Thursday, October 7, 2021

സൂഫികളുടെ മൊഴിമുത്തുകൾ (156-160) || Sufi Quotes in Malayalam || Alif Ahad

(156)
ഹൃദയനാഥനായ
റബ്ബിനോട്
കൂടെയുള്ള
നിന്റെ 
ഉല്ലാസവും
വിനോദവും
നിനക്ക്
ദിവ്യജ്യോതി 
നൽകുന്നു.
എന്നാൽ 
സൃഷ്ടികളോടൊത്തുള്ള
നിന്റെ വിനോദം
നിനക്ക്
അപ്രതീക്ഷിതമായ
ദുഃഖവും
സങ്കടവും
നൽകുന്നു.

_ ദുന്നൂനുൽ മിസ്വ്രി (റ)
_________________________

(157)
നിന്റെ 
ശത്രുവിൽ 
നിന്നും
നീ
നിർഭയനാവാതെ
നീ 
ഒരിക്കലും
പരിപൂർണ്ണനാവില്ല
എന്നിരിക്കെ,
നിന്റെ
സുഹൃത്തിൽ 
നിന്ന് പോലും
നീ
നിർഭയനാവുന്നില്ലെങ്കിൽ
പിന്നെങ്ങിനെ
നിന്നിൽ
നന്മയുണ്ടെന്ന്
പറയാനൊക്കും.

_ ബിശ്റുൽ ഹാഫി(റ)
_________________________

(158)
അവസാന
കാലഘട്ടങ്ങളിൽ
ചിലയാളുകളുണ്ടാവും.
അവർ 
പ്രകടനപരതയെ
ഇഷ്ടപ്പെടുന്നവരും
രഹസ്യ
സൽക്കർമ്മങ്ങളെ
വെറുക്കുന്നവരുമായിരിക്കും.

_ ഫുദൈലുബിൻ ഇയാദ് (റ)
_________________________

(159)
അസുഖമുള്ളവന്റെ
വായക്ക്
എത്ര 
മധുരമുള്ള
പാനീയവും
കൈപ്പായിട്ടേ
അനുഭവപ്പെടൂ..

_ ഇമാം ഗസ്സാലി (റ)
_________________________

(160)
ഒരാൾ 
പ്രപഞ്ചനാഥനെ 
വഴിപ്പെടുന്നത്
മൂന്ന് 
കാര്യങ്ങളുടെ 
അടിസ്ഥാനത്തിലാണ് :-

1. ദൈവഭയം
2. അവനിലുള്ള
 പ്രതീക്ഷ
3. അവനോടുള്ള
 പ്രണയം

ഒരാളിൽ 
നിന്നും 
കുറ്റകൃത്യങ്ങൾ 
സംഭവിക്കുന്നതു 
മൂന്ന് 
അടിസ്ഥാന 
കാരണങ്ങൾ 
കൊണ്ടാണ് :-

1. അഹങ്കാരം
2. അത്യാഗ്രഹം
3. അസൂയ

_ ഹാതമുൽ അസ്വമ്മ് (റ)
_________________________

Wednesday, October 6, 2021

സൂഫികളുടെ മൊഴിമുത്തുകൾ (151-155) || Sufi Quotes in Malayalam || Alif Ahad

(151)
നിന്റെ 
സ്വത്തും
സമ്പത്തും
നഷ്ടപ്പെടുന്നതോർത്ത്
നീ
അസ്വസ്ഥനാവുന്നു
എങ്കിൽ
നിന്റെ 
ആയുസിലെ
പ്രധാനപ്പെട്ട
സമയങ്ങൾ
നഷ്ടപ്പെടുന്നതോർത്ത്
നീ
പൊട്ടിക്കരയണം.

സിർരിയു സ്സിഖ്തി (റ)
_________________________

(152)
നിനക്കും
നിന്റെ
ദേഹേച്ഛകൾക്കും
ഇടയിൽ
ഒരു 
കാരിരുമ്പിന്റെ
മതിൽ
കെട്ടാതെ
നിനക്കൊരിക്കലും
നീ 
ചെയ്യുന്ന
വഴിപാടുകളുടെ
ആനന്ദം
അനുഭവിക്കാനാവില്ല.

ബിശ്റുൽ ഹാഫീ (റ)
_________________________

(153)
ഗുരുവേ..
എന്റെ 
ഇൽഹാം
അങ്ങയെക്കുറിച്ചുള്ള
ഓർമ്മകളാണ്.
എനിക്കുള്ള
കറാമത്ത്
അങ്ങയോടുള്ള
അനുരാഗമാണ്.
പറക്കാൻ
പറവക്കും
വെള്ളത്തിനു
മുകളിൽ 
നിൽക്കാൻ
തവളക്കും
കഴിയും.
പക്ഷെ, 
പ്രണയിക്കാൻ,
ദൈവ പ്രീതി
ലഭിച്ചവർക്ക് 
മാത്രമേ
കഴിയൂ.

_ബിശ്റുൽ ഹാഫീ (റ)
_________________________

(154)
നാഥനോടുള്ള
പ്രാർത്ഥന
അവന്
അനിഷ്ടമായ
കാര്യങ്ങൾ 
ഉപേക്ഷിക്കലാണ്.

_ ബിശ്റുൽ ഹാഫീ (റ)
_________________________

(155)
നാഥാ...
ഞാൻ 
നിന്നെ
പ്രണയിക്കുന്നുവെന്ന്
എനിക്കെങ്ങിനെ
പറയാനാവും.
കാരണം
ഞാനൊരു
യഥാർത്ഥ 
അനുരാഗിയെങ്കിൽ
എന്നും 
പ്രഭാതത്തിൽ
പൂവൻകോഴികൾ
എന്നെ തോൽപ്പിക്കില്ലായിരുന്നു.
പ്രണയിക്കുന്നവന്
പ്രണയിയെ മറന്ന്
എങ്ങിനെ
ഉറങ്ങാനാകും.
_________________________

Sunday, October 3, 2021

സൂഫികളുടെ മൊഴിമുത്തുകൾ (146-150) || Sufi Quotes in Malayalam || Alif Ahad | Aslam Sabri | Sirriyyu Siqthi | അസ് ലം സ്വാബിരി | സിർരിയുസ്സിഖ്തി

(146)
ഖാജായോടുള്ള
പ്രണയം 
കാരണം
എനിക്കെന്തെല്ലാം 
ലഭിച്ചു 
എന്നറിയാമോ?
പൂർണ്ണരായ 
ഗുരുവിനെ
ലഭിച്ചു,
തിരുദൂതരെ 
ലഭിച്ചു,
പ്രപഞ്ചനാഥനെയും 
ലഭിച്ചു.

_ അസ് ലം സ്വാബിരി
_________________________

(147)
ശക്തിയിൽ
ഏറ്റവും 
പ്രബലമായ 
ശക്തി
നിനക്ക് 
നിന്റെ
ദേഹേച്ഛകളെ
അതിജയിക്കാനുള്ള
ശക്തിയാണ്.

_ സിര്റിയു സ്സിഖ്തി (റ)
_________________________

(148)
സ്വന്തം 
നഫ്സിനോടുള്ള
മര്യാദകൾ 
പോലും
പാലിക്കാൻ 
കഴിയാത്തവന്
മറ്റുള്ളവരോടുള്ള
മര്യാദകൾ
പാലിക്കാൻ
ഒരിക്കലും 
കഴിയില്ല.

_ സിര്റിയു സ്സിഖ്തി (റ)
_________________________

(149)
നാവ്
നിന്റെ 
ഹൃദയത്തിന്റെ
വിവർത്തകനാണ്.
മുഖം 
നിന്റെ 
മനസ്സിന്റെ
കണ്ണാടിയാണ്.
ഹൃദയത്തിൽ
ഒളിപ്പിച്ച് 
വച്ചത്
മുഖത്ത് 
പ്രകടമാകും.

_ സിര്റിയു സ്സിഖ്തി (റ)
_________________________

(150)
മനസ്സ്
മൂന്ന് 
വിധമാണ്.

ഒന്ന്,
മലപോലെയുള്ളത്.
എന്ത് 
വന്നാലും 
ഇളകില്ല

രണ്ട്, 
ഈത്തപ്പന
പോലെയുള്ളത്.
അടിഭാഗം
ഉറച്ചതാന്നങ്കിലും 
മുകൾ 
ഭാഗം 
കാറ്റിലാടിക്കൊണ്ടിരിക്കും.

മൂന്ന്, 
തൂവൽ
പോലെയുള്ളത്.
കാറ്റിനൊപ്പം
അങ്ങോട്ടുമിങ്ങോട്ടും
പറന്നുകൊണ്ടിരിക്കും.

_ സിര്റിയു സ്സിഖ്തി (റ)
_________________________

Thursday, September 30, 2021

സൂഫികളുടെ മൊഴിമുത്തുകൾ (141-145) || Sufi Quotes in Malayalam || Alif Ahad | Rumi

(141)
അക്രമാസക്തമായ
ഈ 
ലോകത്ത്
പ്രണയികൾ
ശാന്തമായ
രഹസ്യ 
ഇടങ്ങൾ
കണ്ടെത്തും.
അവിടെ അവർ
പ്രണയലാവണ്യത്താൽ
വ്യവഹരിക്കും.

_ റൂമി (റ)
_________________________

(142)
വിപത്തുകൾ
നിന്നെ 
വേട്ടയാടുന്നുവെങ്കിൽ
നീ 
തിരിച്ചറിയുക,
ശേഷം 
ഒരു 
പൂർണ്ണ
സൗഖ്യം
നിനക്കായ്
സൂക്ഷിച്ച് വെക്കപ്പെട്ടിരിക്കുന്നു.

_ സിരിയ്യുസ്സിഖ്തി (റ)
_________________________

(143)
നിനക്കു
നൽകപ്പെട്ട
അനുഗ്രഹങ്ങളെ
മറന്ന്
നീ
അശ്രദ്ധനായി
ജീവിക്കുന്നുവെങ്കിൽ
നീ
പ്രതീക്ഷിക്കാത്ത 
നേരം
ആ 
അനുഗ്രഹങ്ങൾ
നിന്നിൽ 
നിന്നും
ഉയർത്തപ്പെടാം.

_ സിരിയ്യുസ്സിഖ്തി (റ)
_________________________

(144)
പുലർക്കാലമെല്ലാം
ഞാൻ 
ആരംഭിച്ചത് 
എന്റെ 
ഹൃദയനാഥനെ
പ്രണയിച്ചുകൊണ്ടായിരുന്നു.
എന്റെ 
സായംകാലം
ഞാൻ
പൂർത്തിയാക്കിയതോ,
അവനെ
വാഴ്ത്തിക്കൊണ്ടുമായിരുന്നു.

_ ഉവൈസുൽ ഖറനി (റ)
_________________________

(145)
സ്വന്തം 
ന്യൂനതകൾ
കാണാതെ
മറ്റുള്ളവരുടെ
ന്യൂനതകൾക്ക്
പിറകേ 
പോകുന്നവൻ
പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്
എന്നതിന്റെ
അടയാളമാണ്.

_ സിരിയ്യുസ്സിഖ്തി (റ)
_________________________

Wednesday, September 29, 2021

സൂഫികളുടെ മൊഴിമുത്തുകൾ (136-140) || Sufi Quotes in Malayalam || Alif Ahad | Rumi

(136)
ഈ 
നിമഷം
നീ
എവിടെയാണോ
അവിടം
നിനക്ക് 
വേണ്ടി
ഒരു 
ഭൂപടത്തിൽ
പ്രപഞ്ചനാഥൻ
വൃത്തം വരച്ചടയാളപ്പെടുത്തിയതാണ്.

_ ഹാഫിസ് 
_________________________

(137)
പ്രപഞ്ചയാഥാർത്ഥ്യം
തിരിച്ചറിഞ്ഞ 
വ്യക്തികളുടെ 
സംസാരങ്ങളിൽ 
ഈ 
നാലു 
കാര്യങ്ങൾ 
കാണാം.

1. പ്രപഞ്ചനാഥനോടുള്ള
 പ്രണയം.

2. നൈമിഷികമായതിനോടുള്ള 
നീരസം.

3. നാഥന്റെ വിധിവിലക്കുകളോടുള്ള
അനുസരണ.

4. അനുഭവിച്ച്
 കൊണ്ടിരിക്കുന്ന
 പ്രണയോന്മാദത്തിൽ
 നിന്നും 
 വ്യതിചലിക്കുമോ 
എന്ന 
ഭയം.

_ ദുന്നൂനുൽ മിസ്വ്രി (റ)
_________________________

(138)
അവൻ
ഏകനെന്നത്
അവിതർക്കിതമാണ്.
അവൻ 
ഒരു 
വസ്തുവിൽ
ഇറങ്ങുകയോ
അവനിൽ 
മറ്റൊരു
വസ്തു 
ഇറങ്ങുകയോ
അവനും
മറ്റൊരു 
വസ്തുവും
ഏകമാവുകയോ
(ഒന്നായിത്തീരുകയോ)
ചെയ്യില്ല.

_ ഇബ്നു അറബി (റ)
_________________________

(139)
നിനക്ക്
നൽകപ്പെടുന്ന
ക്ലേശതയും
കഷ്ടപ്പാടുകളും
പൂർണ്ണമനസ്സോടെ
നീ 
സ്വീകരിക്കുമ്പോൾ
അവനിലേക്കുള്ള
വാതിൽ
താനേ 
തുറക്കപ്പെടും.

_ റൂമി (റ)
_________________________

(140)
ഒരാളുടെ 
പ്രഭാതം 
ദുനിയാവിന്റെ 
കാര്യം
ചിന്തിച്ച് 
കൊണ്ടുള്ള
ദുഃഖത്തോടെയാണങ്കിൽ
അവൻ 
തന്റെ
നാഥനോട്
കോപിച്ചു 
കൊണ്ടാണ്
പ്രഭാതത്തിൽ
പ്രവേശിച്ചിരിക്കുന്നത്.

_ ഫർഖദുസ്സബ്ഹി (റ)
_________________________

Tuesday, September 28, 2021

സൂഫികളുടെ മൊഴിമുത്തുകൾ (131-135) || Sufi Quotes in Malayalam || Alif Ahad | Rumi | Attar | അത്താർ | മൗലാനാ ജലാലുദ്ധീൻ റൂമി | മഹ്മൂദ് ശബിസ്തരി | മൻത്വിഖു ത്വൈർ | ബായസീദ് ബിസ്താമി

(131)
തത്ത്വചിന്തകൻ 
തന്റെ
രണ്ട് 
കണ്ണുകൾ 
കൊണ്ട്
ദ്വിത്വത്തെ
ദർശിക്കുന്നു.
അതുകൊണ്ട്
അവന് 
യാഥാർത്ഥ്യത്തിന്റെ
ഏകത്വത്തെ
കാണാനാവുന്നില്ല.

_ മഹ്മൂദ് ശബിസ്തരി (റ)
_________________________

(132)
നിങ്ങൾ 
നിങ്ങളുടെ 
ചതിയും 
വഞ്ചനയും
ദേഹേച്ഛകളും
ഉപേക്ഷിക്കുക.
നിഷേധം 
കാരണമുള്ള
നിങ്ങളുടെ 
വേദനകളിൽ 
നിന്നും
മനോദുഃഖങ്ങളിൽ
നിന്നും
രക്ഷ 
നേടുക.
ആത്മാവിനെ
സ്വന്തമാക്കിയവൻ
നഫ്സിൽ 
നിന്നും
രക്ഷ 
നേടി.
അനശ്വര
പ്രണയത്തിന്റെ
വഴിയിൽ
അവൻ 
പ്രവേശിച്ചു.

_ മൻത്വിഖു ത്വൈർ
_________________________

(133)
ആഗ്രഹങ്ങളും
ആശകളും
നിറഞ്ഞുനിൽക്കുന്ന
മഹാ വനത്തിൽ 
എനിക്കെന്റെ 
മനോരഥം
നഷ്ടപ്പെട്ടു.
അപ്പോൾ
എനിക്കെന്റെ
ആത്മരഥം 
കണ്ടെത്താനായി.

_ ബായസീദ് ബിസ്താമി (റ)
_________________________

(134)
നിനക്ക്
പ്രാപഞ്ചിക
രഹസ്യങ്ങൾ
അറിയേണ്ടതുണ്ടോ ?
എങ്കിൽ 
നീ
പ്രകീർത്തിയെയും
അപകീർത്തിയെയും
മറന്നേക്ക്.
നീ 
ദൈവത്തെ
പ്രണയിക്കുന്നവനാണ്,
എന്നിട്ടും 
നീ
ജനങ്ങളുടെ 
വാക്ക് 
കേട്ട്
ആകുലപ്പെടുകയോ!?

_ റൂമി (റ)
_________________________

(135)
ഈ 
മനുഷ്യനൊരു
അതിഥിമന്ദിരം
പോലെയാണ്.
ഓരോ 
പ്രഭാതവും
പുതിയ
അതിഥികളുടെ
ആഗമനങ്ങൾ.

വരുന്നു
അപ്രതീക്ഷിത
സന്ദർശകരായി...

ഒരു ആഹ്ലാദം,
ഒരു വിഷാദം,
ഒരു നീചത്വം,
ചില 
നൈമിഷിക
അവബോധങ്ങളും

_ റൂമി (റ)
_________________________

Sunday, September 26, 2021

സൂഫികളുടെ മൊഴിമുത്തുകൾ (126-130) || Sufi Quotes in Malayalam || Alif Ahad | Rumi | മൗലാനാ ജലാലുദ്ധീൻ റൂമി | ദുന്നൂ നുൽ മിസ്വ്രി | ബായസീദുൽ ബിസ്ത്വാമി

(126)
അന്യന്റെ 
ന്യൂനതകൾ
ശ്രദ്ധിക്കുന്നതിന്
പകരം
നീ 
നിന്റെ 
ന്യൂനതകൾ
ശ്രദ്ധിക്കുക.
അവരെ 
നിരീക്ഷിക്കാൻ 
നിന്നെ
ഏൽപ്പിച്ചിട്ടില്ലല്ലോ..

_ ദുന്നൂനുൽ മിസ്വ്രീ (റ)
_________________________

(127)
വന്നു
പോകുന്നതിനെയോ
ഉദിച്ച് അസ്തമിക്കുന്നതിനെയോ
അല്ല 
ഞാൻ 
പ്രണയിക്കുന്നത്.

_ റൂമി (റ)
_________________________

(128)
മൗനദീപ്തിയെക്കാൾ
അത്യുജ്ജ്വലമായി
ശോഭിക്കുന്ന
ഒരു 
വിളക്കിന്റെ
ശോഭയവും
ഞാനിതുവരെ 
കണ്ടിട്ടില്ല.

_ ബാ യസീദുൽ ബിസ്ത്വാമി (റ)
_________________________

(129)
ഞാൻ 
പുറത്ത്
മൗനിയായിരുന്നപ്പോഴും
എന്റെയുള്ളിൽ
ഒളിഞ്ഞ് 
കിടന്നിരുന്നത്
ഘോരമായ
ഇടിമുഴക്കങ്ങളായിരുന്നു.

_ റൂമി (റ)
_________________________

(130)
ഞാനൊരിക്കൽ 
ഒരു 
വൃദ്ധനോട് 
ചോദിച്ചു:
പ്രണയിക്കുന്നതാണോ
അതോ പ്രണയിക്കപ്പെടുന്നതാണോ
ഏറ്റവും 
പ്രാധാനം?

അദ്ധേഹം 
തിരിച്ച്
ചോദിച്ചു:
ഒരു 
പക്ഷിക്ക് 
ഏറ്റവും 
പ്രാധാന്യമുള്ളത്
ഏതാണ്?
അതിന്റെ 
വലതു 
ചിറകോ
അതോ 
ഇടതു 
ചിറകോ?

_ റൂമി (റ)
_________________________

Saturday, September 25, 2021

സൂഫികളുടെ മൊഴിമുത്തുകൾ (121-125) || Sufi Quotes in Malayalam || Alif Ahad | Rumi | മൗലാനാ ജലാലുദ്ധീൻ റൂമി | ജുനൈദുൽ ബഗ്ദാദി | മുഹമ്മദു ബിൻ വാസിഅ് | സൈനുദ്ധീൻ മഖ്ദൂം

(121)
ഒരാൾക്ക്
തന്റെ 
നാവിനെ
സൂക്ഷിക്കുകയെന്നത്
സ്വർണ്ണവും 
വെള്ളിയും
സൂക്ഷിക്കുന്നതിനേക്കാൾ
ദുഷ്ക്കരമാണ്.

മുഹമ്മദ് ബിൻ വാസിഅ് (റ)
_________________________

(122)
മറ്റുള്ളവരിൽ 
നിന്നും
തന്നെ
ഒളിപ്പിച്ച് 
വക്കലാണ്
ഒരാൾക്ക്
ഏറ്റവും 
അഭികാമ്യം.
ഇരുമ്പിനുളളിൽ
വെള്ളത്തെ
ഒളിപ്പിച്ചത് 
പോലെ,
കല്ലിനുള്ളിൽ
തീ
മറഞ്ഞിരിക്കുന്നത്
പോലെ.

_ റൂമി (റ)
_________________________

(123)
അടിമയുടെയും 
തന്റെ 
നാഥന്റെയും
ഇടയിലുള്ള
രഹസ്യമാണ്
ആത്മാർത്ഥത.
കർമ്മങ്ങൾ
എഴുതുവാൻ
ഏൽപ്പിക്കപ്പെട്ട
മാലാഖക്കോ,
തന്നെ 
ദുഷിപ്പിക്കുന്ന 
പിശാചിനോ,
തന്നെ 
നശിപ്പിക്കുന്ന
ദേഹേച്ഛക്കോ
ആ 
രഹസ്യം
അറിയാനാവില്ല.

_ ജുനൈദുൽ ബാഗ്ദാദീ (റ)
_________________________

(124)
ശ്വാസോച്ഛാസങ്ങൾ
കൊണ്ട്
ആരാധിക്കപ്പെട്ടത്
പോലെ 
മറ്റൊന്ന് 
കൊണ്ടും
പ്രപഞ്ച 
നാഥൻ
ആരാധിക്കപ്പെട്ടിട്ടില്ല.
ശ്വാസോച്ഛാസങ്ങൾ
കൊണ്ട്
അനുസരണക്കേട്
ചെയ്തത് 
പോലെ
മറ്റൊന്ന് 
കൊണ്ടും
അവനോടൊരാളും
അനുസരണക്കേട്
കാണിച്ചിട്ടില്ല.

_ ജുനൈദുൽ ബഗ്ദാദി (റ)
_________________________

(125)
ദൈവീക
വിശേഷണങ്ങളെ 
ഓർത്ത് 
കൊണ്ട് 
തന്റെ
ശ്വാസോച്ഛാസങ്ങളെ
സൂക്ഷ്മമായി
ശ്രദ്ധിക്കലാണ്
ഏറ്റവും 
വലിയ 
വഴിപാടും
ആരാധനയുമെന്ന് 
ആത്മജ്ഞാനികൾ
ഏകകണ്ഡേന
സമ്മതിച്ച 
കാര്യമാണ്.

_ സൈനുദ്ധീൻ മഖ്ദും (റ)
_________________________

സൂഫികളുടെ മൊഴിമുത്തുകൾ (116-120) || Sufi Quotes in Malayalam || Alif Ahad | Rumi | മൗലാനാ ജലാലുദ്ധീൻ റൂമി

116
എന്റെ 
ഹൃദയാന്തരത്തിൽ
ഞാൻ 
നിന്നെ 
കണ്ടു.
ആനന്ദ 
ലഹരിയാൽ
ഞാനെന്റെ 
ഹൃദയത്തെ
ഭ്രമണം 
ചെയ്തുകൊണ്ടിരിക്കുന്നു.

_ റൂമി (റ)
_________________________

117
നിന്റെ 
ഹൃദയത്തിന്റെ
അതിസൂക്ഷ്‌മമായ
കേന്ദ്ര 
ബിന്ദുവിൽ
നിന്നൊരു 
പുതുജീവിതം 
തുടങ്ങുന്നു.
അത് 
ഭൂമിയിലെ 
അതി 
മനോഹരമായ 
ഇടം.

_ റൂമി (റ)
_________________________

118
നീ 
നിന്റെ 
കാൽമുട്ടുകളിലേക്ക്
വീഴുമാർ 
ഈ 
ലോകം
നിന്നെ
തള്ളിവീഴ്ത്തുമ്പോൾ,
നീ 
തിരിച്ചറിയുക,
ഈശ്വര
ധ്യാനത്തിനേറ്റവും
അനുകൂലമായ
സാഹചര്യത്തിലാണ്
നീ
നിലകൊള്ളുന്നതെന്ന്.

_ റൂമി (റ)
_________________________

119
അവർ 
നിന്നോട് 
ചോദിക്കും, 
നീ 
എന്താ 
സമ്പാദിച്ചത്
എന്ന്.

നീ 
അവരോട്
പറയുക,
ഒരു 
പ്രണയിക്ക്
പ്രണയമല്ലാതെ
മറ്റെന്താ
സമ്പാദിക്കാനുള്ളത്?

_ റൂമി (റ)
_________________________

120
പ്രണയത്തിന്റെ
ഏറ്റവും 
വലിയ
സമ്മാനമെന്തന്നാൽ 
അത് 
സ്പർഷിക്കുന്നതിനെയെല്ലാം
പവിത്രമാക്കാൻ
അതിനു 
കഴിയും.

_ റൂമി (റ)
_________________________

Thursday, September 23, 2021

സൂഫികളുടെ മൊഴിമുത്തുകൾ (111-115) || Sufi Quotes in Malayalam || Alif Ahad | Rumi | Imam Ali | Rabiya Basari | Kahlil Gibran | റൂമി | ഇമാം അലി | ഇബ്നു അതാഇല്ലാഹ് | ഖലീൽ ജിബ്രാൻ | റാബിഅ ബസരി | സൂഫീ ചിന്തകൾ | സൂഫിസം | Sufism in Malayalam

111
തന്റെ
ശ്വാസോച്ഛ്വാസങ്ങളെ
സമയാസമയവും
ദൈവീക ചിന്തയോടെയാക്കുവാനാണ്
നാഥന്റെ
ഇഷ്ടദാസൻ
ശ്രമിക്കുന്നത്.

_ ഇബ്നു അതാഇല്ലാഹ് (റ)
_________________________

112
ഹൃദയത്തിൽ
നീ 
ഒളിപ്പിച്ചെതെന്തോ
അത് 
നിന്റെ
കണ്ണുകളിൽ
പ്രകടമാവും.

_ ഇമാം അലി(റ)
_________________________

113
ഇന്നലെ 
നാം 
രാജാക്കൾക്ക്
വിധേയരായിരുന്നു,
ചക്രവർത്തിമാർക്ക്
മുമ്പിൽ 
നമ്മുടെ 
മുതുക് 
കുനിച്ചിരുന്നു.
എന്നാൽ
ഇന്ന് 
നാം 
സത്യത്തിനു 
മുമ്പിൽ 
മാത്രം 
വണങ്ങുന്നു, 
പ്രണയ 
ലാവണ്യത്തെ 
മാത്രം 
അനുഗമിക്കുന്നു.

_ ഖലീൽ ജിബ്രാൻ
_________________________

114
ജീവിതത്തിന്റെ 
ഒരു 
പാതി 
മറ്റുള്ളവരോടുള്ള 
ആകർഷണം
കാരണം 
നഷ്ടപ്പെട്ടു.
മറ്റേ 
പാതി 
മറ്റുള്ളവർ
കാരണമുണ്ടായ 
ആകുലതയിൽ
അകപ്പെട്ടും 
നഷ്ടമായി.
ഈ 
നാടകം 
ഒന്ന് നിർത്തൂ...
നീ 
ഇപ്പോൾ തന്നെ
വേണ്ടത്ര 
കളിച്ചു.

_റൂമി (റ)
_________________________

115
വാതിൽ
തുറന്നു 
തന്നെയാണ്
വെച്ചിരിക്കുന്നത്.
നീയാണ്
ദിശ തെറ്റിച്ച്
തിരിഞ്ഞ് 
നടക്കുന്നത്.

_ റാബിഅ ബസരി (റ)
_________________________

Wednesday, September 22, 2021

സൂഫികളുടെ മൊഴിമുത്തുകൾ (106-110) || Sufi Quotes in Malayalam || Alif Ahad | Rumi | റൂമി | ഫരീദുദ്ധീൻ അത്താർ | Fariduddin Athar | സൂഫീ ചിന്തകൾ | സൂഫിസം | Sufism in Malayalam

(106)
ഞങ്ങൾ 
പ്രവാചകരുടെ 
കൂടെ
ആരാധനാലയത്തിൽ
ഇരിക്കുമ്പോൾ
പക്ഷികൾ 
ഞങ്ങളുടെ 
തോളിൽ
വന്നിരിക്കുമായിരുന്നു,
ഒരു പാട് നേരം.

_ പ്രവാചകാനുചരർ
_________________________
(107)
നിനക്കറിയാമോ
നീ
ആരാണെന്ന്?
നീ
ദൈവീക
അക്ഷരങ്ങളുടെ 
ഒരു
ഹസ്തലിഖിതമാണ്.

_ റൂമി (റ)
_________________________
(108)
നിന്റെ 
കൂടെ
സകലരുമുണ്ട്,
പക്ഷെ
ഞാനില്ലങ്കിൽ
നിന്റെ 
കൂടെ 
ആരുമില്ല.
നീ 
ആരോടു
കൂടെയുമല്ലങ്കിലും
നീ 
എന്റെ 
കൂടെയെങ്കിൽ
നീ 
എല്ലാവരോടും
കൂടെയാണ്.

_റൂമി (റ)
_________________________
(109)
നിന്റെ 
ഭോഗേച്ഛകളെ 
നീ 
കരിച്ചു 
കളഞ്ഞാൽ 
ദിവ്യപ്രകാശം 
നിന്നിൽ 
വെളിപ്പെടും. 
പിന്നെ 
ദൈവീക 
രഹസ്യങ്ങൾ
നിന്റെ 
ഹൃദയം 
അറിഞ്ഞു 
തുടങ്ങും. 
അങ്ങിനെ 
നീ 
പരിപൂർണ്ണത
പ്രാപിച്ചാൽ 
നിനക്ക് 
അസ്തിത്വമില്ല. 
പിന്നെ 
അവൻ 
മാത്രം
നിലനിൽക്കും.

_ അത്താർ (റ)
_________________________
(110)
ഓരോ 
നിമിഷവും
അനുരാഗാഗ്നി
കത്തിപ്പടരുന്നു. 
ഒരു 
നൂറ് 
മറകളെയത്
കത്തിച്ച് 
ചാമ്പലാക്കും.
ശേഷം 
നിന്റെ 
ലക്ഷ്യത്തിലേക്ക് 
ഒരായിരം 
ചുവടുകൾ
നിന്നെയും 
വഹിച്ചത് 
മുന്നേറും.
_________________________

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...