ഇന്ന് നാം പഠിക്കുന്നത് വിശുദ്ധ ഖുർആനിൽ പലതവണ ആവർത്തിച്ച് വന്ന മറ്റൊരു വാക്കാണ്.
الذيـــــــــن
നാം പലപ്പോഴും പാരായണം ചെയ്യുമ്പോൾ ശ്രദ്ധയിൽ പെടാറുള്ള ഒരു വാക്കാണ്.
'ആരെക്കുറിച്ചാണോ പറയുന്നത് അവർ' എന്നാണ്.
ഒറ്റവാക്കിൽ പറഞ്ഞാൽ അവർ എന്ന് തന്നെയാണ് അർത്ഥം.
ഉദാഹരണങ്ങളിലൂടെ പഠിക്കാം.
١. قَدۡ أَفۡلَحَ ٱلۡمُؤۡمِنُونَ
٢. ٱلَّذِینَ هُمۡ فِی صَلَاتِهِمۡ خَـٰشِعُونَ
1. തീർച്ചയായും സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു.
2. തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായ,
ഈ ഉദാഹരത്തിലെ ആദ്യത്തെ വചനത്തിൽ സത്യവിശ്വാസികളെ കുറിച്ചാണ് പറഞ്ഞത്.
വീണ്ടും സത്യവിശ്വാസികൾ എന്ന് ആവർത്തിക്കാതെ (അല്ലദീന) അവർ എന്ന് ഉപയോഗിച്ചു.
ഇതേ ചാപ്റ്ററിൽ തന്നെ അടുത്ത വചനങ്ങളിലായി പറയുന്നു:
وَٱلَّذِینَ هُمۡ عَنِ ٱللَّغۡوِ مُعۡرِضُونَ
ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് തിരിഞ്ഞുകളയുന്നവരുമായ,
وَٱلَّذِینَ هُمۡ لِلزَّكَوٰةِ فَـٰعِلُونَ
നിർബന്ധ ദാനം ചെയ്യുന്നവരുമായ,
وَٱلَّذِینَ هُمۡ لِفُرُوجِهِمۡ حَـٰفِظُونَ
തങ്ങളുടെ സ്വകാര്യ അവയവങ്ങളെ സംരക്ഷിക്കുന്നവരായ
No comments:
Post a Comment
🌹🌷