Tuesday, July 26, 2022

സൂഫികളുടെ മൊഴിമുത്തുകൾ (581-590) || Sufi Quotes in Malayalam || Alif Ahad | Sufism | ഇമാം അലി | സൂഫീ ഗുരു | റൂമി | Jalaluddin Rumi | Shams Thabreez | Rabiya Basri | Hafiz

(581)

അല്ലാഹുവിന്റെ
സൃഷ്ടികളിൽ
പൂർണ്ണതയിലേക്ക്
സഞ്ചരിക്കുന്ന
ഒരേയൊരു
വിഭാഗമാണ്
മനുഷ്യൻ.

_ ഗുരു
_________________________

(582)

ചന്ദ്രക്കല
പൂർണ്ണ
ചന്ദ്രനാവാനും
ദിവങ്ങളെടുക്കും.
അത്കൊണ്ട്
കാത്തിരിക്കൂ..
നീയും
ഒരിക്കൽ
പൂർണ്ണനാകും.
നീ
എത്ര
മോശമാണെങ്കിലും
ഇടവേളകളിൽ
അവൻ
നിന്നിലും
പ്രകാശിക്കാറുണ്ടല്ലോ..

_ഗുരു
_________________________

(583)

നമ്മെ
എല്ലാവരെയും
നാഥൻ
അവന്റെ
രൂപത്തിലാണ്
സൃഷ്ടിച്ചത്.
എങ്കിലും,
നാം
വ്യത്യസ്ഥരും
അതുല്യരുമാണ്.
എല്ലാവരും
ഒരുപോലെയാവില്ല.
ഞാൻ
ചിന്തിക്കുന്നത്
പോലെ 
മറ്റുള്ളവരും
ചിന്തിക്കണമെന്ന്
കരുതുന്നതും
മറ്റുള്ളവരെ
അവഹേളിക്കുന്നതും
വിശുദ്ധമായ
ദൈവീക
വ്യവസ്ഥയെ
അവഹേളിക്കുന്നതിന്
തുല്യമാണ്.

_ ശംസ്
_________________________

(584)

ചിലർ
നിന്നെ
വിളിക്കും,
പ്രണയമെന്ന്.
ഞാൻ
നിന്നെ
വിളിക്കും,
പ്രണയത്തിന്റെ
രാജാവെന്ന്.

_റൂമി
_________________________


(585)

യഥാർത്ഥ
ഗുരു
തെളിഞ്ഞ
സ്ഫടികം
പോലെയാണ്.
അവരിലൂടെയാണ്
ദൈവീക
പ്രകാശം
നമുക്കുള്ളിലേക്ക്
പ്രവേശിക്കുക.

_ശംസ് തബ്രീസ്
_________________________

(586)

ചിലർ
കാരണങ്ങളില്ലാതെ
തർക്കിക്കും.
മറ്റുചിലർ
കാരണങ്ങൾ
ഉണ്ടെങ്കിൽ
മാത്രം
തർക്കിക്കും.

സൂഫികൾ
കാരണങ്ങൾ
ഉണ്ടെങ്കിലും
തർക്കിക്കാറില്ല.

_Forty rules of love
_________________________


(587)

പ്രപഞ്ചനാഥനെ
നിന്നിൽ
നിന്നും
മറച്ചത്
നാഥനോട്
കൂടെ
മറ്റു
പലതുമുണ്ടെന്ന
നിന്റെ
തോന്നൽ
മാത്രമാണ്.

_ഇബ്നു അതാഇല്ലാഹ്
_________________________

(588)

പ്രാർത്ഥിച്ചോളൂ,
തിരക്ക്
കൂട്ടരുത്

_ ഇമാം അലി(റ)
_________________________

(589)

'പരമാനന്ദം'

നിന്റെ
നാമം
കേട്ടതു
മുതൽ
അത്
നിന്നെയും
അന്വേഷിച്ച്
തെരുവീഥികളിലൂടെ
അലയുകയാണ്.

_ഹാഫിസ്
_________________________


(590)

ഞാൻ
ഹൃദയത്തിന്റെ
ദ്വാരപാലകനാണ്.
അല്ലാതെ
നനഞ്ഞ
കളിമണ്ണിന്റെ
കൂനയല്ല.

_റാബിഅ ബസരി (റ)
_________________________

Saturday, July 9, 2022

പ്രണയ വഴിയിലെ ഉള്ഹിയത് | സൂഫീ ചിന്തകൾ | Alif Ahad

സ്വന്തം ആഗ്രഹങ്ങളെ 
പ്രപഞ്ചനാഥന്റെ പ്രണയത്തിലായി 
ബലി കഴിപ്പിക്കുന്നതിന്റെ 
പ്രതീകാത്മക രൂപമാണ് ബലിപെരുന്നാളിലെ മൃഗബലി.
നിങ്ങളറുത്ത മൃഗത്തിന്റെ മാംസമോ രക്തമോ പ്രപഞ്ച നാഥനിലേക്ക് എത്തുകയില്ല, 
എന്നാൽ നിങ്ങളുടെ ഹൃദയനാഥനിലേക്ക് നിങ്ങളുടെ 
ഭക്തി മാത്രമാണ് എത്തുക.
നിങ്ങളുടെ പ്രണയമാണ് പ്രണയ സമ്മാനമായി അവനിൽ എത്തുക.
ഉള്ഹിയത് അറുക്കപ്പെട്ട മൃഗത്തിന്റെ മാംസം വരട്ടിയത് വെച്ച പാത്രത്തിന്റെ മുമ്പിലിരിക്കുമ്പോൾ അറിയാം തന്റെ ആഗ്രഹങ്ങളെ എത്രത്തോളം ബലികഴിച്ചിട്ടുണ്ട് എന്ന്.


വിശുദ്ധമായതും നീതിപൂർണ്ണമായതും അല്ലാത്ത എല്ലാ ആഗ്രഹങ്ങളും ബലി കഴിക്കേണ്ടത് തന്നെയാണ്.

ഭക്ഷണം ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടിയുള്ളതാണ്.
ആവശ്യത്തിലതികം കഴിക്കാനുള്ള ആഗ്രഹം ബലികഴിക്കേണ്ടതാണ്.
അന്യന്റെ അവകാശത്തിൽ നിന്നും കഴിക്കാനുള്ള പ്രവണതയും ബലി കഴിക്കേണ്ടതാണ്.

കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചകളിൽ അധികവും അന്യന്റെ ന്യൂനതകളായിരിക്കും, അശ്ലീലങ്ങളായിരിക്കും, അപരന്റെ ഭാര്യയെയും അപരയുടെ ഭർത്താവിനെയും ആയിരിക്കും.
നീതിയുക്തവും സുന്ദരവും ശാന്തമായ ഭാവിക്ക് കാരണമാവുന്നതുമായ കാഴ്ചകൾ മാത്രം കാണാൻ ദുഷിച്ച കാഴ്ചകളെ മുഴുവൻ നാഥന് വേണ്ടി ബലി കഴിക്കണം.


കാതിനധികവും കേൾക്കാൻ സുഖം മറ്റുള്ളവരെ കുറിച്ചുള്ള ഏഷണിയും പരദൂഷണവുമായിരിക്കും. 
തന്നെ ആരെങ്കിലും പൊക്കിപ്പറയുന്നത് കേൾക്കുമ്പോഴുള്ള ഒരു ഹരം അത് വേറെത്തന്നെയാണ്.
ആരെയെങ്കിലും കളിയാക്കുന്നതും ട്രോളുന്നതും കേൾക്കുതിൽ ആനന്ദം കണ്ടെത്തുന്ന കോടിക്കണക്കിന് ജനങ്ങളുള്ളത് കൊണ്ട് ഇന്ന് മീഡിയകൾ അനുസ്യൂതം ചലിച്ചു കൊണ്ടിരിക്കുന്നു.

നാവിനു രസം ബീഫ്, മട്ടൻ, ചിക്കൻ ഇറച്ചികളെക്കാൾ മനുഷ്യന്റെ പച്ചയിറച്ചിയാണ്.
സത്യം പറയുന്നതിലേറെ നാവിനു കൊതി കള്ളം പറയാനാണ്.
അശ്ലീല വാക്കുകൾ ഡയലോഗുകളിൽ കൊണ്ടുവരുന്നത് പുതിയ കാലത്തെ എന്റേർട്ടെെൻമെന്റിന്റെ ഭാഗമായതു കൊണ്ട് അത് പറയാത്തവനും അത് തിരിയാത്തവനും പഴഞ്ചനാണ്.
വാക്കുകൾ മധുരമുള്ളതും ശുദ്ധവും ദിവ്യ സംഗീതവുമായിരിക്കണം.
അശുദ്ധമായ വാക്കുകളെല്ലാം നാഥന്റെ പ്രണയത്തിനു മുമ്പിൽ ബലി കഴിക്കണം.


ഇങ്ങനെ ജീവിതത്തിന്റെ നിഖില മേഘലകളിലും നാഥന്റെ സാമീപ്യം നഷ്ടപ്പെടുന്ന മുഴുവൻ കാര്യങ്ങളെലും അവിടുത്തെ പ്രീതിക്ക് വേണ്ടി ബലികഴിക്കലാണ് യഥാർത്ഥ ഉള്ഹിയ്യത്.
ഒരാൾക്ക് ഇവയെല്ലാം ഒറ്റ നിമിഷത്തിൽ തന്നെ ബലികഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവയെ ഏഴ് ഭാഗമാക്കി തിരിച്ച് ഓരോന്നോരോന്ന് ബലി കഴിക്കണം.

ബലിയെ മറ്റൊരർത്ഥത്തിൽ ഇങ്ങനെ പറയാം.
നാഥൻ കരുണാർദ്രമായി നൽകികൊണ്ടിരിക്കുന്ന ഓരോ നിമിഷങ്ങളെയും പ്രണയാർദ്രമായ നിമിഷങ്ങളായി നാഥന് തന്നെ തിരിച്ചു നൽകലാണ് ബലി.

Tuesday, July 5, 2022

സൂഫികളുടെ മൊഴിമുത്തുകൾ (571-580) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | റൂമി | Jalaluddin Rumi | Junaid Al Bagdadi | Shams Thabreez | Bayazid Bostami

(571)

നീ
സംസാരിക്കുന്നതിന്
മുമ്പ്
നിന്റെ
വാക്കുകൾ
കതകുകളിലൂടെയാണോ
വരുന്നത്
എന്ന്
നീ 
ശ്രദ്ധിക്കുക :
ഒന്ന്
ഇത്
സത്യമാണോ?
രണ്ട്
ഇത്
ആവശ്യമുളളത്
തന്നെയാണോ?
മൂന്ന്
വാക്കുക്കൾ
കരുണാർദ്രമാണോ?

_ റൂമി💙
_________________________

(572)

നമ്മുടെ
കണ്ണ്
തുറന്നിരിക്കുന്നു,
ഖൽബ്
ഉറക്കത്തിലാണ്.
എന്നാൽ
സൂഫിയുടെ
കണ്ണേ 
ഉറങ്ങുന്നൊള്ളു,
ഖൽബുറങ്ങുന്നില്ല.
_________________________

(573)

നീ
ആഗ്രഹിച്ചത്
ലഭിച്ചാൽ
താഴ്മയുള്ളവനാവുക.
നീ
ആഗ്രഹിച്ചത്
ലഭിച്ചില്ലെങ്കിൽ
ക്ഷമയുള്ളവനാവുക.

_ഗുരു🖤
_________________________

(574)

നീതി
ചെയ്യണോ
അതോ
കരുണ
ചെയ്യണോ
എന്ന്
തിരഞ്ഞെടുക്കേണ്ട
സാഹചര്യം
വരുമ്പോൾ
നിങ്ങൾ
കരുണ
ചെയ്യുക.
എങ്കിൽ
നിങ്ങൾ
എപ്പോഴും
നീതിയുള്ളവനാകും.

_ദർവീശ്💚
_________________________

(575)

താരകങ്ങളിൽ
ഞാൻ
നിന്നെ
കാണുന്നു.
ആദിത്യനിലും
അമൃതകരനിലും
ഞാൻ
നിന്നെ
കാണുന്നു.
ഇവിടെയീ
പച്ചിലകളിലും
മുൾമുനകളിലും
ഞാൻ
നിന്നെ
മാത്രം
കാണുന്നു.

_റൂമി💘
_________________________

(576)

അറിവ്
കുറഞ്ഞാലും
ആരാധനാ
കർമ്മങ്ങൾ
കുറഞ്ഞാലും
ഒരടിമയെ
ഉന്നതങ്ങളിലേക്ക്
ഉയർത്തുന്ന
നാല്
കാര്യങ്ങളുണ്ട് :
സഹനം,
താഴ്മ,
ഔദാര്യം,
സൽസ്വഭാവം

ഇവയാണ്
ഈമാന്റെ
പൂർണ്ണത.

_ഗുരു ജുനൈദ് (റ)💚
_________________________

(577)

മൗനത്തെ
ശ്രവിക്കൂ..
അതിന്
ഒരുപാട്
പറയാനുണ്ട്.

_റൂമി🤎
_________________________

(578)

വിശപ്പ്‌
ഒരു
മേഘമാണ്.
തത്വജ്ഞാനം
മാത്രമേ
അതിൽ
നിന്നും
പെയ്തിറങ്ങുകയൊള്ളു.

_ബായസീദ് ബിസ്ത്വാമി💜
_________________________

(579)

നമുക്ക്
രണ്ടുപേർക്കും
കൂട്ടുകാരാകാം.
നമുക്ക്
ഓരോരുത്തർക്കും
മറ്റൊരാളുടെ
കാൽപാദങ്ങൾക്ക്
കീഴിലിരിക്കാം.
ആന്തരങ്ങളിൽ
നാം
തമ്മിൽ
ഒരൈകമത്യമുണ്ട്.
ചിന്തിക്കരുത്,
പുറമേ
കാണുന്നത്
മാത്രമാണ്
നാമെന്ന്.

_എലിഫ് ശഫക് ❤️
ᶠᵒʳᵗʸ ʳᵘˡᵉˢ ᵒᶠ ˡᵒᵛᵉ
_________________________

(580)

കളിമണ്ണ്
ഉറപ്പുള്ളതാവാൻ
ശക്തമായ
ചൂടേൽക്കണം.
അതുപോലെ,
പ്രണയം
പരിപൂർണ്ണത
പ്രാപിക്കാൻ
കഠിനമായ
വേദന
അനുഭവിക്കേണ്ടതുണ്ട്.

_ ശംസ് 💕
_________________________

Thursday, June 23, 2022

സൂഫികളുടെ മൊഴിമുത്തുകൾ (561-570) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | റൂമി | Jalaluddin Rumi

(561)

ഹൃദയത്തിന്
അന്ധത
ബാധിച്ചവന്റെ
കണ്ണുകൾക്ക്
എത്ര
കാഴ്ചയുണ്ടായിട്ട്
എന്താണു
കാര്യം?

_ ഗുരു🤎
_________________________

(562)

മേലെ
നിന്നും
ദൈവം
നമ്മെ
വീക്ഷിക്കുന്നു
എന്നാണ്
നാം
വിശ്വസിക്കുന്നതെങ്കിലും
യാഥാർത്ഥത്തിൽ
അവൻ
നമ്മെ
വീക്ഷിക്കുന്നത്
നമ്മുടെ
ഉള്ളിൽ
നിന്നാണ്.

_ ശംസ്🤎
_________________________

(563)

ദൈവം
എന്ത്
ചെയ്താലും
അവയെല്ലാം
ഭംഗിയുള്ളതാണ്.

_ശംസ് തബ്രീസ് (റ)
_________________________

(564)

പൂർണ്ണ
ചന്ദ്രന്റെ
ഭംഗിയിൽ
ദർശിക്കാനാവുന്നത്
പൂർണ്ണനായ
നാഥന്റെ
ഭംഗി
തന്നെയല്ലേ..

_ഗുരു💗
_________________________

(565)

ഇരുട്ടിന്
വൃക്ഷങ്ങളെയും
പൂക്കളെയും
കണ്ണുകളിൽ
നിന്ന്
മറക്കാനാവും.
എന്നാൽ,
അതിന്
പ്രണയത്തെ
ആത്മാവിൽ
നിന്നും
ഒളിപ്പിക്കാനാവില്ല.

_റൂമി(റ)🧡
_________________________

(566)

നിന്റെ
പ്രീതിക്ക്
വേണ്ടിയല്ലാതെ
ഉറക്കൊഴിക്കുന്നത്
നിശ്ഫലമാണ്.
നിനക്കു 
വേണ്ടിയല്ലാതെ 
കരയുന്നതും
നിശ്ഫലമാണ്.

_സൂഫി💜
_________________________

(567)

നീ 
ഒരുപാട്
പ്രാർത്ഥിച്ചിട്ടും
നിനക്കിന്ന്
ഉത്തരം
ലഭിക്കാത്ത
പ്രാർത്ഥനകളെ
ഓർത്ത്
ഒരിക്കൽ
നീ
ദൈവത്തോട്
നന്ദി
പറയും.

_ ശംസ് തബ്രീസ് (റ)
_________________________

(568)

ക്ഷീണം
പിടിച്ച
മനസ്സുകളോട്
സംസാരിച്ച്
എന്റെ
വാക്കുകളെ
ഞാൻ
പാഴാക്കുന്നില്ല.
കടലോളം
ദാഹമുള്ള
മനസ്സുകളോടാണ്
എനിക്ക്
സംസാരിക്കേണ്ടത്.

_റൂമി(റ)💛
_________________________

(569)

ഞാനില്ലാതെ
ഞാനൊരു
യാത്ര
പോയി.
ഞാനില്ലാതെ
ഞാനവിടെ
ആനന്ദം
അനുഭവിച്ചു.
എന്റെ
ആത്മാവിനെ
എന്റെ
പ്രേമഭാജനം
സ്വതന്ത്രമാക്കിയപ്പോൾ
ഞാനില്ലാതെ
ഞാൻ
പുനർജനിച്ചു.

_ റൂമി🖤
_________________________

(570)

അവനെന്റെ
നാഥനാണ്
എന്ന് 
ഒരായിരം
തവണ
ഞാൻ
പറയുന്നതിൽ
കള്ളം
വരാം.
എന്നാൽ,
അവനൊരിക്കൽ
എന്നെ
അവന്റെ
അടിയനെന്ന്
വിളിച്ചിരുന്നെങ്കിൽ..

_ സൂഫി🤍
_________________________

Monday, June 20, 2022

സൂഫികളുടെ മൊഴിമുത്തുകൾ (551-560) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | റൂമി | Jalaluddin Rumi

(551)

നീ
എന്തൊക്കെ
പദ്ധതികൾ
ആസൂത്രണം 
ചെയ്താലും,
നീ
എന്തൊക്കെ
നേടിയാലും,
ജാഗ്രത
കുറഞ്ഞ
ഭാഗത്തിലൂടെ
കള്ളൻ
കേറിയിരിക്കും.
അത്കൊണ്ട്,
നീ
ഏറ്റവും
അമൂല്യമായി
കരുതുന്നതെന്തോ
അതിനെ
വളരെ
ശ്രദ്ധയോടെ
സംരക്ഷിക്കുക.

_റൂമി(റ)💜
_________________________

(552)

ദോഷങ്ങളെ
പ്രതിരോധിക്കാൻ
ഏറ്റവും
ശക്തമായ
മാർഗ്ഗം
നല്ല
കൂട്ടുകാരുടെ
കൂടെയിരിക്കലാണ്.
കാരണം,
അവർ
അവരുടെ
മുഖം
എപ്പോഴും
ദൈവത്തിലേക്ക്
തിരിച്ച്
വച്ചിരിക്കുന്നു.

_ റൂമി(റ)🤎
_________________________

(553)

പ്രണയമാണ്
ദൈവീക
ഭവനം.
നീ
ജീവിക്കുന്നത്
ഭവനത്തിലാണ്.

_ റൂമി(റ)💚
_________________________

(554)

അൻത ഉമ്മുൻ അം അബു
-----------------------------

എല്ലാ
വീടുകളിലും
ഇരുട്ടാണ്,
ഉമ്മ
ഉണരും
വരെ..

_ ഖലീൽ ജിബ്രാൻ💙🧡
_________________________

(555)

ഇവിടെ
ആത്മാനന്ദം
അനുഭവിക്കുന്ന
ഒരു
സമൂഹമുണ്ട്.
അവരിലൊരുവനാവാനുള്ള
വഴി
തിരയൂ..
അവരുടെ
കൂടെ
നടക്കൂ..

_ സൂഫി💜
_________________________

(556)

നൂറ്
വർഷത്തെ
പഠനം
പ്രപഞ്ച 
നാഥനോടൊപ്പമുള്ള
ഒരു
നിമിഷത്തോട്
പോലും
തുല്യമാവില്ല.

_ സൂഫി🖤
_________________________

(557)

എന്തിനാണ്
നീ
മൗനത്തെ
ഇത്രക്ക്
ഭയപ്പെടുന്നത് ?!
എല്ലാത്തിന്റെയും
അടിസ്ഥാനം
മൗനമാണ്.

_ റൂമി💜
_________________________

(558)

സംസാരം
നിന്നിലുണ്ടാക്കുന്ന
ഖേദത്തേക്കാൾ
മൗനം
നിനക്ക്
നൽകുന്ന
ഔന്നത്യമല്ലേ
നല്ലത്?!

_ ഗുരു💚
_________________________

(559)

ക്ഷമിക്കുന്നവന്
ഒരൽപം
കാലം
കാത്തിരുന്നാലും
വിജയം
തന്നെയായിരിക്കും
അന്തിമ
ഫലം.

_ ഗുരു🧡
_________________________

(560)

എന്തും
വരുന്നത്
നിശ്ചയിക്കപ്പെട്ട
സമയത്ത്
മാത്രമാണ്.
_________________________

Sunday, June 19, 2022

പ്രണയം നരപ്പിച്ച സൂഫിയുടെ ഹൃദയം | സൂഫീ കവിതകൾ | Sufi Poem in Malayalam | Alif Ahad

ഇതൊരു പ്രണയമാണ്

ശേഷിപ്പുകളെല്ലാം മാഞ്ഞു പോയ പ്രണയം

റോസ് പൂവിന്റെ തണ്ടുകൾ ഈ കൈകളിൽ കണ്ടെന്ന് വരില്ല

പ്രേമലേഖനമെഴുതിയ കടലാസു കഷ്ണങ്ങളുമില്ല

ഇടവഴികളിൽ കാത്തിരിക്കുന്നതും കാണില്ല

മഷിത്തണ്ടുണങ്ങി

റോസാ പൂവിൻ ഇതളുകൾ ചാരമായി

പ്രണയ പുസ്തകം പുഴുക്കൾ തിന്നു

അടയാളങ്ങളില്ല

പുറംമോഡികളില്ല

കോപ്രായങ്ങളില്ല

ഞാനൊരു പ്രണയിയാണെന്ന വരുത്തിത്തീർക്കലുകളുമില്ല

ഇനിയിവിടെ ബാക്കിയുള്ളത്
ഒരു ഹൃദയം മാത്രമാണ്

പ്രണയം നരപ്പിച്ച ഒരു ഹൃദയം

ഗസലുകൾ ഇനി വേണമെന്നില്ല

വീണയുടെ തന്ത്രികൾ മീട്ടേണ്ടുമില്ല

പുറത്ത് മഴ ചാറാറില്ല

പൂക്കൾ വിരിയാറുണ്ടോ എന്ന് നോക്കാറില്ല

ഗിരിശൃംഗങ്ങളും കടൽ തീരങ്ങളും തിരഞ്ഞ് പോവാറില്ല

ഇനിയതിന്റെയാവശ്യമില്ല

പ്രണയം നരപ്പിച്ച ഹൃദയത്തിനീ ഉപാധികൾ വേണ്ട

നോർമലല്ല
ഭ്രാന്താണ്
എങ്കിലും നേർമ്മയായ മനസ്സാണ്

ഈ ഭ്രാന്തിന്റെ ലോകത്ത് കുത്തുവാക്കുകളില്ല

കൊലവിളികൾ കേൾക്കാനാവില്ല

കൊലമരത്തിൽ ചോര വാർന്നപ്പോഴും പ്രണയി ഹല്ലാജ് വിളിച്ചു പറഞ്ഞിരുന്നു

എന്നെ കൊല്ലാനാവില്ല
അനൽ ഹഖ്

ഇവിടെ ലക്ഷ്യം വേറെയാണ്

ഒരു ലക്ഷത്തിലൊരുത്തന്റെ ലക്ഷ്യം 

അത് അങ്ങാടിയിൽ ഭ്രാന്താണ്

ചിരിക്കേണ്ടിടത്ത് കരയുന്നു

കരയേണ്ട നേരത്ത് ചിരിക്കുന്നു

വർണ്ണവെറിയില്ല,
വെളുത്തവന് കൂടുതൽ സ്ഥാനമില്ല

ജാതീയതയില്ല,
ഭരിക്കാനിവിടെ കുബേരവർഗ്ഗമില്ല

മതാന്ധതയുമില്ല,
മതരാജാക്കന്മാരുടെ മദം പൊട്ടാറില്ല

തെരുവിലെ പട്ടിയും വീട്ടിലെ പൂച്ചയും കോഴിയുമെല്ലാം കുടുംബാംഗം 

ഖൽഖു ഇയാലുല്ലാഹ്
ഇതാ നരച്ച ഹൃദയത്തിന്റെ മന്ത്രം

ദിവ്യപ്രേമത്തിന്റെ
അന്ധവിശ്വാസിയാണ്

എന്നാൽ അക്രമകാരിയല്ല

റൂമിയും ജാമിയും ഇബ്നു അറബിയും 
ഖുസ്റുവും വരച്ച വരയിലും

ഖാജായും ജീലാനിയും 
പൊഴിച്ച പുഴയിലും

അടിപതറാതെയുലയാതെ
നിലയുറപ്പിക്കാനീ 
നരച്ച ഹൃദയം വേണം

പ്രണയിക്കാൻ ഉപാധികൾ വേണ്ടാത്ത ഒരു നരച്ച ഹൃദയം

~ Alif Ahad

Thursday, June 16, 2022

സൂഫികളുടെ മൊഴിമുത്തുകൾ (541-550) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | റൂമി | സഅദീ ശീറാസി | ഇമാം അലി (റ) | മുത്ത് നബി

(541)

മൗനിയായി
പ്രണയിക്കാനാണ്
എനിക്കിഷ്ടം.
കാരണം
മൗനത്തിൽ
നിരാകരണങ്ങളില്ല.

_റൂമി
_________________________

(542)

ഒരു
മന്ദമാരുതനായി
നിന്നെ
ചുംബിക്കുവാനാണ്
എനിക്കിഷ്ടം.
കാരണം
മന്ദമാരുതൻ
എന്റെ
ചുണ്ടിനേക്കാൾ
മൃതുലമാണ്.

_ റൂമി
_________________________


(543)

പ്രണയികൾക്ക്
സ്വയം
തിരഞ്ഞെടുപ്പോ
ഇച്ഛാശക്തിയോ
ഇല്ല.

_റൂമി💛
_________________________

(544)

ലോകം
മുഴുവനും
നിന്നോട്
ബന്ധപ്പെട്ടു
കിടക്കുന്നു
എങ്കിലും,
എനിക്ക്
എന്റെ
ഹൃദയത്തിൽ
നിന്റെ
സാനിധ്യം
അനുഭവിക്കാനാകുന്നു.

_ റൂമി🧡
_________________________

(545)

പ്രപഞ്ചനാഥനെ
സ്മരിക്കാതെ
കഴിഞ്ഞ് 
പോയ
നിമിഷങ്ങളെ
ഓർത്ത്
മാത്രമേ
സ്വർഗ്ഗപ്രവേശം
ചെയ്തവർ
നാളെ
ഖേദിക്കുകയൊള്ളൂ.

_മുത്ത് നബി💘
_________________________


(546)

നിന്റെ
മിഅ്റാജ്
ഏതാണ്?
അർശും
കുർസും
ഏതാണ്?
ഹജ്ജും
നമാസും
ഏതാണ്?
ഖിബ് ലയും
കഅബയും
ഖുർആനും
ഏതാണ്? 
എല്ലാത്തിനും
ഒരു
ഉത്തരമേ
ഒള്ളൂ?
നാഥാ

_ ഗുരു💝
_________________________

(547)

ജീവനില്ലാത്ത
ആത്മാവുമായി
ഭൂമിക്ക്
മുകളിൽ
ജീവിക്കുന്നവനേക്കാൾ
ഉത്തമൻ
ജീവനുള്ള
ആത്മാവുമായി
ഭൂമിക്ക്
താഴെ
ഉറങ്ങുന്നവനാണ്.

_സഅദി ശീറാസി💗

_________________________


(548)

പേരും
പെരുമയും
മറന്നിട്ട്
പ്രണയത്തിന്
കീഴടങ്ങൂ..

_ റൂമി
_________________________

(549)

ബന്ധനം
----------------

ആര്
ദുനിയാവുമായി
ഹൃദയ 
ബന്ധം
സ്ഥാപിച്ചുവോ
അവൻ
ഒരുപാട്
സഹിക്കേണ്ടി
വരും

_ അബൂ സഈദ് അബുൽ ഖൈർ(റ)💜
_________________________

(550)

ലോകത്തുള്ള
മുഴുവൻ
ജീവജാലങ്ങൾക്കും
നാഥൻ
ഇവിടെ
ഭക്ഷണം
ഒരുക്കിയിട്ടുണ്ട്.
മനുഷ്യൻ
പുഴുക്കളുടെ
ഭക്ഷണമാണ്.

_ ഇമാം അലി(റ)🖤
_________________________

Wednesday, June 15, 2022

ശരീരത്തിലെ ഏറ്റവും നല്ല അവയവം നാവ് | ഏറ്റവും ചീത്ത അവയവവും നാവ് | Sufi Motivational Story in Malayalam | Luqman Al Hakeem | Alif Ahad

ഗുരു ലുഖ്മാനുൽ ഹക്കീം അടിമയായിരിക്കെ തന്റെ യജമാനൻ ഒരാടിനെ അറുക്കുവാൻ വേണ്ടി നൽകി.
ശേഷം കൽപ്പിച്ചു: ഈ ആടിന്റെ ഏറ്റവും നല്ല ഭാഗം വേവിച്ച് കൊണ്ട് വരുക.
അപ്പോൾ ലുഖ്മാനുൽ ഹകീം (റ) ആടിനെ അറുത്ത ശേഷം അതിന്റെ നാവെടുത്ത് വേവിച്ച് യജമാനന് നൽകി.
പോഷക സമൃദ്ധമായ മറ്റു പല ഭാഗങ്ങളുമുണ്ടായിട്ടും എല്ലാവരും വെറുക്കുന്ന നാവ് വേവിച്ചത് കണ്ട യജമാനൻ ദേഷ്യപ്പെട്ട് അദ്ദേഹത്തെ ചീത്ത വിളിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്തു.

മാസങ്ങൾ കഴിഞ്ഞ ശേഷം യജമാനൻ അദ്ദേഹത്തെ വിളിച്ച് മറ്റൊരാടിനെ നൽകി.
അന്ന് അയാൾ പറഞ്ഞത് എനിക്ക് ഈ ആടിന്റെ ഏറ്റവും വൃത്തികെട്ട ഭാഗമാണ് വേണ്ടത്.
കൊണ്ടുവരൂ...

അന്നും ലുഖ്മാൻ (റ) ആടിനെ അറുത്ത് അതിന്റെ നാവ് തന്നെയാണ് കൊണ്ടുവന്നത്.

കൗതുകത്തോടെ യജമാനൻ ചോദിച്ചു.
അന്നൊരിക്കൽ ഞാൻ ഏറ്റവും നല്ല അവയവം കൊണ്ട് വരാൻ കൽപ്പിച്ചപ്പോഴും നീ നാവ് കൊണ്ട് വന്നു.
ഇന്ന് ഞാൻ ഏറ്റവും ചീത്ത അവയവം കൊണ്ട് വരാൻ കൽപ്പിച്ചപ്പോഴും നീ നാവ് കൊണ്ട് വന്നു.
എന്താണ് കാരണം!?

ഗുരു ലുഖ്മാൻ പറഞ്ഞു:
നല്ലതെങ്കിൽ ഏറ്റവും നല്ല അവയവം നാവാണ്.
ചീത്തയായാലോ,
ആ നാവിനേക്കാൾ വൃത്തികെട്ട മറ്റൊരവയവമില്ല.
അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യാൻ കാരണം.

ജീവിതത്തിൽ നാം ദുഃഖിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിൽ വലിയൊരു പങ്കും നമ്മുടെ നാവിനായിരിക്കും.
അതുകൊണ്ടാണ് ഖലീഫ ഉമർ (റ) പറഞ്ഞത്:
ഞാൻ 
സംസാരിച്ചതിന്റെ 
പേരിൽ 
പലപ്പോഴും എനിക്ക്
ഖേദിക്കേണ്ടി
വന്നിട്ടുണ്ട്.
എന്നാൽ
മിണ്ടാതിരുന്നതിന്റെ
പേരിൽ
എനിക്കൊരിക്കലും
ഖേദിക്കേണ്ടി 
വന്നിട്ടില്ല. 

ബുദ്ധിമാൻ ചിന്തിച്ചതിന് ശേഷം സംസാരിക്കുന്നു.
എന്നാൽ ബുദ്ധിശൂന്യൻ സംസാരിച്ചതിന് ശേഷമേ ചിന്തിക്കുകയൊള്ളു എന്ന മഹദ് വചനം എത്ര അർത്ഥവത്താണ്.

വാക്കുകൾ കൊണ്ടുള്ള മുറിവുകൾ ഉണങ്ങാൻ ഒരുപാട് നാളെടുക്കും എന്ന് നാം പറയാറുണ്ട്.
ഈ വാക്യം കേൾക്കുമ്പോൾ നാം നമ്മുടെ വാക്കു കൊണ്ട് മറ്റുള്ളവർക്ക് മുറിവായാൽ അതു മാറാൻ കുറേകാലമെടുക്കും എന്നാണ് നാം എപ്പോഴും മനസ്സിലാക്കാറുള്ളത്.
അത് ശരിയാണ്.
മുറിവാകുന്നത് മറ്റുള്ളവർക്കല്ലേ എന്ന് ചിന്തിക്കുമ്പോൾ ഒരാശ്വാസവും ഉള്ളിന്റെ ഉള്ളിൽ ചിലപ്പോൾ തോന്നിയേക്കാം.

എന്നാൽ നമ്മുടെ നാവു കാരണം ഒരാളുടെ മനസ്സിൽ മുറിവായാൽ 
അതിനേക്കാൾ ആഴമുള്ള ഒരു മുറിവ് നമ്മുടെ ഹൃദയത്തിൽ സംഭവിക്കുന്നു.
ആ മുറിവ് നാം തിരിച്ചറിഞ്ഞെന്ന് വരില്ല.

നമ്മുടെ ഹൃദയത്തിലെ ആ മുറിവുകൾ സുഖപ്പെടാതെ ഹൃദയനാഥന്റെ ഇശ്ഖിന്റെ മുറ്റത്ത് ഒരിക്കലും ഒരുമിച്ച് കൂടാൻ സാധിക്കില്ല.
ആ മുറിവുകൾ നമ്മെ എപ്പോഴും വേട്ടയാടിക്കൊണ്ടേയിരിക്കും.

സംസാരം മൗനത്തേക്കാൾ ശ്രേഷ്ഠമാകുന്നത് എപ്പോഴാണോ
അപ്പോൾ മാത്രം സംസാരിക്കാം.

"ഒന്നുകിൽ നല്ലത് സംസാരിക്കുക,
അല്ലെങ്കിൽ നീ മിണ്ടാതിരിക്കുക" എന്ന
മുത്ത് നബിയുടെ വാക്ക് ജീവിതത്തിൽ പകർത്താം.
നാവിന്റെ വിപത്തുകളെ ഭയന്ന് കല്ല് കടിച്ച് പിടിച്ച് നടന്ന സിദ്ധീഖുൽ അക്ബറെന്ന മഹാ പുരുഷന്റെ വഴിയെ പിന്തുടരാം.

നാവിലെ മൗനം ഹൃദയത്തിലേക്കും വ്യാപിക്കട്ടെ.
അങ്ങനെ പ്രക്ഷുബ്ധമായ ഹൃദയം ശാന്തിയുടെ ഇടമായി പരിണമിക്കട്ടെ.

അപ്പോൾ ആ ഹൃദയം ഖൽബുൻ സലീം എന്ന ഉന്നതമായ അവസ്ഥയിൽ വിരാചിക്കും.

Sunday, June 12, 2022

സൂഫികളുടെ മൊഴിമുത്തുകൾ (531-540) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | റൂമി | ഗാലിബ് | ഇമാം ഗസ്സാലി | ശൈഖ് രിഫാഈ (റ)


(531)

താങ്ങാവുന്നതിനും
അപ്പുറം
നിന്റെ
നഫ്സ്
സഹിക്കുന്നുവെങ്കിൽ
അതാണ്
പൗരുഷം.
എന്നാൽ,
സഹിക്കുന്നതെല്ലാം
ഹൃദയനാഥന്
വേണ്ടിയെങ്കിൽ
അതാണ്
പൗരുഷത്തിന്റെ
പൂർണ്ണത.

_ ശൈഖ് രിഫാഈ(റ)❤️
_________________________

(532)

ദുനിയാവിൽ
ഒരു
സ്വർഗ്ഗമുണ്ട്.
സ്വർഗ്ഗത്തിൽ
ഒരാൾ
പ്രവേശിച്ചിട്ടില്ലെങ്കിൽ
ശാശ്വതമായ
യഥാർത്ഥ
സ്വർഗ്ഗത്തിൽ
അവന്
പ്രവേശിക്കാനാവില്ല.
ശിഷ്യർ
ചോദിച്ചു:
ഓ ഇമാം,
ഏതാണ്
ദുനിയാവിലെ
ആ സ്വർഗ്ഗം?

പ്രപഞ്ച 
നാഥനോടുള്ള
പ്രണയവും
ആ പ്രണയ
സ്മരണകളും.

_ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ
_________________________


(533)

ദൃശ്യപ്രപഞ്ചത്തിലെ
ഏത്
വസ്തുവിലും
നീ
നന്മകൾ
കാണുന്നുവെങ്കിൽ
അത്
നിന്റെയുള്ളിൽ
നന്മയുണ്ടായത് 
കൊണ്ടാണ്.
ന്യൂനതകളും
അതുപോലെ
തന്നെ.
നീ
ന്യൂനതയുള്ളവനെങ്കിൽ
നിന്റെ
റബ്ബിനെയും
നീ
ന്യൂനതയുള്ളവനായി
കാണും.
നീ
പരിശുദ്ധനെങ്കിൽ
നിന്റെ
റബ്ബിന്റെ
പരിശുദ്ധിയും
നിനക്ക്
കാണാം.
മൗലാനാ
റൂമി💖
പറയുന്നു:
എന്നിൽ
നീ
കാണുന്ന
ഭംഗിയുണ്ടല്ലോ
അത്
നിന്റെ
പ്രതിബിംബമാണ്.
_________________________

(534)

കാണാൻ
രണ്ട്
കണ്ണുകളുണ്ട്.
എന്നിരുന്നാലും
രണ്ട്
കണ്ണുകളും
കാണുന്നത്
ഒരേ
ഒരു
സത്യം
മാത്രം.

_ഗാലിബ്
_________________________

(535)

നിന്റെ
കണ്ണുകൾ
പരിശുദ്ധമാക്കൂ..
അങ്ങനെ
പരിശുദ്ധമായ
ലോകത്തെ
ദർശിക്കൂ..
എന്നാൽ,
നിന്റെ
ജീവിതത്തിൽ
ദീപ്തമായ
രൂപങ്ങൾ
മാത്രം
നിറയും.

_റൂമി
_________________________

(536)

ഏകാന്തതയിൽ
നിന്നെ
പ്രണയിക്കാനാണ്
എനിക്കിഷ്ടം.
കാരണം
ഞാൻ
ഏകാന്തനാവുമ്പോൾ
നിന്നെ
സ്വന്തമാക്കാൻ
ഞാനല്ലാതെ
മറ്റാരുമില്ലല്ലോ...

_റൂമി(റ)
_________________________

(537)

ഒരു
വെളുത്ത
പുഷ്പം
മൗനമായി
വിരിയുന്നു.
പുഷ്പമാവട്ടേ
നിന്റെ
നാവ്.

_ റൂമി
_________________________


(538)

നീ
ആഗ്രഹിക്കുന്നത്
ലഭിച്ചാൽ
അത്
ദൈവം
നിശ്ചയിച്ചത് 
കൊണ്ടാണ്.
നീ
ആഗ്രഹിക്കുന്നത്
ലഭിച്ചില്ലെങ്കിൽ
അത്
ദൈവം
നിന്നെ
സംരക്ഷിച്ചത്
കൊണ്ടാണ്.

_സൂഫി
_________________________

(539)

ദുസ്വഭാവമുള്ള
വ്യക്തി
സ്വന്തം
ആത്മാവിനെ
മുറിവേൽപ്പിച്ച്
കൊണ്ടേയിരിക്കുന്നു.

_ഗസ്സാലി(റ)
_________________________

(540)

പ്രത്യക്ഷ
കാരണങ്ങളൊന്നും
ഇല്ലാതെ
സന്തോഷമനുഭവിക്കുന്ന
ബുദ്ധിയുള്ള
ഭ്രാന്തന്മാരാണ്
ദിവ്യോന്മാദികൾ.
_________________________

Saturday, May 28, 2022

സൂഫികളുടെ മൊഴിമുത്തുകൾ (521-530) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | നിസാമുദ്ധീൻ ഔലിയ | ദുന്നൂനുൽ മിസ്രി | ശൈഖ് രിഫാഈ (റ)


(521)
വാതിലിനു
ചാരെ
താഴ്മയോടെ
അദബോടെ
നിൽക്കുന്നവന്
നാഥൻ
നൽകാതിരിക്കില്ല.
അവൻ
നൽകുന്ന
സമ്മാനം
ആത്മജ്ഞാനവും
തിരുദർശനവുമത്രെ.

_ ദുന്നൂനുൽ മിസ്രി(റ)
_________________________

(522)
നാഥൻ
ഒരാൾക്ക്
അവന്റെ
സമ്മാനമായി
ആത്മജ്ഞാനം
നൽകി
എന്നതിന്റെ
അടയാളം,
അവൻ
ഒരു
നിമിഷം
പോലും
നാഥനെ
മറക്കില്ല
എന്നതാണ്.

_ സൂഫി
_________________________


(523)
ആത്മജ്ഞാനത്തിന്
ശേഷം
നാഥൻ
അവന്
വരദാനമായി
നൽകുന്നത്
മുശാഹദ: യാണ്.
പിന്നെ
ഉലകിൽ
അവൻ
നാഥനെയല്ലാതെ
മറ്റൊന്നും 
കാണില്ല.

_ സൂഫിയ്യ
_________________________

(524)
ഓരോ
ശ്വാസവും 
പരിശുദ്ധനായ
നാഥനിൽ
നിന്നുള്ള
മാരുതനാണ്

അടിമയുടെ
ഉള്ളിലെരിയുന്ന
തീജ്വാലക്ക്
മേൽ
അധികാരമേൽപ്പിക്കപ്പെട്ട
മാരുതൻ.
_________________________


(525)
ഏറ്റവും
നിസ്സാരനായും
നിർഗ്ഗതിയോടെയും
ഒരു
അടിമ
അൻഫാസിലായാൽ
അവന്റെയും
നാഥന്റെ
അർശിന്റെയും
ഇടയിലുള്ള
മുഴുവൻ
മറകളെയും
അത്
കരിച്ച്
കളയും.

_ സൂഫി
_________________________

(526)
ഇന്നലെ
രാത്രി
എന്റെ
ഗുരു
എന്നെ
ദാരിദ്ര്യമെന്ന
ഒരു
പാഠം
പഠിപ്പിച്ചു.
ഇവിടെ
നിനക്കൊന്നുമില്ല,
നിനക്കൊന്നും
ആവശ്യവുമില്ലാ..

_ സൂഫി💙
_________________________


(527)
ഒരു
തുള്ളിയിൽ
നിന്നും
മനുഷ്യൻ
വരുന്നു.
ഒരൽപ്പം
മണ്ണിലേക്കവൻ
തിരിച്ച്
പോകുന്നു.
എപ്പോൾ
വരുന്നു
എന്നോ
എന്ന്
തിരിച്ച്
പോകുമെന്നോ
അവനറിയില്ല.
തുടക്കവും
ഒടുക്കവും
പോലും
അറിയാത്ത
അവൻ
ഭൂമിക്കുമേൽ
എല്ലാമറിയാം
എന്ന
ഭാവത്തിൽ
നടക്കുന്നു.

_ഗുരു
_________________________

(528)
നാഥാ..
ഞാൻ
നിന്നോട്
കൂടെയാണെങ്കിൽ
എന്റെ
എല്ലാം
ആരാധനയാണ്.

_സൂഫി
_________________________

(529)
ദിർഹമിന്റെ
അടിമ
സൃഷ്ടാവിന്റെ
അടിമയാവില്ല.
അവന്
സൃഷ്ടികളുടെ
യഥാർത്ഥ
കൂട്ടുകാരനാവാനും
കഴിയില്ല.

_ ശൈഖ് രിഫാഈ(റ)
_________________________

(530)
നിങ്ങൾക്ക്
സിംഹത്തിന്റെ
ഹൃദയമില്ലെങ്കിൽ
പിന്നെ,
നിങ്ങൾ
പ്രണയത്തിന്റെ
വഴിയിലൂടെ
നടക്കരുത്.

_നിസാമുദ്ധീൻ ഔലിയ(റ)
_________________________

Thursday, May 26, 2022

സൂഫികളുടെ മൊഴിമുത്തുകൾ (511-520) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | സൂഫീ വനിത


(511)
ആത്മജ്ഞാനത്തിന്റെ
വഴിയിൽ
പ്രവേശിച്ചവൻ
ആത്മാനന്ദ
സ്വർഗ്ഗത്തിന്റെ
വഴിയിൽ
പ്രവേശിച്ചു.
മാലാഖമാർ
സദാസമയവും
അവർക്കുമേൽ
സംരക്ഷണത്തിന്റെ
ചിറകുകൾ
വിടർത്തി 
നിൽക്കുന്നു.

_ ഗുരു
_________________________

(512)
ശരീഅഃ,
നിന്റെത് 
നിന്റെതും,
എന്റെത്
എന്റേതുമാണ്.

ത്വരീഖഃ,
നിന്റെത് 
നിന്റെത്
തന്നെ.
മാത്രമല്ല,
എന്റെതും
നിന്റെത്
തന്നെ.

മഅരിഫഃ,
ഇവിടെ
എന്റെതോ
നിന്റെതോ
ആയി
ഒന്നുമില്ല.
എല്ലാം
അവന്റെതാണ്.
_________________________

(513)
നിന്നിൽ
പ്രത്യേകമായി
നിലനിൽക്കുന്ന
സദ്ഗുണമേതോ,
അതുകൊണ്ട്
ജീവിതം
എപ്പോഴും
പരീക്ഷിച്ചു 
കൊണ്ടിരിക്കും.

_ സൂഫി
_________________________

(514)
എല്ലാവരും
ഉറങ്ങുകയാണ്,
പ്രണയികൾ
ഒഴികെ.
അവർ
ഉണർന്നിരുന്ന്
അവരുടെ
ദൈവത്തോട്
കഥ 
പറഞ്ഞു 
കൊണ്ടിരിക്കുന്നു.

_ സൂഫി
_________________________

(515)
മെഴുകുതിരികൾ
ഒരുപാടുണ്ട്.
പക്ഷെ,
വെളിച്ചം 
ഒന്ന്
മാത്രം.

_ സൂഫി
_________________________


(516)

അവരുടെ
തൗഹീദ്.

അവനെ
മാത്രമേ
ഓർക്കൂ..
അവനെ
മാത്രമേ
അറിയൂ..
അവനെ
മാത്രമേ
കാണൂ..
അവനെ
മാത്രമേ
കേൾക്കൂ..
ഇത്
അവരുടെ
തൗഹീദ്,
അത്
അപരന്
ശിർക്ക്.

_ സൂഫി
_________________________

(517)
ദൈവീക
വിലയനത്തിലൂടെ
മാത്രമാണ്
സൂഫിക്ക്
തൗഹീദിന്റെ
പരിമളം
ആസ്വദിക്കാനാവുന്നത്.

_ സൂഫിയ
_________________________

(518)
മൂന്ന്
വിധം
യാത്രകളാണ്
ഉള്ളത്.
നാഥനിൽ
നിന്നുള്ള
യാത്ര,
നാഥനിലേക്കുള്ള
യാത്ര,
നാഥനിലായുള്ള
യാത്ര.

_ സൂഫി
_________________________

(519)
ഞാൻ
പ്രശംസകളെ
തേടി
അലയുന്നില്ല.
ഞാൻ
അധിക്ഷേപങ്ങളിൽ
നിന്നും
ഓടി
അകലുന്നുമില്ല.
അവ
രണ്ടും
എനിക്കൊരു
വിഷയമേ
അല്ല.

_ റൂമി(റ)
_________________________

(520)
നാഥനിലേക്കുള്ള
വാതിലിനരികെ
നിൽക്കുന്നവരാണ്
സൂഫി.
നാഥനിലേക്കുള്ള
വാതിൽ
തൃപ്തിയാണ്.
എല്ലാം
പൂർണ്ണ
തൃപ്തിയോടെ
സ്വീകരിക്കാനുള്ള
മനോഭാവം.

_ സൂഫിയ
_________________________

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...