അഥവാ "ചെയ്തു" (did).
ഈ പ്രയോഗത്തിന്റെ പരിധിയിൽ വരുന്നതാണ്, വന്നു, തിന്നു, ഇരുന്നു, കുടിച്ചു, നടന്നു പോലെയുള്ളവ.
ഈ പ്രയോഗം ലഭിക്കാൻ വേണ്ടി Verb ന്റെ രണ്ടാമത്തെ രൂപം നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
Write (എഴുതുക) എന്നതിന്റെ രണ്ടാമത്തെ രൂപമാണ് Wrote (എഴുതി) എന്നത്.
കഴിഞ്ഞ ദിവസം നാം പ്രധാനപ്പെട്ട ചില Verbകളും അവയുടെ മറ്റു രൂപങ്ങളും ചർച്ച ചെയ്തു.
നമുക്ക് ചില ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാം.
I wrote a story
(ഞാൻ ഒരു കഥ എഴുതി)
They played cricket
(അവർ ക്രിക്കറ്റ് കളിച്ചു)
We slept well
(ഞങ്ങൾ നന്നായുറങ്ങി)
He went to school
(അവൻ സ്കൂളിലേക്ക് പോയി)
She came to city
(അവൾ സിറ്റിയിലേക്ക് വന്നു)
ഈ ഉദാഹരണങ്ങളിൽ നാം ഉപയോഗിച്ചത് Verbന്റെ രണ്ടാമത്തെ രൂപമാണ് എന്ന് പ്രത്യേകം മനസ്സിലാക്കണം.
Verbന്റെ മൂന്ന് രൂപങ്ങളും നാം പല തവണ ഉപയോഗിച്ച് മന:പാഠമാക്കേണ്ടതുണ്ട്.
പാഠഭാഗം മനസ്സിലായാൽ ഉദാഹരണം കമന്റ് ബോക്സിൽ എഴുതി പരിശീലിക്കുക.
പഠിക്കാൻ ആഗ്രഹിക്കുന്നവരിലേക്ക് മാത്രം ശെയർ ചെയ്യുക.
പ്രപഞ്ച നാഥന്റെ പ്രണയം നമ്മിൽ പ്രതിഫലിക്കട്ടെ.
നന്ദി.
No comments:
Post a Comment
🌹🌷