Sunday, December 26, 2021

സൂഫികളുടെ മൊഴിമുത്തുകൾ (401-405) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Bishr al Hafi | ബിശ്റുൽ ഹാഫീ

(401)
നിന്നെ
ആളുകളെല്ലാം
അറിയണം
എന്ന
ആഗ്രഹം
നിനക്കുണ്ടെങ്കിൽ,
ഭൗതിക 
ഭ്രമത്തിന്റെ
അടിസ്ഥാനമായ
ആഗ്രഹം
അതു 
തന്നെയാണ്.

~ബിശ്റുൽ ഹാഫി(റ)
_________________________

(402)
നിങ്ങൾ
ഭൂമിയിലൂടെ
സഞ്ചരിക്കൂ..
കാരണം
വെള്ളം
ഒഴുകുന്നതാണെങ്കിൽ
അതിനു
പകർച്ച
സംഭവിക്കില്ല.
എന്നാൽ,
അതൊരിടത്ത്
തന്നെ
തങ്ങി
നിൽക്കുകയാണെങ്കിൽ
അത്
പകർച്ചയാവും,
അതിൽ
നിന്നും
ദുർഗന്ധം
വമിക്കുകയും
ചെയ്യും.

ചില 
ശിഷ്യരോട്,

~ബിശ്റുൽ ഹാഫീ (റ)
_________________________

(403)
സ്വാതന്ത്ര്യത്തിന്റെ
മാധുര്യം
അനുഭവിക്കാൻ
ആരെങ്കിലും
ആഗ്രഹിക്കുന്നുവെങ്കിൽ
അവൻ
അവന്റെ 
രഹസ്യജീവിതം
സംശുദ്ധമാക്കട്ടെ

~ബിശ്റുൽ ഹാഫീ (റ)
_________________________

(404)
സൂഫികൾ
ഹൃദയം
തെളിഞ്ഞവരാണ്.
എന്നാൽ
ആരിഫീങ്ങൾ
അല്ലാഹു
അല്ലാത്ത
മറ്റാർക്കും
അറിയാത്ത
ഒരു
വിഭാഗമാണ്.

~ബിശ്റുൽ ഹാഫീ (റ)
_________________________

(405)
ഞാൻ
മരണത്തെ
വെറുക്കുന്നില്ല.
കാരണം
പ്രണയനാഥനെ
സംശയിക്കുന്നവൻ
മാത്രമേ
മരണത്തെ
വെറുക്കുകയൊള്ളൂ..

~ബിശ്റുൽ ഹാഫീ (റ)
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...