Tuesday, November 16, 2021

അവർ ...... അല്ല |نيستند...... آنها | Let's Learn Persian - 15 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy

Let's Learn Persian - 15
നമുക്കിന്ന് അവർ ........... അല്ല എന്ന പ്രയോഗം പഠിക്കാം.

"അവർ" എന്നതിന് പേർഷ്യൻ ഭാഷയിൽ انها / ايشان (ആൻഹാ / ഈശാൻ) എന്നാണ് പറയുക എന്ന് മുമ്പ് നാം പഠിച്ചു.

ആൻഹാ / ഈശാൻ എന്നിവക്ക് ശേഷം 'അല്ല' എന്ന അർത്ഥം ലഭിക്കാൻ نيستند (നീസ്തന്ത്) എന്നാണ് ചേർക്കേണ്ടത്.

 نيستم
 نيستي
 نيست
 نيستيم
 نيستيد 
എന്നിവ നാം മുമ്പ് പഠിച്ചു.


നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം.

آنها نويسنده نيستند
(ആൻഹാ നവീസന്തെ നീസ്തന്ത്)
അവർ എഴുത്തുകാരല്ല

آنها مدير نيستند
(ആൻഹാ മുദീർ നീസ്തന്ത്)
അവർ മന്ത്രിമാരല്ല

آنها كارشناس فني نيستند
(ആൻഹാ കാർശനാസ് ഫന്നീ നീസ്തന്ത്)
അവർ ടെക്നീഷ്യന്മാരല്ല

آنها هنرمند نيستند
(ആൻഹാ ഹോനർമന്ത് നീസ്തന്ത്)
അവർ കലാകാരന്മാരല്ല

آنها مترجم نيستند
(ആൻഹാ മൊതറജ്ജം നീസ്തന്ത്)
അവർ പരിഭാഷകരല്ല

آنها مرد نيستند
(ആൻഹാ മർദ് നീസ്തന്ത്)
അവർ പുരുഷന്മാരല്ല

آنها زن نيستند
(ആൻഹാ Zaaൻ നീസ്തന്ത്)
അവർ സ്ത്രീകളല്ല

ഈ ഭാഗം മനസ്സിലായാൽ ഒരു ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

സൂഫികളുടെ മൊഴിമുത്തുകൾ (311-315) || Sufi Quotes in Malayalam || Alif Ahad | സൂഫി | Abu Saeedul Kharraz | അബൂ സഈദുൽ ഹർറാസ്

(311)
തന്റെ
കഠിന
പരിശ്രമവും
പ്രയത്നവും
കാരണമായി
തനിക്ക്
തിരുസാമീപ്യം
ലഭിക്കും
എന്നാണ്
ഒരാൾ
ഭാവിക്കുന്നത്
എങ്കിൽ
അവൻ
അവന്റെ
നഫ്സിനെ
നിത്യമായ
ക്ഷീണത്തിലേക്ക്
കൊണ്ടെത്തിച്ചിരിക്കുന്നു.

എന്നാൽ,
പരിശ്രമമോ
പ്രയത്നമോ
ഇല്ലാതെ
തന്നെ
തിരുസാമീപ്യം
കരസ്ഥമാക്കാം
എന്ന്
ഭാവിക്കുന്നവൻ
അവന്റെ
നഫ്സിനെ
ശക്തമായ
നാശത്തിലേക്കും
വീഴ്ത്തിയിരിക്കുന്നു.

~ അബൂ സഈദുൽ ഹർറാസ് (റ)
_________________________

(312)
സംസാരം
മൗനത്തേക്കാൾ
ശ്രേഷ്ടമാകുന്നത്
എപ്പോഴാണോ
അപ്പോൾ
സംസാരിക്കുക.
_________________________

(313)
പ്രപഞ്ച 
നാഥന്
ചില
അടിമകളുണ്ട്.
അവർ
വലിയ
വാക്ചാതുര്യ-
മുള്ളവരും
സാഹിത്യ
സാമ്രാട്ടുക്കളും
ആണ്.
പക്ഷെ, 
അവരുടെ
ഉള്ളിലെ
ദൈവഭക്തി
അവരെ
ഊമയാക്കിയിരിക്കുന്നു.

~ അബൂ സഈദുൽ ഹർറാസ് (റ)
_________________________

(314)
ആത്മജ്ഞാനത്തെ
ഒരാളുടെ
ഹൃദയം
സാക്ഷാത്കരിച്ച്
കഴിഞ്ഞാൽ
പിന്നെ
രണ്ട്
ലോകത്തും
അവൻ
അവന്റെ
ഹൃദയനാഥനെ
അല്ലാതെ
മറ്റൊന്നിനെയും
കാണില്ല.
അവന്റെ
ഹൃദയനാഥനെ
കൊണ്ടല്ലാതെ
ഒന്നും
കേൾക്കില്ല.
അവനോടുള്ള
അരാധനയിലല്ലാത്ത
ഒരു
സമയവും
അവനുണ്ടാവില്ല.

~ അബൂ സഈദുൽ ഹർറാസ് (റ)
_________________________

(315)
ഫനാ
പ്രാപിച്ചാൽ
പിന്നെ
ഒന്നുമില്ല,
നാഥനല്ലാതെ.
പിന്നെന്ത്
ചർച്ചയും
സംവാദവും?
ബഖാ
പ്രാപിച്ചാൽ
പിന്നെ
ആരോട്
സംസാരിക്കാൻ?
ആരോട്
ചർച്ച 
ചെയ്യാൻ?
നാഥനോടല്ലാതെ,.
_________________________

വളരെ പ്രധാനപ്പെട്ട ഉർദു വാക്കുകൾ |Very Important Urdu Words | Let's Learn Urdu - 3 | ഫ്രീയായി ഉർദു പഠിക്കാം | Free Urdu Language Course | Alif Ahad Academy

വളരെ പ്രധാനപ്പെട്ട ഉർദു വാക്കുകൾ
کاٹنا 
(കാഠ്നാ)
കടിക്കുക

مارنا
(മാർനാ)
അടിക്കുക

پڑھنا
(പഡ്നാ)
വായിക്കുക

لکھنا
(ലിഖ്നാ)
എഴുതുക

کھانا
(ഖാനാ)
തിന്നുക

پينا
(പീനാ)
കുടിക്കുക

سونا
(സോനാ)
ഉറങ്ങുക

کھينچنا
(ഖേഞ്ച്നാ)
വലിക്കുക

دھکيلنا
(ധകേൽനാ)
തള്ളുക

اچھلنا
(ഉഛൽനാ)
ചാടുക


کہنا، بتانا 
(കഹ്നാ, ബതാനാ)
പറയുക

پانا، حاصل کرنا 
(പാനാ, ഹാസൽ കർനാ)
ലഭിക്കുക

پیدا کرنا، تخلیق کرنا 
(പേദാ കർനാ, തഖ്ലീഖ് കർനാ)
ഉണ്ടാക്കുക

روانا ہونا، جانا 
(റവാനാ, ഹോനാ, ജാനാ)
പോവുക

معلوم ہونا، جاننا
(മഅലും ഹോനാ, ജാൻനാ)
അറിയുക

لے جانا، لانا 
(ലേ ജാനാ, ലാനാ)
എടുക്കുക

دیکہنا، سمجھنا
(ദേഖ്നാ, സമജ്നാ)
കാണുക

آنا، پہنچنا 
(ആനാ, പഹുഞ്ച്നാ)
വരുക

سوچنا، غور کرنا 
(സോച്നാ, ഗോർ കർനാ)
ചിന്തിക്കുക

دیکھنا
(ദേഖ്നാ)
നോക്കുക

چاہنا 
(ചാഹ്നാ)
ആഗ്രഹിക്കുക

دینا 
(ദേനാ)
നൽകുക

استعمال کرنا 
(ഇസ്തീമാൽ കർനാ)
ഉപയോഗിക്കുക

پتہ لگانا، سراغ لگانا 
(പത്ത ലഖാനാ, സുറാഗ് ലഗാനാ)
കണ്ടെത്തുക

کہنا، بیان کرنا 
(കഹ്നാ , ബയാൻ കർനാ)
പറയുക

پوچہنا 
(പോഛ്നാ)
ചോദിക്കുക

کام کرنا 
(കാം കർനാ)
ജോലി ചെയ്യുക

محسوس ہونا 
(മഹ്സൂസ് ഹോനാ)
തോന്നുക

محسوس کرنا 
(മഹ്സൂസ് കർനാ)
അനുഭവിക്കുക

کوشش کرنا 
(കോശിശ് കർനാ)
ശ്രമിക്കുക

چهوڑنا 
(ഛോഡ്നാ)
ഉപേക്ഷിക്കുക

پکارنا 
(പകാർനാ)
വിളിക്കുക

Monday, November 15, 2021

വിശ്വഗുരു ജീലാനീ | Alif Ahad

ധർമ്മവും അധർമ്മവും 
ഓരോ നിമിഷവും 
മനുഷ്യന്റെയുള്ളിൽ 
യുദ്ധഭേരി മുഴക്കുമ്പോൾ 
ധർമ്മമോ അധർമ്മർമോ 
മരിച്ചു കൊണ്ടിരിക്കും.
വികാരങ്ങൾക്കടിമപ്പെടുന്നവൻ ധർമ്മത്തെ കൊന്ന് കൊണ്ടേയിരിക്കുന്നു.
എന്നാൽ വിവേകത്തോടെ ജീവിക്കുന്നവൻ ധർമ്മത്തെ ഉയിർത്തെഴുനേൽപ്പിക്കുന്നു.
ധർമ്മവ്യവസ്ഥിതിയെ പുനരുജ്ജീവിപ്പിച്ചവരാണ് മുഹിയുദ്ധീൻ.
തന്നിലെ ജീർണ്ണതകൾ ഇല്ലായ്മ ചെയ്ത് പരിപൂരണ്ണാവസ്ഥയിലേക്ക് കൈപിടിച്ചുയർത്തുന്ന
ഗുരുവാണ് മുഹിയുദ്ധീൻ.

അശ്ശൈഖ് മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനീ (റ) ഗുരുക്കന്മാർക്കും ഗുരുവാണ്.
അവരിലൂടെ ഒഴുകി വന്ന ജ്ഞാനത്തിന്റെ ഉറവയാണ് എല്ലാ ഗുരുക്കന്മാരിലും നിർഗളിക്കുന്നത്.
അവരിൽ നിന്നും ഏറ്റ് വാങ്ങിയ ദിവ്യ ദീപ്തിയാണ് ഓരോ സൂഫീജ്ഞാനികളെയും പ്രകാശിപ്പിച്ചത്.

ഗുരു ജീലാനീ തങ്ങൾ ഭൗതികവും ആത്മീയവുമായ ഉന്നതങ്ങളിൽ മാത്രം വിരാചിച്ചു.
കലുഷിതമായ മത, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യത്തിൽ പോലും
ആന്തരീകമായും അതുപോലെ തന്നെ ബാഹ്യമായും 
ധർമ്മ വ്യവസ്ഥിതിയെ പുനരുജ്ജീവിപ്പിച്ചവരാണ്
ഗുരു ജീലാനീ.
മഹാനുഭാവൻ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ജ്ഞാനം പകർന്നു.
തിരു നോട്ടം കൊണ്ട് നിയന്ത്രിച്ചു.
സാധാരണക്കാരിലേക്കിറങ്ങി 
സാരോപദേശം നടത്തി.
ആഴ്ചയിലൊരിക്കൽ ബാഗ്ദാദിൽ അരങ്ങേറിയിരുന്ന ഗുരുവിന്റെ പ്രഭാഷണ സദസ്സിൽ എഴുപതിനായിരത്തിലേറെ ആളുകൾ പങ്കെടുക്കുമായിരുന്നു.

ഗ്രന്ഥ രചനയിൽ ആ കാലഘട്ടത്തിലെ പണ്ഡിതന്മാരെയെല്ലാം വെല്ലുന്ന രൂപത്തിൽ ഭൗതികവും ആത്മീയവുമായ വൈജ്ഞാനിക ശാഖകളിൽ വിശ്വപ്രസിദ്ധി നേടി.

ഗുരുവര്യരുടെ ഗ്രന്ഥങ്ങളിൽ ചിലത് ഇവയാണ്.

1. ഇഗാസതുൽ ആരിഫീൻ വാ ഗായതു മുനൽ വാസിലീൻ

2. ഔറാദുൽ ജീലാനീ

3. ആദാബു സ്സുലുക് വ തവസ്സുലു ഇലാ മനാസിലി സ്സുലൂക്

4. തുഹ്ഫതുൽ മുത്തഖീൻ വ സബീലുൽ ആരിഫീൻ

5. ജലാഉൽ ഖാതിർ ഫിൽ ബാത്വിനി വ ളാഹിർ

6. ഹിസ്ബുർറജാഇ വൽ ഇൻതിഹാഅ്

7. അൽ ഹിസ്ബുൽ കബീർ

8. ദുആഉൽ ബസ്മല

9. അർരിസാലതുൽ ഗൗസിയ്യ

10. രിസാലതുൻ ഫി അസ്മാഇൽ അദീമ 
ലി ത്വരീഖി ഇലല്ലാഹ്

11. ഗുൻയ

12. ഫത്ഹു റബ്ബാനി

13. ഫുതൂഹുൽ ഗ്വൈബ്

14. ഫുയൂദാതു റബ്ബാനിയ്യ

15. മിഅ്റാജു ലത്വീഫിൽ മആനീ

16. യവാഖീതുൽ ഹികം

17. സിർറുൽ അസ്റാർ

18. അത്വരീഖു ഇലല്ലാഹ്

19. റസാഇലു ശൈഖ് അബ്ദിൽ ഖാദിർ

20. മവാഹിബു റഹ്മാനിയ്യ

21. ഹിസ്ബു അബ്ദിൽ ഖാദിർ ജീലാനീ

22. തൻബീഹുൽ ഗബിയ്യ് ഇലാ റുഅ്യതിന്നബിയ്യ്

23. വസ്വായാ ശൈഖ് അബ്ദിൽ ഖാദിർ

24. ബഹ്ജതുൽ അസ്റാർ

25. തഫ്സീറുൽ ഖുർആനിൽ കരീം

26. ഹദീഖതുൽ മുസ്തഫവിയ്യ

27. അൽ ഹുജ്ജതുൽ ബൈളാഅ്

28. ഉംദതു സ്വാലിഹീൻ

29. ബശാഇറുൽ ഖൈറാത്

30. വിർദു ശൈഖ് അബ്ദിൽ ഖാദിർ ജീലാനീ

31. കീമിയാഉ സആദ
ലിമൻ അറാദൽ ഹുസ്നാ വ സിയാദ

32. അൽ മുഹ്തസറു ഫീ ഇൽമിദ്ദീൻ

33. മജ്മൂഅതു ഖുതബ്

Sunday, November 14, 2021

അവർ ...... ആണ് | آنها | Let's Learn Persian - 14 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy

"അവർ" എന്നതിന് പേർഷ്യൻ ഭാഷയിൽ انها / ايشان (ആൻഹാ / ഈശാൻ) എന്നാണ് പറയുക.

അവർ ........... ആണ് എന്ന പ്രയോഗമാണ് നാം ഇന്ന് പഠിക്കുന്നത്.

ആൻഹാ / ഈശാൻ എന്നിവക്ക് ശേഷം هستند (ഹസ്തന്ത്) എന്നായിരിക്കും വരിക.

 هستم
 هستي
 است
 هستيم
 هستيد 
എന്നിവ നാം മുമ്പ് പഠിച്ചു.


آنها نويسنده هستند
(ആൻഹാ നവീസന്തെ ഹസ്തന്ത്)
അവർ എഴുത്തുകാരാണ്

آنها مدير هستند
(ആൻഹാ മുദീർ ഹസ്തന്ത്)
അവർ മന്ത്രിമാരാണ്

آنها كارشناس فني هستند
(ആൻഹാ കാർശനാസ് ഫന്നീ ഹസ്തന്ത്)
അവർ ടെക്നീഷ്യന്മാരാണ്

آنها هنرمند هستند
(ആൻഹാ ഹോനർമന്ത് ഹസ്തന്ത്)
അവർ കലാകാരന്മാരാണ്

آنها مترجم هستند
(ആൻഹാ മൊതറജ്ജം ഹസ്തന്ത്)
അവർ പരിഭാഷകരാണ്

آنها مرد هستند
(ആൻഹാ മർദ് ഹസ്തന്ത്)
അവർ പുരുഷന്മാരാണ്

آنها زن هستند
(ആൻഹാ Zaaൻ ഹസ്തന്ത്)
അവർ സ്ത്രീകളാണ്

ഈ ഭാഗം മനസ്സിലായാൽ ഒരു ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

സൂഫികളുടെ മൊഴിമുത്തുകൾ (306-310) || Sufi Quotes in Malayalam || Alif Ahad | സൂഫി | Moulana Rumi | Moulana Jami | ജലാലുദ്ധീൻ റൂമി | ജാമി | ഇബ്നു അതാഇല്ലാഹി സിക്കന്തരി | അബൂ സഈദുൽ ഹർറാസ്

(306)
യുവത്വത്തിന്റെ
പര്യവസാനമാണ്
മധ്യവയസ്സ്.
ഒരാൾ
തന്റെ
യുവത്വത്തിന്റെ
ആദ്യ
കാലങ്ങൾ
ഏതു
കാര്യങ്ങളിൽ
ചിലവഴിച്ചുവോ
അതിന്റെ
മുദ്രണങ്ങൾ
യുവത്വത്തിന്റെ
അവസാന
നിമിഷങ്ങളിൽ
അയാളുടെ
മുഖത്ത്
പ്രത്യക്ഷപ്പെടും.

~ ജാമി (റ)
_________________________

(307)
അനുരാഗത്തിന്റെ
മുത്തും
മരതകവും
നിറച്ച
സമുദ്രമാണീ
പ്രണയ
ഗീതങ്ങൾ.
അവ
ചക്രവാളങ്ങളിൽ
പ്രതിധ്വനികൾ
സൃഷ്ടിക്കുന്നു.
അതിലെ
ഓരോ
വരികളും
ഇശ്ഖിന്റെ
പബ്ബുകൾ
പോലെ
ഓരോ
വസതികളാണ്,
അതിലെ
ഓരോ
അക്ഷരങ്ങളും
ഓരോ
ചഷകങ്ങളാണ്.
_________________________

(308)
ഉദ്യാനവീഥികളിലും
ബസാറുകളിലും
ഞാൻ
അലക്ഷ്യമായി
ചുറ്റിത്തിരിയുകയല്ല.
എന്റെ
പ്രേമഭാജനത്തിന്റെ
ഒരേയൊരു
അചിരദർശനം
എങ്കിലും
എനിക്ക്
ലഭിച്ചിരുന്നെങ്കിൽ
എന്നാശിച്ചാണ്
ഞാനിങ്ങനെ
ഭ്രമണം
ചെയ്യുന്നത്.
നാഥാ...
അസ്വസ്ഥ
ഹൃദയവുമായി
അലഞ്ഞ്
നടക്കുന്ന
എന്നിൽ
നീ
കരുണ
ചെയ്യണേ...

~ റൂമി (റ)
_________________________

(309)
ദൈവസ്മരണ
മൂന്ന്
വിധമാണ്.
ഒന്ന്,
നാവ്കൊണ്ട്
ചൊല്ലുന്നു,
ഹൃദയം
അശ്രദ്ധമായിരിക്കുന്നു.
ഇതാണ്
പൊതുവെ
കാണാറുള്ളത്.

രണ്ട്,
നാവ്കൊണ്ട്
ചൊല്ലുന്നതോടൊപ്പം
ഹൃദയത്തിന്റെയും
പൂർണ്ണ
സാനിധ്യമുണ്ടാവും.
ഇത്
പ്രതിഫലം
ആഗ്രഹിച്ചു
കൊണ്ടുള്ളതാണ്.

മൂന്ന്,
നാവിൽ
മൗനമാണ്
പക്ഷെ,
ഹൃദയം
സ്മരണയിലുമാണ്.
സ്മരണയെ
അറിയാനോ
അളക്കാനോ
ഹൃദയനാഥനല്ലാതെ
സാധ്യമല്ല.

~ അബൂ സഈദുൽ ഹർറാസ് (റ)
_________________________

(310)
എത്രവലിയ
മന:ശ്ശക്തിക്കും
ഖദ്റിന്റെ
മതിൽകെട്ടുകളെ
ഭേദിക്കാനാവില്ല.

~ ഇബ്നു അതാതല്ലഹ്
_________________________

ശരീരാവയവങ്ങളുമായി ബന്ധപ്പെട്ട ക്രിയകൾ | Verbs related to our body parts | Let's Learn English - 19 | Free Spoken English Course | Alif Ahad Academy

ശരീരാവയവങ്ങളുമായി ബന്ധപ്പെട്ട ക്രിയകൾ
(Verbs Related to Our Body Parts)
punch : കൈചുരുട്ടി കുത്തുക

shake : ഹസ്തദാനം ചെയ്യുക

slap : അടിക്കുക

smack : അടിക്കുക

nod : തലയാട്ടുക

shake : തലകുലുക്കുക

kiss : ചുംബിക്കുക

whistle : ചൂളമടിക്കുക

eat : തിന്നുക

mutter : അവ്യക്തമായി സംസാരിക്കുക

talk : സംസാരിക്കുക

whisper : ചെവിയിൽ മന്ത്രിക്കുക 

breathe : ശ്വസിക്കുക

bite : കടിക്കുക


chew : ചവയ്ക്കുക

smell : മണത്തറിയുക

sniff : മൂക്കുചീറ്റുക

sniff : മണം പിടിക്കുക

shrug : തോൾ കുലുക്കുക

sneeze : തുമ്മുക

jump : ചാടുക

run : ഓടുക

cry : കരയുക

weep : കരയുക

sob : തേങ്ങുക

squeeze : ഞെക്കുക

pinch : നുള്ളുക

lick : നക്കുക

swallow : വിഴുങ്ങുക

bite : കടിക്കുക

blink : കണ്ണുചിമ്മുക

glance : ഒളിഞ്ഞുനോക്കുക

wink : കണ്ണുചിമ്മുക

stare : തുറിച്ചുനോക്കുക 

point : ചൂണ്ടിക്കാണിക്കുക

scratch : ചൊറിയുക

kick : കാൽകൊണ്ട് തട്ടുക

clap : കൈകൊട്ടുക

stub : കാലടിക്കുക

അഹങ്കാരിയുടെ ലക്ഷണങ്ങൾ | Sufi Motivational Quotes in Malayalam | Alif Ahad

അഹങ്കാരിയുടെ ലക്ഷണങ്ങൾ
സൂഫീ ഗുരുക്കന്മാരുടെ ഗുരുവും മാർഗ്ഗദർശിയുമായ ഹസ്രത്ത് അബ്ദുൽ ഖാദർ ജീലാനി തങ്ങൾ പറഞ്ഞു: ദൈവിക സന്നിധിയിലേക്കുള്ള മുഴുവൻ കവാടങ്ങളും ജനനിബിഡമാണ്. 
ഒരു കവാടം ഒഴികെ,
അത് വിനയത്തിന്റെയും താഴ്മയുടെയും കവാടമാണ്.

ആത്മജ്ഞാനികളുടെ ഗുരുവായ അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി തങ്ങൾ പറഞ്ഞു: 
ദൈവത്തെ അറിയാൻ ശ്രമിക്കുന്നതിന് മുമ്പ് ഒരാൾ തൻറെ ഹൃദയം അഹങ്കാര ശൂന്യമാക്കിയിരിക്കണം.

മനുഷ്യ ഹൃദയത്തെ ബാധിക്കുന്ന മൃഗീയമായ സ്വഭാവമാണ് അഹങ്കാരം.
അഹങ്കാരത്തെ നിരുത്സാഹപ്പെടുത്താത്ത മതങ്ങളില്ല. 
ആ ദുസ്വഭാവം നമ്മെ മറ്റുള്ളവരിൽ നിന്ന് അകറ്റുകയും 
അഹങ്കാരിയെ സമൂഹം വെറുക്കുകയും ചെയ്യുന്നു.
സൂഫികൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് തങ്ങളുടെ ഹൃദയം ശുദ്ധീകരിക്കുന്നതിനാണ്.
കാരണം ഹൃദയത്തിലാണല്ലോ ദൈവത്തിൻറെ സ്ഥാനവും നോട്ടവും. 

അഹങ്കാരത്തിന് പല ലക്ഷണങ്ങളുമുണ്ട്. 
അവയിൽ ചിലത് നമുക്ക് നോക്കാം. 
ഈ ലക്ഷണങ്ങൾ നമ്മിലുണ്ടെങ്കിൽ നാം അഹങ്കാരികളാണെന്ന് മനസ്സിലാക്കുകയും 
അത് ഇല്ലായ്മ ചെയ്യാൻ വേണ്ടി നാം പരിശ്രമിക്കുകയും ചെയ്യണം.

അഹങ്കാരത്തിന്റെ 
ഒന്നാമത്തെ ലക്ഷണം 
മറ്റുള്ളവരെക്കാൾ മഹത്വമുള്ളവൻ ഞാൻ തന്നെയാണ് എന്ന ചിന്തയാണ്. 
ഈ ചിന്ത നമുക്ക് ഉണ്ടെങ്കിൽ നമ്മെ അഹങ്കാരം ബാധിച്ചിട്ടുണ്ട്. 
ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല വഴികൾ നല്ല വായനയും യാത്രകളുമാണ്.
മഹാന്മാരെ കുറിച്ച് വായിക്കുകയും അറിയാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ നാം അവരുടെ വിജയങ്ങളും അവർ നേടിയ നേട്ടങ്ങളും പഠിക്കുന്നു. 
അവർ എത്ര ഉന്നതങ്ങൾ കീഴടക്കിയവരാണെങ്കിലും അവരെല്ലാം തായ്മയുള്ളവരും വിനയാന്വിതരും ആയിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടും.
ഫലങ്ങൾ നിറഞ്ഞ കൊമ്പാണല്ലോ എപ്പോഴും താഴെയുണ്ടാവുക. 
ഞാൻ വലിയവനാണ് എന്ന അഹങ്കാരത്തെ ഇല്ലായ്മ ചെയ്യാനുള്ള രണ്ടാമത്തെ വഴി യാത്രയാണ്. 
കാരണം യാത്രകളിലെ ഒറ്റപ്പെടലും ബുദ്ധിമുട്ടുകളും നമ്മെ കൂടുതൽ താഴ്മയുള്ളവരാക്കുന്നു.

അഹങ്കാരത്തിന്റെ
രണ്ടാമത്തെ ലക്ഷണം
തെറ്റ് സംഭവിച്ചാൽ അത് സമ്മതിക്കാനുള്ള മടിയാണ്. തെറ്റുകൾ സംഭവിക്കുന്നത് മനുഷ്യസഹജമാണ്. മറ്റുള്ളവർ നമ്മുടെ തെറ്റുകൾ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ, നമ്മെ ഓർമ്മപ്പെടുത്തിയത്
ഒരു ചെറിയ കുട്ടിയാണങ്കിൽ പോലും ആ തെറ്റ് തിരുത്താനുള്ള മനസ്സ് നമുക്കില്ലെങ്കിൽ നാം അഹങ്കാരിയാണ്.
എന്നാൽ നമ്മിൽ സംഭവിച്ച തെറ്റ് സമ്മതിക്കാൻ നാം തയ്യാറായാൽ നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല. 
മറിച്ച് നമ്മുടെ വ്യക്തിത്വം പരിപോഷിക്കപ്പെടും.

അഹങ്കാരത്തിന്റെ 
മൂന്നാമത്തെ ലക്ഷണം 
മറ്റുള്ളവരെ പുച്ഛിക്കുകയും നിന്ദിക്കുകയും ചെയ്യുക എന്നതാണ്. 
ആളുകളുടെ ന്യൂനതകൾ മാത്രം കാണുകയും അവരെ കളിയാക്കി ചിരിക്കുകയും ചെയ്യുന്ന ഒരു പ്രവണത തമ്മിൽ ഉണ്ടെങ്കിൽ അഹങ്കാരം തമ്മിലുണ്ടെന്ന് നാം മനസ്സിലാക്കണം. 
ഒരാളെ നാം പുച്ഛിക്കുന്നത് അയാൾ നമ്മേക്കാൾ കഴിവുകെട്ടവനാണെന്ന് നാം ചിന്തിക്കുമ്പോഴാണ്.

അടുത്ത ലക്ഷണം 
വിട്ടുവീഴ്ചാ മനോഭാവം ഇല്ലാതിരിക്കുകയും ചർച്ചക്കിടെ ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന സ്വഭാവമാണ്. 
വിട്ടുവീഴ്ച ചെയ്യാനുള്ള ഒരു വലിയ മനസ്സ് നമുക്കുണ്ടെങ്കിൽ വലിയ വലിയ പ്രശ്നങ്ങൾ പോലും നിസാരമാക്കി തീർക്കാൻ നമുക്ക് സാധിക്കും.
എന്നാൽ വിട്ടുവീഴ്ചാ മനോഭാവമില്ലാത്തവർ അവരുടെ വീട്ടിലും നാട്ടിലും ജോലി സ്ഥലത്തുമെല്ലാം പ്രശ്നക്കാരായിരിക്കും.
നീതിക്ക് വേണ്ടിയുള്ള സംസാരം പോലെ അവരുടെ വാക്കുകൾ തോന്നപ്പെടാം.
പക്ഷെ അവരിൽ നീതി അശേഷം അവശേഷിക്കുന്നില്ല.

അവസാനമായി പറയുന്ന ലക്ഷണം അഹങ്കാരികൾ പൊതുവേ തന്നെക്കാൾ താഴ്ന്നവരുമായി ഇടപഴകാൻ ഇഷ്ടപ്പെടില്ല എന്നതാണ്.

ഈ മോശം സ്വഭാവം ഒഴിവാക്കാനുള്ള വഴി, നാം ആരെ അഭിമുഖീകരിക്കുകയാണെങ്കിലും, 
അവർ കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും 
നാം ആദ്യം വിഷ് ചെയ്യുക എന്നതാണ്. 
സലാം പറയുക ഗുഡ്മോർണിംഗ് അല്ലെങ്കിൽ നമസ്കാരം എന്നോ മറ്റോ അവരോട് യോജിച്ച രൂപത്തിൽ നമുക്ക് വിഷ് ചെയ്യാം.

മറ്റൊരാളോട് സംസാരിക്കുന്നതിനിടയിൽ ഐ കോൺടാക്ട് ഒഴിവാക്കുന്നതും അഹങ്കാരത്തിന്റെ ലക്ഷണമാണ്. 
മുഖത്ത് നോക്കാതെ
സംസാരിക്കുന്നത് ആ വ്യക്തി തന്നെക്കാൾ താഴ്ന്നവനാണെന്നും ഞാൻ അവനോടൊന്നും സംസാരിക്കേണ്ടവനല്ല എന്ന ഗർവുമാണ് സൂചിപ്പിക്കുന്നത്.

അഹങ്കാരമെന്ന ഈ മഹാരോഗത്തെ പതിയെ പതിയെ നമ്മിൽ നിന്നും നാം അകറ്റിയില്ലെങ്കിൽ, നാം വ്യക്തികളിൽ ഏറ്റവും നീചനും ദൈവീക ആനന്ദത്തിന്റെ ഒരംശം പോലും അനുഭവിക്കാൻ കഴിയാത്തവരും ആയിത്തീരും.

Saturday, November 13, 2021

"ചെയ്യുകയായിരുന്നു" എന്ന് എങ്ങനെ ഇംഗ്ലീഷിൽ പറയാം | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English - 18 | Free Spoken English Course | Alif Ahad Academy

Let's Learn English - 18
ഇന്ന് നാം പഠിക്കുന്നത് "ചെയ്യുകയായിരുന്നു" എന്ന പ്രയോഗമാണ്.
"ചെയ്യുന്നു" എന്ന പ്രയോഗം നാം മുമ്പ് പഠിച്ചു. അതിൽ നാം ഉപയോഗിച്ചത് (am, is, are) എന്നിവയായിരുന്നു എങ്കിൽ ചെയ്യുകയായിരുന്നു എന്ന പ്രയോഗത്തിൽ നാം ഉപയോഗിക്കുന്നത് മേൽ പറഞ്ഞയുടെ ജേഷ്ഠന്മാരായ was നെയും were നെയും ആണ്.

You, they, we എന്നിവയുടെ കൂടെ were ഉം I, he, she, it എന്നിവയുടെ കൂടെ was ഉം ആണ് ഉപയോഗിക്കുക എന്ന് പ്രത്യേകം മനസ്സിലാക്കുക.

നമുക്ക് ഉദാഹരണങ്ങളിലൂടെ പഠിക്കാം.

I was walking yesterday
(ഞാൻ ഇന്നലെ നടക്കുകയായിരുന്നു)

You were were planning for a trip
(നീ ഒരു ട്രിപ് പ്ലാൻ ചെയ്യുകയായിരുന്നു.)


We were recording a video
(ഞങ്ങൾ ഒരു വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നു.)

They were chatting with their friends
(അവർ അവരുടെ സുഹൃത്തുക്കളുമൊത്ത് ചാറ്റ് ചെയ്യുകയായിരുന്നു.)

He was eating chicken fry
(അവർ ചിക്കൻ ഫ്രൈ കഴിക്കുകയായിരുന്നു)

She was singing
(അവൾ പാട്ട് പാടുകയായിരുന്നു)

ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ കമന്റ് ബോക്സിൽ എഴുതി പഠിക്കുക.

നന്ദി.

സൂഫികളുടെ മൊഴിമുത്തുകൾ (301-305) || Sufi Quotes in Malayalam || Alif Ahad | സൂഫി | Moulana Jami | Abdullah bin Davood | Junaidul Bagdadi | മൗലാനാ ജാമി | അബ്ദുല്ലാഹി ബിൻ ദാവൂദ് | ജുനൈദുൽ ബഗ്ദാദി

(301)
ഭൂമിയിൽ
ഉള്ളവർ
ആകാശത്തേക്ക്
നോക്കുമ്പോൾ
നക്ഷത്രങ്ങൾ
മിന്നിത്തിളങ്ങുന്നത്
കാണുന്നു.
അതുപോലെ
ആയിരിക്കും
ആകാശത്തുള്ളവർ
ഭൂമിയിലേക്ക്
നോക്കുമ്പോഴും.
ഭൂമിയിൽ
ആത്മജ്ഞാനികൾ
നക്ഷത്രങ്ങളെ
പോലെ
മിന്നി
തിളങ്ങുന്നുണ്ടാകും.

~ ജുനൈദുൽ ബഗ്ദാദീ (റ)
_________________________

(302)
ശരീരം
ഗർഭാശയത്തിൽ
നിന്ന്
വന്നു
ഖബ്റിലേക്ക്
പോകുന്നു
എന്നാർക്കുമറിയാം. 
എന്നാൽ
ശരീരമെന്ന
കൂട്ടിനകത്തെ
നീ
എവിടുന്ന്
വന്നു?!
എവിടേക്ക്
പോകുന്നു?!
_________________________

(303)
നീ
എവിടുന്ന്
വന്നു
എന്നറിയാൻ
പരിശ്രമിക്കൂ..
എങ്ങനെ
വന്നു
എന്നറിയാനും.
നീ
എവിടേക്ക്
പോകുന്നു
എന്നറിയാൻ
പരിശ്രമിക്കൂ..
എങ്ങനെ
പോകും
എന്നറിയാനും.

~ അബ്ദുല്ലാഹ് ബിൻ ദാവൂദ് (റ)
_________________________

(304)
നാഥാ
നിന്റെ
വിലയനത്തിന്റെ
ഹറമിൽ
എന്നെ
നീ
പ്രവേശിപ്പിക്കണേ...
നിന്നോടുളള
അനുരാഗ
ലയനത്താൽ
എന്റെ
കാര്യങ്ങളെ
നീ
ഭംഗിയാക്കി
തരേണമേ...
ഫനാഇന്റെ
വഴിയിൽ
നിർബന്ധ
ബുദ്ധിയോ
സ്വയം
തിരഞ്ഞെടുപ്പുകളോ
ഒന്നുമില്ലാത്തവനാക്കി
എന്റെ
ശിരസ്സിനെ
അഹമദ്
മുഖ്താറിന്റെ(സ)
കാൽ
പാദങ്ങളിൽ
സമർപ്പിതനാക്കണേ...

~ മൗലാനാ ജാമി (റ)
_________________________

(305)
എല്ലാ
തിരു
മുഖങ്ങളിലും
പൂർണ്ണ
നിലാ
ചന്ദ്രൻ
ഉദിക്കട്ടെ...
ദീപ്തിയാൽ
ഹൃദയ
ഭൂമിയിൽ
ഇല്ലല്ലാഹ്
നിശാമുല്ലകൾ
വിരിയട്ടെ...
_________________________

Arabic Prepositions | Let's Learn Arabic - 1 | അറബി ഭാഷ പഠിക്കാം | Free Arabic Language Course in Malayalam | Alif Ahad Academy

Let's Learn Arabic - 1
على (അലാ)

മേലെ
_____________________________________
تحت (തഹ്ത)

താഴെ
_____________________________________
داخل (ദാഹിൽ)

അകത്ത്/ഉള്ളിൽ
_____________________________________
برهة (ബുർഹ)

ഇടയിൽ
_____________________________________
خارج (ഖാരിജ്)

പുറത്ത്‌
_____________________________________
فوق (ഫൗഖ)

മുകളിൽ
_____________________________________
أسفل (അസ്ഫൽ)

താഴെ
_____________________________________
بين (ബൈൻ)

ഇടയിൽ
_____________________________________
بجانب (ബിജാനിബ്)

അരികെ
_____________________________________
أمام (അമാം)

മുമ്പിൽ
_____________________________________

وراء (വറാ)

പിന്നിൽ
_____________________________________
خلف (ഖൽഫ്)

പിന്നിൽ
_____________________________________
فوق (ഫൗഖ്)

 മീതെ
_____________________________________
على (അലാ)

മീതെ
_____________________________________
تحت (തഹ്ത്)

താഴെ
_____________________________________
أدناه (അദ്നാ)

താഴെ
_____________________________________
خلال (ഖിലാൽ)

അതിനിടയിൽ
_____________________________________
عبر (അബർ)

ൽ കൂടി
_____________________________________
فوق (ഫൗഖ്)

നേ ക്കാൾ
_____________________________________
على (അലാ)

നേ ക്കാൾ
_____________________________________
مقابل (മുഖാബിൽ)

എതിരേ
_____________________________________
ضد (ളിദ്ദ)

എതിരേ
_____________________________________
حول (ഹൗല)

ചുറ്റും
_____________________________________
وسط (വസ്ത്)

കൂട്ടത്തിൽ / ഇടയിൽ
_____________________________________
من بين (മിൻ ബൈൻ)

കൂട്ടത്തിൽ / ഇടയിൽ
_____________________________________
عبر (അബർ)

എതിരെ
_____________________________________
في (ഫീ)

_____________________________________
إلى (ഇലാ)

ലേക്ക്
_____________________________________
من (മിൻ)

ൽ നിന്ന്
_____________________________________
ل (ലി)

വേണ്ടി
_____________________________________
مع (മഅ്)

കൂടെ
_____________________________________
ب (ബി)

കൊണ്ട്
_____________________________________
حتى (ഹത്താ)

വരെ
_____________________________________
مذ (മുദ്)

മുതൽ
_____________________________________
منذ (മുൻദ്)

മുതൽ
_____________________________________
عن (അൻ)

കുറിച്ച്‌
_____________________________________
ک (ക)

പോലെ
_____________________________________
و (വ)

ഉം
_____________________________________
رب (റുബ്ബ)

കുറച്ച്, എത്രയെത്ര
_____________________________________

വീണ്ടും വീണ്ടും വായിക്കുക.
നിങ്ങൾ പുതുതായി പഠിച്ച രണ്ട് വാക്കുകൾ കമന്റ് ബോക്സിൽ എഴുതുക.

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...