Showing posts with label Learn a language. Show all posts
Showing posts with label Learn a language. Show all posts

Sunday, October 17, 2021

ഭാഷാ പഠനം - നാം ചിലത് അറിയേണ്ടതുണ്ട് | How to learn a new language

ഭാഷാ പഠനത്തിനായി മുന്നിട്ടിറങ്ങുമ്പോൾ പ്രധാനമായും നാം ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്.
ഇത്ര ദിവസത്തിനുള്ളിൽ/മാസത്തിനുള്ളിൽ ഒരു ഭാഷ എനിക്ക് സ്വായത്തമാക്കാൻ കഴിയും എന്ന ധാരണ ശരിയല്ല. 
നിരന്തരമായി പരിശ്രമിക്കുന്നതിലൂടെ ആ ഭാഷയിലെ കൂടുതൽ കൂടുതൽ പ്രയോഗങ്ങളും പദങ്ങളും നമുക്ക് ഗ്രഹിക്കാൻ കഴിയും എന്ന് മാത്രം.
കാരണം, നാം വളരുന്നത് പോലെ തന്നെ ഭാഷയും വളർന്നുകൊണ്ടിരിക്കും.
നമ്മുടെ വളർച്ച മുരടിക്കും. നാം മരിക്കും.
എന്നാൽ ഭാഷ പിന്നെയും ഒരുപാട് കാലം പുതിയ മാറ്റങ്ങൾക്ക് വിധേയമായി നിലനിൽക്കും.
ഉദാ: അറബി ഭാഷ സംസാരിക്കുന്ന ഒരാൾക്ക് അറുപതോ എഴുപതോ വയസ്സാണങ്കിൽ 
അറബി ഭാഷക്ക് നാലായിരത്തിലേറെ വയസ്സുണ്ടാകും.
ഹൂദ് പ്രവാചകരുടെ കാലത്ത് ജീവിച്ച യഅരിബു ബിൻ ഖഹ്താൻ എന്ന വ്യക്തിയാണ് അറബി ഭാഷയുടെ പിതാവായി അറിയപ്പെടുന്നത്.

ചുരുക്കത്തിൽ, ഭാഷ ബൃഹത്തും സമ്പുഷ്ടവുമാണ്.
എഴുപത് വയസ്സ് വരെ മലയാളം സംസാരിച്ച്, കേട്ട്, കേരളത്തിൽ ജീവിച്ച ഒരു മലയാളിക്ക് സുകുമാർ അഴീക്കോട് മാഷിന്റെ ഒരു കൃതി മനസ്സിലായിക്കൊള്ളണം എന്നില്ല.

സംസാരിക്കാൻ ഒരു പാട് പദസമ്പത്തിന്റെ ആവശ്യമില്ല.
എന്നാൽ നല്ലൊരു പ്രഭാഷകനാവാൻ സംസാര ഭാഷ മാത്രം പോര.
ഭാഷാ സാഹിത്യ കൃതികൾ രചിക്കാനും ഇതര ഭാഷകളിലെ സാഹിത്യ രചനകൾ വായിച്ച് ഗ്രഹിക്കാനും സംസാര ഭാഷ പഠിച്ചത് കൊണ്ട് സാധ്യമല്ല.
അറബ് രാജ്യങ്ങളിൽ വർഷങ്ങൾ ജോലി ചെയ്ത ഒരാൾക്ക് അനായാസം അറബി സംസാരിക്കാൻ കഴിയും.
എന്നാൽ ആ വ്യക്തിക്ക് വിശുദ്ധ ഖുർആനിലെ സൂക്തങ്ങളുടെ അർത്ഥവും ആശയങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല.

അത് കൊണ്ട് നാം പഠിക്കാൻ ആഗ്രഹിക്കുന്നത് ഏത് ഭാഷയാണെങ്കിലും ഇത്ര ദിവസങ്ങൾ കൊണ്ട് അത് പൂർണ്ണമായും പഠിച്ചെടുക്കണം എന്ന ദുരാഗ്രഹം ഒഴിവാക്കി യാഥാർത്ഥ്യ ബോധത്തിലേക്ക് നാം തിരിച്ച് വരണം.
ആഗ്രഹവും കഠിനാധ്വാനവും ശരിയായ മാതൃകയും നമ്മുടെ ഭാഷാ പഠനത്തിന്റെ അടിസ്ഥാന തത്വങ്ങളായി മനസ്സിലാക്കുകയും ധൃതി പിടിക്കാതെ പതിയെ പതിയെ ഭാഷയെ നാം സമീപിക്കുകയും ചെയ്യുക.

"എല്ലാത്തിനും ഒരു സമയമുണ്ട്. ഇതും കൃത്യസമയത്ത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്"

നന്ദി.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...