നാഥനെ
കുറിച്ചുള്ള
ജ്ഞാനം
അവനോടുള്ള
പ്രണയത്തെ
രൂപപ്പെടുത്തും.
അവനോടുള്ള
പ്രണയം
അവനിലേക്കുള്ള
അതിയായ
ആഗ്രഹം
ജനിപ്പിക്കും.
അവനോടുള്ള
ആ ആഗ്രഹം
അവന്റെ
ഉറ്റമിത്രമാവാൻ
സഹായിക്കും.
അവന്റെ
ഉറ്റമിത്രമായാലോ
പിന്നെ
അവന്റെ
ഇഷ്ടങ്ങൾ
മാത്രം
പ്രവർത്തിക്കാനും
അവനെ
മാത്രം
മുഴുവൻ
സമയവും
സേവിക്കാനും
സാധിക്കും.
ലുബാബ ആബിദ (റ)
_________________________
(252)
ലുഖ്മാനുൽ
ഹഖീമിനോട്
ഒരാൾ
ചോദിച്ചു:
നിങ്ങൾ
എവിടുന്നാൽ
ഇത്രത്തോളം
മര്യാദ
പഠിച്ചത്?
അദ്ധേഹം
പറഞ്ഞു:
മര്യാദ
ഇല്ലാത്തവരിൽ
നിന്ന്.
മര്യാദ
ഇല്ലാത്തവരിൽ
നിന്നോ?
അതെ,
പല
സദസ്സുകളിലും
പലരും
അപമര്യാദയോടെ
പെരുമാറുമ്പോൾ
ആ
പ്രവൃത്തി
ഉചിതമായില്ല
എന്ന്
ഞാൻ
മനസ്സിലാക്കും.
അത്
എന്റെ
ജീവിതത്തിലും
ഉണ്ടാവാതിരിക്കാൻ
ഞാൻ
ശ്രമിക്കും.
_________________________
(253)
നാം
ആത്മീയമായ
അനുഗ്രഹങ്ങൾ
എന്ന്
ധരിക്കുന്ന
പലതും
പരീക്ഷകളും
പരീക്ഷണങ്ങളും
ആയിരിക്കും.
ആ
ഒരു
തിരിച്ചറിവ്
നഷ്ടപ്പെടുമ്പോൾ
ലഭിക്കപ്പെട്ട
അനുഗ്രഹങ്ങൾ
കാരണം
പരാജയം
ഏറ്റുവാങ്ങേണ്ടി
വരാം.
ബിൽഖീസ്
രജ്ഞിയുടെ
സിംഹാസനം
ഞൊടിയിട
കൊണ്ട്
ആസഫ്
ബിൻ
ബർഖിയാ(റ)
സുലൈമാൻ(അ)
പ്രവാചകരുടെ
ദർബാറിൽ
എത്തിച്ചു.
ശേഷം
അദ്ദേഹം
പറഞ്ഞു:
ഇത്
എന്റെ
നാഥന്റെ
അനുഗ്രഹം
കൊണ്ടാണ്.
ഞാന്‍
നന്ദി
കാണിക്കുമോ
അതല്ല
നന്ദികേട്
കാണിക്കുമോയെന്ന്
അറിയാന്‍
എന്നെ
പരീക്ഷിക്കാനാണിത്.
_________________________
(254)
സൂഫിസം
മായാജാലമോ
ഇന്ദ്രജാലമോ
അല്ല.
അത്ഭുത
പ്രകടനവും
അല്ല.
എന്നാൽ
സൂഫിസമൊരു
മഹാത്ഭുത-
മാണുതാനും.
എങ്ങനെ?
ഒരു
മനുഷ്യന്റെ
മനസ്സ്
സംസ്കരിച്ച്
അവന്റെയുളളിൽ
ദൈവീക
പ്രകാശം
നിറച്ച്
അവനെ
ഒരു
യഥാർത്ഥ
വ്യക്തിയാക്കുന്ന
പ്രക്രിയയെക്കാൾ
വലിയ
അത്ഭുതം
മറ്റെന്തുണ്ട്,
അതിനേക്കാൾ
വലിയ
മായാജാലം
മറ്റേതുണ്ട്.
_________________________
(255)
പുറമേ
കാണുന്ന
മാന്യതയും
സംസ്കാരവും
അകമേ
ഉള്ള
മാന്യതയുടെ
അടയാളമാണ്.
അതുകൊണ്ടാണ്
പ്രവാചകർ (സ)
പറഞ്ഞത് :
ഒരാളുടെ
ഹൃദയം
ഭക്തിസാന്ദ്രമെങ്കിൽ
അവന്റെ
അവയവങ്ങളും
ഭക്തിയുള്ള-
തായിരിക്കും.
_ അബൂഹഫ്സ് ഹദ്ദാദ് (റ)
_________________________
No comments:
Post a Comment
🌹🌷