Monday, October 18, 2021

മുഹമ്മദ് റസൂലുല്ലാഹ് - പുരുഷാകൃതി പൂണ്ട ദിവ്യപ്രഭ | Alif Ahad


സൂഫീകൾ ആത്മീയ പിതാവായി വിശ്വസിക്കുന്ന പ്രപഞ്ചനാഥന്റെ പ്രകാശവും വിശ്വത്തിനാകെയും കാരുണ്യവുമായ വ്യക്തി പ്രഭാവമേതോ അതാണ് മുഹമ്മദ് റസൂലുള്ള.

 അൽ ഇൻസാനുൽ കാമിൽ എന്നാണ് പ്രവാചകരെ സൂഫികൾ വിളിച്ചത്. എല്ലാ അർത്ഥത്തിലും പൂർണത കൈവരിച്ച മനുഷ്യൻ എന്നാണ് അർത്ഥം. 
ശരീര ബോധത്തിലുള്ള മനുഷ്യർക്കും ആത്മബോധത്തിലുള്ള അതിമാനുഷികത കൈവരിച്ച മിസ്റ്റിക്കുകൾക്കും പ്രവാചകർ പരിപൂർണ്ണൻ തന്നെ.

 എല്ലാവർക്കും തികഞ്ഞ ഗുരുവും വഴികാട്ടിയും അനുകരണീയരും ആയിരുന്നു അഹ്മദ് റസൂലുള്ള.

അതുകൊണ്ടുതന്നെ എല്ലാ സൂഫികളും പ്രവാചകാനുരാഗികളായിരുന്നു.
അനുരാഗ ലഹരിയാൽ ആ പ്രവാചകരിൽ ലയിച്ചുചേർന്ന വരായിരുന്നു സൂഫികൾ. മൗലാനാ ജലാലുദ്ദീൻ റൂമി പറയുന്നു, "I'm the dust on the path of Muhammed, the chosen one"
"മുഹമ്മദ് മുസ്തഫ നടന്ന വഴിയിലെ ഒരു മൺതരി മാത്രമാണ് ഞാൻ.

ആ പ്രണയമായിരുന്നു സൂഫികളുടെ വാക്കുകൾ അത്രയും അകക്കാമ്പുള്ളതാക്കിയത്.
ഹൃദയത്തിൻറെ ചങ്ങലകൾ പൊട്ടിക്കുവാൻ മാത്രം 
ശക്തമായ അവരുടെ തൂലികകൾ ചലിച്ചതും ആ പ്രവാചക പ്രേമം കാരണമായിരുന്നു. അവിടുത്തെ ഓരോ നിമിഷവും അത്ഭുതാവഹമായിരുന്നു.

ഒരു മനുഷ്യന് ഇത്രത്തോളം ഉയരാനാകുമോ എന്ന് അവിടുത്തെ കുറിച്ച് പഠിച്ചവർ മുഴുവൻ ശങ്കിച്ചു.

തന്റെ ഇസ്രാഉം മിഅ്റാജും കഴിഞ്ഞ് വന്നിട്ടും ആ കരുണക്കടൽ ഏറ്റവും വ്യഥകളും വിഷമതകളും നിറഞ്ഞ മാനുഷികതയിലേക്ക് തന്നെ ഇറങ്ങി നിന്നു. 
ഈ മിഅ്റാജിനെ വർണ്ണിച്ചുകൊണ്ട് ചില സൂഫികൾ പാടി. എനിക്കായിരുന്നു ഈ മിഅ്റാജ് സംഭവിച്ചതെങ്കിൽ ഒരിക്കൽപോലും ആ ദിവിദ്യാനന്ദ സാക്ഷാത്കാരത്തിൽ നിന്നും വിഷമതകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ഈ ഭൂമിയിലേക്ക് ഞാൻ ഇറങ്ങില്ലായിരുന്നു എന്ന്. 
അത്ഭുതാവഹമായ ഈ ദിവ്യ ജ്യോതിയെ മനുഷ്യരൂപത്തിൽ കണ്ട് ആശ്ചര്യപ്പെട്ട് കണ്ടവരെല്ലാം സംശയിച്ചു, ഇത് മനുഷ്യൻ തന്നെയാണോ..

ആ സന്ദേഹത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് അവിടുന്ന് ആണയിട്ടു പറഞ്ഞു, "ശരീര ബോധത്തിൽ നിൽക്കുന്ന മനുഷ്യ സമൂഹമേ, നിങ്ങളുടെ കണ്ണുകൊണ്ട് നോക്കുമ്പോൾ ഞാൻ നിങ്ങളെ പോലെയുള്ള മനുഷ്യൻ മാത്രമാണ്. എനിക്ക് ദിവ്യബോധനം നൽകപ്പെടുന്നുണ്ട് എന്ന് മാത്രം.

പലരും തെറ്റിദ്ധരിച്ച ഈ ദിവ്യ വചനത്തിൽ രണ്ട് കാര്യങ്ങൾ പ്രവാചകാനുരാഗകൾക്ക് മനസ്സിലാവുന്നുണ്ട്.

ഒന്ന്, മനുഷ്യരൂപത്തിൽ നിന്നുകൊണ്ടുള്ള പ്രവാചകരുടെ അനന്തമായ ഉയർച്ചയിൽ നിങ്ങൾ അത്ഭുതപ്പെടുന്നു എങ്കിൽ, മനുഷ്യനിലെ മൃഗീയ ഭാവങ്ങൾ നീങ്ങി കൊണ്ട് ഇൻസാനുൽ കാമിൽ എന്ന ശ്രേഷ്ഠപതവി യിലേക്ക് എത്തിയ ഒരു വ്യക്തിക്ക് എത്രത്തോളം ഉയരാനാകും എന്ന സാധ്യതയാണ് ഈ ആയത്തിലൂടെ പ്രപഞ്ചനാഥൻ നമ്മെ പഠിപ്പിക്കുന്നത്.

രണ്ടാമത്തെ കാര്യം, പ്രവാചകാനുരാഗിയായ സൂഫീ ഗുരു ഇമാം ബൂസൂരി തങ്ങൾ പാടിയതാണ്. മഹാൻ പറയുന്നു: നബിയേ, "അവിടുത്തെ കുറിച്ച് ശരീര ബോധത്തിലുള്ള മനുഷ്യർക്കുള്ള ഏറ്റവും പരമാവധി അറിവ് അങ്ങ് ഒരു മനുഷ്യനാണ് എന്നും സൃഷ്ടി ജാലങ്ങളിൽ അത്യുത്തമമാണെന്നും  മാത്രമാണ്."
അതിനപ്പുറത്തേക്ക് ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ ഉള്ള ശേഷി സ്വന്തം ദേഹേഛകളെ പോലും പരാജയപ്പെടുത്താൻ കഴിയാത്തവന് എങ്ങിനെ സാധിക്കും?! 
അതൊന്നും ചിന്തിക്കാതെ കളങ്കമായ ഹൃദയവും പാപപങ്കിലമായ അവയവങ്ങളുമായി ജീവിക്കുന്ന എന്നെപ്പോലെയുള്ള ഒരു സാധാരണ മനുഷ്യനാണ് വിശുദ്ധ പ്രവാചകർ എന്ന് അൽ കഹ്ഫിലെ വചനത്തെ വ്യാഖ്യാനിക്കുന്നത് എത്രത്തോളം മൂഢത്വവും അജ്ഞതയുമാണ്.

ഹൃദയത്തിൽ നിന്നും പ്രണയ കവാടം തുറക്കപ്പെടട്ടെ.. അപ്പോൾ എല്ലാം തിരിച്ചറിയാനാകും.
 
പൂർണ്ണനായ ഗുരുവിന് പൂർണതയുടെ പ്രകാശം നൽകിയവർ മുഹമ്മദ് റസൂലുള്ള.
അവിടുത്തെ ഒരു ദർശനം ലഭിച്ചവർ നക്ഷത്ര തുല്യരായി. അവിടുത്തെ ഒരു സ്പർശനം കിട്ടിയവർക്ക് ഹൃദയനാഥനിലേക്കുള്ള കണ്ണ് തുറന്നു കിട്ടി. 

അറേബ്യൻ സാമ്രാജ്യത്തിന്റെ അധിപനായിട്ടും പരുപരുത്ത ഈന്തപ്പനയോലപ്പായയിലായിരുന്നു പുണ്യ നബി ഉറങ്ങിയത്.
മാസങ്ങളോളം ഈത്തപ്പഴം ത്തിന്റെ കഷ്ണങ്ങൾ മാത്രം ഭക്ഷിച്ചു ജീവിച്ചു.
തനിക്ക് വിശന്നപ്പോഴും അവിടുന്ന് അശരണർക്ക് അത്താണിയായി.
ഭൗതികവും ആത്മീയവുമായ വിശപ്പകറ്റാൻ ആ മഹാ മനീഷിക്ക് സാധിച്ചു.

അവരെക്കുറിച്ച് പഠിച്ചവരെല്ലാം പറഞ്ഞു: "ഇതെൻറെ നബിയാണ്."

പൂർണ്ണാനുരാഗികളായ സൂഫികൾക്ക് മുത്ത്നബി സദാ സാമീപ്യനാണ്.
പ്രണയത്തിലേക്ക് ആദ്യ ചുവടു വച്ചവർക്ക് നിസ്കാരത്തിലെ അത്തഹിയ്യാത്തില്ലെങ്കിലും അവിടുത്തെ തിരു സാമീപ്യം അനുഭവപ്പെട്ടു.

ദാർശനികരും കവികളും ആ ഹബീബിനെ അളവറ്റ് പുകഴ്ത്തി. 
മലയാളത്തിലും മഹാകവികൾ 
മഹാ കവികൾ മുഹമ്മദുർറസൂലുല്ലയെ വാഴ്ത്തി.
മലയാത്തിന്റെ മഹാ കവി വള്ളത്തോൾ പാടി:
‘ഹാ കണ്ടതില്‍ക്കണ്ടതലീശ്വരത്വം
കല്‍പിച്ചു നടന്നൊടുക്കം
നിരീശ്വരത്വത്തിലടിഞ്ഞുവീണു;
നിരസ്ത വിശ്വാസരറേബിയക്കാര്‍!
കുറുമ്പുമാറാത്ത കുറൈഷിവര്യ-
ര്‍ക്കോതിക്കൊടുത്തേന്‍ പലവട്ടവും ഞാന്‍.

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...