കളവ്
പറഞ്ഞില്ലെങ്കിൽ
ഒരിക്കലും
രഷപ്പെടില്ല
എന്ന
ഒരവസ്ഥയിലും
നീ
സത്യം
മാത്രം
പറയലാണ്
യഥാർത്ഥ
സത്യസന്ധത.
~ ജുനൈദുൽ ബാഗ്ദാദി(റ)
_________________________
(347)
എന്റെ
പ്രണയ
ഗീതങ്ങൾ
പൂർണ്ണത
പ്രാപിച്ച
ഏതെങ്കിലും
ഒരു
ഹൃദയം
കേട്ടിരുന്നെങ്കിൽ,
ആത്മപ്രകാശം
നേടിയ
ആരെങ്കിലും
സഞ്ചരിച്ച
മലഞ്ചെരുവുകൾ
എൻ
ഹൃദയവും
കണ്ടെത്തിയിരുന്നുവെങ്കിൽ,
ആ
പുണ്യാത്മാക്കൾ
വിജയിച്ചു
എന്നാണോ
പരാജയപ്പെട്ടു
എന്നാണോ
നീ
ധരിക്കുന്നത്?
ദേഹേച്ഛയുടെ
വാക്താക്കൾ
ആഗ്രഹങ്ങളാൽ
ക്ഷുഭിതരായിരിക്കുന്നു.
അവർ
ആശയക്കുഴപ്പത്തിൽ
അകപ്പെട്ടിരിക്കുന്നു.
~ ഇബ്നു അറബി(റ)🤎
_________________________
(348)
മയിലുകളെ
പോലെ
തിളക്കവും
ഭംഗിയുമുള്ള
ആത്മാവുള്ള
സൽകർമ്മങ്ങളെ
വാഹനമാക്കിയാണ്
അവർ
തങ്ങളുടെ
സഞ്ചാരം
തുടങ്ങിയത്
അങ്ങനെ
അവരുടെ
ഏകാന്ത
നിമിഷങ്ങളിൽ
നാഥന്റെ
തന്ത്രജ്ഞാനത്തിൻ
പൊരുളുകൾ
ഗ്രഹിച്ചപ്പോൾ
അവർ
മരണം
അനുഭവിച്ചു,
സ്വന്തം
സത്തയെപ്പോലും
ദർശിക്കാനാവാത്ത
വിധമുള്ള
മരണം.
അവർ
സാക്ഷാത്കരിച്ച
ആ
ജ്ഞാനശേഖരം
നീ
കാണുകയാണെങ്കിൽ
അവക്ക്
നീ
ബിൽഖീസ്
രാജ്ഞിയുടെ
സിംഹാസനത്തിലെ
മുത്ത്
രത്നങ്ങളേക്കാൾ
വില
കൽപ്പിക്കും.
~ ഇബ്നു അറബി (റ)
_________________________
(349)
നാഥൻ
ഒരാൾക്ക്
തന്റെ
തിരുസാമീപ്യം
നൽകി
അനുഗ്രഹിക്കാൻ
ഉദ്ധേശിച്ചാൽ
നാഥനോട്
സംവദിക്കാനുള്ള
അവസരമായ
നമസ്കാരത്തോട്
അവന്റെ
മനസ്സിൽ
അധിയായ
ആഗ്രഹം
നൽകും.
അങ്ങനെ
എല്ലാ
ന്യൂനതകളിൽ
നിന്നും
മ്ലേച്ഛാവസ്ഥകളിൽ
നിന്നും
അവൻ
പരിശുദ്ധനാവും.
പിന്നെയവൻ
തന്റെ
പ്രണയഭാജനത്തിന്റെ
സന്നിധാനം
പുൽകി
ഹൃദയനാഥനോട്
പ്രേമസല്ലാപം
നടത്തും.
~ ഇബ്നു അജീബ (റ)
_________________________
(350)
തന്റെ
പൂർണ്ണരായ
ഗുരുവിൽ
പരിപൂർണ്ണ
വിശ്വാസം
അർപ്പിക്കാത്ത
ശിഷ്യൻ
ഒരിക്കലും
വിജയിക്കില്ല.
~ ഗൗസ് ജീലാനീ (റ)
_________________________
No comments:
Post a Comment
🌹🌷