Thursday, September 30, 2021

സൂഫികളുടെ മൊഴിമുത്തുകൾ (141-145) || Sufi Quotes in Malayalam || Alif Ahad | Rumi

(141)
അക്രമാസക്തമായ
ഈ 
ലോകത്ത്
പ്രണയികൾ
ശാന്തമായ
രഹസ്യ 
ഇടങ്ങൾ
കണ്ടെത്തും.
അവിടെ അവർ
പ്രണയലാവണ്യത്താൽ
വ്യവഹരിക്കും.

_ റൂമി (റ)
_________________________

(142)
വിപത്തുകൾ
നിന്നെ 
വേട്ടയാടുന്നുവെങ്കിൽ
നീ 
തിരിച്ചറിയുക,
ശേഷം 
ഒരു 
പൂർണ്ണ
സൗഖ്യം
നിനക്കായ്
സൂക്ഷിച്ച് വെക്കപ്പെട്ടിരിക്കുന്നു.

_ സിരിയ്യുസ്സിഖ്തി (റ)
_________________________

(143)
നിനക്കു
നൽകപ്പെട്ട
അനുഗ്രഹങ്ങളെ
മറന്ന്
നീ
അശ്രദ്ധനായി
ജീവിക്കുന്നുവെങ്കിൽ
നീ
പ്രതീക്ഷിക്കാത്ത 
നേരം
ആ 
അനുഗ്രഹങ്ങൾ
നിന്നിൽ 
നിന്നും
ഉയർത്തപ്പെടാം.

_ സിരിയ്യുസ്സിഖ്തി (റ)
_________________________

(144)
പുലർക്കാലമെല്ലാം
ഞാൻ 
ആരംഭിച്ചത് 
എന്റെ 
ഹൃദയനാഥനെ
പ്രണയിച്ചുകൊണ്ടായിരുന്നു.
എന്റെ 
സായംകാലം
ഞാൻ
പൂർത്തിയാക്കിയതോ,
അവനെ
വാഴ്ത്തിക്കൊണ്ടുമായിരുന്നു.

_ ഉവൈസുൽ ഖറനി (റ)
_________________________

(145)
സ്വന്തം 
ന്യൂനതകൾ
കാണാതെ
മറ്റുള്ളവരുടെ
ന്യൂനതകൾക്ക്
പിറകേ 
പോകുന്നവൻ
പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്
എന്നതിന്റെ
അടയാളമാണ്.

_ സിരിയ്യുസ്സിഖ്തി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...