Tuesday, November 2, 2021

സൂഫികളുടെ മൊഴിമുത്തുകൾ (256-260) || Sufi Quotes in Malayalam || Alif Ahad | Allama Iqbal | Naisapuri | അല്ലാമ ഇഖ്ബാൽ | അബൂ ഉസ്മാനു നൈസാബൂരീ


(256)
ആളുകൾക്കിടയിൽ
പരസ്പര
ശത്രുത
ഉണ്ടാവാനുള്ള
അടിസ്ഥാന
കാരണങ്ങൾ
മൂന്നാണ്.
ഒന്ന്,
സമ്പത്തിനോടുള്ള
ആർത്തി
രണ്ട്,
ആളുകൾ
തന്നെ
ബഹുമാനിക്കണം
എന്ന
ആഗ്രഹം
മൂന്ന്,
ആളുകൾക്കിടയിൽ
തനിക്ക്
സ്വീകാര്യത
ലഭിക്കണേ
എന്ന
പൂതി.

_അബൂ ഉസ്മാനു നൈസാബൂരീ (റ)
_________________________

(257)
നാല്
അവസരങ്ങളിൽ
ഒരാളുടെ
മനസ്സ്
സംതൃപ്തിയോടെ
നിലനിൽക്കുന്നില്ല
എങ്കിൽ
അവന്
പൂർണ്ണ
വ്യക്തിത്വത്തിന്
ഉടമയാവാൻ
കഴിയില്ല.
ഒന്ന്,
നിനക്ക്
വല്ലതും
നിഷേധിക്കപ്പെടുന്ന
സമയം
രണ്ട്,
നിനക്ക്
വല്ലതും
നൽകപ്പെടുന്ന
സമയം
മൂന്ന്,
അന്തസ്സിന്റെയും
അഭിമാനത്തിന്റെയും
സമയം
നാല്,
നിന്ദ്യതയുടെയും
അപമാനത്തിന്റെയും
സമയം.

_ അബൂ ഉസ്മാനു നൈസാബൂരീ (റ)
_________________________

(258)
നാഥനിൽ
നിന്നുള്ള
തൗഫീഖ്
(ഭാഗ്യം)
ലഭിച്ചവൻ
അവന്റെ
നാഥനെ
അല്ലാതെ
മറ്റൊരാളെയും
ഭയക്കാത്തവനാണ്.
അവന്റെ
നാഥനിൽ
നിന്നല്ലാത്തെ
മറ്റൊരാളിൽ
നിന്നും
ഒന്നും
പ്രതീക്ഷിക്കാത്തവനാണ്.
സ്വന്തം
ദേഹേച്ഛയെക്കാൾ
അവന്റെ
നാഥന്റെ
ഇച്ഛയെ
തിരഞ്ഞെടുത്തവനുമാണ്.

_ അബൂ ഉസ്മാനു നൈസാബൂരീ (റ)
_________________________

(259)
ഒരാളിൽ
അഹംഭാവം
ഉണ്ടാകുന്നത്
രണ്ട്
കാര്യങ്ങൾ
കൊണ്ടാണ്.

ഒന്ന്,
സ്വന്തം
നഫ്സിനെ
വലിയ
മഹത്വത്തോടെ
കാണുകയും
തന്നെ 
കുറിച്ച്
മാത്രം
സംസാരിക്കുകയും
ചെയ്യുക.

രണ്ട്,
സൃഷ്ടാവിനെ
കാണാതെ
സൃഷ്ടികളെ
മാത്രം
കാണുകയും
അവരെ
കുറിച്ച്
മാത്രം
സംസാരിക്കുകയും
ചെയ്യുക.
_________________________

(260)
റൂമി
എന്നിലെ
മണ്ണിനെ
രത്നമാക്കി
മാറ്റി

റൂമി
എന്നിലെ
ധൂളികളിൽ 
നിന്നും
പുതിയൊരു
പ്രപഞ്ചത്തെ
നിർമിച്ചു
തന്നു.

_ അല്ലാമ: ഇഖ്ബാൽ
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...