തന്റെ
ശ്വാസോച്ഛ്വാസങ്ങളെ
സമയാസമയവും
ദൈവീക ചിന്തയോടെയാക്കുവാനാണ്
നാഥന്റെ
ഇഷ്ടദാസൻ
ശ്രമിക്കുന്നത്.
_ ഇബ്നു അതാഇല്ലാഹ് (റ)
_________________________
112
ഹൃദയത്തിൽ
നീ
ഒളിപ്പിച്ചെതെന്തോ
അത്
നിന്റെ
കണ്ണുകളിൽ
പ്രകടമാവും.
_ ഇമാം അലി(റ)
_________________________
113
ഇന്നലെ
നാം
രാജാക്കൾക്ക്
വിധേയരായിരുന്നു,
ചക്രവർത്തിമാർക്ക്
മുമ്പിൽ
നമ്മുടെ
മുതുക്
കുനിച്ചിരുന്നു.
എന്നാൽ
ഇന്ന്
നാം
സത്യത്തിനു
മുമ്പിൽ
മാത്രം
വണങ്ങുന്നു,
പ്രണയ
ലാവണ്യത്തെ
മാത്രം
അനുഗമിക്കുന്നു.
_ ഖലീൽ ജിബ്രാൻ
_________________________
114
ജീവിതത്തിന്റെ
ഒരു
പാതി
മറ്റുള്ളവരോടുള്ള
ആകർഷണം
കാരണം
നഷ്ടപ്പെട്ടു.
മറ്റേ
പാതി
മറ്റുള്ളവർ
കാരണമുണ്ടായ
ആകുലതയിൽ
അകപ്പെട്ടും
നഷ്ടമായി.
ഈ
നാടകം
ഒന്ന് നിർത്തൂ...
നീ
ഇപ്പോൾ തന്നെ
വേണ്ടത്ര
കളിച്ചു.
_റൂമി (റ)
_________________________
115
വാതിൽ
തുറന്നു
തന്നെയാണ്
വെച്ചിരിക്കുന്നത്.
നീയാണ്
ദിശ തെറ്റിച്ച്
തിരിഞ്ഞ്
നടക്കുന്നത്.
_ റാബിഅ ബസരി (റ)
_________________________
No comments:
Post a Comment
🌹🌷