(151)
നിന്റെ സ്വത്തും
സമ്പത്തും
നഷ്ടപ്പെടുന്നതോർത്ത്
നീ
അസ്വസ്ഥനാവുന്നു
എങ്കിൽ
നിന്റെ
ആയുസിലെ
പ്രധാനപ്പെട്ട
സമയങ്ങൾ
നഷ്ടപ്പെടുന്നതോർത്ത്
നീ
പൊട്ടിക്കരയണം.
സിർരിയു സ്സിഖ്തി (റ)
_________________________
(152)
നിനക്കും
നിന്റെ
ദേഹേച്ഛകൾക്കും
ഇടയിൽ
ഒരു
കാരിരുമ്പിന്റെ
മതിൽ
കെട്ടാതെ
നിനക്കൊരിക്കലും
നീ
ചെയ്യുന്ന
വഴിപാടുകളുടെ
ആനന്ദം
അനുഭവിക്കാനാവില്ല.
ബിശ്റുൽ ഹാഫീ (റ)
_________________________
(153)
ഗുരുവേ..
എന്റെ
ഇൽഹാം
അങ്ങയെക്കുറിച്ചുള്ള
ഓർമ്മകളാണ്.
എനിക്കുള്ള
കറാമത്ത്
അങ്ങയോടുള്ള
അനുരാഗമാണ്.
പറക്കാൻ
പറവക്കും
വെള്ളത്തിനു
മുകളിൽ
നിൽക്കാൻ
തവളക്കും
കഴിയും.
പക്ഷെ,
പ്രണയിക്കാൻ,
ദൈവ പ്രീതി
ലഭിച്ചവർക്ക്
മാത്രമേ
കഴിയൂ.
_ബിശ്റുൽ ഹാഫീ (റ)
_________________________
(154)
നാഥനോടുള്ള
പ്രാർത്ഥന
അവന്
അനിഷ്ടമായ
കാര്യങ്ങൾ
ഉപേക്ഷിക്കലാണ്.
_ ബിശ്റുൽ ഹാഫീ (റ)
_________________________
(155)
നാഥാ...
ഞാൻ
നിന്നെ
പ്രണയിക്കുന്നുവെന്ന്
എനിക്കെങ്ങിനെ
പറയാനാവും.
കാരണം
ഞാനൊരു
യഥാർത്ഥ
അനുരാഗിയെങ്കിൽ
എന്നും
പ്രഭാതത്തിൽ
പൂവൻകോഴികൾ
എന്നെ തോൽപ്പിക്കില്ലായിരുന്നു.
പ്രണയിക്കുന്നവന്
പ്രണയിയെ മറന്ന്
എങ്ങിനെ
ഉറങ്ങാനാകും.
_________________________
No comments:
Post a Comment
🌹🌷