Showing posts with label Sufi Poem in English. Show all posts
Showing posts with label Sufi Poem in English. Show all posts

Sunday, December 26, 2021

I Want to Fly in the Sky of Sufi | സൂഫികളുടെ ആകാശങ്ങളിലൂടെ പറക്കണമെനിക്ക് | Sufi Poem in English with Malayalam Translation | Alif Ahad


I want to fly in the sky of sufis 

I am going to float in the sea of lovers 

I will travel through the seven valleys

Like Attar says,

Valley of quest 

All Dogma Belief and unbelief of the wayfarer are cast aside 

Valley of love 

Where, the reason is abandoned for the sake of love 

Valley of knowledge

There, the pragmatic knowledge and theories 
become utterly useless. 

Valley of detachment 

Here, All aspirations and attachments to the world are given up

Valley of unity 

The Traveller realize that everything is connected
and that the Beloved Is beyond everything

Valley of wonderment 

The rider is entranced by the beauty of Beloved and becomes perplexed 

Understands that he or she has never known anything 

Valley of Neediness and Annihilation 

There, the self disappears into the universe

The seeker enters to the world of Soul completely 

And becomes timeless, existing in both the past and future And embrace the Beloved Lord 
Lord of the world 

Now it is my dream
After the valleys it will be the reality

I want to fly in the sky of sufis. I'm going to float in the sea of Lovers

It is the way to see Nooh Ibrahim Moses Jesus And Mohammed The light of the light 

Then I will consume in that bright

Light upon the light

Light of heavens and earth 

Afterwards, I won't exist

He will remain
forever ❤️

He only

My Beloved
My Lord
➖➖➖➖➖➖➖➖➖➖➖

സൂഫികളുടെ ആകാശങ്ങളിലൂടെ പറക്കണമെനിക്ക്

പ്രണയികളുടെ സമുദ്രങ്ങളിലൂടെ നീന്തിത്തുടിക്കണമെനിക്ക്

ഏഴ് താഴ്‌വരകളിലൂടെ സഞ്ചരിക്കും ഞാൻ

ഗുരു ഫരീദുദ്ധീൻ അത്താർ പറഞ്ഞ പോൽ,

അന്വേഷണത്തിന്റെ താഴ്‌വര

യാത്രികന്റെ എല്ലാ സിദ്ധാന്തങ്ങളും
വിശ്വാസങ്ങളും അവിശ്വാസങ്ങളും അവിടെ വലിച്ചെറിയപ്പെടും

പ്രണയത്തിന്റെ താഴ്‌വര

യുക്തിവിചാരങ്ങളെ പ്രണയത്തിനു വേണ്ടി ഉപേക്ഷിക്കപ്പെടുന്നതവിടെ

ജ്ഞാനത്തിന്റെ താഴ്‌വര

അവിടെ,
ലൗകികമായ മുഴുവൻ അറിവുകളും സിദ്ധാന്തങ്ങളും തീർത്തും ഉപയോഗ ശൂന്യമാണ്.

ബന്ധനങ്ങളില്ലാത്ത താഴ്‌വര

ദുനിയാവിനോടുള്ള സർവ്വ വിധ ആഗ്രഹങ്ങളും ആസക്തികളും ഉപേക്ഷിക്കുന്നയിടം

ഏകത്വത്തിന്റെ താഴ്‌വര

ഇവിടെ യാത്രികൻ തിരിച്ചറിയുന്നു,
എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്ന്.
മാത്രമല്ല,
പ്രണയഭാജനം എല്ലാത്തിനും ഉപരിയായി നിലനിൽക്കുന്നു എന്നും

അത്ഭുതങ്ങളുടെ താഴ്‌വര

 പ്രണയഭാജനത്തിന്റെ സൗന്ദര്യത്തിൽ യാത്രികൻ ആകൃഷ്ടനാകുകയും അമ്പരന്ന് പോവുകയും ചെയ്യുന്നു

 
താനിത് വരെ ഒന്നും അറിഞ്ഞിട്ടില്ല എന്ന് അവൻ അല്ലെങ്കിൽ അവൾ മനസ്സിലാക്കുന്നു

ഇല്ലായ്മയുടെയും ഉന്മൂലനത്തിന്റെയും താഴ്വര

 അവിടെ തന്റെ സ്വത്വം പ്രപഞ്ചത്തിൽ അലിഞ്ഞ് ചേർന്ന് അപ്രത്യക്ഷമാകുന്നു

 അന്വേഷകൻ പൂർണ്ണമായും ആത്മാവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നു

അങ്ങനെ അവൻ കാലാതീതനായിത്തീരുന്നു.
അവൻ ഭൂതഭാവികാലങ്ങളിൽ നിലകൊള്ളുന്നു

അവന്റെ പ്രണയഭാജനമായ നാഥനെ പുണരുന്നു..
ലോക നാഥനെ,

ഇപ്പോൾ ഇതെന്റെ സ്വപ്നമാണ്.
ആ താഴ്വരകൾക്ക് ശേഷം ഇത് യഥാർത്ഥ്യമാകും

സൂഫികളുടെ ആകാശങ്ങളിലൂടെ പറക്കണമെനിക്ക്

പ്രണയികളുടെ സമുദ്രങ്ങളിലൂടെ നീന്തിത്തുടിക്കണമെനിക്ക്

ഇത് തന്നെയാണ് നോഹയെയും അബ്രഹാമിനെയും മോസസിനെയും ജീസസിനെയും വെളിച്ചത്തിനും വെളിച്ചമായ മുത്ത് മുഹമ്മദിനെയും അറിയാനുള്ള വഴി

 അങ്ങനെ ആ വെളിച്ചത്തിൽ ഞാൻ എരിഞ്ഞടങ്ങും

വെളിച്ചത്തിൽ മേൽ വെളിച്ചം

ആകാശങ്ങളുടെയും ഭൂമിയുടെയും വെളിച്ചം

അനന്തരം, 
ഞാൻ നിലനിൽക്കില്ല

അവൻ എന്നെന്നും നിലനിൽക്കും

അവൻ മാത്രം 💓

എന്റെ പ്രേമഭാജനം.

എന്റെ നാഥൻ.


~ Alif Ahad

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...