Wednesday, May 25, 2022

സൂഫികളുടെ മൊഴിമുത്തുകൾ (506-510) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | സൂഫീ വനിത

(506)
ഞാൻ
ദൈവത്തെ
തിരഞ്ഞു.
പക്ഷെ
എന്നെയാണ്
കണ്ടെത്തിയത്.
പിന്നെ
ഞാൻ
എന്നെത്തന്നെ
തിരഞ്ഞു.
അപ്പോൾ
ദൈവത്തെ
കണ്ടെത്തി.

_സൂഫി
_________________________

(507)
യുക്തിപരമായ
തെളിവുകൾ
കൊണ്ട്
ദൈവത്തെ
തിരയുന്നത്
വിളക്ക്
കത്തിച്ച്
സൂര്യനെ
തിരയുന്നത്
പോലെയാണ്.

_സൂഫി
_________________________

(508)
വാക്കുകൾ
ഹൃദയത്തിൽ
നിന്നാണ്
വരുന്നതെങ്കിൽ
അവ
ഹൃദയത്തിലേക്ക്
പ്രവേശിക്കും.
എന്നാൽ,
വാക്കുകൾ
നാവിൽ
നിന്നാണ്
വരുന്നതെങ്കിൽ
അവ
കാതുകൾക്ക-
പ്പുറത്തേക്ക്
പ്രവേശിക്കുകയില്ല.

_സൂഫി
_________________________

(509)
വസ്തു 
നിഷ്ഠമായ
രചന
സംഭവിക്കുന്നത്
ഹൃദയത്തിലാണ്.
നിന്റെ
ഹൃദയം
ഉണരട്ടെ!
കാരണം
ഹൃദയം
പൂർണ്ണമായി
ഉണർന്നാൽ,
അതിന്
മറ്റൊരു
കൂട്ടുകാരനെ
ആവശ്യമാവില്ല.

_ സൂഫിയ
_________________________

(510)
ഊദിന്റെ
കഷ്ണം
പോലെയാണ്
ശരീരം.
അതിൽ
നിന്നും
പരക്കുന്ന
സുഗന്ദം
പോലെയാണ്
നഫ്സ്.
നഫ്സ്
ശരീരത്തേക്കാൾ
വലുതാണ്.
ചിലരുടേത്
മലകളോളം,
ചിലരുടേത്
ആകാശ 
ഭൂമിയോളം,
മറ്റു
ചിലരുടേത്
അതിനേക്കാളും.

_സൂഫി
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...