കഴിഞ്ഞ പാഠഭാഗത്ത് നാം 'മാസീ മുതലഖ്' ഉണ്ടാക്കുന്ന വിധം എങ്ങനെയാണ്
എന്ന് പഠിച്ചു.
ഇന്ന് അതിനോട് അനുബന്ധമായ ഒരു ഭാഗം തന്നെയാണ് പഠിക്കാൻ പോകുന്നത്.
അഥവാ (കർത്താവ്) ആരാണോ പ്രവർത്തി ചെയ്യുന്നത് അയാൾക്കനുസരിച്ച് ക്രിയകളിൽ ചെറിയ ചില മാറ്റങ്ങൾ സംഭവിക്കും.
കഴിഞ്ഞ ദിവസം നാം പഠിച്ച ഉദാഹരണങ്ങളിൽ നിന്ന് ഒന്നെടുത്ത് നമുക്ക് ആ മാറ്റങ്ങളെ മനസ്സിലാക്കാം.
سونا : ഉറങ്ങിക
سويا : ഉറങ്ങി
ഉറങ്ങിയത് പുരുഷന്മാർ ആണെങ്കിൽ :
وہ سويا
(വോ സോയാ)
അവൻ ഉറങ്ങി
وہ سوۓ
(വോ സോയേ)
അവർ ഉറങ്ങി
تو سويا
(തൂ സോയാ)
നീ ഉറങ്ങി
تم سوۓ
(തും സോയേ)
നിങ്ങൾ ഉറങ്ങി
ميں سويا
(മേം സോയാ)
ഞാൻ ഉറങ്ങി
ہم سوۓ
(ഹം സോയേ)
ഞങ്ങൾ ഉറങ്ങി
ഉറങ്ങിയത് സ്ത്രീകൾ ആണെങ്കിൽ :
وہ سوئی
(വോ സോയീ)
അവൾ ഉറങ്ങി
وہ سوئیں
(വോ സോയീം)
അവർ ഉറങ്ങി
تو سوئی
(തൂ സോയീ)
നീ ഉറങ്ങി
تم سوئیں
(തും സോയീം)
നിങ്ങൾ ഉറങ്ങി
میں سوئی
(മേം സോയീ)
ഞാൻ ഉറങ്ങി
ہم سوۓ
(ഹം സോയേ)
ഞങ്ങൾ ഉറങ്ങി
മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.
നന്ദി.
No comments:
Post a Comment
🌹🌷