Saturday, November 20, 2021

സൂഫികളുടെ മൊഴിമുത്തുകൾ (326-330) || Sufi Quotes in Malayalam || Alif Ahad | സൂഫി | ഇമാം ശിബ്-ലി | ഇബ്നു അറബി | സഈദ് ശിബ്-ലി (റ)

(326)
യുദ്ധഭൂമിയിൽ
പോലും
വികാരങ്ങൾക്ക് 
അടിമപ്പെടാതെ
വിവേകത്തോടെ 
മുന്നേറുന്ന
ഒരു
സമൂഹം
പോരാട്ടങ്ങൾക്കൊടുവിൽ
ഒരിക്കൽ
സ്വാതന്ത്ര്യമനുഭവിക്കും.
_________________________

(327)
സൂഫീ
സഞ്ചാര
പാദയുടെ
അവസാനം
പൂർണ്ണ
മനുഷ്യൻ
എന്ന
യഥാർത്ഥ്യം
സാക്ഷാത്കരിക്കുമ്പോൾ
മാത്രമാണ്.
അത്
ഒരു
ആത്മജ്ഞാനിയുടെ
സത്തയിലേക്കുള്ള
പ്രയാണത്തിന്റെ
പൂർത്തീകരണമാണ്.
അതുതന്നെയാണ്
നാഥനോടുള്ള
പ്രണയത്തിലേക്കും
നാഥനിൽ
നിന്നുള്ള
പ്രണയത്തിലേക്കും
നയിക്കുന്ന
നഫ്സുൽ
മുത്വ്-മഇന്ന:യും.
പ്രണയം
കാരണം
ശാശ്വതമായ
ആനന്ദത്തിലേക്കും
തേജസ്സിലേക്കും
അവർ
എത്തിച്ചേരുന്നു.

~ സഈദ് ശിബ്-ലി
_________________________

(328)
മനുഷ്യർ
വ്യത്യസ്ഥ
പദവികളിലാണ്.
അവർ
ഏതൊരു
സ്ഥാനത്താണോ
നിൽക്കുന്നത്
അതിനനുസരിച്ച്
ആയിരിക്കും
അവരുടെ
തികവും
മികവും.
അപ്പോൾ
ഇന്ദ്രിയജ്ഞാന
തലത്തിലുള്ളവരുടെ
തികവും
വർദ്ധനവും
സംഭവിക്കുന്നത്
ദൃഷ്ടിഗോചരമായ
പഥാർത്ഥങ്ങൾ
വർദ്ധിക്കുമ്പോഴാണ്.
കൂടുതൽ
പഥാർത്ഥങ്ങൾ
സ്വന്തമാക്കുമ്പോൾ
അവർ
കൂടുതൽ
സന്തോഷിക്കുന്നു.
കൂടുതൽ
സമ്പന്നരായെന്ന്
ധരിക്കുന്നു.

എന്നാൽ,
അതീന്ദ്രിയ-
ജ്ഞാനത്തിന്റെ
ഉടമകൾ
സമ്പന്നരാകുന്നത്
ആത്മജ്ഞാനവും
പരമാനന്ദവും
പോലെയുള്ള
പഥാർത്ഥ
തലത്തിനും
അപ്പുറത്തുള്ള
കാര്യങ്ങളെ
കൊണ്ടാണ്.
നശ്വരമായ
പഥാർത്ഥങ്ങളിലേക്ക്
അവർ
ആഗ്രഹത്തോടെ
ഒന്ന്
നോക്കുക
പോലുമില്ല.
പൂതിയോടെയുള്ള
നോട്ടത്തെ
പോലും
അവർ
അപമര്യാദയായി
മനസ്സിലാക്കുന്നു.

~ ഇബ്നുൽ അറബി (റ)
_________________________

(329)
ആത്മജ്ഞാനിയുടെ
സ്ഥാനം
ഭൗതികയെക്കാളും
പാരത്രികതയെക്കാളും
മഹത്വമുള്ളതാണ്.
കാരണം
ഭൗതികത
പരീക്ഷണങ്ങളുടെയും
ആപത്തുകളുടെയും
ഗൃഹമാണ്.
പാരത്രികത
അനുഗ്രഹളുടെ
ഗൃഹമാണ്.
എന്നാൽ,
ആത്മാജ്ഞാനിയുടെ
ഹൃദയം
തന്റെ
ഹൃദയനാഥനെ
കുറിച്ചുള്ള
മഅരിഫത്
നിറഞ്ഞു
നിൽക്കുന്ന
ഗൃഹമാണ്.

~ അബൂബക്കർ ശിബിലി (റ)
_________________________

(330)
ഒരു
ദിവസം
ഗുരുവന്വേഷിയും
അടുത്ത
ദിവസം
മുരീദും
അടുത്ത 
മാസം
ശൈഖും
പിന്നെ
ഖുതുബും
ആവാൻ
ആഗ്രഹിക്കുന്ന
ഞാൻ
ചിന്തിക്കാൻ
ഇമാം
ശിബ്-ലി (റ)
പറയുന്നു.
➖➖➖➖➖➖➖➖
കരുണാമയനായ
നാഥന്റെ
ശ്വാസ-
നിശ്വാസത്തെ
ഒന്നനുഭവിച്ച്
അറിയാൻ
ഞാൻ
എഴുപത്
വർഷത്തോളം
കഠിനമായി
പരിശ്രമിച്ചു.
➖➖➖➖➖➖➖➖➖

പ്രവാചകർ (സ)
പറഞ്ഞു:
യമനിന്റെ
ഭാഗത്ത്
നിന്നും
കാരുണ്യവാനായ
നാഥന്റെ
ഉച്ഛ്വാസവായു
എനിക്ക്
അനുഭവിക്കാൻ
സാധിക്കുന്നു.
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...