എന്നിവയുടെ അർത്ഥവും ഉപയോഗവും ഖുർആനിലെ ഉദാഹരണങ്ങൾ സഹിതം പഠിച്ചു.
ഇന്ന് നമുക്ക് ذلك، تلك എന്നിവയെ കുറിച്ച് പഠിക്കാം.
ഇവ രണ്ടും 500 ൽ അധികം തവണ ഖുർആനിൽ വന്നിട്ടുണ്ട്.
എന്നിവയുടെ നേർ വിപരീതമാണ് ذلك، تلك എന്നിവ.
അത്, അവ എന്നൊക്കെയാണ് അർത്ഥം.
ദാലിക പുല്ലിംഗമായും തിൽക സ്ത്രീലിംഗമായും ഉപയോഗിക്കുന്നു.
ഖുർആനിലെ ചില ഉദാഹരണങ്ങൾ നോക്കാം:
ثُمَّ إِنَّكُم بَعۡدَ ذَ ٰلِكَ لَمَیِّتُونَ
പിന്നെ, നിശ്ചയം നിങ്ങളെല്ലാം അതിനു ശേഷം മരിക്കുന്നവരാകുന്നു.
(ശേഷം : بَعۡدَ)
قُلۡ أَذَ ٰلِكَ خَیۡرٌ أَمۡ جَنَّةُ ٱلۡخُلۡدِ
പറയുക; അതാണോ ഉത്തമം, അതല്ല, ശാശ്വത സ്വര്‍ഗമാണോ?
(ആണോ? أَ)
إِنَّ فِی ذَ ٰلِكَ لَـَٔایَةࣰۖ
നിശ്ചയം അതിൽ ദൃഷ്ടാന്തമുണ്ട്
ഇനി തിൽകയുടെ ചില ഉദാഹരണങ്ങൾ നോക്കാം.
وَتِلۡكَ حُجَّتُنَاۤ ءَاتَیۡنَـٰهَاۤ إِبۡرَ ٰهِیمَ عَلَىٰ قَوۡمِهِۦۚ
ഇബ്രാഹീം നബിക്കും അവരുടെ സമൂഹത്തിൽ നാം നൽകിയ ന്യായപ്രമാണമാണ് അത്
تِلۡكَ ءَایَـٰتُ ٱلۡكِتَـٰبِ ٱلۡحَكِيم
വിജ്ഞാനപ്രദമായ വേദഗ്രന്ഥത്തിലെ വചനങ്ങളാണവ.
تِلۡكَ ٱلۡجَنَّةُ ٱلَّتِی نُورِثُ مِنۡ عِبَادِنَا مَن كَانَ تَقِیࣰّا
നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര് ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവരായിരുന്നുവോ അവര്‍ക്കു നാം അർഹമാക്കിക്കൊടുക്കുന്ന സ്വര്‍ഗമത്രെ അത്.
Jazzskallah khair
ReplyDelete