ഇന്ന് നാം പഠിക്കുന്ന പ്രയോഗം "ചെയ്ത് കൊണ്ടിരിക്കില്ല" എന്ന പ്രയോഗമാണ്.
അഥവാ ഭാവിയിൽ ഞാൻ / മറ്റൊരാൾ ഒരു പ്രവർത്തി ചെയ്ത് കൊണ്ടിരിക്കില്ല എന്നർഥം.
അതിന് വേണ്ടി നാം ചെയ്യേണ്ടത് ഇത്രമാത്രം.
ചെയ്തു കൊണ്ടിരിക്കും എന്ന് പറയാൻ നാം ഉപയോഗിച്ചത് will be എന്നല്ലേ.
എന്നാൽ ഈ പ്രയോഗത്തിൽ Won't be എന്നായിരിക്കും ഉപയോഗിക്കുക.
ശേഷം വരുന്ന ക്രിയയിൽ ing ചേർക്കാൻ മറക്കരുത്.
നമുക്ക് കഴിഞ്ഞദിവസത്തെ ഉദാഹരണങ്ങളെ തുലനം ചെയ്തു പഠിക്കാം.
I will be running tomorrow morning.
ഞാൻ നാളെ രാവിലെ ഒടിക്കൊണ്ടിരിക്കും.
I won't be running tomorrow morning.
ഞാൻ നാളെ രാവിലെ ഒടിക്കൊണ്ടിരിക്കില്ല.
You will be watching videos in the evening
വൈകുന്നേരം നീ വീഡിയോ കണ്ടു കൊണ്ടിരിക്കും.
You won't be watching videos in the evening.
വൈകുന്നേരം നീ വീഡിയോ കണ്ടു കൊണ്ടിരിക്കില്ല.
He will be writing a novel.
അവൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കും.
He won't be writing a novel.
അവൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കില്ല.
We will be waiting at the bus stop.
ഞങ്ങൾ ബസ് സ്റ്റോപ്പിൽ കാത്തിരിക്കുകയായിരിക്കും.
We won't be waiting at the bus stop.
ഞങ്ങൾ ബസ് സ്റ്റോപ്പിൽ കാത്തിരിക്കുകയായിരിക്കില്ല.
ഈ ഭാഗം മനസ്സിലായെങ്കിൽ എങ്കിൽ ഒരു ഉദാഹരണങ്ങൾ നിങ്ങൾ കമൻറ് ബോക്സിൽ എഴുതുക.
നന്നായി പഠിക്കുക.
നന്ദി.
No comments:
Post a Comment
🌹🌷