ഈ
ലോകം
ഒരു
സ്വപ്നമാണ്.
ഉറങ്ങുന്നവൻ
മാത്രമാണ്
ഇതിനെ
യാഥാർത്ഥ്യമെന്ന്
ധരിക്കുന്നത്.
ഒരിക്കൽ
ഉദയം പോലെ
മരണം
വരും.
അന്ന്
നീ
ഉണരും,
നിന്റെ
ദുഃഖങ്ങളെന്ന്
നീ
കരുതിയ
എല്ലാത്തിനെയും
നോക്കി
ചിരിച്ച്കൊണ്ട്.
_റൂമി (റ)
_________________________
(247)
കാറ്റിൽ
ആടിയുലയുന്ന
ഇല പോലെ
ഒരു
വ്യഥയും
വേദനയും
ഇല്ലാതെ
ഉയർന്ന്
പൊങ്ങലല്ല
നൃത്തം.
നീ
നിന്റെ
ഹൃദയത്തെ
കീറിമുറിച്ച്
ശരീര
ബോധത്തിന്
അപ്പുറത്തേക്ക്
ഉയർന്ന്
രണ്ട്
ലോകങ്ങൾക്കും
ഇടയിൽ
അകപ്പെടുമ്പോഴുള്ള
ഒരനുഭവമാണ്
നൃത്തം.
_റൂമി (റ)
_________________________
(248)
നീ
നിന്റെ
നാഥന്റെ
മാത്രം
അടിമയാവുക.
എന്നാൽ
നിനക്ക്
മറ്റുള്ളവരിൽ
നിന്നെല്ലാം
സ്വതന്ത്രനാവാം.
_ജഅഫറുൽ ഖുൽദി (റ)
_________________________
(249)
ആഗ്രഹിച്ചത്
കൊണ്ട്
മാത്രം
ഒരാൾക്ക്
വിജ്ഞാനം
ലഭിക്കുമായിരുന്നെങ്കിൽ
ഈ
ലോകാത്ത്
ഒരു
അജ്ഞൻ
പോലും
ഉണ്ടാവില്ലായിരുന്നു.
അതുകൊണ്ട്
നീ
പരിശ്രമിക്കുക,
മടിയനോ
അശ്രദ്ധവാനോ
ആവാതിരിക്കുക.
കാരണം
മടികാണിച്ചവനാണ്
നാളെ
ഖേദിക്കേണ്ടി
വരിക.
_ഇമാം അലി (റ)
_________________________
(250)
ഈ ലോകം
ആനന്ദപൂർണ്ണ-
മാകുന്നത്
അവന്റെ
ഓർമ്മകൾ
കൊണ്ടാണ്.
പരലോകത്തെ
ആസ്വാദ്യകര-
മാക്കുന്നത്
അവന്റെ
മാപ്പ്
കൊണ്ടാണ്.
സ്വർഗ്ഗങ്ങൾ
പരമാനന്ദം
നൽകുന്നത്
അവന്റെ
തൃക്കാഴ്ച്ച
ലഭിക്കുന്നത്
കൊണ്ടാണ്.
_ദുന്നൂനുൽ മിസ്വ്രി (റ)
_________________________
No comments:
Post a Comment
🌹🌷