ആത്മജ്ഞാനിക്ക്
ഒരു
കണ്ണാടിയുണ്ട്.
അവർ
അതിലേക്ക്
നോക്കിയാൽ
അവരുടെ
നാഥനെ
അവർക്കതിൽ
ദർശിക്കാനാകും.
_ മംശാഅലവി ദ്ദീനൂരീ (റ)
_________________________
(162)
എന്റെ
വിധിയെ
തൃപ്തിപ്പെടുന്നില്ലങ്കിൽ,
എന്റെ
പരീക്ഷണങ്ങളെ
ക്ഷമിക്കുന്നില്ലങ്കിൽ,
എന്റെ അനുഗ്രഹങ്ങൾക്ക്
നന്ദി
ചെയ്യുന്നില്ലങ്കിൽ,
എന്റെ
ആകാശത്തിനു
ചുവട്ടിൽ
നിന്നും
അവൻ പോയിക്കൊള്ളട്ടെ,
ശേഷം
ഞാനല്ലാത്ത
മറ്റൊരു
നാഥനുവേണ്ടി
അവൻ
അന്വേഷിച്ചുകൊള്ളട്ടെ.
_ ഹദീസ് ഖുദ്സി
_________________________
(163)
മുൻഗാമികളുടെയും
പിൻഗാമികളുടെയും
തന്ത്രജ്ഞാനങ്ങൾ
മുഴുവനും
നീ
നേടിയെടുത്താലും
ഔലിയാക്കൾ,
സിദ്ധീഖുകൾ
തുടങ്ങിയ
മഹത്വുക്കളുടെ
അവസ്ഥകളെല്ലാം
ഞാൻ
നേടിയെന്ന്
നീ
വാദിച്ചാലും,
നിന്റെ
രഹസ്യമെല്ലാം
പ്രപഞ്ചനാഥനാവാത്ത
കാലത്തോളം,
നിന്റെ
കാര്യങ്ങളെല്ലാം
അവൻ
ഏറ്റെടുത്തിട്ടുണ്ടന്ന്
നീ
ഉറപ്പിക്കാത്ത
കാലത്തോളം
നിനക്കൊരിക്കലും
ആത്മജ്ഞാനികളുടെ
പദവികളിലേക്ക്
ഉയരാനാവില്ല.
_ മംശാഅലവി ദ്ദീനൂരീ (റ)
_________________________
(164)
ഭൗതികത
കാരണം
പാരത്രികത
നഷ്ടപ്പെടുത്താത്തവനും
പാരത്രികത
കാരണം
ഭൗതികത
കൈവെടിയാത്തവനുമാണ്
ഈ
സമൂഹത്തിലെ
ഏറ്റവും
നല്ല
വ്യക്തിത്വങ്ങൾ.
_ ഹാരിസുൽ മുഹാസബി (റ)
_________________________
(165)
വിജ്ഞാനം
ദൈവഭക്തി
നൽകുന്നു.
ഭൗതിക
വിരക്തി
സമാധാനം
സമ്മാനിക്കുന്നു.
ആത്മജ്ഞാനം
പ്രപഞ്ചനാഥനിലേക്കുള്ള
മടക്കത്തെ
കനിഞ്ഞരുളുന്നു.
_ ഹാരിസുൽ മുഹാസബി (റ)
_________________________