നീ
ചർച്ച
ചെയ്തു
കൊണ്ടിരിക്കുന്നത്
സ്വർണ്ണത്തെ
കുറിച്ചാണ്
എങ്കിൽ
അങ്ങിനെ
ചർച്ച
ചെയ്ത്
ചർച്ച
ചെയ്ത്
നീ
നിന്റെ
ജീവിതമെന്ന
കച്ചവടം
പൂർത്തീകരിച്ചിരിക്കുന്നു.
ഇനി
നീ
ആഗ്രഹിച്ച്
നടക്കുന്നത്
റൊട്ടിയും
പത്തിരിയും
ആണെങ്കിൽ
നിന്റെ
ആത്മാവിനെ
അവ
നയിക്കും.
ഈ
ചതി
നീ
തിരിച്ചറിയുക.
പിന്നെ
ഒരു
കാര്യം
കൂടി
അറിയുക,
നിന്റെ
മനസ്സിലൂടെ
ചുറ്റിത്തിരിയുന്ന
ചിന്തകൾ
എന്തൊക്കെയാണോ
അതുതന്നെയാണ്
നീ.
~ റൂമി (റ)
_________________________
(342)
പ്രേമത്തിന്റെ
തീ
കനലുകൾ
എന്റെ
നെഞ്ചിൽ
കത്തിയെരിഞ്ഞപ്പോൾ
ആ
ജ്വാലയാൽ
ഞാൻ
കത്തി
നശിച്ചു.
സൂക്ഷ്മ
ബുദ്ധിയും
ഗ്രന്ഥ
ശേഖരങ്ങളും
പഠന
കേന്ദ്രങ്ങളും
ഞാൻ
ഉപേക്ഷിച്ചു.
പിന്നെ
ഞാനൊരു
പ്രണയത്തിൻ
കവിയാവാൻ
കഠിനമായി
ശ്രമിച്ചു.
അങ്ങനെ
ഞാൻ
പ്രണയ
ഗീതങ്ങളുടെ
കോർവ
പഠിച്ചെടുത്തു.
~ റൂമി (റ)
_________________________
(343)
നിന്നോടുള്ള
പ്രണയം
എന്റെ
ഹൃദയത്തിൽ
വന്നു
ചേർന്നു,
പിന്നെ
പോയ്
മറഞ്ഞു,
കൂടെ
എന്റെ
സന്തോഷവും.
പിന്നൊരിക്കൽ
വീണ്ടുമാ
പ്രണയം
എൻ
ഹൃത്തിൽ
വന്നണഞ്ഞു.
ഒന്നും
തുറക്കാതെ
വീണ്ടും
വിട
ചൊല്ലി.
പിന്നെ
വിനയപൂർവ്വം
സൗമ്യമായി
ഞാൻ
എന്നിലേക്ക്
ക്ഷണിച്ചു.
"ഒരു
രണ്ടോ
മൂന്നോ
ദിവസമെങ്കിലും
നീ
എന്നിൽ
വസിക്കൂ..."
ആ
പ്രണയമെന്നിൽ
വസിച്ചു.
ഇനി
ഒരിക്കലും
തിരിച്ചു
പോവണം
എന്ന
ചിന്ത
പോലും
ഇല്ലാതെ.
~ റൂമി (റ)
_________________________
(344)
ഞാൻ
മുപ്പത്
വർഷത്തോളം
ഫുദൈൽ
ബിൻ
ഇയാദ് (റ)ന്റെ
കൂടെ
സഹവസിച്ചു.
അദ്ധേഹം
പൊട്ടിച്ചിരിക്കുന്നതോ
പുഞ്ചിരിക്കുന്നതോ
ഈ
കാലയളവിനുള്ളിൽ
ഞാൻ
കണ്ടിട്ടേയില്ലായിരുന്നു.
ഒരു
ദിവസമൊഴികെ,
അന്ന്
അദ്ധേഹത്തിന്റെ
മകൻ
അലി
മരണപ്പെട്ട
ദിവസമായിരുന്നു.
ഞാൻ
അദ്ധേഹത്തോട്
അതിനെ
കുറിച്ച്
ചോദിച്ചപ്പോൾ
അവിടുന്ന്
പറഞ്ഞു:
എന്റെ
നാഥൻ
ഒരു
കാര്യം
ഇഷ്ടപ്പെട്ടു,
അപ്പോൾ
ഞാനും
അതിഷ്ടപ്പെട്ടു.
~ അബൂ അലീ റാസി (റ)
_________________________
(345)
വാക്കിലും
പ്രവൃത്തിയിലും
ചിന്തയിലും
സത്യമുള്ളവർക്കേ
അത്ഭുതങ്ങളുടെ
കലവറായ
ആത്മജ്ഞാനത്തിന്റെ
അദൃശ്യ
ലോകത്തേക്കുളള
പ്രവേശനം
സാധ്യമാവൂ...
_________________________
No comments:
Post a Comment
🌹🌷