Wednesday, September 29, 2021

സൂഫികളുടെ മൊഴിമുത്തുകൾ (136-140) || Sufi Quotes in Malayalam || Alif Ahad | Rumi

(136)
ഈ 
നിമഷം
നീ
എവിടെയാണോ
അവിടം
നിനക്ക് 
വേണ്ടി
ഒരു 
ഭൂപടത്തിൽ
പ്രപഞ്ചനാഥൻ
വൃത്തം വരച്ചടയാളപ്പെടുത്തിയതാണ്.

_ ഹാഫിസ് 
_________________________

(137)
പ്രപഞ്ചയാഥാർത്ഥ്യം
തിരിച്ചറിഞ്ഞ 
വ്യക്തികളുടെ 
സംസാരങ്ങളിൽ 
ഈ 
നാലു 
കാര്യങ്ങൾ 
കാണാം.

1. പ്രപഞ്ചനാഥനോടുള്ള
 പ്രണയം.

2. നൈമിഷികമായതിനോടുള്ള 
നീരസം.

3. നാഥന്റെ വിധിവിലക്കുകളോടുള്ള
അനുസരണ.

4. അനുഭവിച്ച്
 കൊണ്ടിരിക്കുന്ന
 പ്രണയോന്മാദത്തിൽ
 നിന്നും 
 വ്യതിചലിക്കുമോ 
എന്ന 
ഭയം.

_ ദുന്നൂനുൽ മിസ്വ്രി (റ)
_________________________

(138)
അവൻ
ഏകനെന്നത്
അവിതർക്കിതമാണ്.
അവൻ 
ഒരു 
വസ്തുവിൽ
ഇറങ്ങുകയോ
അവനിൽ 
മറ്റൊരു
വസ്തു 
ഇറങ്ങുകയോ
അവനും
മറ്റൊരു 
വസ്തുവും
ഏകമാവുകയോ
(ഒന്നായിത്തീരുകയോ)
ചെയ്യില്ല.

_ ഇബ്നു അറബി (റ)
_________________________

(139)
നിനക്ക്
നൽകപ്പെടുന്ന
ക്ലേശതയും
കഷ്ടപ്പാടുകളും
പൂർണ്ണമനസ്സോടെ
നീ 
സ്വീകരിക്കുമ്പോൾ
അവനിലേക്കുള്ള
വാതിൽ
താനേ 
തുറക്കപ്പെടും.

_ റൂമി (റ)
_________________________

(140)
ഒരാളുടെ 
പ്രഭാതം 
ദുനിയാവിന്റെ 
കാര്യം
ചിന്തിച്ച് 
കൊണ്ടുള്ള
ദുഃഖത്തോടെയാണങ്കിൽ
അവൻ 
തന്റെ
നാഥനോട്
കോപിച്ചു 
കൊണ്ടാണ്
പ്രഭാതത്തിൽ
പ്രവേശിച്ചിരിക്കുന്നത്.

_ ഫർഖദുസ്സബ്ഹി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...