Sunday, October 3, 2021

സൂഫികളുടെ മൊഴിമുത്തുകൾ (146-150) || Sufi Quotes in Malayalam || Alif Ahad | Aslam Sabri | Sirriyyu Siqthi | അസ് ലം സ്വാബിരി | സിർരിയുസ്സിഖ്തി

(146)
ഖാജായോടുള്ള
പ്രണയം 
കാരണം
എനിക്കെന്തെല്ലാം 
ലഭിച്ചു 
എന്നറിയാമോ?
പൂർണ്ണരായ 
ഗുരുവിനെ
ലഭിച്ചു,
തിരുദൂതരെ 
ലഭിച്ചു,
പ്രപഞ്ചനാഥനെയും 
ലഭിച്ചു.

_ അസ് ലം സ്വാബിരി
_________________________

(147)
ശക്തിയിൽ
ഏറ്റവും 
പ്രബലമായ 
ശക്തി
നിനക്ക് 
നിന്റെ
ദേഹേച്ഛകളെ
അതിജയിക്കാനുള്ള
ശക്തിയാണ്.

_ സിര്റിയു സ്സിഖ്തി (റ)
_________________________

(148)
സ്വന്തം 
നഫ്സിനോടുള്ള
മര്യാദകൾ 
പോലും
പാലിക്കാൻ 
കഴിയാത്തവന്
മറ്റുള്ളവരോടുള്ള
മര്യാദകൾ
പാലിക്കാൻ
ഒരിക്കലും 
കഴിയില്ല.

_ സിര്റിയു സ്സിഖ്തി (റ)
_________________________

(149)
നാവ്
നിന്റെ 
ഹൃദയത്തിന്റെ
വിവർത്തകനാണ്.
മുഖം 
നിന്റെ 
മനസ്സിന്റെ
കണ്ണാടിയാണ്.
ഹൃദയത്തിൽ
ഒളിപ്പിച്ച് 
വച്ചത്
മുഖത്ത് 
പ്രകടമാകും.

_ സിര്റിയു സ്സിഖ്തി (റ)
_________________________

(150)
മനസ്സ്
മൂന്ന് 
വിധമാണ്.

ഒന്ന്,
മലപോലെയുള്ളത്.
എന്ത് 
വന്നാലും 
ഇളകില്ല

രണ്ട്, 
ഈത്തപ്പന
പോലെയുള്ളത്.
അടിഭാഗം
ഉറച്ചതാന്നങ്കിലും 
മുകൾ 
ഭാഗം 
കാറ്റിലാടിക്കൊണ്ടിരിക്കും.

മൂന്ന്, 
തൂവൽ
പോലെയുള്ളത്.
കാറ്റിനൊപ്പം
അങ്ങോട്ടുമിങ്ങോട്ടും
പറന്നുകൊണ്ടിരിക്കും.

_ സിര്റിയു സ്സിഖ്തി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...