ഈ പ്രയോഗത്തിൽ പ്രവർത്തി നടന്നത് കഴിഞ്ഞു പോയ കാലത്താണ് എന്ന് മാത്രമേ അറിയിക്കുന്നൊള്ളു.
അല്ലാതെ കുറേ നാളുകൾക്ക് മുമ്പ് നടന്നു, അല്ലെങ്കിൽ ഈ അടുത്ത് നടന്നു എന്നൊന്നും മനസ്സിലാക്കാനാകില്ല.
(മാസീ മുത്വലഖ്) ഉണ്ടാക്കാൻ മസ്ദറിന്റെ അടയാളമായ നാ എന്നതിനെ കളഞ്ഞതിന് ശേഷം അവസാന അക്ഷരമായി വന്നത് അലിഫോ വാവോ ആണെങ്കിൽ യാ എന്നും, അല്ലെങ്കിൽ ഒരു അലിഫും ചേർത്ത് കൊടുക്കുക.
ഉദാഹരണത്തിലൂടെ മനസ്സിലാക്കാം.
താഴെ നൽകുന്ന ഉദാഹരണങ്ങളിൽ ഒന്ന് മസ്ദറും രണ്ട് മാസീ മുത്വലഖുമാണ്.
(പുകാർനാ)
پکارنا - വിളിക്കുക
پکارا - വിളിച്ചു
(ഛോഡ്നാ)
چهوڑنا - ഉപേക്ഷിക്കുക
چهوڑا - ഉപേക്ഷിച്ചു
(പൂഛ്നാ)
پوچہنا - ചോദിക്കുക
پوچہا - ചോദിച്ചു
(സോനാ)
سونا - ഉറങ്ങുക
سويا - ഉറങ്ങി
(ആനാ)
آنا - വരിക
آيا - വന്നു
രണ്ട് ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.
No comments:
Post a Comment
🌹🌷