ഫനാ
എന്നാൽ
ഒരു
അടിമ
അവന്റെ
കാഴ്ചയെതൊട്ട്
നശിക്കലാണ്.
ബഖാ
എന്നാൽ,
അടിമ
തന്റെ
ആരാധ്യനായ
നാഥന്റെ
തിരു
സന്നിധാനത്തിൽ
ശാശ്വതനാവലാണ്.
~ അബൂ സഈദുൽ ഹർറാസ് (റ)
_________________________
(317)
ഒരു
ദർവീശ്
തന്റെ
ഊന്നുവടിയിൽ
ഇങ്ങനെ
എഴുതിവച്ചിരിന്നു :-
നീ
ചെയ്ത
മുഴുവൻ
ദോഷങ്ങളും
പൊറുക്കപ്പെടും,
എന്നിൽ
നിന്നും
അശ്രദ്ധനായി
എന്നെ
മറന്ന
ഏറ്റവും
വലിയ
പാപമൊഴികെ.
_________________________
(318)
വാദങ്ങളും
പ്രതിവാദങ്ങളും
നിലച്ച
ശേഷം
യഥാർത്ഥ
പ്രണയത്തിൻ
വാതിലുകൾ
തുറക്കപ്പെടട്ടെ..
എന്നാൽ,
ഇടയിൽ
ലോക്ഡൗണുകൾ
വീഴാത്ത
പ്രണയ
പ്രപഞ്ചത്തിൽ
കാമുകീ-
കാമുകന്മാർക്ക്
കിന്നരിക്കാം.
_________________________
(319)
വെള്ളം
വെള്ളമെന്ന്
സങ്കൽപ്പിച്ചാൽ
ദാഹം
ശമിക്കുകയില്ല.
തീ
തീയെന്ന്
ചിന്തിച്ചത്
കൊണ്ട്മാത്രം
ഉഷ്ണിക്കുകയില്ല.
ആശിക്കുന്നു,
അന്വേഷിക്കുന്നു
എന്ന്
വാദിച്ചത്
കൊണ്ട്മാത്രം
അഭിലാഷം
സാക്ഷാത്കരിക്കുകയും
ഇല്ല.
~ അബൂബക്കർ നസ്സാജ് ത്വൂസി (റ)
_________________________
(320)
ചോദിക്കപ്പെട്ടു:
എങ്ങിനെയാണ്
വളരെ
എളുപ്പത്തിൽ
ലക്ഷ്യം
സാക്ഷാത്കരിക്കാൻ
കഴിയുക?
അന്വേഷണം
എന്ന
കണ്ണാടിയിൽ
സത്യസന്ധത
എന്ന
ഉൾക്കാഴ്ച
കൊണ്ട്
ഉറ്റുനോക്കിയാൽ
സാക്ഷാത്കരിക്കാം.
~ അബൂബക്കർ നസ്സാജ് ത്വൂസി (റ)
_________________________
No comments:
Post a Comment
🌹🌷