ഇന്ന് നാം പഠിക്കുന്നത് അവൻ/അവൾ __ അല്ല എന്ന പ്രയോഗമാണ്.
'അവൻ' അല്ലങ്കിൽ 'അവൾ' എന്നതിന് ഫാർസിയിൽ 'ഊ' (او) എന്നാണ് പറയുക എന്ന് നാം കഴിഞ്ഞ ക്ലാസിൽ പഠിച്ചു.
അല്ല എന്ന അർത്ഥം ലഭിക്കാൻ 'ഊ' (او) എന്നതിന് ശേഷം نيست (നീസ്ത്) എന്നാണ് ചേർക്കേണ്ടത്.
അപ്പോൾ 'മൻ' (ഞാൻ) എന്നതിന് ശേഷം ഹസ്തം എന്നും 'തോ' (നീ) എന്നതിന് ശേഷം ഹസ്തീ എന്നും ഊ (അവൻ/അവൾ) എന്നതിന് ശേഷം അസ്ത് എന്നുമായിരിക്കും വരിക.
കഴിഞ്ഞ ദിവസത്തെ ഭാഗം (#8) വായിക്കാത്തവർ ഇവിടെ ക്ലിക്ക് ചെയ്യുക
നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം.
او دكتر نيست
ഊ ദുക്തർ നീസ്ത്
(അവൻ ഡോക്ടറല്ല)
او دكتر نيست
ഊ ദുക്തർ നീസ്ത്
(അവൾ ഡോക്ടറല്ല)
او حسابدار نيست
ഊ ഹിസാബ്ദാർ നീസ്ത്
(അവൻ അക്കൗണ്ടന്റല്ല)
او حسابدار نيست
ഊ ഹിസാബ്ദാർ നീസ്ത്
(അവൾ അക്കൗണ്ടന്റല്ല)
او مهندس نيست
ഊ മുഹന്തസ് നീസ്ത്
(അവൻ എഞ്ചിനിയറല്ല)
او مهندس نيست
ഊ മുഹന്തസ് നീസ്ത്
(അവൾ എഞ്ചിനിയറല്ല)
او خواننده نيست
ഊ ഖ്വാനന്തെ നീസ്ത്
(അവൻ പാട്ടുകാരനല്ല)
او خواننده نيست
ഊ ഖ്വാനന്തെ നീസ്ത്
(അവൾ പാട്ടുകാരിയല്ല)
او شاعر نيست
ഊ ശാഇർ നീസ്ത്
(അവൻ കവിയല്ല)
او شاعر نيست
ഊ ശാഇർ നീസ്ത്
(അവൾ കവിയത്രിയല്ല)
ഈ ഭാഗം മനസ്സിലായവർ മാത്രം ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.
പഠിക്കാൻ ആഗ്രഹമുള്ളവരിലേക്ക് എത്തിക്കുക.
എല്ലാവർക്കും നന്മ വരട്ടെ.
സ്നേഹം.
No comments:
Post a Comment
🌹🌷