Sunday, September 26, 2021

സൂഫികളുടെ മൊഴിമുത്തുകൾ (126-130) || Sufi Quotes in Malayalam || Alif Ahad | Rumi | മൗലാനാ ജലാലുദ്ധീൻ റൂമി | ദുന്നൂ നുൽ മിസ്വ്രി | ബായസീദുൽ ബിസ്ത്വാമി

(126)
അന്യന്റെ 
ന്യൂനതകൾ
ശ്രദ്ധിക്കുന്നതിന്
പകരം
നീ 
നിന്റെ 
ന്യൂനതകൾ
ശ്രദ്ധിക്കുക.
അവരെ 
നിരീക്ഷിക്കാൻ 
നിന്നെ
ഏൽപ്പിച്ചിട്ടില്ലല്ലോ..

_ ദുന്നൂനുൽ മിസ്വ്രീ (റ)
_________________________

(127)
വന്നു
പോകുന്നതിനെയോ
ഉദിച്ച് അസ്തമിക്കുന്നതിനെയോ
അല്ല 
ഞാൻ 
പ്രണയിക്കുന്നത്.

_ റൂമി (റ)
_________________________

(128)
മൗനദീപ്തിയെക്കാൾ
അത്യുജ്ജ്വലമായി
ശോഭിക്കുന്ന
ഒരു 
വിളക്കിന്റെ
ശോഭയവും
ഞാനിതുവരെ 
കണ്ടിട്ടില്ല.

_ ബാ യസീദുൽ ബിസ്ത്വാമി (റ)
_________________________

(129)
ഞാൻ 
പുറത്ത്
മൗനിയായിരുന്നപ്പോഴും
എന്റെയുള്ളിൽ
ഒളിഞ്ഞ് 
കിടന്നിരുന്നത്
ഘോരമായ
ഇടിമുഴക്കങ്ങളായിരുന്നു.

_ റൂമി (റ)
_________________________

(130)
ഞാനൊരിക്കൽ 
ഒരു 
വൃദ്ധനോട് 
ചോദിച്ചു:
പ്രണയിക്കുന്നതാണോ
അതോ പ്രണയിക്കപ്പെടുന്നതാണോ
ഏറ്റവും 
പ്രാധാനം?

അദ്ധേഹം 
തിരിച്ച്
ചോദിച്ചു:
ഒരു 
പക്ഷിക്ക് 
ഏറ്റവും 
പ്രാധാന്യമുള്ളത്
ഏതാണ്?
അതിന്റെ 
വലതു 
ചിറകോ
അതോ 
ഇടതു 
ചിറകോ?

_ റൂമി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...