Showing posts with label Rumi. Show all posts
Showing posts with label Rumi. Show all posts

Tuesday, June 4, 2024

സൂഫികളുടെ മൊഴിമുത്തുകൾ (611-620) || Sufi Quotes in Malayalam || Alif Ahad | Sufism | Shams Tabrez | Rumi | Hakim sabai |


611

ഒരാളുടെ
ഹൃദയത്തിന്റെ
രുചി
എന്താണെന്ന്
അയാളുടെ
നാവിന്
അറിച്ച്
തരാൻ
കഴിയും.

_ ഇബ്നുൽ ഖയിം💜
____________________________

612 

മറ്റൊരാളുടെ
മനസ്സ്
വേദനിപ്പിച്ചിട്ട്
നീ
എന്ത്
ആരാധനകൾ
നിർവ്വഹിച്ചാലും
അവയെല്ലാം
നിഷ്ഫലമാണ്.

_ ശംസ് തബ്രീസ് (റ)
____________________________

613

"ആരുമറിയാത്ത
ഒരു വിഭാഗം"

യഥാർത്ഥ
പ്രണയത്തിന്റെ
മിസ്കീനുകളുടെ
ഖബറുകൾക്ക്
മുകളിൽ
പോലും
നിസാരതയുടെ
മൺതരികളേ
കാണാൻ
കഴിയൂ..
____________________________

614

നീ
ഒരിക്കലും
മരണത്തെ
ഭയക്കരുത്.
നീ
ശരീരമല്ല
മരണമില്ലാത്ത
ആത്മാവാണ്.
നിന്നെ
ഇരുളടഞ്ഞ
ഖബറിൽ
അടക്കാനാവില്ല.
നിന്നിൽ
ദിവ്യപ്രകാശമാണ്
നിറഞ്ഞു 
നിൽക്കുന്നത്.

_ റൂമി💙
____________________________

615

സൂഫി
ഒരിക്കൽ
ചോദിക്കപ്പെട്ടു:
നിങ്ങളെന്താ
ഒന്നും
മിണ്ടാത്തത്?
സൂഫി :
എന്റെ
ഹൃദയം
മിണ്ടിക്കൊണ്ടിരി
ക്കുകയാണല്ലോ..
ആരോട്?
ഹൃദയനാഥനോട്.

_ സൂഫി🖤
____________________________

616

ഏറ്റവും
ഒടുവിൽ,
നിങ്ങൾ
അനുഭവിച്ച
ഏറ്റവും
വലിയ
വേദനകളിൽ
ചിലതായിരിക്കും
നിങ്ങളുടെ
ഏറ്റവും
വലിയ
ശക്തി.

_ ആരോ💜

____________________________

617

ഒരു
ഗുരു
തന്റെ
ശിഷ്യരോട്
ചോദിച്ചു:
രോഗവും
മരുന്നും
രോഗശമനവും
എന്താണെന്ന്
നിങ്ങൾക്കറിയാമോ?
ശിഷ്യർ
പറഞ്ഞു:
ഇല്ല

പാപങ്ങളാണ്
രോഗം.
നാഥനോട്
പൊറുക്കാൻ
അപേക്ഷിക്കലാണ്
മരുന്ന്.
പാപത്തിലേക്ക്
ഒരിക്കലും
തിരിച്ചുപോകാത്ത
പശ്ചാതാപമാണ്
രോഗശമനം.

_ സൂഫി💕
____________________________

618

നാഥനെ
വഴിപ്പെട്ടു
കൊണ്ട്
തന്റെ
നഫ്സിന്റെ
മോശം
പ്രവർത്തനങ്ങളെ
ആക്ഷേപിക്കുന്നവനാണ്
ഏറ്റവും
നല്ല
നഫ്സിനുടമ.

_ സൂഫി💞
____________________________

619

ശാന്തമായ
ഹൃദയത്തോടെ
നാഥന്റെ
അരികിൽ
ചെന്നവർക്ക്
ദിവസം
മുതലും
മക്കളും
പ്രയോജനപ്പെടും.

_ ഖുർആൻ ശരീഫ് 🖤
____________________________

620

ഞാൻ
കാറ്റിനോട്
ചോദിച്ചു:
എന്തുകൊണ്ടാണ്
നീ
സുലൈമാൻ
പ്രവാചകരെ
സേവിച്ചത്?
കാറ്റ്
പറഞ്ഞു:
അദ്ദേഹത്തിൽ
അഹമദിന്റെ
നാമം
മുദ്രണം
ചെയ്തിട്ടുണ്ടായിരുന്നു.

_ സനാഇ💜
____________________________

<<Previous                       Next >> 

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...