അറബി ഭാഷ സംസാരിക്കാൻ പഠിക്കുന്നതിലുപരി വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും മറ്റു അറബി ഗ്രന്ഥങ്ങളും വായിച്ച് മനസ്സിലാക്കുവാനുള്ള പ്രാപ്തിയാണ് അവർ ആഗ്രഹിക്കുന്നത്.
എവിടെ നിന്ന്, എങ്ങനെ തുടങ്ങണം എന്ന് കുറേ ചിന്തിച്ചു.
അങ്ങനെ ഒരാശയം മനസ്സിൽ ഉദിച്ചു.
വിശുദ്ധ ഖുർആനിലെ വാക്കുകളും വാക്യങ്ങളും ഉപയോഗിച്ചു കൊണ്ട് ഭാഷ പഠിക്കാം.
ഇന്ന് നാം തുടങ്ങുന്നത് വിശുദ്ധ ഖുർആനിൽ 250 ലേറെ പ്രാവശ്യം ആവർത്തിച്ച് വന്ന രണ്ട് വാക്കുകളും അവയുടെ ഉദാഹരണങ്ങളും ചർച്ച ചെയ്തു കൊണ്ടാണ്.
അവയിൽ ഒന്നാമത്തെ വാക്ക് :
هٰـــــــذَا
ഇത്, ഈ എന്നാണ് അർത്ഥം.
ഹാദക്ക് ശേഷം വരുന്ന വാക്ക് പുല്ലിംഗമായിരിക്കും.
നമുക്ക് ചില ഉദാഹരണങ്ങൾ പഠിക്കാം.
هَـٰذَا صِرَ ٰطࣱ مُّسۡتَقِیمࣱ
ഇത് ഋജുവായ മാർഗമാണ്
وَهَـٰذَا ٱلنَّبِیُّ
ഈ പ്രവാചകൻ
هَـٰذَا بَیَانࣱ لِّلنَّاسِ
ഇത് മനുഷ്യര്‍ക്കുള്ള ഒരു വിളംബരമാണ്
هَـٰذَا ٱلۡقُرۡءَانُ
ഈ ഖുർആൻ
وَیَقُولُونَ مَتَىٰ هَـٰذَا ٱلۡوَعۡدُ
അവർ പറയും: എപ്പോഴാണ് ഈ വാഗ്ദാനം പുലരുക.
രണ്ടാമത്തെ വാക്ക് :
هٰـــــــذِهِ
ഹാദിഹിക്ക് ശേഷം വരുന്ന വാക്ക് സ്ത്രീലിംഗമായിരിക്കും.
അറബി വാക്കുകളിലെ സ്ത്രീലിംഗമായി വരുന്ന ഭൂരിപക്ഷം വാക്കുകളുടെയും അവസാനത്തിൽ (ة) ഉണ്ടാകും.
നമുക്ക് ഖുർആനിൽ നിന്ന് തന്നെ ഉദാഹരണങ്ങൾ പഠിക്കാം.
هَـٰذِهِۦ نَاقَةُ ٱللَّه
ഇത് അല്ലാഹുവിന്റെ ഒട്ടകമാണ്
ٱدۡخُلُوا۟ هَـٰذِهِ ٱلۡقَرۡیَةَ
നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുക
وَلَا تَقۡرَبَا هَـٰذِهِ ٱلشَّجَرَةَ
നിങ്ങൾ രണ്ട് പേരും ഈ മരത്തോടടുക്കരുത്.
നിർദ്ധേശങ്ങൾ അറിയിക്കുക.
Jazzskallah khair Alhamdulillah
ReplyDeleteOrupd sandhosham
Need more lessons pls
ReplyDelete