Tuesday, November 2, 2021

സൂഫികളുടെ മൊഴിമുത്തുകൾ (256-260) || Sufi Quotes in Malayalam || Alif Ahad | Allama Iqbal | Naisapuri | അല്ലാമ ഇഖ്ബാൽ | അബൂ ഉസ്മാനു നൈസാബൂരീ


(256)
ആളുകൾക്കിടയിൽ
പരസ്പര
ശത്രുത
ഉണ്ടാവാനുള്ള
അടിസ്ഥാന
കാരണങ്ങൾ
മൂന്നാണ്.
ഒന്ന്,
സമ്പത്തിനോടുള്ള
ആർത്തി
രണ്ട്,
ആളുകൾ
തന്നെ
ബഹുമാനിക്കണം
എന്ന
ആഗ്രഹം
മൂന്ന്,
ആളുകൾക്കിടയിൽ
തനിക്ക്
സ്വീകാര്യത
ലഭിക്കണേ
എന്ന
പൂതി.

_അബൂ ഉസ്മാനു നൈസാബൂരീ (റ)
_________________________

(257)
നാല്
അവസരങ്ങളിൽ
ഒരാളുടെ
മനസ്സ്
സംതൃപ്തിയോടെ
നിലനിൽക്കുന്നില്ല
എങ്കിൽ
അവന്
പൂർണ്ണ
വ്യക്തിത്വത്തിന്
ഉടമയാവാൻ
കഴിയില്ല.
ഒന്ന്,
നിനക്ക്
വല്ലതും
നിഷേധിക്കപ്പെടുന്ന
സമയം
രണ്ട്,
നിനക്ക്
വല്ലതും
നൽകപ്പെടുന്ന
സമയം
മൂന്ന്,
അന്തസ്സിന്റെയും
അഭിമാനത്തിന്റെയും
സമയം
നാല്,
നിന്ദ്യതയുടെയും
അപമാനത്തിന്റെയും
സമയം.

_ അബൂ ഉസ്മാനു നൈസാബൂരീ (റ)
_________________________

(258)
നാഥനിൽ
നിന്നുള്ള
തൗഫീഖ്
(ഭാഗ്യം)
ലഭിച്ചവൻ
അവന്റെ
നാഥനെ
അല്ലാതെ
മറ്റൊരാളെയും
ഭയക്കാത്തവനാണ്.
അവന്റെ
നാഥനിൽ
നിന്നല്ലാത്തെ
മറ്റൊരാളിൽ
നിന്നും
ഒന്നും
പ്രതീക്ഷിക്കാത്തവനാണ്.
സ്വന്തം
ദേഹേച്ഛയെക്കാൾ
അവന്റെ
നാഥന്റെ
ഇച്ഛയെ
തിരഞ്ഞെടുത്തവനുമാണ്.

_ അബൂ ഉസ്മാനു നൈസാബൂരീ (റ)
_________________________

(259)
ഒരാളിൽ
അഹംഭാവം
ഉണ്ടാകുന്നത്
രണ്ട്
കാര്യങ്ങൾ
കൊണ്ടാണ്.

ഒന്ന്,
സ്വന്തം
നഫ്സിനെ
വലിയ
മഹത്വത്തോടെ
കാണുകയും
തന്നെ 
കുറിച്ച്
മാത്രം
സംസാരിക്കുകയും
ചെയ്യുക.

രണ്ട്,
സൃഷ്ടാവിനെ
കാണാതെ
സൃഷ്ടികളെ
മാത്രം
കാണുകയും
അവരെ
കുറിച്ച്
മാത്രം
സംസാരിക്കുകയും
ചെയ്യുക.
_________________________

(260)
റൂമി
എന്നിലെ
മണ്ണിനെ
രത്നമാക്കി
മാറ്റി

റൂമി
എന്നിലെ
ധൂളികളിൽ 
നിന്നും
പുതിയൊരു
പ്രപഞ്ചത്തെ
നിർമിച്ചു
തന്നു.

_ അല്ലാമ: ഇഖ്ബാൽ
_________________________

Monday, November 1, 2021

ചെയ്തോ? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English | Free Spoken English Course | Alif Ahad Academy


കഴിഞ്ഞ ദിവസം നാം പഠിച്ചത് 'ചെയ്തു' എന്ന പ്രയോഗമാണ്.
ഇനി, ചെയ്തോ? എന്ന് ഇംഗ്ലീഷിൽ എങ്ങനെ ചോദിക്കാമെന്ന് നമുക്ക് നോക്കാം.

വളരെ ഈസിയായി പറയാം.
ചെയ്യാറുണ്ടോ? എന്ന ചോദ്യം ലഭിക്കാൻ വേണ്ടി നാം വാക്യത്തിന്റെ തുടക്കത്തിൽ Do/Does എന്നായിരുന്നു ചേർത്തത്.

എന്നാൽ 'ചെയ്തോ' എന്ന അർത്ഥം ലഭിക്കാൻ വാക്യത്തിന്റെ തുടക്കത്തിൽ 'Did' എന്നാണ് ചേർക്കേണ്ടത്.

നമുക്ക് കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങളിലൂടെത്തന്നെ മനസ്സിലാക്കാം.


I wrote a story
(ഞാൻ ഒരു കഥ എഴുതി)

Did I write a story?
(ഞാൻ ഒരു കഥ എഴുതിയോ?)

They played cricket
(അവർ ക്രിക്കറ്റ് കളിച്ചു)

Did they played cricket?
(അവർ ക്രിക്കറ്റ് കളിച്ചോ?)

We slept well
(ഞങ്ങൾ നന്നായുറങ്ങി)

Did we sleep well?
(ഞങ്ങൾ നന്നായുറങ്ങിയോ?)

Did he go to school?
(അവൻ സ്കൂളിലേക്ക് പോയോ?)

She came to city
(അവൾ സിറ്റിയിലേക്ക് വന്നു)

She came to city
(അവൾ സിറ്റിയിലേക്ക് വന്നു)

Did she come to city?
(അവൾ സിറ്റിയിലേക്ക് വന്നോ?)


Did തുടക്കത്തിൽ വന്ന ഉദാഹരണങ്ങളിൽ നാം ഉപയോഗിച്ചത് Verbന്റെ ഒന്നാമത്തെ രൂപം തന്നെയാണ് എന്ന് പ്രത്യേകം മനസ്സിലാക്കണം.

ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ സ്വന്തമായി എഴുതി പ്രാക്ടീസ് ചെയ്യുക.

സൂഫികളുടെ മൊഴിമുത്തുകൾ (251-255) || Sufi Quotes in Malayalam || Alif Ahad | Lubaba Abida | Haddad | ലുബാബ ആബിദ | അബൂഹഫ്സ് ഹദ്ദാദ്


(251)
നാഥനെ
കുറിച്ചുള്ള
ജ്ഞാനം
അവനോടുള്ള
പ്രണയത്തെ
രൂപപ്പെടുത്തും.
അവനോടുള്ള
പ്രണയം
അവനിലേക്കുള്ള
അതിയായ
ആഗ്രഹം
ജനിപ്പിക്കും.
അവനോടുള്ള
ആ ആഗ്രഹം
അവന്റെ
ഉറ്റമിത്രമാവാൻ
സഹായിക്കും.
അവന്റെ
ഉറ്റമിത്രമായാലോ
പിന്നെ
അവന്റെ
ഇഷ്ടങ്ങൾ
മാത്രം
പ്രവർത്തിക്കാനും
അവനെ
മാത്രം
മുഴുവൻ
സമയവും
സേവിക്കാനും
സാധിക്കും.

ലുബാബ ആബിദ (റ)
_________________________

(252)
ലുഖ്മാനുൽ
ഹഖീമിനോട്
ഒരാൾ
ചോദിച്ചു:
നിങ്ങൾ
എവിടുന്നാൽ
ഇത്രത്തോളം
മര്യാദ
പഠിച്ചത്?
അദ്ധേഹം
പറഞ്ഞു:
മര്യാദ
ഇല്ലാത്തവരിൽ
നിന്ന്.
മര്യാദ
ഇല്ലാത്തവരിൽ
നിന്നോ?
അതെ,
പല 
സദസ്സുകളിലും
പലരും
അപമര്യാദയോടെ
പെരുമാറുമ്പോൾ
പ്രവൃത്തി
ഉചിതമായില്ല
എന്ന്
ഞാൻ
മനസ്സിലാക്കും.
അത്
എന്റെ
ജീവിതത്തിലും
ഉണ്ടാവാതിരിക്കാൻ
ഞാൻ
ശ്രമിക്കും.
_________________________

(253)
നാം
ആത്മീയമായ
അനുഗ്രഹങ്ങൾ
എന്ന്
ധരിക്കുന്ന
പലതും
പരീക്ഷകളും
പരീക്ഷണങ്ങളും
ആയിരിക്കും.
ഒരു
തിരിച്ചറിവ്
നഷ്ടപ്പെടുമ്പോൾ
ലഭിക്കപ്പെട്ട
അനുഗ്രഹങ്ങൾ
കാരണം
പരാജയം
ഏറ്റുവാങ്ങേണ്ടി 
വരാം.
ബിൽഖീസ്
രജ്ഞിയുടെ
സിംഹാസനം
ഞൊടിയിട
കൊണ്ട്
ആസഫ്
ബിൻ
ബർഖിയാ(റ)
സുലൈമാൻ(അ)
പ്രവാചകരുടെ
ദർബാറിൽ
എത്തിച്ചു.
ശേഷം
അദ്ദേഹം
പറഞ്ഞു:
ഇത് 
എന്റെ 
നാഥന്റെ 
അനുഗ്രഹം
കൊണ്ടാണ്.  
ഞാന്‍ 
നന്ദി 
കാണിക്കുമോ 
അതല്ല 
നന്ദികേട്
കാണിക്കുമോയെന്ന്
അറിയാന്‍ 
എന്നെ
പരീക്ഷിക്കാനാണിത്.
_________________________

(254)
സൂഫിസം
മായാജാലമോ
ഇന്ദ്രജാലമോ
അല്ല.
അത്ഭുത
പ്രകടനവും
അല്ല.
എന്നാൽ
സൂഫിസമൊരു
മഹാത്ഭുത-
മാണുതാനും.
എങ്ങനെ?

ഒരു
മനുഷ്യന്റെ
മനസ്സ്
സംസ്കരിച്ച്
അവന്റെയുളളിൽ
ദൈവീക
പ്രകാശം
നിറച്ച്
അവനെ
ഒരു
യഥാർത്ഥ
വ്യക്തിയാക്കുന്ന
പ്രക്രിയയെക്കാൾ
വലിയ
അത്ഭുതം
മറ്റെന്തുണ്ട്, 
അതിനേക്കാൾ
വലിയ
മായാജാലം
മറ്റേതുണ്ട്.
_________________________

(255)
പുറമേ
കാണുന്ന
മാന്യതയും
സംസ്കാരവും
അകമേ
ഉള്ള
മാന്യതയുടെ
അടയാളമാണ്.
അതുകൊണ്ടാണ്
പ്രവാചകർ (സ)
പറഞ്ഞത് :
ഒരാളുടെ
ഹൃദയം
ഭക്തിസാന്ദ്രമെങ്കിൽ
അവന്റെ
അവയവങ്ങളും 
ഭക്തിയുള്ള- 
തായിരിക്കും.

_ അബൂഹഫ്സ് ഹദ്ദാദ് (റ)
_________________________

Sunday, October 31, 2021

ആത്മജ്ഞാനി പ്രപഞ്ചനാഥനെയല്ലാതെമറ്റൊന്നിനെയും കാണില്ല | Sufi Motivational Story in Malayalam | Alif Ahad


ദുന്നൂൻ അബുൽ ഫൈദ് അൽ മിസ്രി അഥവാ ദുന്നൂനുൽ മിസ്രി എന്ന മഹാജ്ഞാനിയായ ഒരു സൂഫി ഗുരു ഈജിപ്തിൽ ജീവിച്ചിരുന്നു. 
AD 796 ലാണ് അദ്ദേഹം ജനിച്ചത്.
ഒരു ദിവസം തന്റെ യാത്രക്കിടയിൽ അദ്ദേഹം ഒരു അരുവിക്കരികിലെത്തി. അങ്ങനെ അദ്ദേഹം അരുവിയിലേക്കിറങ്ങുകയും പ്രാർത്ഥനക്ക് വേണ്ടി അംഗസ്നാനം ചെയ്യുകയും ചെയ്തു.
ആ സമയം കുറച്ചപ്പുറത്തുള്ള ഒരു മാളികയിൽ നിന്നും ഒരു സുമുഖിയായ സ്ത്രീ അദ്ദേഹത്തെ നോക്കി നിൽക്കുന്നു. ഇത് കണ്ട് ഗുരു ദുന്നൂനുൽ മിസ്രി ആ സ്ത്രീയുടെ അടുത്തേക്ക് ചെന്നു. ശേഷം അവരോട് എന്തെങ്കിലും സംസാരിക്കുവാനായി ആവശ്യപ്പെട്ടു.

അപ്പോൾ ആ സ്ത്രീ പറഞ്ഞു: അകലെ നിന്ന് ഞാൻ നിങ്ങളെ നോക്കിയപ്പോൾ നിങ്ങളൊരു ഭ്രാന്തനാണ് എന്നാണ് ഞാൻ കരുതിയത്. പിന്നെ നിങ്ങൾ കുറച്ചടുത്ത് വന്നപ്പോൾ എനിക്ക് തോന്നി, നിങ്ങളൊരു ജ്ഞാനിയാണ് എന്ന്.

അൽപം കൂടി മുന്നോട്ട് വന്നപ്പോൾ നിങ്ങൾ ഒരു ആത്മജ്ഞാനിയാണെന്ന് ഞാൻ ചിന്തിച്ചു.
എന്നാൽ നിങ്ങളെന്നോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി, 
നിങ്ങളീ മേൽ പറയപ്പെട്ട ഒന്നുമല്ല എന്ന്.

അപ്പോൾ അദ്ദേഹം ആ സ്ത്രീയോട് ചോദിച്ചു: നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിക്കാനുളള കാരണമെന്താണ്?

അവർ പറഞ്ഞു: നിങ്ങൾ ഒരു ഭ്രാന്തനായിരുന്നു എങ്കിൽ നിങ്ങൾ അംഗശുദ്ധി വരുത്തില്ല. കാരണം ഭ്രാന്തന്മാരോട് നിസ്കരിക്കുവാനോ വുദു ചെയ്യുവാനോ ഉള്ള കൽപന ഇല്ല.
നിങ്ങളൊരു ജ്ഞാനിയായിരുന്നു എങ്കിൽ നിങ്ങൾ എന്നെ നോക്കുകയില്ലായിരുന്നു.
ഇനി നിങ്ങൾ ഒരു ആത്മജ്ഞാനിയായിരുന്നു എങ്കിൽ നിങ്ങൾക്ക് എവിടെയും പ്രപഞ്ചനാഥനെയല്ലാതെ മറ്റൊന്നിനെയും കാണാൻ പോലും കഴിയില്ലായിരുന്നു.
ഇത് പറഞ്ഞു കൊണ്ട് ആ സ്ത്രീ അകത്തേക്ക് പോയി.

ഗുരു ദുന്നൂനുൽ മിസ്രി മന്ദസ്മിതം തൂകി. 
തന്റെ നാഥനിൽ നിന്നുള്ള ഒരു സന്ദേശമായിട്ടാണ് അദ്ദേഹം ഈ സംഭവത്തെ മനസ്സിലാക്കിയത്.

നാം ജീവിക്കുന്ന ഓരോ നിമിഷവും നാഥനിൽ നിന്നുളള സന്ദേശവാഹകരാണ്. വളരെ സൂക്ഷ്മമായി ചിന്തിക്കുമ്പോൾ അവ ഓരോന്നിന്റെ പൊരുളുകൾ നമുക്ക് മനസ്സിലായി തുടങ്ങും.
നമുക്ക് ചുറ്റുപാടിൽ എന്ത് സംഭവിച്ചാലും, അത് പ്രത്യക്ഷമായോ പരോക്ഷമായോ നാമുമായി ബന്ധപ്പെട്ടതാണെന്ന് നമുക്ക് തോന്നിയാലും ഇല്ലെങ്കിലും എല്ലാത്തിലും ഒരു പാഠം ഒളിഞ്ഞ് കിടക്കുന്നുണ്ട്.
മരത്തിൽ നിന്നും ഒരില വീണതോ, റോസാ പൂ വിരിഞ്ഞതോ, കാക്ക കരഞ്ഞതോ, ഉറുമ്പുകൾ അരിച്ചരിച്ച് പോകുന്നതോ പോലെയുളള വളരെ നിസാരമെന്ന് നാം ധരിക്കുന്ന, പൊതുവെ ആളുകൾ പ്രാധാന്യം കൽപ്പിക്കാത്ത കാര്യങ്ങളാണെങ്കിലും ഇനി നമ്മുടെ ജീവിതത്തിലെ സന്തോഷകരമോ സങ്കടകരമോ ആയ വലിയ വലിയ സംഭവങ്ങളാണെങ്കിലും, ഇവ ഓരോന്നിൽ വളരെയധികം പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്.
ഇവയെല്ലാം തന്നെ പ്രപഞ്ച നാഥനിൽ നിന്നും നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സന്ദേശങ്ങളാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
എന്നാൽ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഈ സന്ദേശങ്ങൾ ചില നേരത്ത് നമുക്ക് മാത്രമുള്ളതാവാം. അത് മറ്റുള്ളവർക്ക് ശെയർ ചെയ്യാനോ, മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനോ നാം ശ്രമിക്കരുത്. ജീവിത പരീക്ഷയിൽ കോപ്പയടി ഇല്ല.

ഇങ്ങനെ ജീവിതത്തിലെ ഓരോ പാഠങ്ങളും ഉൾക്കൊള്ളേണ്ട പോലെ ഉൾക്കൊണ്ട് തന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയവരാണ് സൂഫികളും, മിസ്റ്റിക്കുകളും, ആത്മജ്ഞാനികളും.

ചിന്തകളും ഉദ്ദേശങ്ങളും പരിശുദ്ധമാക്കുമ്പോൾ കർമ്മങ്ങളും കാഴ്ചകളും കാഴ്ചപ്പാടുകളും പരിശുദ്ധമാകുന്നു.
അപ്പോൾ അനുഭവങ്ങൾ നമുക്ക് വലിയ ആശയങ്ങൾ പകർന്നു തരികയും ജീവിതത്തിൽ നാം പക്വമതികളാവുകയും ചെയ്യുന്നു.

അവൻ/അവൾ ഒരു കവിയല്ല | Let's Learn Persian - 9 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy

Let's Learn Persian - 9


ഇന്ന് നാം പഠിക്കുന്നത് അവൻ/അവൾ __ അല്ല എന്ന പ്രയോഗമാണ്.
'അവൻ' അല്ലങ്കിൽ 'അവൾ' എന്നതിന് ഫാർസിയിൽ 'ഊ' (او) എന്നാണ് പറയുക എന്ന് നാം കഴിഞ്ഞ ക്ലാസിൽ പഠിച്ചു.

അല്ല എന്ന അർത്ഥം ലഭിക്കാൻ 'ഊ' (او) എന്നതിന് ശേഷം نيست (നീസ്ത്) എന്നാണ് ചേർക്കേണ്ടത്.

അപ്പോൾ 'മൻ' (ഞാൻ) എന്നതിന് ശേഷം ഹസ്തം എന്നും 'തോ' (നീ) എന്നതിന് ശേഷം ഹസ്തീ എന്നും ഊ (അവൻ/അവൾ) എന്നതിന് ശേഷം അസ്ത് എന്നുമായിരിക്കും വരിക.


കഴിഞ്ഞ ദിവസത്തെ ഭാഗം (#8) വായിക്കാത്തവർ ഇവിടെ ക്ലിക്ക് ചെയ്യുക

നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം.

او دكتر نيست
ഊ ദുക്തർ നീസ്ത്
(അവൻ ഡോക്ടറല്ല)

او دكتر نيست
ഊ ദുക്തർ നീസ്ത്
(അവൾ ഡോക്ടറല്ല)

او حسابدار نيست
ഊ ഹിസാബ്ദാർ നീസ്ത്
(അവൻ അക്കൗണ്ടന്റല്ല)

او حسابدار نيست
ഊ ഹിസാബ്ദാർ നീസ്ത്
(അവൾ അക്കൗണ്ടന്റല്ല)

او مهندس نيست
ഊ മുഹന്തസ് നീസ്ത്
(അവൻ എഞ്ചിനിയറല്ല)

او مهندس نيست
ഊ മുഹന്തസ് നീസ്ത്
(അവൾ എഞ്ചിനിയറല്ല)

او خواننده نيست
ഊ ഖ്വാനന്തെ നീസ്ത്
(അവൻ പാട്ടുകാരനല്ല)

او خواننده نيست
ഊ ഖ്വാനന്തെ നീസ്ത്
(അവൾ പാട്ടുകാരിയല്ല)

او شاعر نيست
ഊ ശാഇർ നീസ്ത്
(അവൻ കവിയല്ല)

او شاعر نيست
ഊ ശാഇർ നീസ്ത്
(അവൾ കവിയത്രിയല്ല)

ഈ ഭാഗം മനസ്സിലായവർ മാത്രം ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

പഠിക്കാൻ ആഗ്രഹമുള്ളവരിലേക്ക് എത്തിക്കുക.

എല്ലാവർക്കും നന്മ വരട്ടെ.

സ്നേഹം.

സൂഫികളുടെ മൊഴിമുത്തുകൾ (246-250) || Sufi Quotes in Malayalam || Alif Ahad | Rumi | Imam Ali | ജലാലുദ്ധീൻ റൂമി | ജഅഫറുൽ ഖുൽദി | ദുന്നൂനുൽ മിസ്വ്രി | ഇമാം അലി

(246)
ലോകം
ഒരു
സ്വപ്നമാണ്.
ഉറങ്ങുന്നവൻ
മാത്രമാണ്
ഇതിനെ
യാഥാർത്ഥ്യമെന്ന്
ധരിക്കുന്നത്.
ഒരിക്കൽ
ഉദയം പോലെ
മരണം
വരും.
അന്ന്
നീ
ഉണരും,
നിന്റെ
ദുഃഖങ്ങളെന്ന്
നീ
കരുതിയ
എല്ലാത്തിനെയും 
നോക്കി
ചിരിച്ച്കൊണ്ട്.

_റൂമി (റ)
_________________________

(247)
കാറ്റിൽ
ആടിയുലയുന്ന
ഇല പോലെ
ഒരു
വ്യഥയും
വേദനയും
ഇല്ലാതെ
ഉയർന്ന്
പൊങ്ങലല്ല
നൃത്തം.
നീ
നിന്റെ
ഹൃദയത്തെ
കീറിമുറിച്ച്
ശരീര
ബോധത്തിന്
അപ്പുറത്തേക്ക്
ഉയർന്ന്
രണ്ട്
ലോകങ്ങൾക്കും
ഇടയിൽ
അകപ്പെടുമ്പോഴുള്ള
ഒരനുഭവമാണ്
നൃത്തം.

_റൂമി (റ)
_________________________

(248)
നീ
നിന്റെ
നാഥന്റെ
മാത്രം
അടിമയാവുക.
എന്നാൽ
നിനക്ക്
മറ്റുള്ളവരിൽ
നിന്നെല്ലാം
സ്വതന്ത്രനാവാം.

_ജഅഫറുൽ ഖുൽദി (റ)
_________________________

(249)
ആഗ്രഹിച്ചത്
കൊണ്ട്
മാത്രം
ഒരാൾക്ക്
വിജ്ഞാനം
ലഭിക്കുമായിരുന്നെങ്കിൽ
ഈ 
ലോകാത്ത്
ഒരു
അജ്ഞൻ
പോലും
ഉണ്ടാവില്ലായിരുന്നു.
അതുകൊണ്ട്
നീ
പരിശ്രമിക്കുക,
മടിയനോ
അശ്രദ്ധവാനോ
ആവാതിരിക്കുക.
കാരണം
മടികാണിച്ചവനാണ്
നാളെ
ഖേദിക്കേണ്ടി
വരിക.

_ഇമാം അലി (റ)
_________________________

(250)


ഈ ലോകം
ആനന്ദപൂർണ്ണ-
മാകുന്നത്
അവന്റെ
ഓർമ്മകൾ
കൊണ്ടാണ്.
പരലോകത്തെ
ആസ്വാദ്യകര-
മാക്കുന്നത്
അവന്റെ
മാപ്പ്
കൊണ്ടാണ്. 
സ്വർഗ്ഗങ്ങൾ
പരമാനന്ദം
നൽകുന്നത്
അവന്റെ
തൃക്കാഴ്ച്ച
ലഭിക്കുന്നത്
കൊണ്ടാണ്.

_ദുന്നൂനുൽ മിസ്വ്രി (റ)
_________________________

English Test - 2 | Free Spoken English Course in Malayalam | Let's Learn English | Alif Ahad Academy


English Test- 2
ഈ ടെസ്റ്റ് പരസഹായമില്ലാതെ ചെയ്യുക.
എങ്കിൽ മാത്രമേ നമുക്ക് നമ്മെ സത്യസന്ധമായി വിലയിരുത്താ കഴിയുകയുള്ളൂ. 
മിസ്റ്റൈക്കുകൾ സംഭവിച്ചാൽ വീണ്ടും ആവർത്തിച്ച് പഠിക്കാൻ ശ്രമിക്കുക.


പാഠഭാഗങ്ങൾ ഇതുവരെ റിവിഷൻ ചെയ്തിതിട്ടില്ലെങ്കിൽ പഠിച്ച ശേഷം Test അറ്റന്റ് ചെയ്യുക.












Friday, October 29, 2021

സൂഫികളുടെ മൊഴിമുത്തുകൾ (241-245) || Sufi Quotes in Malayalam || Alif Ahad | Rumi | Imam Gazzali | ഇമാം ഗസ്സാലി | ജലാലുദ്ധീൻ റൂമി |

(241)
നിനക്ക്
വിധിക്കപ്പെട്ടത്
നിന്നെ
തേടി
എത്തിയിരിക്കും.
ആ 
വസ്തു
ഒരു പക്ഷെ
രണ്ട്
പർവ്വതങ്ങൾക്ക്
താഴെയാണെങ്കിലും.

എന്നാൽ,
നിനക്ക്
വിധിക്കപ്പെടാത്തത്
ഒരിക്കലും
നിനക്ക്
അനുഭവിക്കാൻ
കഴിയില്ല.
ആ 
വസ്തു
നിന്റെ
രണ്ട്
ചുണ്ടുകൾക്ക്
ഇടയിലാണെങ്കിലും.

_ ഇമാം ഗസ്സാലി (റ)
_________________________

(242)
ദൗർഭാഗ്യങ്ങളെ
അഭിമുഖീകരിക്കുന്ന
നേരത്ത്
ക്ഷമിക്കുന്നത്
കാരണമായി
ഒരാൾക്ക്
ലഭിക്കുന്ന
ലാഭം
തനിക്ക്
നഷ്ടപ്പെട്ടതിനേക്കാൾ
വലുതും
മഹത്വമുള്ളതും
ആയിരിക്കും

_ ഇമാം ഗസ്സാലി (റ)
_________________________

(243)
നീ
ആഗ്രഹിക്കുന്നത്ര
ജീവിച്ചോളൂ
പക്ഷെ
മരണം
നിന്നെ
പിടികൂടിയിരിക്കും
തീർച്ച!.
നീ
ആഗ്രഹിക്കുന്നതെന്തോ
അതിനെ
നീ
പ്രണയിച്ചോളൂ.
പക്ഷെ
ഒരിക്കൽ
അതിനെ
നിനക്ക്
വേർപിരിയേണ്ടിവരും
തീർച്ച!.
നീ
ഇഷ്ടമുള്ളത്
പ്രവർത്തിച്ചോളൂ.
പക്ഷെ
അതിനെല്ലാം
ഒരുനാൾ
നീ
മറുപടി
പറയേണ്ടിവരും
തീർച്ച!.

_ ഇമാം ഗസ്സാലി (റ)
_________________________

(244)
അറിയുക,
കൃതജ്ഞത
ഏറ്റവും
മഹത്തായ
അവസ്ഥയിൽ
നിന്നാണ്
ഉണ്ടാകുന്നത്.
അതിന്
ക്ഷമയെക്കാളും
ദൈവഭയത്തെക്കാളും
ഭൗതിക
പരിത്യാഗത്തെക്കാളും
ഉയർന്ന
സ്ഥാനമുണ്ട്.

_ ഇമാം ഗസ്സാലി (റ)
_________________________

(245)
പ്രണയത്തിന്റെ
വഴിയിൽ
ഒരു
തീർത്ഥാടകനാവാൻ
നീ
ആഗ്രഹിക്കുന്നുണ്ടോ?
എങ്കിൽ
ആദ്യത്തെ
നിബന്ധന
പൊടിയും
ചാരവും
പോലെ
നീ
വളരെ
താഴ്മയുള്ളവൻ
ആവണം.

_ റൂമി (റ)
_________________________

അവൻ/അവൾ ഒരു ഡോക്ടറാണ് | Let's Learn Persian - 8 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy

Let's Learn Persian - 8

ഇന്ന് നാം പഠിക്കുന്നത് അവൻ/അവൾ ____ ആണ് എന്ന പ്രയോഗമാണ്.
'അവൻ' അല്ലങ്കിൽ 'അവൾ' എന്നതിന് ഫാർസിയിൽ 'ഊ' (او) എന്നാണ് പറയുക.
'ഊ' (او) എന്നതിന് ശേഷം است (അസ്ത്) എന്നായിരിക്കും വരിക എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

അപ്പോൾ 'മൻ' (ഞാൻ) എന്നതിന് ശേഷം ഹസ്തം എന്നും 'തോ' (നീ) എന്നതിന് ശേഷം ഹസ്തീ എന്നും ഊ (അവൻ/അവൾ) എന്നതിന് ശേഷം അസ്ത് എന്നുമായിരിക്കും വരിക.



നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം.

او دكتر است
(അവൻ ഡോക്ടറാണ്)

او دكتر است
(അവൾ ഡോക്ടറാണ്)

او حسابدار است
(അവൻ അക്കൗണ്ടന്റാണ്)

او حسابدار است
(അവൾ അക്കൗണ്ടന്റാണ്)

او مهندس است
(അവൻ എഞ്ചിനിയറാണ്)

او مهندس است
(അവൾ എഞ്ചിനിയറാണ്)

او خواننده است
(അവൻ പാട്ടുകാരനാണ്)

او خواننده است
(അവൾ പാട്ടുകാരിയാണ്)

او شاعر است
(അവൻ കവിയാണ്)

او شاعر است
(അവൾ കവിയത്രിയാണ്)

ഈ ഭാഗം മനസ്സിലായവർ മാത്രം ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

പഠിക്കാൻ ആഗ്രഹമുള്ളവരിലേക്ക് എത്തിക്കുക.

എല്ലാവർക്കും നന്മ വരട്ടെ.

സ്നേഹം.

"ചെയ്തു" എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 9 | Let's Learn English | Free Spoken English Course in Malayalam | Daily English | Alif Ahad Academy

ഇന്ന് നമുക്ക് പഠിക്കാനുള്ളത് മറ്റൊരു പ്രയോഗമാണ്. 
അഥവാ "ചെയ്തു" (did).

ഈ പ്രയോഗത്തിന്റെ പരിധിയിൽ വരുന്നതാണ്, വന്നു, തിന്നു, ഇരുന്നു, കുടിച്ചു, നടന്നു പോലെയുള്ളവ.

ഈ പ്രയോഗം ലഭിക്കാൻ വേണ്ടി Verb ന്റെ രണ്ടാമത്തെ രൂപം നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

Write (എഴുതുക) എന്നതിന്റെ രണ്ടാമത്തെ രൂപമാണ് Wrote (എഴുതി) എന്നത്.

കഴിഞ്ഞ ദിവസം നാം പ്രധാനപ്പെട്ട ചില Verbകളും അവയുടെ മറ്റു രൂപങ്ങളും ചർച്ച ചെയ്തു.


നമുക്ക് ചില ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാം.

I wrote a story
(ഞാൻ ഒരു കഥ എഴുതി)

They played cricket
(അവർ ക്രിക്കറ്റ് കളിച്ചു)

We slept well
(ഞങ്ങൾ നന്നായുറങ്ങി)

He went to school
(അവൻ സ്കൂളിലേക്ക് പോയി)

She came to city
(അവൾ സിറ്റിയിലേക്ക് വന്നു)

ഈ ഉദാഹരണങ്ങളിൽ നാം ഉപയോഗിച്ചത് Verbന്റെ രണ്ടാമത്തെ രൂപമാണ് എന്ന് പ്രത്യേകം മനസ്സിലാക്കണം.

Verbന്റെ മൂന്ന് രൂപങ്ങളും നാം പല തവണ ഉപയോഗിച്ച് മന:പാഠമാക്കേണ്ടതുണ്ട്.

പാഠഭാഗം മനസ്സിലായാൽ ഉദാഹരണം കമന്റ് ബോക്സിൽ എഴുതി പരിശീലിക്കുക.

പഠിക്കാൻ ആഗ്രഹിക്കുന്നവരിലേക്ക് മാത്രം ശെയർ ചെയ്യുക.

പ്രപഞ്ച നാഥന്റെ പ്രണയം നമ്മിൽ പ്രതിഫലിക്കട്ടെ.

നന്ദി.

Thursday, October 28, 2021

സൂഫികളുടെ മൊഴിമുത്തുകൾ (236-240) || Sufi Quotes in Malayalam || Alif Ahad | Rumi | Imam Gazzali | Ibn Ajeeba | ഇമാം ഗസ്സാലി | ജലാലുദ്ധീൻ റൂമി | ഇബ്നു അജീബ

(236)
ബാഹ്യനിയമങ്ങളുടെയും
(ശരീഅ:)
യാഥാർത്ഥ്യങ്ങളുടെയും
(ഹഖീഖ:)
രണ്ട് 
സമുദ്രങ്ങൾ
പരസ്പരം
സംഗമിച്ചിരിക്കുന്നു.
പക്ഷെ
ബുദ്ധിയെന്ന
(അഖ്ല്)
ഒരു 
നിരോധനപടലം
അവയ്ക്ക്
രണ്ടിനുമിടയിലുണ്ട്.
അത് കൊണ്ട്
നിരോധിത
മേഖല
വിട്ട് 
കടക്കരുത്.
ബുദ്ധി
കുറഞ്ഞവൻ
ഒന്നുകിൽ
ബാഹ്യതയുടെ
അതിർത്തി
ഭേദിക്കും
അങ്ങിനെ
അവൻ
തനി
തെമ്മാടിയാകും.
അല്ലെങ്കിൽ
ആത്മീയ
യാഥാർത്ഥ്യങ്ങളുടെ
അതിർത്തി
ഭേതിക്കും
അപ്പോൾ
അവൻ
ഒന്നുകിൽ
മസ്താനോ
അല്ലങ്കിൽ
നിരീശ്വരവാദിയോ
ആയിത്തീരും.

_ ഇബ്നു അജീബ (റ)
_________________________

(237)
എന്റെ
നഫ്സിനേക്കാൾ
ബുദ്ധിമുട്ടുള്ള
ഒന്നിനോടും
ഞാനിതുവരെ
ഇടപെട്ടിട്ടില്ല.
ചിലപ്പോൾ 
എന്റെ
നഫ്സ്
എന്നെ
സഹായിക്കും.
ചിലപ്പോൾ
അതെന്നെ
എതിർത്തു
നിൽക്കും.

_ ഇമാം ഗസ്സാലി (റ)
_________________________

(238)
ഒരു
മനുഷ്യന്റെ
മുഴുവൻ
സന്തോഷത്തിന്റെയും
അടിസ്ഥാന
കാരണം
അവൻ
അവന്റെ
ദേഹേച്ഛകളുടെ
യജമാനാവുക
എന്നതാണ്.

അതേസമയം
അവന്റെ
മുഴുവൻ
കഷ്ടതകളുടെയും
അടിസ്ഥാന
കാരണം
സ്വന്തം
ദേഹേച്ഛ
അവന്റെ
യജമാനനാകുന്നു
എന്നതാണ്.

_ ഇമാം ഗസ്സാലി (റ)
_________________________

(239)
ഞാൻ
പ്രണയാതുരനാണ്.
എന്റെ
രോഗത്തിനുള്ള
ഔഷധം
നീയാണ്.
ചിറകുകൾ
ഇല്ലാതെ
തൂവലുകൾ
കൂടാതെ
നിന്നെയും
തിരഞ്ഞ്
ഞാൻ
പറക്കുന്നു.
ഞാനൊരു
റോസ്പൂവിൻ
ഇതളാണെങ്കിൽ
നീയെന്നെ
തഴുകി
തലോടുന്ന
മന്ദമാരുതനും.
എന്നെ
കൊണ്ടുപോകൂ...
_________________________

(240)
ഞാൻ
പ്രണയാതുരനാണ്.
എന്റെ
രോഗത്തിനുള്ള
ഔഷധം
നീയാണ്.
ചിറകുകൾ
ഇല്ലാതെ
തൂവലുകൾ
കൂടാതെ
നിന്നെയും
തിരഞ്ഞ്
ഞാൻ
പറക്കുന്നു.
ഞാനൊരു
റോസ്പൂവിൻ
ഇതളാണെങ്കിൽ
നീയെന്നെ
തഴുകി
തലോടുന്ന
മന്ദമാരുതനും.
എന്നെ
കൊണ്ടുപോകൂ...

_ റൂമി (റ)
_________________________

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...