Thursday, October 7, 2021

സൂഫികളുടെ മൊഴിമുത്തുകൾ (156-160) || Sufi Quotes in Malayalam || Alif Ahad

(156)
ഹൃദയനാഥനായ
റബ്ബിനോട്
കൂടെയുള്ള
നിന്റെ 
ഉല്ലാസവും
വിനോദവും
നിനക്ക്
ദിവ്യജ്യോതി 
നൽകുന്നു.
എന്നാൽ 
സൃഷ്ടികളോടൊത്തുള്ള
നിന്റെ വിനോദം
നിനക്ക്
അപ്രതീക്ഷിതമായ
ദുഃഖവും
സങ്കടവും
നൽകുന്നു.

_ ദുന്നൂനുൽ മിസ്വ്രി (റ)
_________________________

(157)
നിന്റെ 
ശത്രുവിൽ 
നിന്നും
നീ
നിർഭയനാവാതെ
നീ 
ഒരിക്കലും
പരിപൂർണ്ണനാവില്ല
എന്നിരിക്കെ,
നിന്റെ
സുഹൃത്തിൽ 
നിന്ന് പോലും
നീ
നിർഭയനാവുന്നില്ലെങ്കിൽ
പിന്നെങ്ങിനെ
നിന്നിൽ
നന്മയുണ്ടെന്ന്
പറയാനൊക്കും.

_ ബിശ്റുൽ ഹാഫി(റ)
_________________________

(158)
അവസാന
കാലഘട്ടങ്ങളിൽ
ചിലയാളുകളുണ്ടാവും.
അവർ 
പ്രകടനപരതയെ
ഇഷ്ടപ്പെടുന്നവരും
രഹസ്യ
സൽക്കർമ്മങ്ങളെ
വെറുക്കുന്നവരുമായിരിക്കും.

_ ഫുദൈലുബിൻ ഇയാദ് (റ)
_________________________

(159)
അസുഖമുള്ളവന്റെ
വായക്ക്
എത്ര 
മധുരമുള്ള
പാനീയവും
കൈപ്പായിട്ടേ
അനുഭവപ്പെടൂ..

_ ഇമാം ഗസ്സാലി (റ)
_________________________

(160)
ഒരാൾ 
പ്രപഞ്ചനാഥനെ 
വഴിപ്പെടുന്നത്
മൂന്ന് 
കാര്യങ്ങളുടെ 
അടിസ്ഥാനത്തിലാണ് :-

1. ദൈവഭയം
2. അവനിലുള്ള
 പ്രതീക്ഷ
3. അവനോടുള്ള
 പ്രണയം

ഒരാളിൽ 
നിന്നും 
കുറ്റകൃത്യങ്ങൾ 
സംഭവിക്കുന്നതു 
മൂന്ന് 
അടിസ്ഥാന 
കാരണങ്ങൾ 
കൊണ്ടാണ് :-

1. അഹങ്കാരം
2. അത്യാഗ്രഹം
3. അസൂയ

_ ഹാതമുൽ അസ്വമ്മ് (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...