Saturday, September 25, 2021

സൂഫികളുടെ മൊഴിമുത്തുകൾ (116-120) || Sufi Quotes in Malayalam || Alif Ahad | Rumi | മൗലാനാ ജലാലുദ്ധീൻ റൂമി

116
എന്റെ 
ഹൃദയാന്തരത്തിൽ
ഞാൻ 
നിന്നെ 
കണ്ടു.
ആനന്ദ 
ലഹരിയാൽ
ഞാനെന്റെ 
ഹൃദയത്തെ
ഭ്രമണം 
ചെയ്തുകൊണ്ടിരിക്കുന്നു.

_ റൂമി (റ)
_________________________

117
നിന്റെ 
ഹൃദയത്തിന്റെ
അതിസൂക്ഷ്‌മമായ
കേന്ദ്ര 
ബിന്ദുവിൽ
നിന്നൊരു 
പുതുജീവിതം 
തുടങ്ങുന്നു.
അത് 
ഭൂമിയിലെ 
അതി 
മനോഹരമായ 
ഇടം.

_ റൂമി (റ)
_________________________

118
നീ 
നിന്റെ 
കാൽമുട്ടുകളിലേക്ക്
വീഴുമാർ 
ഈ 
ലോകം
നിന്നെ
തള്ളിവീഴ്ത്തുമ്പോൾ,
നീ 
തിരിച്ചറിയുക,
ഈശ്വര
ധ്യാനത്തിനേറ്റവും
അനുകൂലമായ
സാഹചര്യത്തിലാണ്
നീ
നിലകൊള്ളുന്നതെന്ന്.

_ റൂമി (റ)
_________________________

119
അവർ 
നിന്നോട് 
ചോദിക്കും, 
നീ 
എന്താ 
സമ്പാദിച്ചത്
എന്ന്.

നീ 
അവരോട്
പറയുക,
ഒരു 
പ്രണയിക്ക്
പ്രണയമല്ലാതെ
മറ്റെന്താ
സമ്പാദിക്കാനുള്ളത്?

_ റൂമി (റ)
_________________________

120
പ്രണയത്തിന്റെ
ഏറ്റവും 
വലിയ
സമ്മാനമെന്തന്നാൽ 
അത് 
സ്പർഷിക്കുന്നതിനെയെല്ലാം
പവിത്രമാക്കാൻ
അതിനു 
കഴിയും.

_ റൂമി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...