Showing posts with label Sufi Thoughts in Malayalam. Show all posts
Showing posts with label Sufi Thoughts in Malayalam. Show all posts

Friday, April 4, 2025

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli


പ്രണയം
എന്നത് 
നിങ്ങൾക്ക് 
ഇഷ്ടമുള്ളതിനെ 
നിങ്ങൾ 
ഇഷ്ടപ്പെടുന്നവർക്കായി 
നൽകലാണ്. 
ഇഷ്ടപ്പെട്ടത്
പ്രിയപ്പെട്ടവന്
നൽകുക
എന്നതിനർത്ഥം
ആ 
പ്രിയപ്പെട്ടവന്
നൽകുന്ന
സ്ഥാനം
മറ്റൊരാൾക്കും
(ഇഷ്ടപ്പെട്ട
ഒന്നിനുപോലും)
നൽകാതിരിക്കുക
എന്നതും 
ആകുന്നു.

_ ഇമാം ശിബ്‌ലി(റ)


ഇമാം ശിബ്‌ലിയുടെ ഈ സൂഫി പ്രസ്താവന സുവ്യക്തമായ ആത്മീയ ഭാവനയുടെയും, ദിവ്യാനുരാഗത്തിൻ്റെയും അനിർവചനീയമായ അർത്ഥതലമാണ് നമ്മുക്ക് സമ്മാനിക്കുന്നത്:

"മഹബ്ബ", അഥവാ സത്യസ്നേഹം / ദിവ്യസ്നേഹം, സുഖകരമായ വാക്കുകളിലൊതുങ്ങുന്നതല്ല, മറിച്ച് പ്രണയി ചെയ്യുന്ന ബലിദാനങ്ങളിലും നിർമലമായ ഉദ്ദേശങ്ങളിലും പ്രതിഫലിക്കുന്ന ഒന്നാണ്. 

ഗുരു ശിബ്‌ലി (റ) പറഞ്ഞത് പോലെ, "മഹബ്ബ ഇഷ്ടമുള്ളത് ഇഷ്ടപ്പെടുന്നവർക്കായി കൊടുക്കുക" എന്നത്, ഒരു വ്യക്തിയോട് ഉള്ള സ്നേഹം അതിനെ തികയാൻ തക്കതായതല്ലാതെ, നാം ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പോലും അവർക്കായി ഉപേക്ഷിക്കാനുള്ള മനസ്സാണ്. 

അത് ഉപരിതലത്തിൽ നോക്കുമ്പോൾ വെറും ദാനം പോലെ തോന്നാമെങ്കിലും, ഉള്ളിലൊഴുകുന്ന സ്നേഹത്തിന്റെ ഏറ്റവും ശക്തമായ പ്രകടനമാണത്.

ഈ സ്നേഹത്തിന് അതിപ്രധാനമായ വേറൊരു ഘടകവും ഇമാം ശിബ്‌ലി (റ) വ്യക്തമാക്കുന്നു: 
"പ്രേമഭാജനത്തിൻ്റെ സ്ഥാനത്ത് മറ്റാരുമില്ലാതിരിക്കണം". അഥവാ, ആ വ്യക്തിയോടുള്ള സ്നേഹത്തിൽ പങ്ക് വയ്ക്കാൻ മറ്റാരും പാടില്ല എന്നല്ല, മറിച്ച് 
നമ്മുടെ ഹൃദയത്തിൽ ആ വ്യക്തിക്ക് മാത്രമായികൊണ്ടിരിക്കുന്ന സ്ഥാനം വേണം. 
അത് ആത്മാർത്ഥമായ സ്‌നേഹത്തിന്റെയും ആത്മീയ ബന്ധത്തിന്റെയും അടയാളമാണ്.

സൂഫിസത്തിൽ, ഈ "മഹബ്ബ" ദൈവത്തോടുള്ള സ്നേഹമായി പരിപോഷിപ്പിക്കപ്പെടുന്നു. ദൈവം മാത്രം ഹൃദയത്തിൽ ഒഴുകുമ്പോൾ, അതിനെ വഞ്ചിക്കാനോ, അവിടത്തെ സ്ഥാനത്ത് മറ്റാരെയും കൊണ്ടുവരാനോ പാടില്ല. അത് നിർമലമായ, ഏകാഗ്രമായ സ്നേഹബന്ധം ആകണം.

ഇത് നമ്മെ സ്വയം പരിശോധിക്കാൻ പ്രാപ്തമാക്കുന്നു —
ചിന്തിക്കാം,
നാം സ്നേഹിക്കുന്നവർക്കായി നമ്മൾ എന്തെല്ലാം ഇച്ഛകൾ ഉപേക്ഷിക്കാറുണ്ട്? അവരുടെ സ്ഥാനത്ത് മറ്റാരും നമുക്ക് പ്രധാന്യമില്ലെന്നത് എത്രത്തോളം സത്യമാണ്?

ഇമാം ശിബ്‌ലി റൂഹിൻ്റെ പ്രണയത്തിലേക്ക് വിരൽ ചൂണ്ടുകയാണ്.

ഇമാം ശിബ്‌ലി (Imam Shibli) യെ കുറിച്ച് അല്പം

ഇമാം അബു ബക്ര്‌ അൽ-ശിബ്‌ലി (Abu Bakr al-Shibli) (ഹിജ്‌റ 334 / ക്രി.വ 946) എന്നവർ പ്രശസ്ത സൂഫി പണ്ഡിതനും ആചാര്യനുമായിരുന്നു. അദ്ദേഹം ബാഗ്ദാദിലാണ് ജീവിച്ചിരുന്നത്, അബ്ബാസി ഖിലാഫത്തിന്റെ ആത്മീയ ഉണർവിനും സൂഫിസത്തിന്റെ വളർച്ചയ്ക്കും പ്രധാന പങ്ക് വഹിച്ചവരിൽ ഒരാളാണ്.

പ്രധാന വിവരങ്ങൾ:
- ഇമാം ജുനൈദ് ബഗ്ദാദി (റ)യുടെ പ്രധാന ശിഷ്യനും, അവരുടെ ആത്മീയ പിൻഗാമിയുമായിരുന്നു.
- തസ്വവ്വുഫ് (സൂഫിസം) എന്ന ആത്മീയ വഴിയിലെ 'മഹബ്ബ' (സ്നേഹം) എന്ന ആശയം അദ്ദേഹം ഗൗരവത്തോടെ പ്രസിദ്ധപ്പെടുത്തി.
- അദ്ദേഹത്തിന്റെ വാക്കുകൾ അത്യന്തം ആഴമുള്ളതാണ്, പലപ്പോഴും മറ്റുള്ളവരുടെ മനസ്സിലാകാൻ ബുദ്ധിമുട്ടുള്ള, എന്നാൽ ആത്മാവിനെ ഉണർത്തുന്നതായ സദ്ഗതികളായിരുന്നു.
- അദ്ദേഹം രാഷ്ട്രീയ പദവിയിലും (ഒരു കാലത്ത് ബാഗ്ദാദ് ഖിലാഫത്തിൽ ഉദ്യോഗസ്ഥനായിരുന്നു) നിന്നും പിന്മാറി, ആത്മീയതയിലേക്കുള്ള പ്രബുദ്ധമായ യാത്ര തുടർന്നു.
- അദ്ദേഹം തന്റെ ജീവിതം പൂർണമായും ദൈവസ്നേഹത്തിനായി സമർപ്പിച്ച വ്യക്തിയായിരുന്നു.

- ഇമാം ശിബ്‌ലി ഹൃദയത്തിൽ ദൈവത്തിനുപോലുമുള്ള സ്‌നേഹത്തിൽ ആഴമായിരുന്നു. അദ്ദേഹത്തിന്റെ "മഹബ്ബ, ഫനാ(അഹങ്കാരനാശം)തവക്കുൽ (ദൃഢദൈവവിശ്വാസം)" തുടങ്ങിയ ആശയങ്ങൾ സൂഫിസത്തിൽ ആഴമുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഉറവിടങ്ങൾ (Sources):
- Tadhkirat al-Awliya – Fariduddin Attar  
- Kashf al-Mahjub – Ali Hujwiri  
- Encyclopaedia of Islam
- Sufi literature from classical Islamic texts

നിസ്വാർത്ഥ സ്നേഹത്തിന്റെ ആത്മീയ ദ്വീപായി ഇമാം ശിബ്‌ലി ഇന്നും അനേകം ആത്മ ദാഹികൾക്ക് പ്രചോദനമാണ്.

Thursday, April 3, 2025

പ്രണയം ദൈവീക കാരുണ്യത്തോടുള്ള ആകർഷണം | Love in sufism


സൂഫികൾ പറയുന്നു: "സ്നേഹം ദൈവിക കരുണയുടെ لطائف البر (ലതാ’ഇഫ് അൽ-ബിർ) സൂക്ഷ്മതകളിലൂടെ രഹസ്യത്തിന്റെ (സിർ) ആകർഷണമാണ്." 

ഈ വാക്യം സൂഫിസത്തിലെ ആഴത്തിലുള്ള ആത്മീയ ആശയം പ്രതിഫലിപ്പിക്കുന്നു. സ്നേഹം (മഹബ്ബ) ഒരു പരിവർത്തനശേഷിയുള്ള ശക്തിയായി കണക്കാക്കപ്പെടുന്നു, ഇത് "സിർറ്" എന്ന ആത്മീയ രഹസ്യത്തെ ദൈവിക സാന്നിധ്യത്തേക്കു നയിക്കുന്നു. ഇതിന്റെ അർത്ഥം വിശദീകരിക്കാം:  

1. "സ്നേഹം രഹസ്യത്തിന്റെ (സിർറ്) ആകർഷണമാണ്"  

   - സിർറ് എന്നത് വ്യക്തിയുടെ ഏറ്റവും ആന്തരികമായ, ഹൃദയ നാഥനോട് നേരിട്ട് അനുഭവപ്പെടുന്ന ആത്മീയ അന്തർഗതമാകുന്നു.  

   - സ്നേഹം ഒരു മാഗ്നറ്റിനേക്കാള്‍ ശക്തിയായി ഈ ആത്മീയ പരമസത്യത്തേക്കു ദിശാബോധം നൽകുന്നു.
  
   - ഇത് ബലമായി ഉണ്ടാക്കുന്ന അല്ലങ്കിൽ അഭിനയിച്ച് ഉണ്ടാക്കുന്ന ഒന്നല്ല; പകരം, ദൈവീയ സുന്ദര്യത്തോടുള്ള ആത്മാവിന്റെ സ്വാഭാവിക പ്രതികരണമാണ്.  

2. "ദൈവിക കരുണയുടെ لطائف البر (ലതാ’ഇഫ് അൽ-ബിർ) സൂക്ഷ്മതകളിലൂടെ"
  
   - ലതാ’ഇഫ് (സൂക്ഷ്മതകൾ) ദൈവിക ദയയുടെ സുക്ഷ്മമായ സ്പർശങ്ങളോ ആത്മീയ ബോധങ്ങളോ ആണ്.  


   - ബിർ (നന്മയോ ദയയോ) ദൈവിക കാരുണ്യത്തെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്നു, ഇത് ആത്മാവിനെ പോഷിപ്പിക്കുന്നു.  

   - ഇതിന്‍റെ അർത്ഥം സ്നേഹം ഒരു മൂഡനിലയോ വികാരപരമായ ഒരു അനുഭവമോ അല്ല, മറിച്ച് ദൈവത്തിന്റെ കരുണയാൽ വളരുന്ന ഒരു ആത്മീയ സംവേദനമാണ്.  

  
സൂഫികൾ വിശ്വസിക്കുന്നത് ദൈവീക സ്നേഹം ഒരു അനാവരണം (unveiling) ആണെന്നും ഇത് ആത്മാവിനെ പരിഷ്‌കരിക്കുകയാണെന്നും ആണ്. വ്യക്തി ദൈവികതയുടെ സൂക്ഷ്മതലങ്ങളോട് കൂടുതൽ സംവേദിക്കാൻ തുടങ്ങുമ്പോൾ, സ്നേഹം കൂടുതൽ ശക്തമാകുന്നു, സിർറ് (ആന്തരിക ബോധം) ദൈവത്തോടടുത്ത് ആകർഷിക്കപ്പെടുന്നു. ഈ സ്നേഹം സാരലതയ്ക്ക് അതീതമായ ഒന്നാണ്—ഇത് ആത്മീയ ലഹരിയായ (ഇശ്ഖ്) മാറുന്നു, അപ്പോൾ ദൈവിക സാന്നിധ്യത്തിൽ സമ്പൂർണ്ണനായി ലയിച്ചുപോകുന്നു. ഇൻസാനുൽ കാമിലായിത്തീരുന്നു. ഖലീഫ / ഖിലാഫതിനെ (ദൈവീക പ്രതിപുരുഷൻ) അന്വർത്ഥമാക്കുന്നു.

Monday, May 2, 2022

തുടക്കത്തിലേക്കുള്ള മടക്കമാണ് ഈദ് | Sufi thoughts in Malayalam | Alif Ahad

ഈദ് എന്നാൽ 'ഇആദത്' അഥവാ മടക്കം.
മനുഷ്യന്റെ തുടക്കത്തിലേക്കുള്ള മടക്കമാണ് ഈദ്.

പ്രപഞ്ചനാഥൻ മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും ഉൽകൃഷ്ടമായ ഘടനയിലാണ്.
പരിശുദ്ധമായ അവസ്ഥയിലാണ്.
നാഥന്റെ തിരുസന്നിധിയിലേക്ക് ചേർത്തു വെക്കാൻ മാത്രം പവിത്രതയോടെയാണ്.
മലകൂതെന്ന അത്ഭുത ലോകത്തെ അനുഭവിക്കുന്നവരായിട്ടാണ്.
മാലാഖമാരോട് കൂടെ സ്വർഗ്ഗരാജ്യത്ത് ഉല്ലസിക്കാൻ കഴിയുന്ന പ്രകൃതത്തോടെയാണ്.

എന്നാൽ മനുഷ്യൻ ഒരു കുഞ്ഞായി ഭൂമിയിൽ ജനിച്ച് വീണ നാൾ മുതൽ അവന്റെ ഹൃദയത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു തുടങ്ങി.

പഞ്ചേന്ദ്രിയങ്ങളെന്ന മറകൾ ഓരോന്നും അവന്റെ തറവാടിനെ തൊട്ട് അവനെ മറച്ച് പിടിച്ചു.
എന്റെ മാതാവ്, പിതാവ്, കളിക്കോപ്പുകൾ, ഭക്ഷണം, വീട്, മുറ്റം, വാഹനം, സന്തോഷം, സങ്കടം, ആനന്ദം തുടങ്ങി അവൻ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ച കാര്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് അവന്റെ ആത്മമണ്ഡലത്തെ കുറിച്ച് അവൻ കൂടുതൽ കൂടുതൽ അകലെയായി.


നാഥൻ പറയുന്നു:
We have certainly created man in the best of stature.
തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടിയാണ് സൃഷ്ടിച്ചത്.

Then We return him to the lowest of the low.
പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.

എന്നാൽ അവന്റെ തറവാട്ടിലേക്ക് തന്നെ അവൻ മടങ്ങേണ്ടതുണ്ട്.
പഞ്ചേന്ദ്രിയങ്ങളാൽ മതിൽ പണിത ശരീരബോധമെന്ന ജയിലറക്കുള്ളിൽ ആത്മബോധമെന്ന തറവാട്ടിലേക്ക് മടങ്ങാൻ എളുപ്പമൊന്നുമല്ല.

അതിന് കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്.
സ്വന്തം ശരീരീത്തിന്റെ ആഗ്രഹങ്ങളോട് യുദ്ധം ചെയ്യേണ്ടതുണ്ട്.

നാഥൻ പറയുന്നു:
O you who have believed, fear Allah and seek the means [of nearness] to Him and strive in His cause that you may succeed.

സത്യവിശ്വാസികളേ, നിങ്ങൾ നാഥനെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും,അവന്‍റെ മാര്‍ഗത്തില്‍ അത്യധികം പരിശ്രമിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അത് വഴി വിജയം പ്രാപിക്കാം.

ലോകത്ത് വന്ന മുഴുവൻ പ്രവാചകരും പുണ്യപുരുഷന്മാരും ഈ മഹത്തായ ലക്ഷ്യം മുൻനിറുത്തിയാണ് പ്രയത്നിച്ചയും സമൂഹത്തെ പ്രേരിപ്പിച്ചതും.
അവർ ആത്മജ്ഞാനത്തിന്റെ സമുദ്രത്തിലേക്ക് ജനങ്ങളെ കൈപിടിച്ചു നടത്തി.
ആ ദിവ്യജ്ഞാന പഴം ഭുജിക്കുവാനുള്ള മാർഗം വരച്ച് കാണിച്ചു കൊടുത്തു.
സ്നേഹവും സഹനവും സഹാനുഭൂതിയും അവർ മുഖമുദ്രയാക്കി.
നീതിയിൽ ഉറച്ച് നിന്നു.
അനീതിക്കെതിരെ പോരാടി.
വിശ്വ മാനവികതയുടെ സന്ദേശം ലോകത്തിനു പകർന്നു.

ദേഹത്തിന്റെ ഇച്ഛകൾ 
പുറമേ കാണാൻ ഭംഗിയുള്ള കെട്ട മുട്ടകളെ പോലെയാണ്.
അത് ചിലപ്പോൾ മാനവികതയുടെ വേഷമണിയും. 
ചിലപ്പോൾ ആതുര സേവനത്തിന്റെയും നീതിയുടെയുമൊക്കെ വേഷമണിയും.
എന്നാൽ ഉള്ളിൽ കെട്ട് നാറുന്ന വിഷമായിരിക്കും ഒളിപ്പിച്ചു വച്ചിരിക്കുക.
ഉദാഹരണങ്ങൾ അന്വേഷിച്ച് ഒരുപാട് സഞ്ചരിക്കേണ്ടി വരില്ല.

ആ ദേഹേച്ഛ സമൂഹത്തെ അധാർമ്മികതയിലേക്കും അനീതിയിലേക്കും മാത്രമേ നയിക്കൂ എന്ന് ആ പുണ്യ പുരുഷന്മാരാർക്ക് അറിയാമായിരുന്നു.

അതുകൊണ്ട് അവർ ആദ്യമായി  ചെയ്തതും ചെയ്യാൻ പ്രേരിപ്പിച്ചതും ഇച്ഛകളോട് പോരടിക്കാനായിരുന്നു.
എന്നിട്ട് ദൈവത്തിന്റെ ഇച്ഛയെ തങ്ങളിൽ സന്നിവേശിപ്പിച്ചു.

അങ്ങനെ അവരും അവരോട് കണ്ണി ചേർന്ന ശിഷ്യരും ഈ കാരാഗ്രഹത്തിൽ നിന്ന് മോചനം നേടി.
എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധരായി.

അവർ മടങ്ങി.
എവിടെ നിന്നാണോ തുടങ്ങിയത് അവിടേക്ക് മടങ്ങി.
ആ മടക്കമാണ് ഇആദത്.
അതാണ് ഈദ്.

ചിന്തകളിൽ മുത്തും പവിഴവും നിറച്ച നോമ്പിന് ശേഷം ബിശ്റിന്റെ വലിയപെരുന്നാൾ | Sufi thoughts in Malayalam | Alif Ahad

ചിന്തകളിൽ നല്ലത് മാത്രം അരിച്ചെടുത്ത് മുത്തും പവിഴവുമാക്കി മനസ്സെന്ന ഖജനാവിൽ സൂക്ഷിച്ചു വെച്ചിരുന്ന വിശുദ്ധമായ നാലാഴ്ചകൾ.
ആ ദിവസങ്ങളിൽ നേടിയെടുത്ത ആത്മീയമായ ഊർജ്ജം ഒരാണ്ട് കാലം യാത്രികനെ നേർവഴിക്ക് നടത്തും.
ശരീരത്തിന്റെ ഭാരം കുറഞ്ഞത് പോലെതന്നെ മനസ്സിന്റെ ഭാരങ്ങളും കുറഞ്ഞിട്ടുണ്ടായിരുന്നു.
മനസ്സിലെ ഏറ്റവും വലിയ ഭാരം അഹന്തയാണ്.
തന്റെ എല്ലാ കഴിവുകളും അവയുടെ യഥാർത്ഥ ഉടമസ്ഥന് മനസ്സാ സമർപ്പിക്കുകയായിരുന്നു ബിശ്ർ ചെയ്തത്.
അതുകൊണ്ട് തന്നെ ആയിരം മാസങ്ങളേക്കാൾ പുണ്യമെന്ന് വിശേഷിക്കപ്പെട്ട ലൈലതുൽ ഖദ്റിന്റെ അനുഭൂതികൾ അവന് മറക്കാൻ കഴിഞ്ഞില്ല.


ഒരിക്കലും അവസാനിക്കാത്ത ആത്മജ്ഞാനികളുടെ ലെെലതുൽ ഖദ്റിന് എന്ത് മധുരമായിരിക്കും.
ബിശ്ർ കൊതിച്ചു.

റമളാൻ മാസം ചുടുചുംബനങ്ങൾ നൽകിയാണ് വിട പറഞ്ഞത്.
കാരണം അവനാ റമളാനിനെ അത്രമേൽ ആദിത്യമര്യാദയോടെയായിരുന്നു വിരുന്നൂട്ടിയത്.
റമളാൻ അവന്റെ കൂടെ ഉണ്ടു, ഉറങ്ങി, ഉറന്നു.
അവൻ റമളാനെ പ്രണയിച്ചു.
റമളാൻ അവനെയും.

അത്കൊണ്ട് തന്നെ ഈ ചെറിയ പെരുന്നാൾ ബിശ്റിന് വലിയ പെരുന്നാളായിരുന്നു.

സന്തോഷത്തിന്റെ ദിവസത്തിൽ പുതിയ പുടവയണിഞ്ഞ് അത്തറു പൂശി നല്ല ഭക്ഷണം കഴിച്ച് എല്ലാ ആഘോഷങ്ങളിലും പങ്കു ചേരണമെന്ന് അവൻ തീരുമാനിച്ചു.

എന്നാൽ പെരുന്നാളിന്റെ ആന്തരാർത്ഥങ്ങൾ ബിശ്റിന്റെ സന്തോഷത്തിന് കടിഞ്ഞാണിട്ടു.
പ്രപഞ്ചനാഥന്റെ തിരുദർശനം ലഭിക്കുന്ന ദിവസമാണ് പെരുന്നാൾ.
നാഥന്റെ സ്നേഹ ദീപ്തിക്കു മുമ്പിൽ അവൻ അലിഞ്ഞില്ലാതാക്കുന്ന ദിവസം.

ആകാശ ഭൂമികളെ പരിപാലിക്കുന്ന നാഥനുള്ള പ്രണയ സമ്മാനമായി എന്റെ നമസ്കാരങ്ങളും മറ്റു ആരാധനകളും എന്റെ ജീവിതവും മരണവും ഞാൻ സമർപ്പിക്കുന്നു എന്ന് അഞ്ച് നേരവും അവൻ നാഥന് മുമ്പിൽ പറയാറുണ്ട്.

ആ പ്രണയത്തിന്റെ ഓർമ്മകൾ അവനെ കൂടുതൽ വിനയാന്വിതനാക്കാറുണ്ട്.
മണ്ണിലൂടെ നിശബ്ദമായി കാൽപാദങ്ങൾ ചലിപ്പിക്കാൻ അവനെയാ വിനയം പഠിപ്പിച്ചിട്ടുണ്ട്.

വിനയത്തോടെ പുഞ്ചിരിക്കുന്ന മുഖവുമായി എല്ലാ പുലരിയേയും വരവേൽക്കാൻ ഗുരുനാഥന്മാർ അവനെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.

അതുകൊണ്ട് പെരുന്നാൾ ദിവസത്തെ കൂടുതൽ താഴ്മയോടെ വരവേൽക്കണം.
അഹങ്കാരത്തിന്റെ ഒരംശം പോലും ഹൃദയത്തിൽ സൂക്ഷിക്കാതെ ഭൂമിയിൽ ഏറ്റവും താഴ്ന്നവനാണ് താനെന്ന മനോഭാവത്തോടെ നിലനിൽക്കാൻ കഴിയണം.

ബിശ്ർ ചിന്തിച്ചു:
ലോകത്ത് എത്രയോ പേർ കഷ്ടത അനുഭവിക്കുന്നു.
പട്ടിണിയും രോഗവും യുദ്ധവും അടിച്ചമർത്തലും കാലാന്തരങ്ങളിൽ ചാക്രികമായി സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഒരു കാലത്തെ ഇര വർഗ്ഗം മറ്റൊരു കാലത്തെ അധിപന്മാരാകുന്നു.
ഇന്ന് നീതിക്ക് വേണ്ടി വാദിച്ചവർ നാളെ അനീതിയുടെ വാക്താക്കളാകുന്നു.
എവിടെ പെരുന്നാൾ?
ലോകം മുഴുവൻ സന്തോഷവും സമാധാനവും നീതിയും അനുഭവിക്കുന്ന പെരുന്നാൾ എന്നാണ് അനുഭവിക്കാനാവുക.

കാരണം, ഞാൻ മാത്രം സന്തോഷിക്കുന്നതല്ലല്ലോ പെരുന്നാൾ.
ലോകത്തുള്ള സകല ജീവജാലങ്ങളും സന്തോഷമനുഭവിക്കുന്ന ദിവസമാണ് പെരുന്നാൾ.

അങ്ങനെ ഒരു പെരുന്നാൾ എന്നാണ്?

അനീതിയുടെയും അസഹിഷ്ണുതയുടെ തീജ്വാലകൾ അണഞ്ഞതിന് ശേഷം നീതിയുടെയും സമാധാനത്തിന്റെയും സൂര്യൻ ഉദിക്കുന്ന ഒരു ദിവസമുണ്ട്.

അന്ന് ലോകത്തുള്ള എല്ലാവരും സമന്മാരായിരിക്കും.
മുത്ത് നബി അരുളിയത് പോലെ
എല്ലാവരും മുപ്പത്തിമൂന്നിന്റെ നിറവിൽ.
അന്ന് ദുഃഖിക്കാൻ ഒരാൾക്കും ഒരു കാരണവും ലഭിക്കില്ല.
സങ്കടപ്പെടാൻ അവിടെ ഒരു വിഭാഗമില്ല.

കാണുന്നവർ പരസ്പരം പറയും. ശാന്തി, ശാന്തി.

ഭൂമിയിൽ അവഹേളിക്കപ്പെട്ട എല്ലാ പ്രവാചകന്മാരും ഇഷ്ടദാസരും അടിച്ചമർത്തപ്പെട്ട അനാഥരും അഗതികളും വിധവകളും 
ചേർത്തു പിടിക്കാൻ ശ്രമിച്ച എല്ലാ സുമനസ്സിന്റെ ഉടമകളും അന്ന് ശാന്തിയുടെ നിത്യ സംഗീതമനുഭവിക്കും.
മാലാഖമാർ അവർക്ക് പാദസേവ ചെയ്യും.

ലിഖാഇനു വേണ്ടി അവരുടെ ഹൃദയം തുടിക്കും.
സർവങ്ങളിലും ചൈതന്യം നിറച്ച പ്രപഞ്ചനാഥൻ അവർക്കു ദർശനം നൽകും.
അവർക്കന്ന് ഏറ്റവും വലിയ പെരുന്നാളായിരിക്കും.

Monday, October 18, 2021

മുഹമ്മദ് റസൂലുല്ലാഹ് - പുരുഷാകൃതി പൂണ്ട ദിവ്യപ്രഭ | Alif Ahad


സൂഫീകൾ ആത്മീയ പിതാവായി വിശ്വസിക്കുന്ന പ്രപഞ്ചനാഥന്റെ പ്രകാശവും വിശ്വത്തിനാകെയും കാരുണ്യവുമായ വ്യക്തി പ്രഭാവമേതോ അതാണ് മുഹമ്മദ് റസൂലുള്ള.

 അൽ ഇൻസാനുൽ കാമിൽ എന്നാണ് പ്രവാചകരെ സൂഫികൾ വിളിച്ചത്. എല്ലാ അർത്ഥത്തിലും പൂർണത കൈവരിച്ച മനുഷ്യൻ എന്നാണ് അർത്ഥം. 
ശരീര ബോധത്തിലുള്ള മനുഷ്യർക്കും ആത്മബോധത്തിലുള്ള അതിമാനുഷികത കൈവരിച്ച മിസ്റ്റിക്കുകൾക്കും പ്രവാചകർ പരിപൂർണ്ണൻ തന്നെ.

 എല്ലാവർക്കും തികഞ്ഞ ഗുരുവും വഴികാട്ടിയും അനുകരണീയരും ആയിരുന്നു അഹ്മദ് റസൂലുള്ള.

അതുകൊണ്ടുതന്നെ എല്ലാ സൂഫികളും പ്രവാചകാനുരാഗികളായിരുന്നു.
അനുരാഗ ലഹരിയാൽ ആ പ്രവാചകരിൽ ലയിച്ചുചേർന്ന വരായിരുന്നു സൂഫികൾ. മൗലാനാ ജലാലുദ്ദീൻ റൂമി പറയുന്നു, "I'm the dust on the path of Muhammed, the chosen one"
"മുഹമ്മദ് മുസ്തഫ നടന്ന വഴിയിലെ ഒരു മൺതരി മാത്രമാണ് ഞാൻ.

ആ പ്രണയമായിരുന്നു സൂഫികളുടെ വാക്കുകൾ അത്രയും അകക്കാമ്പുള്ളതാക്കിയത്.
ഹൃദയത്തിൻറെ ചങ്ങലകൾ പൊട്ടിക്കുവാൻ മാത്രം 
ശക്തമായ അവരുടെ തൂലികകൾ ചലിച്ചതും ആ പ്രവാചക പ്രേമം കാരണമായിരുന്നു. അവിടുത്തെ ഓരോ നിമിഷവും അത്ഭുതാവഹമായിരുന്നു.

ഒരു മനുഷ്യന് ഇത്രത്തോളം ഉയരാനാകുമോ എന്ന് അവിടുത്തെ കുറിച്ച് പഠിച്ചവർ മുഴുവൻ ശങ്കിച്ചു.

തന്റെ ഇസ്രാഉം മിഅ്റാജും കഴിഞ്ഞ് വന്നിട്ടും ആ കരുണക്കടൽ ഏറ്റവും വ്യഥകളും വിഷമതകളും നിറഞ്ഞ മാനുഷികതയിലേക്ക് തന്നെ ഇറങ്ങി നിന്നു. 
ഈ മിഅ്റാജിനെ വർണ്ണിച്ചുകൊണ്ട് ചില സൂഫികൾ പാടി. എനിക്കായിരുന്നു ഈ മിഅ്റാജ് സംഭവിച്ചതെങ്കിൽ ഒരിക്കൽപോലും ആ ദിവിദ്യാനന്ദ സാക്ഷാത്കാരത്തിൽ നിന്നും വിഷമതകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ഈ ഭൂമിയിലേക്ക് ഞാൻ ഇറങ്ങില്ലായിരുന്നു എന്ന്. 
അത്ഭുതാവഹമായ ഈ ദിവ്യ ജ്യോതിയെ മനുഷ്യരൂപത്തിൽ കണ്ട് ആശ്ചര്യപ്പെട്ട് കണ്ടവരെല്ലാം സംശയിച്ചു, ഇത് മനുഷ്യൻ തന്നെയാണോ..

ആ സന്ദേഹത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് അവിടുന്ന് ആണയിട്ടു പറഞ്ഞു, "ശരീര ബോധത്തിൽ നിൽക്കുന്ന മനുഷ്യ സമൂഹമേ, നിങ്ങളുടെ കണ്ണുകൊണ്ട് നോക്കുമ്പോൾ ഞാൻ നിങ്ങളെ പോലെയുള്ള മനുഷ്യൻ മാത്രമാണ്. എനിക്ക് ദിവ്യബോധനം നൽകപ്പെടുന്നുണ്ട് എന്ന് മാത്രം.

പലരും തെറ്റിദ്ധരിച്ച ഈ ദിവ്യ വചനത്തിൽ രണ്ട് കാര്യങ്ങൾ പ്രവാചകാനുരാഗകൾക്ക് മനസ്സിലാവുന്നുണ്ട്.

ഒന്ന്, മനുഷ്യരൂപത്തിൽ നിന്നുകൊണ്ടുള്ള പ്രവാചകരുടെ അനന്തമായ ഉയർച്ചയിൽ നിങ്ങൾ അത്ഭുതപ്പെടുന്നു എങ്കിൽ, മനുഷ്യനിലെ മൃഗീയ ഭാവങ്ങൾ നീങ്ങി കൊണ്ട് ഇൻസാനുൽ കാമിൽ എന്ന ശ്രേഷ്ഠപതവി യിലേക്ക് എത്തിയ ഒരു വ്യക്തിക്ക് എത്രത്തോളം ഉയരാനാകും എന്ന സാധ്യതയാണ് ഈ ആയത്തിലൂടെ പ്രപഞ്ചനാഥൻ നമ്മെ പഠിപ്പിക്കുന്നത്.

രണ്ടാമത്തെ കാര്യം, പ്രവാചകാനുരാഗിയായ സൂഫീ ഗുരു ഇമാം ബൂസൂരി തങ്ങൾ പാടിയതാണ്. മഹാൻ പറയുന്നു: നബിയേ, "അവിടുത്തെ കുറിച്ച് ശരീര ബോധത്തിലുള്ള മനുഷ്യർക്കുള്ള ഏറ്റവും പരമാവധി അറിവ് അങ്ങ് ഒരു മനുഷ്യനാണ് എന്നും സൃഷ്ടി ജാലങ്ങളിൽ അത്യുത്തമമാണെന്നും  മാത്രമാണ്."
അതിനപ്പുറത്തേക്ക് ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ ഉള്ള ശേഷി സ്വന്തം ദേഹേഛകളെ പോലും പരാജയപ്പെടുത്താൻ കഴിയാത്തവന് എങ്ങിനെ സാധിക്കും?! 
അതൊന്നും ചിന്തിക്കാതെ കളങ്കമായ ഹൃദയവും പാപപങ്കിലമായ അവയവങ്ങളുമായി ജീവിക്കുന്ന എന്നെപ്പോലെയുള്ള ഒരു സാധാരണ മനുഷ്യനാണ് വിശുദ്ധ പ്രവാചകർ എന്ന് അൽ കഹ്ഫിലെ വചനത്തെ വ്യാഖ്യാനിക്കുന്നത് എത്രത്തോളം മൂഢത്വവും അജ്ഞതയുമാണ്.

ഹൃദയത്തിൽ നിന്നും പ്രണയ കവാടം തുറക്കപ്പെടട്ടെ.. അപ്പോൾ എല്ലാം തിരിച്ചറിയാനാകും.
 
പൂർണ്ണനായ ഗുരുവിന് പൂർണതയുടെ പ്രകാശം നൽകിയവർ മുഹമ്മദ് റസൂലുള്ള.
അവിടുത്തെ ഒരു ദർശനം ലഭിച്ചവർ നക്ഷത്ര തുല്യരായി. അവിടുത്തെ ഒരു സ്പർശനം കിട്ടിയവർക്ക് ഹൃദയനാഥനിലേക്കുള്ള കണ്ണ് തുറന്നു കിട്ടി. 

അറേബ്യൻ സാമ്രാജ്യത്തിന്റെ അധിപനായിട്ടും പരുപരുത്ത ഈന്തപ്പനയോലപ്പായയിലായിരുന്നു പുണ്യ നബി ഉറങ്ങിയത്.
മാസങ്ങളോളം ഈത്തപ്പഴം ത്തിന്റെ കഷ്ണങ്ങൾ മാത്രം ഭക്ഷിച്ചു ജീവിച്ചു.
തനിക്ക് വിശന്നപ്പോഴും അവിടുന്ന് അശരണർക്ക് അത്താണിയായി.
ഭൗതികവും ആത്മീയവുമായ വിശപ്പകറ്റാൻ ആ മഹാ മനീഷിക്ക് സാധിച്ചു.

അവരെക്കുറിച്ച് പഠിച്ചവരെല്ലാം പറഞ്ഞു: "ഇതെൻറെ നബിയാണ്."

പൂർണ്ണാനുരാഗികളായ സൂഫികൾക്ക് മുത്ത്നബി സദാ സാമീപ്യനാണ്.
പ്രണയത്തിലേക്ക് ആദ്യ ചുവടു വച്ചവർക്ക് നിസ്കാരത്തിലെ അത്തഹിയ്യാത്തില്ലെങ്കിലും അവിടുത്തെ തിരു സാമീപ്യം അനുഭവപ്പെട്ടു.

ദാർശനികരും കവികളും ആ ഹബീബിനെ അളവറ്റ് പുകഴ്ത്തി. 
മലയാളത്തിലും മഹാകവികൾ 
മഹാ കവികൾ മുഹമ്മദുർറസൂലുല്ലയെ വാഴ്ത്തി.
മലയാത്തിന്റെ മഹാ കവി വള്ളത്തോൾ പാടി:
‘ഹാ കണ്ടതില്‍ക്കണ്ടതലീശ്വരത്വം
കല്‍പിച്ചു നടന്നൊടുക്കം
നിരീശ്വരത്വത്തിലടിഞ്ഞുവീണു;
നിരസ്ത വിശ്വാസരറേബിയക്കാര്‍!
കുറുമ്പുമാറാത്ത കുറൈഷിവര്യ-
ര്‍ക്കോതിക്കൊടുത്തേന്‍ പലവട്ടവും ഞാന്‍.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...