ = എഴുതുന്നവൻ
نَاصِرٌ = സഹായിക്കുന്നവൻ
جَالِسٌ = ഇരിക്കുന്നവൻ
طَالِبٌ = വിദ്യാർഥി
حَامِدٌ = സ്തുതിക്കുന്നവൻ
كَاتِبَةٌ = എഴുതുന്നവൾ
نَاصِرَةٌ = സഹായിക്കുന്നവൾ
جَالِسَةٌ = ഇരിക്കുന്നവൾ
طَالِبَةٌ = വിദ്യാർഥിനി
حَامِدَةٌ = സ്തുതിക്കുന്നവൾ
ഇനി ഇവയെ ദ്വിവചനമാക്കാൻ ആ വാക്കുകളുടെ അവസാനത്തിൽ ഒരു അലിഫും നൂനും ചേർത്ത് കൊടുത്താൽ മതി.
ഉദാഹരണം :
كَاتِبَانِ =
എഴുതുന്ന രണ്ട് പുരുഷർ
نَاصِرَانِ =
സഹായിക്കുന്ന രണ്ട് പുരുഷർ
جَالِسَانِ =
ഇരിക്കുന്ന രണ്ട് പുരുഷർ
طَالِبَانِ =
രണ്ട് വിദ്യാർഥികൾ
حَامِدَانِ =
സ്തുതിക്കുന്ന രണ്ട് പുരുഷർ
كَاتِبَتَانِ =
എഴുതുന്ന രണ്ട് സ്ത്രീകൾ
نَاصِرَتَانِ =
സഹായിക്കുന്ന രണ്ട് സ്ത്രീകൾ
جَالِسَتَانِ =
ഇരിക്കുന്ന രണ്ട് സ്ത്രീകൾ
طَالِبَتَانِ =
രണ്ട് വിദ്യാർഥിനികൾ
حَامِدَتَانِ =
സ്തുതിക്കുന്ന രണ്ട് സ്ത്രീകൾ
അവയെ ബഹുവചനമാക്കുമ്പോൾ ചെറിയൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
വാക്ക് പുല്ലിംഗമാണെങ്കിൽ അവസാനത്തിൽ ഒരു വാവും നൂനും ചേർത്ത് കൊടുക്കുക.
ഇനി സ്ത്രീലിംഗമാണെങ്കിൽ അവസാനത്തിൽ ഒരു അലിഫും താഉം ചേർത്ത് കൊടുക്കുക.
ഉദാഹരണം :
كَاتِبُونَ =
എഴുതുന്ന പുരുഷന്മാർ
نَاصِرُونَ =
സഹായിക്കുന്ന പുരുഷന്മാർ
جَالِسُونَ =
ഇരിക്കുന്ന പുരുഷന്മാർ
طَالِبُونَ =
വിദ്യാർഥികൾ
حَامِدُونَ =
സ്തുതിക്കുന്ന പുരുഷന്മാർ
كَاتِبَاتٌ =
എഴുതുന്ന സ്ത്രീകൾ
نَاصِرَاتٌ =
സഹായിക്കുന്ന സ്ത്രീകൾ
جَالِسَاتٌ =
ഇരിക്കുന്ന സ്ത്രീകൾ
طَالِبَاتٌ =
വിദ്യാർഥിനികൾ
حَامِدَاتٌ =
സ്തുതിക്കുന്ന സ്ത്രീകൾ
ഈ ഭാഗം മനസ്സിലായെങ്കിൽ രണ്ട് ഉദാഹരണങ്ങൾ കമൻറ് ബോക്സിൽ എഴുതുക.
നന്ദി.