ഇന്ന് നാം പഠിക്കുന്ന പ്രയോഗം "ചെയ്ത് കൊണ്ടിരിക്കും" എന്ന പ്രയോഗമാണ്.
അഥവാ ഭാവിയിൽ ഞാൻ / മറ്റൊരാൾ ഒരു പ്രവർത്തി ചെയ്ത് കൊണ്ടിരിക്കുകയായിരിക്കും എന്നർഥം.
അതിന് വേണ്ടി നാം ചെയ്യേണ്ടത് ഇത്രമാത്രം.
ചെയ്യും എന്ന് പറയാൻ നാം ഉപയോഗിച്ചത് will എന്നല്ലേ.
ആ will നോട് കൂടെ ഒരു be കൂടി ചേർത്തു കൊടുത്ത് ശേഷം വരുന്ന ക്രിയയിൽ ing ചേർത്താൽ മതി.
ഉദാഹരണം നോക്കൂ...
I will be running tomorrow morning
ഞാൻ നാളെ രാവിലെ ഒടിക്കൊണ്ടിരിക്കും.
You will be watching videos in the evening
വൈകുന്നേരം നീ വീഡിയോ കണ്ടു കൊണ്ടിരിക്കും.
He will be writing a novel
അവൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കും.
When will you come, we will be sitting at the bus stop.
നീ എപ്പോൾ വരും, ഞങ്ങൾ ബസ് സ്റ്റോപ്പിൽ കാത്തിരിക്കുകയായിരിക്കും.
No comments:
Post a Comment
🌹🌷