Wednesday, November 24, 2021

സൂഫികളുടെ മൊഴിമുത്തുകൾ (336-340) || Sufi Quotes in Malayalam || Alif Ahad | Sufism | Rumi | സൂഫി | റൂമി | മഹ്ഫൂളുൽ ബാഗ്ദാദി | Mahfoozul Bagdadi

(336)
ഒരാൾ
തന്റെ
നഫ്സിന്റെ
ഗുണവും
മേൻമയും
കാണുകയും
ചിന്തിക്കുകയും
ചെയ്യുന്ന
കാലമത്രയും
അവൻ
മറ്റുള്ളവരുടെ
കുറ്റവും
കുറവും
കാണുക
എന്ന
ഏറ്റവും
മോശപ്പെട്ട
കാര്യം
കൊണ്ട്
പരീക്ഷിക്കപ്പെട്ടിരിക്കുന്നു.
എന്നാൽ
ഒരാൾ
സ്വന്തം
നഫ്സിന്റെ
ന്യൂനതകൾ
സസൂക്ഷ്മം
ശ്രദ്ധിക്കുമ്പോൾ
മറ്റുള്ളവരുടെ
കുറവുകൾ
കാണുന്നതിനെ
തൊട്ട്
അവൻ
രക്ഷപ്പെട്ടിരിക്കുന്നു.

~ മഹ്ഫൂളുൽ ബഗ്ദാദീ (റ)
_________________________

(337)
ലോകത്തെ
സുഖാനുഭൂതികളാണ്
നീ
ലക്ഷ്യമാക്കുന്നത്
എങ്കിൽ
അത്
നിന്നെ
അതിന്റെ
അടിമയാക്കും.
സ്വർഗ്ഗീയ
സുഖാനുഭൂതികളാണ്
നിന്റെ
ലക്ഷ്യമെങ്കിൽ
നിന്റെ
ഹൃദയം
യഥാർത്ഥ്യത്തെ
തൊട്ട്
എത്രയോ
വിദൂരെയാണ്.
ഹൃദയനാഥനോടുള്ള
തീക്ഷ്ണമായ
അനുരാഗത്തെ
സാക്ഷാത്കരിക്കാതെ
രണ്ട്
ലോകത്തും
നീ
കൈവരിക്കുന്ന
വിജയങ്ങളെല്ലാം
വെറും
വിഡ്ഢിത്തം
മാത്രമാണ്.

~ റൂമി (റ)
_________________________

(338)
ഖിസ്മത്:
അനുകൂലവും
പ്രതികൂലവും 
എന്റെ
നാഥനിൽ
നിന്ന്
വിധി
എന്നെങ്കിലും
നിന്റെ
മുമ്പിൽ
പുഞ്ചിരിച്ചു
കൊണ്ട്
പ്രത്യക്ഷപ്പെട്ടു
എന്ന്
കരുതി
നീ
ഒരിക്കലും
വാദിക്കരുത്,
വിധി
എന്നെ
അവളുടെ
കൂട്ടുകാരനാക്കി
എന്ന്.

കാരണം,
പിന്നൊരിക്കൽ
അവൾ
നിന്നെ
അങ്ങേയറ്റം
നിന്ദ്യനാക്കിയേക്കാം,
നീ
ഓർക്കാത്ത
നിമിഷത്തിൽ
നിന്നെ
സംഹരിച്ചേക്കാം.

എന്തെന്നാൽ,
അനിശ്ചിതമായ
അവളുടെ
ഹൃദയം
മറ്റൊരു
കൂട്ടുകാരനെ
തേടി
പോവുകയാണ്.

~ റൂമി (റ)
_________________________

(339)
നദിയിലെ
ജലം
താഴ്ഭാഗത്തേക്ക്
പ്രവഹിച്ചു-
കൊണ്ടിരിക്കുന്നു.
കൂടെ
വഞ്ചികളും
വളരെ 
വേഗത്തിൽ
സഞ്ചരിച്ചു-
കൊണ്ടിരിക്കുന്നു.
ചിലപ്പോൾ
ചിന്തിക്കുന്നു,
അവയെല്ലാം
അവയുടെ
ഭൂതകാലത്തേക്ക്
ഓടിയടുക്കുകയാണെന്ന്.

അപ്രകാരം
തന്നെയാണ്
ഓരോ
നിമിഷങ്ങൾ
കഴിയും
തോറും
ലോകത്തെ
നമ്മുടെ
നിലനിൽപ്പിന്റെ
കാലാവധിയും
കഴിഞ്ഞു-
കൊണ്ടിരിക്കുന്നു.
നിമിഷങ്ങളോടൊപ്പം
നമ്മളും
ദുനിയാവ്
വിടുന്നു.

~ റൂമി (റ)
_________________________

(340)
നാമെല്ലാം
പൂർണ്ണമായും
അല്ലാഹുവിന്റെ
ഖുദ്റതിനാൽ
ഒഴുകുന്ന
ഒരേയൊരു
ചോരയല്ലേ..

അവനാണ്
മുഴുവൻ
കഴിവും,
അവന്
തന്നെയാണ്
മുഴുവൻ
ഐശ്വര്യവും.
നമ്മളൊക്കെ
ദരിദ്രരല്ലേ..
പിന്നെന്തിനാണ്
ഓരോരുത്തരും
താൻ
മറ്റവനെക്കാൾ
ഉന്നതനാണെന്ന്
വാദിക്കുന്നത്?!
നമ്മളൊക്കെ
ഒരേയൊരു
കൊട്ടാരത്തിന്റെ
വാതിൽക്കൽ
കാത്ത്
നിൽക്കേണ്ടവരല്ലേ..

~ റൂമി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...