നീ എന്നതിന് تو എന്ന് നാം പഠിച്ചു. എന്നാൽ ഇന്ന് നാം പഠിക്കുന്നത് അതിന്റെ ബഹുവജനമായ شما (ശുമാ) യാണ്.
തോ എന്നതിനേക്കാൾ പൊളൈറ്റാണ് ശുമാ.
ഒരാളെ ബഹുമാനിച്ചു കൊണ്ട് അഭിസംബോധന ചെയ്യാൻ شما (നിങ്ങൾ) എന്ന് ഉപയോഗിക്കാം.
നീ എന്നതും നിങ്ങൾ എന്നതും മലയാളത്തിലും വ്യത്യസ്ഥമായാണല്ലോ ഉപയോഗിക്കാറുള്ളത്.
ശുമാ എന്നതിന് ശേഷം هستيد (ഹസ്തീദ്) എന്നാണ് ഉപയോഗിക്കേണ്ടത്.
നാം ഹസ്തം, ഹസ്തീ, അസ്ത്, ഹസ്തീം (،هستم، هستي است، هستيم) എന്നിവ മുമ്പ് പഠിച്ചു.
ഇനി ചില ഉദാഹരണങ്ങളിലൂടെ നമുക്ക് ശുമായെ കൂടി പഠിക്കാം.
شما پدر هستيد
(ശുമാ പിതർ ഹസ്തീദ്)
നിങ്ങൾ പിതാവാണ്
شما مادر هستيد
(ശുമാ മാദർ ഹസ്തീദ്)
നിങ്ങൾ മാതാവാണ്
شما بچه هستيد
(ശുമാ ബച്ഛെ ഹസ്തീദ്)
നിങ്ങൾ കുട്ടികളാണ്
شما وکیل هستيد
(ശുമാ വകീൽ ഹസ്തീദ്)
നിങ്ങൾ വകീലാണ്
شما وزير هستيد
(ശുമാ വകീൽ ഹസ്തീദ്)
നിങ്ങൾ മന്ത്രിമാരാണ്
شما مدير هستيد
(ശുമാ മുദീർ ഹസ്തീദ്)
നിങ്ങൾ മാനേജറാണ്
شما سرباز هستيد
(ശുമാ സർബാz ഹസ്തീദ്)
നിങ്ങൾ സൈനികരാണ്
ഈ ഭാഗം മനസ്സിലായി എങ്കിൽ ഒരു ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.
നന്ദി.
No comments:
Post a Comment
🌹🌷