Thursday, October 28, 2021

സൂഫികളുടെ മൊഴിമുത്തുകൾ (236-240) || Sufi Quotes in Malayalam || Alif Ahad | Rumi | Imam Gazzali | Ibn Ajeeba | ഇമാം ഗസ്സാലി | ജലാലുദ്ധീൻ റൂമി | ഇബ്നു അജീബ

(236)
ബാഹ്യനിയമങ്ങളുടെയും
(ശരീഅ:)
യാഥാർത്ഥ്യങ്ങളുടെയും
(ഹഖീഖ:)
രണ്ട് 
സമുദ്രങ്ങൾ
പരസ്പരം
സംഗമിച്ചിരിക്കുന്നു.
പക്ഷെ
ബുദ്ധിയെന്ന
(അഖ്ല്)
ഒരു 
നിരോധനപടലം
അവയ്ക്ക്
രണ്ടിനുമിടയിലുണ്ട്.
അത് കൊണ്ട്
നിരോധിത
മേഖല
വിട്ട് 
കടക്കരുത്.
ബുദ്ധി
കുറഞ്ഞവൻ
ഒന്നുകിൽ
ബാഹ്യതയുടെ
അതിർത്തി
ഭേദിക്കും
അങ്ങിനെ
അവൻ
തനി
തെമ്മാടിയാകും.
അല്ലെങ്കിൽ
ആത്മീയ
യാഥാർത്ഥ്യങ്ങളുടെ
അതിർത്തി
ഭേതിക്കും
അപ്പോൾ
അവൻ
ഒന്നുകിൽ
മസ്താനോ
അല്ലങ്കിൽ
നിരീശ്വരവാദിയോ
ആയിത്തീരും.

_ ഇബ്നു അജീബ (റ)
_________________________

(237)
എന്റെ
നഫ്സിനേക്കാൾ
ബുദ്ധിമുട്ടുള്ള
ഒന്നിനോടും
ഞാനിതുവരെ
ഇടപെട്ടിട്ടില്ല.
ചിലപ്പോൾ 
എന്റെ
നഫ്സ്
എന്നെ
സഹായിക്കും.
ചിലപ്പോൾ
അതെന്നെ
എതിർത്തു
നിൽക്കും.

_ ഇമാം ഗസ്സാലി (റ)
_________________________

(238)
ഒരു
മനുഷ്യന്റെ
മുഴുവൻ
സന്തോഷത്തിന്റെയും
അടിസ്ഥാന
കാരണം
അവൻ
അവന്റെ
ദേഹേച്ഛകളുടെ
യജമാനാവുക
എന്നതാണ്.

അതേസമയം
അവന്റെ
മുഴുവൻ
കഷ്ടതകളുടെയും
അടിസ്ഥാന
കാരണം
സ്വന്തം
ദേഹേച്ഛ
അവന്റെ
യജമാനനാകുന്നു
എന്നതാണ്.

_ ഇമാം ഗസ്സാലി (റ)
_________________________

(239)
ഞാൻ
പ്രണയാതുരനാണ്.
എന്റെ
രോഗത്തിനുള്ള
ഔഷധം
നീയാണ്.
ചിറകുകൾ
ഇല്ലാതെ
തൂവലുകൾ
കൂടാതെ
നിന്നെയും
തിരഞ്ഞ്
ഞാൻ
പറക്കുന്നു.
ഞാനൊരു
റോസ്പൂവിൻ
ഇതളാണെങ്കിൽ
നീയെന്നെ
തഴുകി
തലോടുന്ന
മന്ദമാരുതനും.
എന്നെ
കൊണ്ടുപോകൂ...
_________________________

(240)
ഞാൻ
പ്രണയാതുരനാണ്.
എന്റെ
രോഗത്തിനുള്ള
ഔഷധം
നീയാണ്.
ചിറകുകൾ
ഇല്ലാതെ
തൂവലുകൾ
കൂടാതെ
നിന്നെയും
തിരഞ്ഞ്
ഞാൻ
പറക്കുന്നു.
ഞാനൊരു
റോസ്പൂവിൻ
ഇതളാണെങ്കിൽ
നീയെന്നെ
തഴുകി
തലോടുന്ന
മന്ദമാരുതനും.
എന്നെ
കൊണ്ടുപോകൂ...

_ റൂമി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...