കുറച്ചുമുമ്പ് സംഭവിച്ച ഒരു കാര്യം പറയാൻ നാം ماضي قریب ആണ് ഉപയോഗിക്കുക.
മലയാളത്തിൽ നാം പറയാറുള്ള നടന്നിട്ടുണ്ട്, ഉറങ്ങിയിട്ടുണ്ട്, തിന്നിട്ടുണ്ട്, കുടിച്ചിട്ടുണ്ട് പോലെയുള്ള പ്രയോഗങ്ങളാണ് ماضي قريب.
മാസീ മുത്വ് ലഖ് എങ്ങനെയാണ് വാക്യത്തിൽ ഉപയോഗിക്കേണ്ടത് എന്ന് നാം മുമ്പ് പഠിച്ചു.
അതിന്റെ കൂടെ ഹേ എന്നതിന്റെ വിവിധ രൂപങ്ങൾ ചേർത്ത് കൊടുത്താൽ 'മാസീ ഖരീബ്' ആയി.
ഹേ എന്നതിന് രൂപമാറ്റം സംഭവിക്കുന്നത് പ്രവർത്തി ചെയ്യുന്ന ആൾക്കനുസരിച്ചാണ്.
പുല്ലിംഗം
وہ سویا ہے
അവൻ ഉറങ്ങിയിട്ടുണ്ട്.
وہ سوئے ہیں
അവർ ഉറങ്ങിയിട്ടുണ്ട്.
تو سویا ہے
നീ ഉറങ്ങിയിട്ടുണ്ട്.
تم سوئے ہو
നിങ്ങൾ ഉറങ്ങിയിട്ടുണ്ട്.
میں سویا ہوں
ഞാൻ ഉറങ്ങിയിട്ടുണ്ട്.
ہم سوئے ہیں
ഞങ്ങൾ ഉറങ്ങിയിട്ടുണ്ട്.
സ്ത്രീലിംഗം
وہ سویى ہے
അവൾ ഉറങ്ങിയിട്ടുണ്ട്.
وہ سویى ہیں
അവർ ഉറങ്ങിയിട്ടുണ്ട്.
تو سویى ہے
നീ ഉറങ്ങിയിട്ടുണ്ട്.
تم سویى ہو
നിങ്ങൾ ഉറങ്ങിയിട്ടുണ്ട്.
میں سویى ہوں
ഞാൻ ഉറങ്ങിയിട്ടുണ്ട്.
ہم سوئے ہیں
ഞങ്ങൾ ഉറങ്ങിയിട്ടുണ്ട്.
ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.
No comments:
Post a Comment
🌹🌷