Friday, October 29, 2021

സൂഫികളുടെ മൊഴിമുത്തുകൾ (241-245) || Sufi Quotes in Malayalam || Alif Ahad | Rumi | Imam Gazzali | ഇമാം ഗസ്സാലി | ജലാലുദ്ധീൻ റൂമി |

(241)
നിനക്ക്
വിധിക്കപ്പെട്ടത്
നിന്നെ
തേടി
എത്തിയിരിക്കും.
ആ 
വസ്തു
ഒരു പക്ഷെ
രണ്ട്
പർവ്വതങ്ങൾക്ക്
താഴെയാണെങ്കിലും.

എന്നാൽ,
നിനക്ക്
വിധിക്കപ്പെടാത്തത്
ഒരിക്കലും
നിനക്ക്
അനുഭവിക്കാൻ
കഴിയില്ല.
ആ 
വസ്തു
നിന്റെ
രണ്ട്
ചുണ്ടുകൾക്ക്
ഇടയിലാണെങ്കിലും.

_ ഇമാം ഗസ്സാലി (റ)
_________________________

(242)
ദൗർഭാഗ്യങ്ങളെ
അഭിമുഖീകരിക്കുന്ന
നേരത്ത്
ക്ഷമിക്കുന്നത്
കാരണമായി
ഒരാൾക്ക്
ലഭിക്കുന്ന
ലാഭം
തനിക്ക്
നഷ്ടപ്പെട്ടതിനേക്കാൾ
വലുതും
മഹത്വമുള്ളതും
ആയിരിക്കും

_ ഇമാം ഗസ്സാലി (റ)
_________________________

(243)
നീ
ആഗ്രഹിക്കുന്നത്ര
ജീവിച്ചോളൂ
പക്ഷെ
മരണം
നിന്നെ
പിടികൂടിയിരിക്കും
തീർച്ച!.
നീ
ആഗ്രഹിക്കുന്നതെന്തോ
അതിനെ
നീ
പ്രണയിച്ചോളൂ.
പക്ഷെ
ഒരിക്കൽ
അതിനെ
നിനക്ക്
വേർപിരിയേണ്ടിവരും
തീർച്ച!.
നീ
ഇഷ്ടമുള്ളത്
പ്രവർത്തിച്ചോളൂ.
പക്ഷെ
അതിനെല്ലാം
ഒരുനാൾ
നീ
മറുപടി
പറയേണ്ടിവരും
തീർച്ച!.

_ ഇമാം ഗസ്സാലി (റ)
_________________________

(244)
അറിയുക,
കൃതജ്ഞത
ഏറ്റവും
മഹത്തായ
അവസ്ഥയിൽ
നിന്നാണ്
ഉണ്ടാകുന്നത്.
അതിന്
ക്ഷമയെക്കാളും
ദൈവഭയത്തെക്കാളും
ഭൗതിക
പരിത്യാഗത്തെക്കാളും
ഉയർന്ന
സ്ഥാനമുണ്ട്.

_ ഇമാം ഗസ്സാലി (റ)
_________________________

(245)
പ്രണയത്തിന്റെ
വഴിയിൽ
ഒരു
തീർത്ഥാടകനാവാൻ
നീ
ആഗ്രഹിക്കുന്നുണ്ടോ?
എങ്കിൽ
ആദ്യത്തെ
നിബന്ധന
പൊടിയും
ചാരവും
പോലെ
നീ
വളരെ
താഴ്മയുള്ളവൻ
ആവണം.

_ റൂമി (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...