Monday, November 22, 2021

സൂഫികളുടെ മൊഴിമുത്തുകൾ (331-335) || Sufi Quotes in Malayalam || Alif Ahad | Sufism | Rumi | സൂഫി | റൂമി | ഇസ്മാഇൽ ഹഖി അൽ ബറൂസവി | അബുദ്ദർദാഅ് | ബായസീദുൽ ബിസ്ത്വാമി (റ)

(331)
ലക്ഷ്യം
പരമമാണ്.
ഏറ്റവും
അവസാനമായി
സാക്ഷാത്കരിക്കേണ്ടതും
ആണ്.
തെറ്റിദ്ധരിക്കരുത്.

_________________________

(332)
നീ
നിന്റെ
ലക്ഷ്യത്തിലേക്ക്
ഒരൊറ്റ
രാത്രി
കൊണ്ട്
തന്നെ
എത്തിച്ചേർന്നാൽ
നീ
തിരിച്ചറിയുക.
നീ
എത്തിയിരിക്കുന്നത്
ലക്ഷ്യത്തിലല്ല.
മറിച്ച്
ലക്ഷ്യത്തിലേക്കുള്ള
വഴിയിൽ
മാത്രമാണ്.

~ ബായസീദുൽ ബിസ്ത്വാമി (റ)
_________________________

(333)
തൊലിഗോതമ്പിന്റെ
കുബ്ബൂസ്
കഴിച്ച്
ജീവിക്കുന്നതിലോ
ആട്ടിൻ
രോമങ്ങളെ
കൊണ്ടുള്ള
വസ്ത്രം
ധരിക്കുന്നതിലോ
ഒന്നുമല്ല
കാര്യം.

കാര്യം
കിടക്കുന്നത്
നാഥൻ
നൽകുന്നതിൽ
മുഴുവനും
പൂർണ്ണ
സംതൃപ്തൻ
ആകുന്നതിലാണ്.

~ അബുദ്ദർദാ (റ)
_________________________

(334)
ഹിജ്റ
രണ്ട് 
വിധമാണ്.
ഒന്ന്
സുപരിചിതം.
അതിന്റെ
പ്രായോഗികത
ഫത്ഹ്
മക്കയോട്
കൂടെ
അവസാനിച്ചു.
എന്നാൽ
രണ്ടാമത്തെ
ഹിജ്റ
നഫ്സിന്റെ/
ദേഹേച്ഛകളുടെ
രാജ്യത്ത്
നിന്നും
നാഥന്റെ
തിരു
സന്നിധാനത്തിലേക്കുള്ള
പാലായനമാണ്.
ശേഷം
ഹൃദയത്തിനകത്തെ
കഅബയെ
ദുഷിച്ച
കൈകളിൽ
നിന്നും
മോചിപ്പിക്കേണ്ടതുണ്ട്.
ദേഹേച്ചകളുടെയും
ശിർക്കിന്റെയും
പ്രതിഷ്ടകളെ
കഅബയിൽ
നിന്നും
തകർത്തെറിയേണ്ടതുണ്ട്.
പാലായനം
അന്ത്യനാൾ
വരെ
പ്രായോഗികമാണ്.
ഒരാൾ
നഫ്സിന്റെ
രാജ്യത്ത്
നിന്നും
ഹൃദയത്തിന്റെ
ഭൂമികയിലേക്ക്
സഞ്ചരിച്ചാൽ
അവൻ
ഉദ്ധേശിക്കുന്ന
എന്തുകാര്യവും
നാഥൻ
അവനു
നൽകും.
അതാണീ
വിശുദ്ധ
പാലായനത്തിന്
പകമായി
ഇഹലോകത്ത്
വച്ച്
നാഥൻ
നൽകുന്ന
സമ്മാനം.

~ ഇസ്മാഇൽ ഹഖി (റ)
_________________________

(335)
ഹല്ലാജ്,
പറഞ്ഞതെല്ലാം
പറഞ്ഞ്
അദ്ധേഹം
ഒരു
കഴുമരത്തിന്റെ
സുഷിരത്തിലൂടെ
തന്റെ
ഉത്ഭവ
സ്ഥാനത്തേക്ക്
മടങ്ങി.
അദ്ധേഹത്തിന്റെ
സ്ഥാനവസ്ത്രത്തിൽ
നിന്നും
ഒരു
തൊപ്പിക്ക്
വേണ്ടതു
മാത്രം
ഞാൻ
മുറിച്ചെടുത്തു.
അദ്ധേഹത്തിന്റെ
മതിലിനരികെ
നിന്നും
വർഷങ്ങൾക്കപ്പുറം
ഞാൻ
പറിച്ച
റോസാപ്പൂക്കളുടെ
ചില്ലയിൽ
നിന്നുമേറ്റ
ഒരു
മുള്ള്
ഇപ്പോഴും
എന്റെ
കൈപ്പത്തിയിലുണ്ട്.
അതെന്നിൽ
ആഴ്ന്നിറങ്ങിയിരിക്കുന്നു.

എങ്ങനെ
സിംഹങ്ങളെ
വേട്ടയാടാമെന്ന്
ഹല്ലാജിൽ
നിന്നും
ഞാൻ
പഠിച്ചു.
പക്ഷെ,
ഞാനിപ്പോൾ
ഒരു
സിംഹത്തെക്കാൾ
വിശന്ന്
വലഞ്ഞവനാണ്.

~ റൂമി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...