Monday, May 2, 2022

തുടക്കത്തിലേക്കുള്ള മടക്കമാണ് ഈദ് | Sufi thoughts in Malayalam | Alif Ahad

ഈദ് എന്നാൽ 'ഇആദത്' അഥവാ മടക്കം.
മനുഷ്യന്റെ തുടക്കത്തിലേക്കുള്ള മടക്കമാണ് ഈദ്.

പ്രപഞ്ചനാഥൻ മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും ഉൽകൃഷ്ടമായ ഘടനയിലാണ്.
പരിശുദ്ധമായ അവസ്ഥയിലാണ്.
നാഥന്റെ തിരുസന്നിധിയിലേക്ക് ചേർത്തു വെക്കാൻ മാത്രം പവിത്രതയോടെയാണ്.
മലകൂതെന്ന അത്ഭുത ലോകത്തെ അനുഭവിക്കുന്നവരായിട്ടാണ്.
മാലാഖമാരോട് കൂടെ സ്വർഗ്ഗരാജ്യത്ത് ഉല്ലസിക്കാൻ കഴിയുന്ന പ്രകൃതത്തോടെയാണ്.

എന്നാൽ മനുഷ്യൻ ഒരു കുഞ്ഞായി ഭൂമിയിൽ ജനിച്ച് വീണ നാൾ മുതൽ അവന്റെ ഹൃദയത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു തുടങ്ങി.

പഞ്ചേന്ദ്രിയങ്ങളെന്ന മറകൾ ഓരോന്നും അവന്റെ തറവാടിനെ തൊട്ട് അവനെ മറച്ച് പിടിച്ചു.
എന്റെ മാതാവ്, പിതാവ്, കളിക്കോപ്പുകൾ, ഭക്ഷണം, വീട്, മുറ്റം, വാഹനം, സന്തോഷം, സങ്കടം, ആനന്ദം തുടങ്ങി അവൻ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ച കാര്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് അവന്റെ ആത്മമണ്ഡലത്തെ കുറിച്ച് അവൻ കൂടുതൽ കൂടുതൽ അകലെയായി.


നാഥൻ പറയുന്നു:
We have certainly created man in the best of stature.
തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടിയാണ് സൃഷ്ടിച്ചത്.

Then We return him to the lowest of the low.
പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.

എന്നാൽ അവന്റെ തറവാട്ടിലേക്ക് തന്നെ അവൻ മടങ്ങേണ്ടതുണ്ട്.
പഞ്ചേന്ദ്രിയങ്ങളാൽ മതിൽ പണിത ശരീരബോധമെന്ന ജയിലറക്കുള്ളിൽ ആത്മബോധമെന്ന തറവാട്ടിലേക്ക് മടങ്ങാൻ എളുപ്പമൊന്നുമല്ല.

അതിന് കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്.
സ്വന്തം ശരീരീത്തിന്റെ ആഗ്രഹങ്ങളോട് യുദ്ധം ചെയ്യേണ്ടതുണ്ട്.

നാഥൻ പറയുന്നു:
O you who have believed, fear Allah and seek the means [of nearness] to Him and strive in His cause that you may succeed.

സത്യവിശ്വാസികളേ, നിങ്ങൾ നാഥനെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും,അവന്‍റെ മാര്‍ഗത്തില്‍ അത്യധികം പരിശ്രമിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അത് വഴി വിജയം പ്രാപിക്കാം.

ലോകത്ത് വന്ന മുഴുവൻ പ്രവാചകരും പുണ്യപുരുഷന്മാരും ഈ മഹത്തായ ലക്ഷ്യം മുൻനിറുത്തിയാണ് പ്രയത്നിച്ചയും സമൂഹത്തെ പ്രേരിപ്പിച്ചതും.
അവർ ആത്മജ്ഞാനത്തിന്റെ സമുദ്രത്തിലേക്ക് ജനങ്ങളെ കൈപിടിച്ചു നടത്തി.
ആ ദിവ്യജ്ഞാന പഴം ഭുജിക്കുവാനുള്ള മാർഗം വരച്ച് കാണിച്ചു കൊടുത്തു.
സ്നേഹവും സഹനവും സഹാനുഭൂതിയും അവർ മുഖമുദ്രയാക്കി.
നീതിയിൽ ഉറച്ച് നിന്നു.
അനീതിക്കെതിരെ പോരാടി.
വിശ്വ മാനവികതയുടെ സന്ദേശം ലോകത്തിനു പകർന്നു.

ദേഹത്തിന്റെ ഇച്ഛകൾ 
പുറമേ കാണാൻ ഭംഗിയുള്ള കെട്ട മുട്ടകളെ പോലെയാണ്.
അത് ചിലപ്പോൾ മാനവികതയുടെ വേഷമണിയും. 
ചിലപ്പോൾ ആതുര സേവനത്തിന്റെയും നീതിയുടെയുമൊക്കെ വേഷമണിയും.
എന്നാൽ ഉള്ളിൽ കെട്ട് നാറുന്ന വിഷമായിരിക്കും ഒളിപ്പിച്ചു വച്ചിരിക്കുക.
ഉദാഹരണങ്ങൾ അന്വേഷിച്ച് ഒരുപാട് സഞ്ചരിക്കേണ്ടി വരില്ല.

ആ ദേഹേച്ഛ സമൂഹത്തെ അധാർമ്മികതയിലേക്കും അനീതിയിലേക്കും മാത്രമേ നയിക്കൂ എന്ന് ആ പുണ്യ പുരുഷന്മാരാർക്ക് അറിയാമായിരുന്നു.

അതുകൊണ്ട് അവർ ആദ്യമായി  ചെയ്തതും ചെയ്യാൻ പ്രേരിപ്പിച്ചതും ഇച്ഛകളോട് പോരടിക്കാനായിരുന്നു.
എന്നിട്ട് ദൈവത്തിന്റെ ഇച്ഛയെ തങ്ങളിൽ സന്നിവേശിപ്പിച്ചു.

അങ്ങനെ അവരും അവരോട് കണ്ണി ചേർന്ന ശിഷ്യരും ഈ കാരാഗ്രഹത്തിൽ നിന്ന് മോചനം നേടി.
എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധരായി.

അവർ മടങ്ങി.
എവിടെ നിന്നാണോ തുടങ്ങിയത് അവിടേക്ക് മടങ്ങി.
ആ മടക്കമാണ് ഇആദത്.
അതാണ് ഈദ്.

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...