Wednesday, December 1, 2021

ബഹിരാകാശത്തേക്ക് - ലേക്ക് - എന്ന് എങ്ങനെ പറയാം | എന്റെ കൂടെ, നിന്റെ കൂടെ | Let's Learn Persian - 20 | Free Persian Language Course in Malayalam | ഫ്രീയായി ഫാർസി പഠിക്കാം

Let's Learn Persian - 20
കഴിഞ്ഞ ദിവസം നാം പഠിച്ചത് കൂടെ എന്നർത്ഥം വരുന്ന در എന്ന പേർഷ്യൻ വാക്കാണ്.

ഇന്ന് നമുക്ക് '....ലേക്ക്' എന്ന അർത്ഥം വരുന്ന ഒരു പുതിയ വാക്ക് പഠിക്കാം. 

'ബെ' എന്ന വാക്കാണ് പേർഷ്യൻ ഭാഷയിൽ '.....ലേക്ക്' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നത്.


നമുക്ക് അ ചില ഉദാഹരണങ്ങളിലൂടെ അവ പഠിക്കാം.

به مدرسه
(ബെ മദ്റസെ)
സ്കൂളിലേക്ക് 

به خانه
(ബെ ഖാനെ)
വീട്ടിലേക്ക്

به بازار 
(ബെ ബാസാർ)
അങ്ങാടിയിലേക്ക് 

به لانه
(ബെ ലാനെ)
കൂട്ടിലേക്ക്

به اتاق
(ബെ ഉതാഖ്)
റൂമിലേക്ക്

به فضا
(ബേ ഫസാ)
ബഹിരാകാശത്തേക്ക്

به جهان
(ബെ ജഹാൻ)
ലോകത്തേക്ക്

به زندان
(ബെ സിന്താൻ)
ജയിലിലേക്ക്

ഈ ഭാഗം മനസ്സിലായെങ്കിൽ രണ്ടു ഉദാഹരണങ്ങൾ കമൻറ് ബോക്സിൽ ഇൽ തിഎഴുതി പ്രാക്ടീസ് ചെയ്യുക.

നന്ദി.

"ചെയ്തു കൊണ്ടിരിക്കുമോ?" എന്ന് എങ്ങനെ ഇംഗ്ലീഷിൽ ചോദിക്കാം | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 24 | Free Spoken English Course | Alif Ahad Academy

Let's Learn English - 24
ഇന്ന് നാം പഠിക്കുന്നത് "ചെയ്ത് കൊണ്ടിരിക്കുമോ?" എന്ന ചോദ്യ പ്രയോഗമാണ്.

അഥവാ ഭാവിയിൽ ഒരു പ്രവർത്തി ചെയ്ത് കൊണ്ടിരിക്കുമോ എന്ന് ഇംഗ്ലീഷിൽ ചോദിക്കുന്നത് എങ്ങനെയാണ്.

അതിന് വേണ്ടി നാം ചെയ്യേണ്ടത് ഇത്രമാത്രം.
ചെയ്തു കൊണ്ടിരിക്കും എന്ന് പറയാൻ നാം ഉപയോഗിച്ചത് will be എന്നല്ലേ.
എന്നാൽ ഈ പ്രയോഗം ലഭിക്കാൻ will എന്നതിനെ തുടക്കത്തിൽ കൊണ്ട് വന്നാൽ മതി. 
ശേഷം വരുന്ന ക്രിയയിൽ ing ചേർക്കാൻ മറക്കരുത്.


നമുക്ക് കഴിഞ്ഞദിവസത്തെ ഉദാഹരണങ്ങളെ തുലനം ചെയ്തു പഠിക്കാം.

You will be running tomorrow morning.
നീ നാളെ രാവിലെ ഒടിക്കൊണ്ടിരിക്കും.

Will you be running tomorrow morning?
ഞാൻ നാളെ രാവിലെ ഒടിക്കൊണ്ടിരിക്കുമോ?


You will be watching videos in the evening.
വൈകുന്നേരം നീ വീഡിയോ കണ്ടു കൊണ്ടിരിക്കും.

Will you be watching videos in the evening?
വൈകുന്നേരം നീ വീഡിയോ കണ്ടു കൊണ്ടിരിക്കുമോ?


He will be writing a novel.
അവൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കും.

Will he be writing a novel.
അവൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുമോ?


We will be waiting at the bus stop.
ഞങ്ങൾ ബസ് സ്റ്റോപ്പിൽ കാത്തിരിക്കുകയായിരിക്കും.

Will we be waiting at the bus stop?
ഞങ്ങൾ ബസ് സ്റ്റോപ്പിൽ കാത്തിരിക്കുകയായിരിക്കുമോ?

ഈ ഭാഗം മനസ്സിലായെങ്കിൽ എങ്കിൽ ഒരു ഉദാഹരണങ്ങൾ നിങ്ങൾ കമൻറ് ബോക്സിൽ എഴുതുക.
നന്നായി പഠിക്കുക.

നന്ദി.

Tuesday, November 30, 2021

ماضي قريب | Present perfect tense in Urdu | ആസന്ന ഭൂതകാലം | Let's Learn Urdu - 7 | Free Urdu Language Course in Malayalam | Easy Urdu | ഫ്രീയായി ഉർദു പഠിക്കാം | Alif Ahad Academy

Let's Learn Urdu - 7
കുറച്ചുമുമ്പ് സംഭവിച്ച ഒരു കാര്യം പറയാൻ നാം ماضي قریب ആണ് ഉപയോഗിക്കുക.

മലയാളത്തിൽ നാം പറയാറുള്ള നടന്നിട്ടുണ്ട്, ഉറങ്ങിയിട്ടുണ്ട്, തിന്നിട്ടുണ്ട്, കുടിച്ചിട്ടുണ്ട് പോലെയുള്ള പ്രയോഗങ്ങളാണ് ماضي قريب.

മാസീ മുത്വ് ലഖ് എങ്ങനെയാണ് വാക്യത്തിൽ ഉപയോഗിക്കേണ്ടത് എന്ന് നാം മുമ്പ് പഠിച്ചു. 

അതിന്റെ കൂടെ ഹേ എന്നതിന്റെ വിവിധ രൂപങ്ങൾ ചേർത്ത് കൊടുത്താൽ 'മാസീ ഖരീബ്' ആയി.

ഹേ എന്നതിന് രൂപമാറ്റം സംഭവിക്കുന്നത് പ്രവർത്തി ചെയ്യുന്ന ആൾക്കനുസരിച്ചാണ്.


പുല്ലിംഗം 

وہ سویا ہے
അവൻ ഉറങ്ങിയിട്ടുണ്ട്.

 وہ سوئے ہیں 
അവർ ഉറങ്ങിയിട്ടുണ്ട്.

تو سویا ہے
നീ ഉറങ്ങിയിട്ടുണ്ട്.

تم سوئے ہو
നിങ്ങൾ ഉറങ്ങിയിട്ടുണ്ട്.

میں سویا ہوں
ഞാൻ ഉറങ്ങിയിട്ടുണ്ട്.

ہم سوئے ہیں
ഞങ്ങൾ ഉറങ്ങിയിട്ടുണ്ട്.

സ്ത്രീലിംഗം

وہ سویى ہے
അവൾ ഉറങ്ങിയിട്ടുണ്ട്.

 وہ سویى ہیں 
അവർ ഉറങ്ങിയിട്ടുണ്ട്.

تو سویى ہے 
നീ ഉറങ്ങിയിട്ടുണ്ട്.

تم سویى ہو
നിങ്ങൾ ഉറങ്ങിയിട്ടുണ്ട്.

میں سویى ہوں
ഞാൻ ഉറങ്ങിയിട്ടുണ്ട്.

ہم سوئے ہیں
ഞങ്ങൾ ഉറങ്ങിയിട്ടുണ്ട്.

ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

Monday, November 29, 2021

"ചെയ്തു കൊണ്ടിരിക്കില്ല" എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 23 | Free Spoken English Course | Alif Ahad Academy

Let's Learn English - 23
ഇന്ന് നാം പഠിക്കുന്ന പ്രയോഗം "ചെയ്ത് കൊണ്ടിരിക്കില്ല" എന്ന പ്രയോഗമാണ്.
അഥവാ ഭാവിയിൽ ഞാൻ / മറ്റൊരാൾ ഒരു പ്രവർത്തി ചെയ്ത് കൊണ്ടിരിക്കില്ല എന്നർഥം.

അതിന് വേണ്ടി നാം ചെയ്യേണ്ടത് ഇത്രമാത്രം.
ചെയ്തു കൊണ്ടിരിക്കും എന്ന് പറയാൻ നാം ഉപയോഗിച്ചത് will be എന്നല്ലേ.
എന്നാൽ ഈ പ്രയോഗത്തിൽ Won't be എന്നായിരിക്കും ഉപയോഗിക്കുക. 
ശേഷം വരുന്ന ക്രിയയിൽ ing ചേർക്കാൻ മറക്കരുത്.

നമുക്ക് കഴിഞ്ഞദിവസത്തെ ഉദാഹരണങ്ങളെ തുലനം ചെയ്തു പഠിക്കാം.

I will be running tomorrow morning.
ഞാൻ നാളെ രാവിലെ ഒടിക്കൊണ്ടിരിക്കും.

I won't be running tomorrow morning.
ഞാൻ നാളെ രാവിലെ ഒടിക്കൊണ്ടിരിക്കില്ല.


You will be watching videos in the evening
വൈകുന്നേരം നീ വീഡിയോ കണ്ടു കൊണ്ടിരിക്കും.

You won't be watching videos in the evening.
വൈകുന്നേരം നീ വീഡിയോ കണ്ടു കൊണ്ടിരിക്കില്ല.


He will be writing a novel.
അവൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കും.

He won't be writing a novel.
അവൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കില്ല.


We will be waiting at the bus stop.
ഞങ്ങൾ ബസ് സ്റ്റോപ്പിൽ കാത്തിരിക്കുകയായിരിക്കും.

We won't be waiting at the bus stop.
ഞങ്ങൾ ബസ് സ്റ്റോപ്പിൽ കാത്തിരിക്കുകയായിരിക്കില്ല.

ഈ ഭാഗം മനസ്സിലായെങ്കിൽ എങ്കിൽ ഒരു ഉദാഹരണങ്ങൾ നിങ്ങൾ കമൻറ് ബോക്സിൽ എഴുതുക.
നന്നായി പഠിക്കുക.

നന്ദി.

الذي، التي | Let's Learn Arabic - 7 | അറബി ഭാഷ പഠിക്കാം | Free Arabic Language Course in Malayalam | Alif Ahad Academy

Let's Learn Arabic - 7
കഴിഞ്ഞ ദിവസം നാം പഠിച്ച الذين، اللاتي، اللائى എന്നിവയുടെ ഏകവചനങ്ങളാണ് നാം ഇന്ന് പഠിക്കാൻ ഉദ്ധേശിക്കുന്നത്.

'അല്ലദീന' എന്നതിന്റെ ഏകവചനം الَّذِي എന്നാണ്.
'അല്ലാതീ' 'അല്ലാഈ' എന്നതിന്റെ ഏകവചനം الَّتِي എന്നുമാണ്.

ഇവയുടെ അർത്ഥം ഒന്ന് തന്നെയാണ്.
സംശയം വല്ലതും ഉണ്ടെങ്കിൽ ഇതിനു 
നമുക്ക് ചില ഉദാഹരണങ്ങൾ നോക്കാം.

أَرَءَیۡتَ ٱلَّذِی یَنۡهَىٰ
വിലക്കുന്നവനെ നീ കണ്ടുവോ?

یَـٰۤأَیُّهَا ٱلنَّاسُ ٱعۡبُدُوا۟ رَبَّكُمُ
 ٱلَّذِی خَلَقَكُمۡ
ജനങ്ങളെ, നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ ആരാധിക്കുക,

هَـٰذِهِۦ جَهَنَّمُ ٱلَّتِی كُنتُمۡ تُوعَدُونَ
ഇതാണ്, നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടിരുന്ന നരകം!

ഉദാഹരണങ്ങൾ ഖുർആനിൽ നിന്നും സ്വയം കണ്ടെത്തി മനസ്സിലാക്കുക.

Sunday, November 28, 2021

വീട്ടിൽ - ൽ - എന്ന് എങ്ങനെ പറയാം | എന്റെ കൂടെ, നിന്റെ കൂടെ | Let's Learn Persian -19 | Free Persian Language Course in Malayalam | ഫ്രീയായി ഫാർസി പഠിക്കാം

Let's Learn Persian - 19


കഴിഞ്ഞ ദിവസം നാം പഠിച്ചത് കൂടെ എന്നർത്ഥം വരുന്ന با എന്ന പേർഷ്യൻ വാക്കാണ്.

ഇന്ന് നമുക്ക് 'ൽ' എന്ന അർത്ഥം വരുന്ന ഒരു പുതിയ വാക്ക് പഠിക്കാം. 

'ദർ' در എന്ന വാക്കാണ് പേർഷ്യൻ ഭാഷയിൽ 'ൽ' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നത്.

നമുക്ക് അ ചില ഉദാഹരണങ്ങളിലൂടെ അവ പഠിക്കാം.


در كتاب
(ദർ കെതാബ്)
പുസ്തകത്തിൽ

در خانه
(ദർ ഖാനെ)
വീട്ടിൽ 

در مدرسة
(ദർ മദ്റസെ)
സ്കൂളിൽ

در لانه
(ദർ ലാനെ)
കൂട്ടിൽ

در اتاق
(ദർ ഉതാഖ്)
റൂമിൽ

در تصویر
(ദർ തസ്വീർ)
ചിത്രത്തിൽ

در جهان
(ദർ ജഹാൻ)
ലോകത്ത്

در زندان
(ദർ സിന്താൻ)
ജയിലിൽ

ഈ ഭാഗം മനസ്സിലായെങ്കിൽ രണ്ടു ഉദാഹരണങ്ങൾ കമൻറ് ബോക്സിൽ ഇൽ തിഎഴുതി പ്രാക്ടീസ് ചെയ്യുക.

നന്ദി.

സൂഫികളുടെ മൊഴിമുത്തുകൾ (346-350) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | ജുനൈദുൽ ബാഗ്ദാദീ | ഗൗസുൽ അഅ്ളം | ഇബ്നു അറബി | ഇബ്നു അജീബ | Junaidul Bagdadi | Ibn Arabi | Shaikh Jeelani | Ibn Ajeeba (r)

(346)
കളവ്
പറഞ്ഞില്ലെങ്കിൽ
ഒരിക്കലും
രഷപ്പെടില്ല
എന്ന
ഒരവസ്ഥയിലും
നീ
സത്യം
മാത്രം
പറയലാണ്
യഥാർത്ഥ
സത്യസന്ധത.

~ ജുനൈദുൽ ബാഗ്ദാദി(റ)
_________________________

(347)
എന്റെ
പ്രണയ
ഗീതങ്ങൾ
പൂർണ്ണത
പ്രാപിച്ച
ഏതെങ്കിലും
ഒരു
ഹൃദയം
കേട്ടിരുന്നെങ്കിൽ,

ആത്മപ്രകാശം
നേടിയ
ആരെങ്കിലും
സഞ്ചരിച്ച
മലഞ്ചെരുവുകൾ
എൻ
ഹൃദയവും
കണ്ടെത്തിയിരുന്നുവെങ്കിൽ,

പുണ്യാത്മാക്കൾ
വിജയിച്ചു
എന്നാണോ
പരാജയപ്പെട്ടു
എന്നാണോ
നീ
ധരിക്കുന്നത്?

ദേഹേച്ഛയുടെ
വാക്താക്കൾ
ആഗ്രഹങ്ങളാൽ
ക്ഷുഭിതരായിരിക്കുന്നു.
അവർ
ആശയക്കുഴപ്പത്തിൽ
അകപ്പെട്ടിരിക്കുന്നു.

~ ഇബ്നു അറബി(റ)🤎
_________________________

(348)
മയിലുകളെ
പോലെ
തിളക്കവും
ഭംഗിയുമുള്ള
ആത്മാവുള്ള
സൽകർമ്മങ്ങളെ
വാഹനമാക്കിയാണ് 
അവർ
തങ്ങളുടെ
സഞ്ചാരം
തുടങ്ങിയത്

അങ്ങനെ
അവരുടെ
ഏകാന്ത
നിമിഷങ്ങളിൽ
നാഥന്റെ
തന്ത്രജ്ഞാനത്തിൻ
പൊരുളുകൾ
ഗ്രഹിച്ചപ്പോൾ
അവർ
മരണം
അനുഭവിച്ചു,
സ്വന്തം
സത്തയെപ്പോലും
ദർശിക്കാനാവാത്ത 
വിധമുള്ള
മരണം.

അവർ
സാക്ഷാത്കരിച്ച
ജ്ഞാനശേഖരം
നീ
കാണുകയാണെങ്കിൽ
അവക്ക്
നീ
ബിൽഖീസ്
രാജ്ഞിയുടെ
സിംഹാസനത്തിലെ
മുത്ത്
രത്നങ്ങളേക്കാൾ
വില
കൽപ്പിക്കും.

~ ഇബ്നു അറബി (റ)
_________________________

(349)
നാഥൻ
ഒരാൾക്ക്
തന്റെ
തിരുസാമീപ്യം
നൽകി
അനുഗ്രഹിക്കാൻ
ഉദ്ധേശിച്ചാൽ
നാഥനോട്
സംവദിക്കാനുള്ള
അവസരമായ
നമസ്കാരത്തോട്
അവന്റെ
മനസ്സിൽ
അധിയായ
ആഗ്രഹം
നൽകും.

അങ്ങനെ
എല്ലാ
ന്യൂനതകളിൽ
നിന്നും
മ്ലേച്ഛാവസ്ഥകളിൽ
നിന്നും
അവൻ
പരിശുദ്ധനാവും.

പിന്നെയവൻ
തന്റെ
പ്രണയഭാജനത്തിന്റെ
സന്നിധാനം
പുൽകി
ഹൃദയനാഥനോട്
പ്രേമസല്ലാപം
നടത്തും.

~ ഇബ്നു അജീബ (റ)
_________________________

(350)
തന്റെ
പൂർണ്ണരായ
ഗുരുവിൽ
പരിപൂർണ്ണ
വിശ്വാസം
അർപ്പിക്കാത്ത
ശിഷ്യൻ
ഒരിക്കലും
വിജയിക്കില്ല.

~ ഗൗസ് ജീലാനീ (റ)
_________________________

Friday, November 26, 2021

സൂഫികളുടെ മൊഴിമുത്തുകൾ (341-345) || Sufi Quotes in Malayalam || Alif Ahad | Sufism | Rumi | സൂഫി | റൂമി | അബൂ അലി റാസി | Abu Ali Razi

(341)
നീ
ചർച്ച
ചെയ്തു 
കൊണ്ടിരിക്കുന്നത്
സ്വർണ്ണത്തെ
കുറിച്ചാണ്
എങ്കിൽ
അങ്ങിനെ
ചർച്ച
ചെയ്ത്
ചർച്ച
ചെയ്ത്
നീ
നിന്റെ
ജീവിതമെന്ന
കച്ചവടം
പൂർത്തീകരിച്ചിരിക്കുന്നു.
ഇനി
നീ
ആഗ്രഹിച്ച്
നടക്കുന്നത്
റൊട്ടിയും
പത്തിരിയും
ആണെങ്കിൽ
നിന്റെ
ആത്മാവിനെ
അവ
നയിക്കും.
ചതി
നീ
തിരിച്ചറിയുക.
പിന്നെ
ഒരു
കാര്യം
കൂടി
അറിയുക,
നിന്റെ
മനസ്സിലൂടെ
ചുറ്റിത്തിരിയുന്ന
ചിന്തകൾ
എന്തൊക്കെയാണോ
അതുതന്നെയാണ്
നീ.

~ റൂമി (റ)
_________________________

(342)
പ്രേമത്തിന്റെ
തീ
കനലുകൾ
എന്റെ
നെഞ്ചിൽ
കത്തിയെരിഞ്ഞപ്പോൾ
ജ്വാലയാൽ
ഞാൻ
കത്തി
നശിച്ചു.
സൂക്ഷ്മ
ബുദ്ധിയും
ഗ്രന്ഥ
ശേഖരങ്ങളും
പഠന
കേന്ദ്രങ്ങളും
ഞാൻ
ഉപേക്ഷിച്ചു.
പിന്നെ
ഞാനൊരു
പ്രണയത്തിൻ
കവിയാവാൻ
കഠിനമായി
ശ്രമിച്ചു.
അങ്ങനെ
ഞാൻ
പ്രണയ
ഗീതങ്ങളുടെ
കോർവ
പഠിച്ചെടുത്തു.

~ റൂമി (റ)
_________________________

(343)
നിന്നോടുള്ള
പ്രണയം
എന്റെ
ഹൃദയത്തിൽ
വന്നു
ചേർന്നു,
പിന്നെ
പോയ്
മറഞ്ഞു,
കൂടെ
എന്റെ
സന്തോഷവും.

പിന്നൊരിക്കൽ
വീണ്ടുമാ
പ്രണയം
എൻ
ഹൃത്തിൽ
വന്നണഞ്ഞു.
ഒന്നും
തുറക്കാതെ
വീണ്ടും
വിട
ചൊല്ലി.

പിന്നെ
വിനയപൂർവ്വം
സൗമ്യമായി
ഞാൻ
എന്നിലേക്ക്
ക്ഷണിച്ചു.
"ഒരു
രണ്ടോ
മൂന്നോ
ദിവസമെങ്കിലും
നീ
എന്നിൽ
വസിക്കൂ..."
പ്രണയമെന്നിൽ
വസിച്ചു.
ഇനി
ഒരിക്കലും
തിരിച്ചു
പോവണം
എന്ന
ചിന്ത
പോലും
ഇല്ലാതെ.

~ റൂമി (റ)
_________________________

(344)
ഞാൻ
മുപ്പത്
വർഷത്തോളം
ഫുദൈൽ
ബിൻ
ഇയാദ് (റ)ന്റെ
കൂടെ
സഹവസിച്ചു.
അദ്ധേഹം
പൊട്ടിച്ചിരിക്കുന്നതോ
പുഞ്ചിരിക്കുന്നതോ
കാലയളവിനുള്ളിൽ
ഞാൻ
കണ്ടിട്ടേയില്ലായിരുന്നു.
ഒരു
ദിവസമൊഴികെ,
അന്ന്
അദ്ധേഹത്തിന്റെ
മകൻ
അലി
മരണപ്പെട്ട
ദിവസമായിരുന്നു.

ഞാൻ
അദ്ധേഹത്തോട്
അതിനെ
കുറിച്ച്
ചോദിച്ചപ്പോൾ
അവിടുന്ന്
പറഞ്ഞു:
എന്റെ
നാഥൻ
ഒരു
കാര്യം
ഇഷ്ടപ്പെട്ടു,
അപ്പോൾ
ഞാനും
അതിഷ്ടപ്പെട്ടു.

~ അബൂ അലീ റാസി (റ)
_________________________

(345)
വാക്കിലും
പ്രവൃത്തിയിലും
ചിന്തയിലും
സത്യമുള്ളവർക്കേ
അത്ഭുതങ്ങളുടെ
കലവറായ
ആത്മജ്ഞാനത്തിന്റെ
അദൃശ്യ
ലോകത്തേക്കുളള
പ്രവേശനം
സാധ്യമാവൂ...
_________________________

Thursday, November 25, 2021

Simple Past tense in Urdu -2 | സാമാന്യ ഭൂതകാലം | Let's Learn Urdu - 6 | Alif Ahad Academy

Let's Learn Urdu - 6
കഴിഞ്ഞ പാഠഭാഗത്ത് നാം 'മാസീ മുതലഖ്' ഉണ്ടാക്കുന്ന വിധം എങ്ങനെയാണ് 
എന്ന് പഠിച്ചു.

ഇന്ന് അതിനോട് അനുബന്ധമായ ഒരു ഭാഗം തന്നെയാണ് പഠിക്കാൻ പോകുന്നത്. 

അഥവാ (കർത്താവ്) ആരാണോ പ്രവർത്തി ചെയ്യുന്നത് അയാൾക്കനുസരിച്ച് ക്രിയകളിൽ ചെറിയ ചില മാറ്റങ്ങൾ സംഭവിക്കും.

കഴിഞ്ഞ ദിവസം നാം പഠിച്ച ഉദാഹരണങ്ങളിൽ നിന്ന് ഒന്നെടുത്ത് നമുക്ക് ആ മാറ്റങ്ങളെ മനസ്സിലാക്കാം.


سونا : ഉറങ്ങിക
سويا : ഉറങ്ങി

ഉറങ്ങിയത് പുരുഷന്മാർ ആണെങ്കിൽ :
وہ سويا
(വോ സോയാ)
അവൻ ഉറങ്ങി

وہ سوۓ
(വോ സോയേ)
അവർ ഉറങ്ങി 

تو سويا
(തൂ സോയാ)
നീ ഉറങ്ങി

تم سوۓ
(തും സോയേ)
നിങ്ങൾ ഉറങ്ങി 

ميں سويا
(മേം സോയാ)
ഞാൻ ഉറങ്ങി 

ہم سوۓ
(ഹം സോയേ)
ഞങ്ങൾ ഉറങ്ങി 


ഉറങ്ങിയത് സ്ത്രീകൾ ആണെങ്കിൽ :

وہ سوئی
(വോ സോയീ)
അവൾ ഉറങ്ങി 

وہ سوئیں
(വോ സോയീം)
അവർ ഉറങ്ങി 

تو سوئی
(തൂ സോയീ)
നീ ഉറങ്ങി

تم سوئیں
(തും സോയീം)
നിങ്ങൾ ഉറങ്ങി 

میں سوئی
(മേം സോയീ)
ഞാൻ ഉറങ്ങി

ہم سوۓ
(ഹം സോയേ)
ഞങ്ങൾ ഉറങ്ങി

മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതുക.

നന്ദി.

ഈ വാക്ക് നാം പഠിച്ചിരിക്കണം |اللاتي| Let's Learn Arabic - 6 | അറബി ഭാഷ പഠിക്കാം | Free Arabic Language Course in Malayalam | Alif Ahad Academy

Let's Learn Arabic - 6
നാം ഇന്ന് പഠിക്കാൻ പോകുന്ന വാക്കുകൾ ഖുർആനിൽ പത്തു പ്രാവശ്യം മാത്രമേ വന്നിട്ടുള്ളൂ എങ്കിലും അറബി ഭാഷ പഠിക്കുമ്പോൾ ഈ വാക്കുകൾ വളരെ പ്രധാനപ്പെട്ടതാണ്.

കഴിഞ്ഞ ദിവസം നാം പഠിച്ച എന്ന വാക്കിന്റെ സ്ത്രീലിംഗമാണ് താഴെപ്പറയുന്ന രണ്ടു വാക്കുകൾ.

اللاتــــــــي، اللائـــــــــي 
അല്ലാത്തീ, അല്ലാഈ എന്നിവയാണവ.


കഴിഞ്ഞ ഭാഗത്ത് സൂചിപ്പിച്ചതുപോലെ 
'ആരെക്കുറിച്ചാണോ പറയുന്നത് അവർ' എന്ന് തന്നെയാണ് അർത്ഥം.
സ്ത്രീകളെ കുറിച്ച് പറയുമ്പോഴാണ് ഇവ ഉപയോഗിക്കുക എന്ന ഒരു വ്യത്യാസം മാത്രം.
ഒറ്റവാക്കിൽ പറഞ്ഞാൽ അവർ എന്ന് തന്നെയാണ് അർത്ഥം.


നമുക്ക് വിശുദ്ധ ഖുർആനിലെ ഉദാഹരണങ്ങളിലൂടെ തന്നെ അവ മനസ്സിലാക്കാം.


وَأُمَّهَـٰتُكُمُ ٱلَّـٰتِیۤ أَرۡضَعۡنَكُمۡ
നിങ്ങളുടെ മാതാക്കൾ, 
അവർ നിങ്ങൾക്ക് മുലപ്പാൽ നൽകിയിരിക്കുന്നു.

وَرَبَـٰۤىِٕبُكُمُ ٱلَّـٰتِی فِی حُجُورِكُم 
നിങ്ങളുടെ വളർത്തു പുത്രിമാർ, 
അവർ നിങ്ങളുടെ സംരക്ഷണത്തിലുള്ളവരാണ്.

وَٱلَّـٰتِی تَخَافُونَ نُشُوزَهُنَّ 
അവരും,
അവർ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങൾ ആശങ്കപ്പെടുന്നു.

 അല്ലാഈ എന്നതിന്റെ ഉദാഹരണങ്ങളും നമുക്ക് ഖുർആനിൽ കാണാം.

ഈ ഭാഗം മനസ്സിലായി എങ്കിൽ ഇതിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.

നന്ദി.

കൂടെ എന്ന് എങ്ങനെ പറയാം | എന്റെ കൂടെ, നിന്റെ കൂടെ | Let's Learn Persian -18 | Free Persian Language Course in Malayalam | ഫ്രീയായി ഫാർസി പഠിക്കാം

Let's Learn Persian - 18
നമുക്ക് പേർഷ്യൻ ഭാഷയിലെ ചില പ്രധാനപ്പെട്ട Prepositions ഉദാഹരണ സഹിതം പഠിക്കാം.

Prepositions ന്റെ ഉപയോഗങ്ങളും അർത്ഥങ്ങളും പഠിച്ചാൽ മാത്രമേ ഏത് ഭാഷയും മനസ്സിലാക്കാൻ കഴിയുകയൊള്ളു.

ഇന്ന് നാം പഠിക്കുന്നത് با (ബാ) എന്ന വാക്കാണ്.
അർത്ഥം 'കൂടെ' എന്നാണ്.

ചില ഉദാഹരങ്ങൾ എഴുതി നോക്കാം.


با من
(ബാ മൻ)
എന്റെ കൂടെ

با شما
(ബാ ശുമാ)
നിങ്ങളുടെ കൂടെ

با برادر
(ബാ ബറാദർ)
സഹോദരന്റെ കൂടെ

با او
(ബാ ഊ)
അവന്റെ കൂടെ

با مادر
(ബാ മാദർ)
മാതാവിന്റെ കൂടെ

با خواهر
(ബാ ഖ്വാഹർ)
സഹോദരിയുടെ കൂടെ

با تو
(ബാ തോ)
നിന്റെ കൂടെ

با عالم
(ബാ ആലിം)
പണ്ഡിതന്റെ കൂടെ

با دانشجو
(ബാ ദാനിശ്ജൂ)
വിദ്യാർത്ഥിയുടെ കൂടെ

با معلم
(ബാ മുഅല്ലിം)
അദ്ധ്യാപകന്റെ കൂടെ

ഈ ഭാഗം മനസ്സിലായി എന്ന് കരുതുന്നു.
ഉദാഹരണങ്ങൾ നോട്ടിലോ കമന്റ് ബോക്സിലോ എഴുതി പഠിക്കുക.

നന്ദി.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...