ഇന്ന് നാം പഠിക്കുന്നത് "ചെയ്യുകയായിരുന്നോ?" എന്ന പ്രയോഗമാണ്.
"ചെയ്യുകയാണോ?" എന്ന പ്രയോഗം നാം മുമ്പ് പഠിച്ചു.
"ചെയ്യുകയായിരുന്നോ?" എന്ന പ്രയോഗം ലഭിക്കാൻ
You, they, we എന്നിവയുടെ മുമ്പിൽ were ഉം I, he, she, it എന്നിവയുടെ മുമ്പിൽ was ഉം ആണ് ഉപയോഗിക്കേണ്ടത്.
നമുക്ക് ഉദാഹരണങ്ങളിലൂടെ പഠിക്കാം.
Was I walking yesterday
(ഞാൻ ഇന്നലെ നടക്കുകയായിരുന്നോ?)
Were you planning for a trip?
(നീ ഒരു ട്രിപ് പ്ലാൻ ചെയ്യുകയായിരുന്നോ?)
Were we recording a video?
(ഞങ്ങൾ ഒരു വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നോ?)
Were they chatting with their friends?
(അവർ അവരുടെ സുഹൃത്തുക്കളുമൊത്ത് ചാറ്റ് ചെയ്യുകയായിരുന്നോ?)
Was he eating chicken fry?
(അവർ ചിക്കൻ ഫ്രൈ കഴിക്കുകയായിരുന്നോ?)
Was she singing?
(അവൾ പാട്ട് പാടുകയായിരുന്നോ?)
ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതി പഠിക്കുക.
നന്ദി.
No comments:
Post a Comment
🌹🌷